Search
  • Follow NativePlanet
Share
» »2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

2021 ല്‍ സഞ്ചാരികള്‍ക്കിടയില്‍ ട്രെന്‍ഡ് ആകുവാന്‍ പോകുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം...

കരുതിവെച്ചതും സ്വപ്നം കണ്ടതുമായ യാത്രകളൊക്കെയും കൊറോണ കൊണ്ടുപോയ വര്‍ഷമായിരുന്നു 2020. പണ്ടത്തേതുപോലുള്ള യാത്രകളിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല എന്നുതന്നെ പറയാം. ന്യൂ നോര്‍മലില്‍ സുരക്ഷാ മുന്‍കരുതലുകളെടുത്ത് ആരോഗ്യവും പോകുന്ന പ്രദേശത്തിന്‍റെ സ്വഭാവവും എല്ലാം പരിഗണിച്ചു മാത്രമേ യാത്ര ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെടുവാന്‍ പറ്റൂ. 2021 ല്‍ സഞ്ചാരികള്‍ക്കിടയില്‍ ട്രെന്‍ഡ് ആകുവാന്‍ പോകുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം...

 സോളോ ട്രാവല്‍

സോളോ ട്രാവല്‍

മുന്‍പുണ്ടായിരുന്നതിനേക്കാളേറെ സോളോ യാത്രകള്‍ക്ക് പ്രാധാന്യം വരുവാന്‍ പോകുന്ന കാലമാണിനിയുള്ളത്. കൂട്ടമായി യാത്ര ചെയ്യുന്നതിനുള്ള പ്രയാസങ്ങളും ഒരു വാഹനത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്നവരുടെ എണ്ണത്തിലുള്ള പരിമിതികളും സാമൂഹിക അകലം പാലിക്കലുമൊക്കെ കണക്കിലെടുക്കുമ്പോള്‍ 2021 ല്‍ വരുന്ന ട്രെന്‍ഡുകളിലൊന്ന് സോളോ യാത്രകള്‍ തന്നെയാണ്. മിക്ക യാത്രകളും തനിയ സഞ്ചാരികള്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റ് ആരുടെയും സൗകര്യവും സമയവും നോക്കാതെ അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ സഞ്ചരിക്കാം എന്നതും സോളോ യാത്രകളുടെ പ്രത്യേകതയാണ്.

സ്റ്റേയും വെക്കേഷനും ചേര്‍ന്ന സ്റ്റേക്കേഷന്‍

സ്റ്റേയും വെക്കേഷനും ചേര്‍ന്ന സ്റ്റേക്കേഷന്‍

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മിക്ക ഓഫീസുകളും ജീവനക്കാര്‍ക്ക് വര്‍ക് അറ്റ് ഹോം ഓപ്ഷന്‍ നല്കിയിരുന്നു. ഓഫീസിലെ ജോലി വീട്ടിലിരുന്നു ചെയ്യുവാനുള്ള സൗകര്യമാണിത്. കഴിഞ്ഞ എട്ടും ഒന്‍പതും മാസമായി വീട്ടിലിരുന്നുതന്നെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു മാറ്റത്തിന് സ്റ്റേക്കേഷന്‍ തിരഞ്ഞെടുക്കാം. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം 7 ദിവസം മുതല്‍ ഒരു മാസം വരെയുള്ള ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ടലിന്‍റെയോ കാടിനു നടുവിലെ റോസോര്‍ട്ടിന്‍റെയോ സുഖത്തിലിരുന്ന് പണിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണവും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും ഇവര്‍ നല്കും,

കാടുകള്‍ തേടി

കാടുകള്‍ തേടി

കൊറോണയുടെ ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ കൂടുന്ന ഇടങ്ങളും വിനോദ സഞ്ചാരങ്ങളും യാത്രികര്‍ പരമാവധി ഒഴിവാക്കുകയാണ് ചെയ്യുന്നത്. പകരം അധികം മനുഷ്യര്‍ കടന്നുചെല്ലാത്ത കാടുകളാണ് ലിസ്റ്റിലുള്ളത്. പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുവാന്‍ തന്നെ ബുദ്ധിമുട്ടുമ്പോള്‍ ആളുകളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. ഇതിനാല്‍ ഇനിയുള്ള യാത്രകള്‍ കൂടുതലും കാടുകളും കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളുമായിരിക്കും സഞ്ചാരികള്‍ തിരഞ്ഞെടുക്കുക.

