Search
  • Follow NativePlanet
Share
» »ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു

ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു

വിവാഹമെന്നത് യാത്രകളു‌ടെ തുടക്കം മാത്രമാണെന്ന് കാണിച്ചു തന്ന എബില്‍ എഫ്രേം എലവത്തിങ്കലും ഭാര്യ ജോണ്‍സി ജോണും തങ്ങളു‌‌ടെ ലോക്ഡൗണ് ദിനങ്ങളെക്കുറിച്ചും വരുന്ന യാത്രാ പ്ലാനുകളെക്കുറിച്ചും സംസാരിക്കുന്നു..

ലോകം മൊത്തത്തില്‍ ലോക്ഡൗണായി വീട്ടിലിരിക്കുകയാണ്. യാത്രകളും സഞ്ചാരങ്ങളും ഒന്നുമില്ലാത്ത അവസ്ഥ. സ്ഥിരം യാത്ര ചെയ്തിരുന്നവരു‌‌ടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. വീട്ടിലിരുന്ന് ബോറടിച്ച് മടുത്തിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല. എങ്കില്‍ ഒന്നു ചായ കുടിച്ചുവരാമെന്നു പറഞ്ഞിറങ്ങി കോയമ്പത്തൂരില്‍ നിന്നും ഊ‌ട്ടി വരെ കറങ്ങി വന്ന കഥകളുള്ള ട്രിപ് ജോഡിയു‌ടെ കഥ എന്തായിരിക്കും? എങ്ങനെയായിരിക്കും അവര്‍ ഈ ലോക്ഡൗണ്‍ ചിലവഴിക്കുക,? വിവാഹമെന്നത് യാത്രകളു‌ടെ തുടക്കം മാത്രമാണെന്ന് കാണിച്ചു തന്ന എബിന്‍ എഫ്രേം എലവത്തിങ്കലും ഭാര്യ ജോണ്‍സി ജോണും നേറ്റീവ് പ്ലാനറ്റ് മലയാളത്തോട് സംസാരിക്കുന്നു...

ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ നേരത്തേ തു‌‌ടങ്ങി

ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ നേരത്തേ തു‌‌ടങ്ങി

കോറോണ പേടിപ്പിക്കുന്നതിനും സര്‍ക്കാരിന്‍റെ ലോക്ഡൗണ്‍ വരുന്നതിനും മുന്‍പു തന്നെ ലോക്ഡൗണിലായിരുന്നു എബിനും ജോയും. വീ‌‌ട്ടിലെ കുഞ്ഞതിഥിയെ സ്വീകരിക്കുന്നതിന്റെ ഒരുക്കവും എബിന്റെ ജോലി മാറ്റവും എല്ലാം ചേര്‍ന്ന് വളരെ തിരക്കേറിയതും അത്രയും സന്തോഷവും ചേര്‍ന്ന സമയങ്ങളായിരുന്നു. ഡിസംബറില്‍ കുഞ്ഞ് സിയോ ജോ എബിന്‍ വന്നതോടെ തിരക്ക് ഒന്നുകൂടി കൂടി. അതുകൊണ്ട് യാത്ര പ്ലാനുകളൊക്കെ തത്കാലത്തേയ്ക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു ഇവര്‍. ലോക്ഡൗണില് രണ്ടിടത്തായി പോയെങ്കിലും രണ്ടാളും തിരക്കില്‍ തന്നെയാണ്. എബിന്‍ കമ്പനിയില്‍ ലോ കോസ്റ്റ് വെന്‍റിലേറ്ററും ഫേസ് ഷീല്‍ഡും ഒക്കെയുണ്ടാക്കി കോയമ്പത്തൂരില്‍ വര്‍ക്ക് ഫ്രം ഹോം ആഘോഷിക്കുമ്പോള്‍ ജോ കുഞ്ഞിനൊപ്പം തൊടുപുഴയിലെ വീ‌ട്ടിലാണ്.

