Search
  • Follow NativePlanet
Share
» »അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

By Maneesh

വെറുതെ അലസമായി അലഞ്ഞു നടക്കാന്‍ ഒരു നഗരം തിരയുകയാണോ നിങ്ങള്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ആയിരിക്കും അതിന് പറ്റിയ ഒരു നഗരം. ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പുണ്യഭൂമി എന്നതില്‍ ഉപരി പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവുമാണ്.

ബ്രഹ്മകുണ്ഡ് എന്നറിയപ്പെടുന്ന ഹര്‍ കി പൗരിയാണ് ഹരിദ്വാറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. വിഷ്ണുവിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് എന്നുവിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്താണ് ഗംഗാനദി ഒഴുകിയെത്തുന്നത്. അസ്ഥിവിസര്‍ജ്ജനത്തിനും മുണ്ഡനത്തിനുമായി വിശ്വാസികള്‍ ഇവിടെയത്തുന്നു. ഇവിടെയാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേള അരങ്ങേറുന്നത്.

നിരവധി ക്ഷേത്രങ്ങളും പക്ഷി സങ്കേതവും വന്യജീവി സങ്കേതവുമൊക്കെ ഹരിദ്വാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ഹരിദ്വാര്‍ നഗരത്തിലൂടെയുള്ള അലഞ്ഞ് നടത്തമാണ് ഏറ്റവും അവിസ്മരണീയമായ കാര്യം.

ഹരിദ്വാറില്‍ എത്തിച്ചേരാന്‍

ഹരിദ്വാറില്‍ റെയില്‍വെ സ്റ്റേഷന്‍ ഉള്ളതിനാല്‍ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ഹരിദ്വാറിലേക്ക് വളരെ എളുപ്പത്തി‌ല്‍ എത്തിച്ചേരാം. ഡല്‍ഹിയില്‍ ഹരിദ്വാറിലേക്ക് ഇടയ്ക്കിടെ ബസുകള്‍ പുറപ്പെടുന്നുണ്ട്.

ഹരിദ്വാറിനെക്കുറിച്ച് വിശദമായി വായിക്കാം

ഗംഗാതീരം

ഗംഗാതീരം

ഹരിദ്വാറിലെ ഗംഗാ തീരത്തിന്റെ രാത്രികാല ദൃശ്യം
Photo Courtesy: Livefree2013

ഗംഗാ നദി

ഗംഗാ നദി

ഹരിദ്വാറിലൂടെ പരന്ന് ഒഴുകുന്ന ഗംഗാ നദി. നീല്‍ ധാര എന്നാണ് ഗംഗ ഇവിടെ അറിയപ്പെടുന്നത്. ഗംഗാ കനാലും കാണാം ചിത്രത്തില്‍.

Photo Courtesy: Prashant Chauhan

നീല്‍ ധാര പക്ഷി വിഹാര്‍

നീല്‍ ധാര പക്ഷി വിഹാര്‍

ഹരിദ്വാറിലെ പക്ഷി സങ്കേതമായ നീല്‍ ധാര പക്ഷി വിഹാര്‍

Photo Courtesy: Ekabhishek at en.wikipedia

ക്ലോക്ക് ടവര്‍

ക്ലോക്ക് ടവര്‍

ഹരിദ്വാറിലെ ഗംഗയുടെ തീരത്തെ ക്ലൊക്ക് ടവര്‍

Photo Courtesy: mckaysavage

ആരതി

ആരതി

ഹര്‍കി പൗറിയില്‍ ഗംഗയുടെ തീരത്ത് വൈകുന്നേരങ്ങളില്‍ നടക്കാറുള്ള ആരതി
Photo Courtesy: NID chick

കേബിള്‍ കാര്‍

കേബിള്‍ കാര്‍

ഹരിദ്വാര്‍ നഗരത്തിലെ കേബിള്‍ കാര്‍. ഗംഗാ നദിയുടെ വിദൂര ദൃശ്യം കാണാം

Photo Courtesy: Mohithdotnet

പൂജാ ദ്രവ്യങ്ങള്‍

പൂജാ ദ്രവ്യങ്ങള്‍

പൂജാ ദ്രവ്യങ്ങള്‍ വില്‍ക്കുന്ന ഹരിദ്വാറിലെ ചെറിയ ഒരു കട

Photo Courtesy: mckaysavage

ഹര്‍കി പൗരി

ഹര്‍കി പൗരി

ഹര്‍ കി പൗറിയുടെ ഒരു പഴയ ചിത്രം. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രധാന ക്ഷേത്രം ഇപ്പോള്‍ പുതുക്കി നിര്‍മ്മിച്ചിട്ടുണ്ട്.

