Search
  • Follow NativePlanet
Share
» »വടക്കിന്‍റെ ഗുരുവായൂരായ തൃച്ചംബരം ക്ഷേത്രം- അറിയാം അപൂർവ്വ വിശേഷങ്ങളും ആചാരങ്ങളും

വടക്കിന്‍റെ ഗുരുവായൂരായ തൃച്ചംബരം ക്ഷേത്രം- അറിയാം അപൂർവ്വ വിശേഷങ്ങളും ആചാരങ്ങളും

തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം....കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രധാനിയും വടക്കിന്‍റെ ഗുരുവായൂർ എന്നറിയപ്പെടുകയും ചെയ്യുന്ന തൃച്ചംബരം ക്ഷേത്രം ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് സവിശേഷമായ സ്ഥാനം വിശ്വാസികളുടെയിടയിലുള്ള ക്ഷേത്രമാണ്. രൗദ്ര ഭാവത്തിലുള്ള കൃഷ്ണനെ ആരാധിക്കുന്ന തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം

തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന തൃച്ചംബരം ക്ഷേത്രം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീ കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണ്. കംസവധത്തിനു ശേഷം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനായതിനാൽ ഇവിടുത്തെ പൂജകളിലും രീതികളിലും അതിനനുസരിച്ച് മാറ്റങ്ങളുണ്ട്. നൈവേദ്യത്തിനു ശേഷം അഭിഷേകം നടക്കുന്നതും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാത്തതും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്.

PC:ARUNKUMAR P.R

ശംബരപുരം തൃച്ചംബരമായ കഥ

ശംബരപുരം തൃച്ചംബരമായ കഥ

ശംബര മഹർഷി കാലങ്ങളോളം തപസ്സ് അനുഷ്ഠിച്ച ഇടയാമിരുന്നുവത്രെ ഇത്. അങ്ങനെ അദ്ദേഹം തപസ്സനുഷ്ഠിച്ച ഇവിടുത്തെ വനപ്രദേശം ശംബരവനമെന്നും പിന്നീട് ശംബരപുരം എന്നും ആയിമാറി. അതിനു ശേഷം അത് ലോപിച്ച് തൃച്ചംബരം ആയിമാറുകയായിരുന്നു. അതിപുരാതനമായ നിർമ്മാണ രീതികളാണ് ഈ ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തോട് ചേർന്ന് ജലദുർഗ്ഗാ ക്ഷേത്രവും മണ്ഡപവും മൂന്നു നിലയുള്ള ശ്രീകോവിലും കോവിലിനു ചുറ്റിലുമായി കൊത്തിവെച്ചിരിക്കുന്ന പുരാതന കഥാസന്ദർഭങ്ങളും ഒക്കെ കാണുവാൻ സാധിക്കും. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിയായി വരയ്ക്കപ്പെടട്വായണ് ശ്രീകോവിലിലുള്ള ഈ ചിത്രങ്ങളും ചുവരെഴുത്തുകളും.

PC:Prajithek

നട തുറന്നാലുടൻ നിവേദ്യം

നട തുറന്നാലുടൻ നിവേദ്യം

മുമ്പ് പറഞ്ഞതുപോലെ കംസവധത്തിനു ശേഷം ക്രോധനായി നിൽക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠ. കംസവധത്തിനു ശേഷം വിശക്കുന്ന വയറുമായി ഓടിയെത്തിയ ശ്രീകൃഷ്ണന് അമ്മ പഴഞ്ചോറ് നല്കി എന്നാണ് വിശ്വാസം. ഇതിന്റെ തുടർച്ചയായി പുലർച്ചെ ക്ഷേത്രനട തുറക്കുമ്പോൾ ആദ്യം വെള്ള നേദിക്കുകയും അതിനു ശേഷം അഭിഷേകം നടത്തുകയുമാണ് ചെയ്യുന്നത്. പ്രധാന വഴിപാട് പായസമാണെങ്കിലും ആയിരം അപ്പം വഴിപാടും ഇവിടെ നടക്കാറുണ്ട്. പുരാണത്തിലെ ഗോവർദ്ധനത്തിൽ ശ്രീകൃഷ്ണൻ അകപ്പെട്ടു പോയപ്പോൾ കഴിക്കുവാനായി അപ്പം കൊടുത്തുവിട്ടതിന്‍റെ സ്മാരണയായാണ് ഈ വഴിപാട് നടത്തുന്നത്.