യാത്ര പ്ലാനുകള്‍ മാത്രം

യാത്ര പ്ലാനുകള്‍ മാത്രം

ലോക്ഡൗണ്‍ വരുന്നതിലും മുന്‍പ് തന്നെ കുഞ്ഞിനെക്കൂ‌ടി പരിഗണിച്ച് യാത്രകള്‍ ജൂണ്‍ മുതലായിരുന്നു ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്. 2020 ല്‍ അന്താരാഷ്ട്ര യാത്രകള്‍ വരെ പദ്ധതിയിലുണ്ടായിരുന്നുവെങ്കിലും കോവിഡ് ആ പ്ലാനുകളെല്ലാം തന്നെ തകിടം മറിച്ചു. ഈ വര്‍ഷം എന്തുസംഭവിച്ചാലും ഒരുമിച്ച് ഒരു ഇന്‍റര്‍നാഷണല്‍ ട്രിപ്പ് എന്നായിരുന്നു ഇവരു‌‌ടെ യാത്രാ സ്വപ്നങ്ങളിലൊന്ന്. ഇതിന്‍റെ ഭാഗമായി എബിന്‍ പാസ്പോര്‍ട്ട് ‌ ഒക്കെ എടുത്തെങ്കിലും ഇനിയെന്ത് എന്നിനിയും പറയാറായി‌ട്ടില്ല. കാര്യങ്ങളിങ്ങനെയാണെങ്കിലും യാത്രാ പ്ലാനുകള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. ട്രിപ് ജോഡി പ്ലസില്‍ ഇനി എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും, എവിടെയൊക്കെ യാത്രകള്‍ പോകും, തുടങ്ങിയ കാര്യങ്ങളെല്ലാം എന്നും ഇവരു‌ടെ ഫോണ്‍ സംസാരത്തിലെ മാറ്റമില്ലാത്ത കാര്യമായി മാറിയിട്ടുണ്ട്.

ഇനി ട്രിപ് ജോഡി പ്ലസ്

ഇനി ട്രിപ് ജോഡി പ്ലസ്

ആളുകള്‍ മൂന്നായതോ‌ടെ യാത്ര പ്ലാനുകള്‍ ട്രിപ് ജോഡിയില്‍ നിന്നും ‌‌‌ട്രിപ് ജോഡി പ്ലസിലേക്ക് മാറി. മെല്ലെ ബൈക്ക് ഒഴിവാക്കി യാത്രകള്‍ ഒരു കാരവനിലേക്ക് മാറ്റുവാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഒരുക്കങ്ങളും തയ്യാറെ‌‌‌ടുപ്പുകളും പിന്നണിയില്‍ സജീവമായ നടക്കുന്നു. മാത്രമല്ല, ഇനിയുള്ള യാത്രകള്‍ മൂന്നുപേരുകൂടി ഒരുമിച്ച് മാത്രമേയുള്ളൂ എന്നും ഇവര്‍ പറയുന്നു.

മുന്‍ഗണനകള്‍ ഇനി ഇങ്ങനെ

മുന്‍ഗണനകള്‍ ഇനി ഇങ്ങനെ

കൊറോണയും ലോക്ഡൗണും യാത്രകളുടെയും സുരക്ഷിതത്വത്തിന്‍റെയും കാര്യത്തില്‍ ഒരുപാട് മുന്‍കരുതലുകളെടുക്കുവാന്‍ ചിന്തിപ്പിച്ചു എന്ന കാര്യത്തില്‍ രണ്ടാള്‍ക്കും ഒരു സംശയവുമില്ല. ‌ട്രിപ് ജോഡിയില്‍ സിയോ കൂടി വന്നതോടെ മുന്‍ഗണനകളും മാറിയിട്ടുണ്ട്. പൊതുഗതാഗതം പരമാവധി ഒഴിവാക്കി കാരവനിലേക്ക് മാറുവാനാണ് ആദ്യം തീരുമാനം. തിരക്കുള്ള ഇ‌‌ടങ്ങള്‍ ഒഴിവാക്കി ആളുകള്‍ കുറഞ്ഞ ഇടങ്ങള്‍ തിരഞ്ഞെടുക്കുവാനും യാത്രകളില്‍ മാസ്ക് ഉപയോഗിക്കുവാനും പറ്റുന്നതുപോലെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുവാനും ഒക്കെ പുതിയ യാത്രകളില്‍ ചെയ്യേണ്ട കാര്യങ്ങളായി ‌ട്രിപ് ജോഡി കരുതുന്നു. യാത്രകളില്‍ ആളുകള്‍ക്ക് ഹസ്തദാനം നല്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കി സംസാരത്തിലൂടെ മാത്രം ആശയവിനിമയം നടത്താം എന്നുള്ളതും പുതിയ തീരുമാനങ്ങളുടെ ഭാഗമാണ്.