Photo Courtesy: Abhishekjoshi

മാര്‍ക്കറ്റ്

മാര്‍ക്കറ്റ്

ഹരിദ്വാറിലെ റെയില്‍വെ റോഡിലുള്ള പ്രധാന മാര്‍ക്കറ്റ്

Photo Courtesy: Ekabhishek

റെയില്‍വെ സ്റ്റേഷന്‍ കവാടം

റെയില്‍വെ സ്റ്റേഷന്‍ കവാടം

ഹരിദ്വാര്‍ റെയില്‍വെ സ്റ്റേഷന്റെ കവാടം

Photo Courtesy: World8115

പഴയ കെട്ടിടം

പഴയ കെട്ടിടം

ഹരിദ്വാറിലെ ഒരു പഴയ കെട്ടിടം

Photo Courtesy: Nicolas C

പുരാതന ക്ഷേത്രം

പുരാതന ക്ഷേത്രം

ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രം

Photo Courtesy: Ekabhishek

മാനസ ദേവി ക്ഷേത്രം

മാനസ ദേവി ക്ഷേത്രം

ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം. ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേയും കാണാം

Photo Courtesy: Ekabhishek

ദക്ഷാ ക്ഷേത്ര സമുച്ഛയം

ദക്ഷാ ക്ഷേത്ര സമുച്ഛയം

ഹരിദ്വാറിലെ ദക്ഷാ ക്ഷേത്ര സമുച്ഛയത്തിലെ ഒരു ക്ഷേത്രം

Photo Courtesy: Ekabhishek

ചാണ്ഢി ദേവി

ചാണ്ഢി ദേവി

ഹരിദ്വാറിലെ ചാണ്ഢി ദേവി ക്ഷേത്രം

Photo Courtesy: World8115

കുംഭമേള

കുംഭമേള

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു സന്യാസി

Photo Courtesy: Naresh Dhiman

സന്യാസി മാര്‍

സന്യാസി മാര്‍

ഹരിദ്വാറിലെ സന്യാസിമാര്‍
Photo Courtesy: Ekabhishek

ദസറ

ദസറ

ദസറ നാളില്‍ ഹരിദ്വാറില്‍ എത്തിയ തീര്‍ത്ഥാടകര്‍
Photo Courtesy: gbSk

കവാട് മേള

കവാട് മേള

ഹരിദ്വാറിലെ കന്‍വാട് മേ‌ളയി‌ല്‍ പങ്കെടുക്കാന്‍ എത്തിയ തീര്‍ത്ഥാടകര്‍

Photo Courtesy: Nicolas C

കവാട് മേളയേക്കുറിച്ച്

കവാട് മേളയേക്കുറിച്ച്

കാല്‍നടയായി തീര്‍ത്ഥാടകര്‍ എത്തി ഗംഗയിലെ ജലം ശേഖരിച്ച് കൊണ്ടു പോകുന്ന ആചാരമാണ് കവാട് മേ‌ള. കന്‍വാര്‍ യാത്ര എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്.

Photo Courtesy: Ekabhishek

കന്‍വാരീസ്

കന്‍വാരീസ്

കവാഡ് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കന്‍വാരികള്‍ എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: Ekabhishek

ആരതി

ആരതി

വൈകുന്നേരത്തെ ആരതിക്കായി കാത്ത് നില്‍ക്കുന്ന ഭക്തര്‍

Photo Courtesy: Sandstein

ഭോല നാഥ് സേവശ്രം

ഭോല നാഥ് സേവശ്രം

ഹരിദ്വാറില്‍ ഗംഗയുടെ തീരത്തെ ഭോല നാഥ് സേവശ്രം ക്ഷേത്രം

Photo Courtesy: Anshul Dabral

ഗംഗ

ഗംഗ

ഹരിദ്വാറിലൂടെ ഒഴുകുന്ന ഗംഗയുടെ ഒരു ദൃശ്യം
Photo Courtesy: Julian Nyča

ജിലേബി

ജിലേബി

ഹരിദ്വാറിലെ സ്പെഷ്യല്‍ ജിലേബി

Photo Courtesy: Pratimwiki

റെയില്‍വെ സ്റ്റേഷന്‍

റെയില്‍വെ സ്റ്റേഷന്‍

ഹരിദ്വാറിലെ റെയില്‍വെ സ്റ്റേഷന്‍

Photo Courtesy: Dmitry A. Mottl

തീര്‍ത്ഥാടകരും പശുക്കളും

തീര്‍ത്ഥാടകരും പശുക്കളും

ഹരിദ്വാറിലെ തിരക്കേറിയ ഒരു സ്ഥലം

Photo Courtesy: McKay Savage from London, UK

കരകൗശല വസ്തുക്കള്‍

കരകൗശല വസ്തുക്കള്‍

ഹരിദ്വാറില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു സ്ഥലം

Photo Courtesy: McKay Savage from London, UK

സന്യാസിമാര്‍

സന്യാസിമാര്‍

ഹരിദ്വാറിലെ സന്യാസിമാര്‍

Photo Courtesy: Antoine Taveneaux

ഭക്തര്‍

ഭക്തര്‍

ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ഭക്തര്‍, ഹരിദ്വാറില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Antoine Taveneaux

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X