Search
  • Follow NativePlanet
Share
» »ദ‌വ്‌കി - ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലെ സര്‍പ്രൈസ്

ദ‌വ്‌കി - ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലെ സര്‍പ്രൈസ്

By Maneesh

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ‌ക്കുറിച്ച് എന്ത് പറഞ്ഞാലും ആളുകള്‍ കേള്‍ക്കാന്‍ കൗതുകത്തോടെ കാത് കൂര്‍പ്പിച്ചിരിക്കും. മാസ്മരികത നിറഞ്ഞ അവിടുത്തെ പ്രകൃതി ഭംഗി‌യും മാന്ത്രികത നിറഞ്ഞ അവിടുത്തെ സംസ്കാരവുമാണ് ഇതിന് കാരണം. അതിനോടൊപ്പം തന്നെ നിഗൂഢതകള്‍ നിറഞ്ഞ കാര്യങ്ങള്‍ വേറെയും. ഇത്തരത്തില്‍ നിഗൂഢതകള്‍ തിരയുന്നവരെ സംതൃപ്തിപ്പെടുത്തുന്ന ഒരു ടൗണ്‍ ആണ് മേഘാ‌ലയിലെ ദവ്‌കി.

 Meghalaya, North East, Shillong,

Photo Courtesy: Vikramjit Kakati

സര്‍പ്രൈസുകള്‍ നിറഞ്ഞ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മേ‌ഘാ‌ലയ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയായാണ് ദ‌വ്കി സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് വെറും ര‌ണ്ട് കിലോമീറ്റര്‍ അകലെയായാണ് ഈ ടൗണ്‍ സ്ഥിതി‌ ചെയ്യുന്നത്. ഷില്ലോങില്‍ നിന്ന് ഇവിടേയ്‌ക്കുള്ള യാത്ര തന്നെ ത്രില്ലടിപ്പിക്കുന്ന കാര്യമാണ്.

 Meghalaya, North East, Shillong,

Photo Courtesy: Pooja Borar

എന്താണ് ദവ്‌കിയെ പ്രശസ്തമാക്കുന്നത്?

സുന്ദരമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ ദവ്‌കി വെറു‌മൊരു ടൂറിസ്റ്റ് കേന്ദ്രം മാ‌ത്രമല്ല. ബംഗ്ലാദേശിലേ‌ക്കുള്ള കവാടം കൂടിയാണ്. കല്‍ക്കരി ഖന‌നത്തിനും ബാംഗ്ലാദേശിലേക്കുള്ള ചുണ്ണാമ്പ് കല്ല് കയറ്റുമതിക്കും പേരുകേട്ട സ്ഥലമായിരുന്നു ഒരു കാലത്ത് ദവ്‌കി. ഇത് വഴി മാ‌ത്രമെ ബംഗ്ലാദേശില്‍ റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയുകയുള്ളു. ഇന്ത്യയും ബംഗ്ലാദേശുമായുള്ള നീണ്ടകാലത്തെ വ്യാപര ബന്ധത്തിന്റെ കഥ പറയാനുണ്ട് ദവ്‌കിക്ക്.

 Meghalaya, North East, Shillong,

Photo Courtesy: Diablo0769

ഉംകോട്ട് നദി (Umngot River)

അടിത്തട്ട് വരെ കാണാവുന്ന സുതാര്യമായ ജലോപരിതലത്തിലൂടെ നീങ്ങുന്ന ഒരു ബോ‌ട്ടിന്റെ ചി‌ത്രം നിങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ കണ്ടിട്ടുണ്ടാകും. അത്തരം ഒരു ദൃശ്യം നേരിട്ട് കണ്ട് അനുഭവിക്കണമെങ്കില്‍ ഉംകോട്ട് നദിയിലേക്ക് യാത്ര ചെയ്താല്‍ മതി. ദവ്‌‌കിയിലെ സുന്ദരമായ കാഴ്ചകളില്‍ ഒന്നാണ് ഈ നദി. ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദികളില്‍ ഒന്നാണ് ഈ നദിയെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാകില്ലാ.

മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന തൊഴില്‍. അതിനാല്‍ തന്നെ ഉംകോട്ട് നദിയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ കാണാന്‍ കഴിയും.

 Meghalaya, North East, Shillong,

Photo Courtesy: Swagataliza

ഈ നദിയുടെ ഒരു വശത്ത് ജയന്തിയ കുന്നുകളും ഖാസി കുന്നുകളും അതിര്‍ത്തി തീര്‍ക്കുമ്പോള്‍ അപ്പുറത്തേ വശം ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയായി നിലകൊ‌‌ള്ളുന്നു. നദിക്ക് കുറുകയുള്ള തൂക്ക് പാലമാണ് ഇന്ത്യയേയും ബംഗ്ലാദേശീനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. 1932ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പാലം നിര്‍മ്മിക്കപ്പെട്ടത്.

ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും ഒരു പോലെ കച്ചവടം നടത്താനും സാധനങ്ങള്‍ വാങ്ങാനും അവസരം ഒരുക്കുന്ന ഒരു കൊച്ച് മാര്‍ക്കറ്റും ഇവിടെയുണ്ട്.

ദവ്‌കി ഒരുക്കി വച്ചിരിക്കുന്ന കൂടുതല്‍ സര്‍പ്രൈസുകള്‍ അറിയാന്‍ അവിടേയ്ക്ക് യാത്ര പോയേ മതിയാകു.

ഷി‌ല്ലോങില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. ഷില്ലോങില്‍ നിന്ന് ബസുകള്‍ ലഭ്യമാണെങ്കിലും ടാക്സിയില്‍ യാത്ര ചെയ്യുന്നതാണ് കൂടുതല്‍ സൗകര്യപ്രദം.

Read more about: meghalaya north east shillong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X