ഐസോലേഷന്‍ ഹോളിഡേയ്സ്

ഐസോലേഷന്‍ ഹോളിഡേയ്സ്

ആളുകളില്ലാത്ത ഇടങ്ങളാണ് ഇനി സഞ്ചാരികള്‍ക്കു വേണ്ടത്. ഹോട്ടലുകളും ബീച്ചുകളും കടലും അമ്യൂസ്മെന്റ് പാര്‍ക്കുകളുമെല്ലാം സഞ്ചാരികള്‍ മിക്കവാറും ഒഴിവാക്കും. പകരം സ്വസ്ഥമായും സ്വകാര്യമായും അപരിചിതരുടെ ഇടപെടലുകളില്ലാതെ സമയം ചിലവഴിക്കുവാന്‍ കഴിയുന്ന ഇടങ്ങളാണ്. ഐസോലേഷന്‍ ഹോളിഡേയ്സ് എന്ന പേരില്‍ സഞ്ചാരികള്‍ക്ക് പുതിയ സൗകര്യങ്ങള്‍ വരികയാണ്. ബോട്ടുകളും ബോട്ടിക് ഹോട്ടലുകളും ശാന്തമായ തീരപ്രദേശവും തടാകക്കരയും പർവത, ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ യാത്രാ ലിസ്റ്റില്‍ ഇടം പിടിക്കും. പ്രൈവറ്റ് ഐലന്‍ഡുകളും ക്രൂസുകളും എല്ലാം ഇപ്പോള്‍ ടോപ്പ് ബുക്കിങ് ലിസ്റ്റിലാണുള്ളത്.

കൊവിഡ് ടെസ്റ്റ്

കൊവിഡ് ടെസ്റ്റ്

വിദേശത്തേയ്ക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ല യാത്രകള്‍ക്കു മുമ്പായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ മിക്ക രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പുറത്തു നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കിറ്റും ചിലയിടങ്ങളില്‍ ക്വാറന്‍റൈനും നിര്‍ബന്ധമാണ്. ഇനി ഏതു യാത്ര പോയാലും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതുക.

മാറിവരുന്ന ചട്ടങ്ങള്‍ക്കനുസരിച്ച്

മാറിവരുന്ന ചട്ടങ്ങള്‍ക്കനുസരിച്ച്

യാത്രയ്ക്കുള്ള ചട്ടങ്ങളും ദിവസേന മാറിവരുമ്പോള്‍ തങ്ങള്‍ക്കു നഷ്ടമില്ലാത്ത തരത്തിലുള്ള ഡീലുകളായിരിക്കും സ്വാഭാവീകമായും യാത്രക്കാര്‍ തിരഞ്ഞെടുക്കുക. രോഗങ്ങള്‍ മൂലമോ യാത്രകളുടെ നിബന്ധനകളിലുള്ള മാറ്റങ്ങളോ മൂലം യാത്രകള്‍ എപ്പോള്‍ വേണമെങ്കിവും റദ്ദാക്കുവാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. യാത്രക്കാരുടെ ഭാഗത്തു നിന്നും അധികൃതരുടെ ഭാഗത്തു നിന്നും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം എന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ അധികം തുക ഈടാക്കാതെ ടിക്കറ്റുകള്‍ റദ്ദാക്കുവാന്‍ തയ്യാറാകുന്ന കമ്പനികളോട് ആയിരിക്കും യാത്രക്കാര്‍ കൂടുതല്‍ ചായ്വ് കാണിക്കുക.

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

ക‌ൊട്ടാരങ്ങളു‌ടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍ക‌ൊട്ടാരങ്ങളു‌ടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X