തൃച്ചംബരം ഉത്സവം

തൃച്ചംബരം ഉത്സവം

കണ്ണൂരിലെ മാത്രമല്ല, മലബാറിലെ തന്നെ വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവം. കുംഭം 22 മുതൽ മീനം 6 വരെയാണ് തൃച്ചംബരം ഉത്സവം നീണ്ടു നിൽക്കുക. ഉത്സവം കൊടിയേറിയാൽ മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിൽ അറിയിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ചെന്ന് മണിയടിച്ചാണ് ഉത്സവ വിവരം അറിയിക്കുന്നത്. അന്നേ ദിവസം തന്നെ രാത്രി ഒരുമണിയോടെ മഴൂരിൽനിന്ന്‌ ബലരാമവിഗ്രഹം എഴുന്നള്ളിച്ച് തൃച്ചംബരത്തേയ്ക്ക് കൊണ്ടുവരും. പിന്നെ ആഘോഷങ്ങൾ പൂക്കോട്ട് നടയിലാണ്. നൃത്തോത്സവം, ബാലലീലോത്സവം, ദേവേത്സവം, മഹോത്സവം തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങൾ. കൂട്ടത്തിലോട്ടം,ആനന്ദനൃത്തം, കൂടിപ്പിരിയൽ തുടങ്ങിയവയും ഉത്സവത്തിന്റെ ഭാഗമാണ്. കാരാഗ്രഹത്തിൽ പിറന്നയുടനേ അമ്മയിൽ നിന്നും പിരിയേണ്ടി വന്ന ശ്രീകൃഷ്ണന്‍റെ ബാല്യകാല ലീലകളൊന്നും കാണുവാൻ അമ്മയായ ദേവകിക്ക് കഴിഞ്ഞിരുന്നില്ല. കൃഷ്ണ ലീലകൾ കാണുവാനുള്ള ദേവകിയുടെ ആഗ്രഹത്തിന്റെ സാഫല്യമാണ് ഇവിടെ നടക്കുന്ന കൂട്ടത്തിലോട്ടം. ബലരാമനെത്തുന്ന ദിവസത്തെ തിടമ്പു നൃത്തവും കൂട്ടിത്തിലോട്ടവും, നാലാം ഉത്സവത്തിലെ നാട് വലം വയ്ക്കുന്ന ചടങ്ങ്, ആറാം ഉത്സവത്തിലെ ആറാട്ട്, തുടങ്ങിയവയും കാണേണ്ട കാഴ്ചകൾ തന്നെയാണ്.

PC: Trichambaram Sree Krishna Temple

ആനകൾക്കു പ്രവേശനമില്ല

ആനകൾക്കു പ്രവേശനമില്ല

ഉത്സവത്തിനു മാത്രമല്ല, എല്ലാ സമയത്തും ആനകളെ തീരെ അടുപ്പക്കാത്ത ക്ഷേത്രമാണ് തൃച്ചംബരം ക്ഷേത്രം. വിഷു, ശിവരാത്രി മുതലായ ദിവസങ്ങളിൽ തൊട്ടടുത്തുള്ള രാജരാജേശ്വര ക്ഷേത്രത്തിലേക്ക് തൃച്ചംബരത്തെ വിഗ്രഹം എഴുന്നള്ളിക്കാറുണ്ട്. ഉത്സവത്തിന്റെ പ്രധാന ഭാഗം ആനയായ രാരരാജേശ്വര ക്ഷേത്രത്തിൽ തൃച്ചംബരത്തപ്പൻ വരുന്ന സമയത്ത് ക്ഷേത്രത്തിലോ പരിസരങ്ങളിലോ ആനയെ നിർത്താറു പോലുമില്ലത്രെ. സൻ കൃഷ്ണനെ വധിക്കാൻ അയച്ച കുവലയപീഠം എന്നു പേരായ ആനയെ വധിച്ച്, കംസനെയും വധിച്ച ശേഷമുള്ള കൃഷ്ണനാണ് ഇവിടെയുള്ളത് എന്നതിനാലാണിങ്ങനെയൊരു ആചാരം.

പുലർച്ചെ തൊഴാം

പുലർച്ചെ തൊഴാം

രൗദ്രഭാവത്തിലുള്ള കൃഷ്ണനാകയാൽ പുലർച്ചെ അഭിഷേകം കഴിഞ്ഞ് ശാന്തമായി നിൽക്കുന്ന സമയത്ത് തൊഴുന്നതാണ് അഭികാമ്യം എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പുലർച്ചെയാണ് കൂടുതലും വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നത്. നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു ശേഷം കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം.

ദർശന സമയം

ദർശന സമയം

പുലർച്ചെ 5.00 മുതൽ 12.00 വരെയും ഉച്ച കഴിഞ്ഞ് 5.00 മുതൽ രാത്രി 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ഈ സമയത്ത് വിശ്വാസികൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താം.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് എന്ന സ്ഥലത്താണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും 20 കിലോമീറ്ററാണ് തളിപ്പറമ്പിലേക്കുള്ള ദൂരം.

നിവേദ്യം കയ്യിലെടുത്തു ശ്രീകോവിൽ തുറക്കുന്ന ക്ഷേത്രം

മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മ...

പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more