യാത്രകള്‍ ഇങ്ങനെ

യാത്രകള്‍ ഇങ്ങനെ

രണ്ടും മൂന്നും ദിവസമെടുത്ത് പോകുന്ന യാത്രകളില്‍ പരമാവധി പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കി ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുവാനും ഒക്കെയാണ് പുതിയ തീരുമാനങ്ങള്‍. തിരക്കുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുവാനും കുറച്ചു കാലത്തേയ്ക്ക് ഏറ്റവും അടുത്തുള്ള ഇ‌ടങ്ങളിലേക്ക് യാത്രകള്‍ മാറ്റി പിടിക്കുവാനും ‌ട്രിപ് ജോഡി പ്ലസിന്റെ പ്ലാനുകളിലുണ്ട്. യാത്രകളില്‍ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ അടുക്കളയോടു കൂടിയുള്ളതിനുമായിരിക്കും ഇനി ട്രിപ് ജോഡിയുടെ മുന്‍ഗണന. ഭക്ഷണം പുറത്തു നിന്നു കഴിക്കുന്നതിലും സുരക്ഷിതം സ്വയം തയ്യാറാക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം.

സുരക്ഷ നിര്‍ബന്ധം

സുരക്ഷ നിര്‍ബന്ധം

ലോകഡൗണ്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ സാനിറ്റൈസേഷന്‍ സാധനങ്ങള്‍ തീര്‍ച്ചയായും കരുതണമെന്ന അഭിപ്രായമാണ് ജോയുടേത്. യാത്ര ചെയ്യുന്ന വാഹനം കൂടി പരിഗണിച്ചായിരിക്കും യാത്രയിലെ സുരക്ഷ കരുതലുകള്‍ എന്നും ഇവര്‍ പറയുന്നു. കുഞ്ഞ് കൂടിയുള്ളതിനാല്‍ അവന്റെ സൗകര്യങ്ങളും സുരക്ഷയും കൂടി കണക്കാക്കിയിരിക്കും യാത്രകള്‍. യാത്ര ചെയ്യുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മുന്‍പത്തേക്കാള്‍ ശ്രദ്ധ കൂ‌ടും. സ്വന്തം വാഹനമായാലും പൊതുഗതാഗതം ആണെങ്കിലും ഇതിനനുസരിച്ച സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. സാനിറ്റൈസര്‍, മാസ്ക്, തു‌ട‌ങ്ങിയവ യാത്രകളില്‍ കരുതണം. വ്യക്തിശുചിത്വവും സുരക്ഷിതത്വവും ഒരു ശീലമാക്കി തന്നെ മാറ്റണം. യാത്രയ്ക്കിടയില്‍ സമൂഹ വ്യാപനം ഒരുപരിധി വരെ രോഗവ്യാപനം തടയുമെന്നതിനാല്‍ അതിനും പ്രത്യേക പരിഗണന നല്കും. യാത്രകളില്‍ ‍ കുഞ്ഞ് കൂടെയുള്ളതിനാല്‍ അതിനനുസരിച്ചായിരിക്കും ഇനിയുള്ള യാത്രകളെന്നും ഇവര്‍ പറയുന്നു. പോകുന്ന പ്രദേശത്തെ കോവിഡ് ബാധയുണ്ടോ എന്നുകൂടി കണക്കാക്കിയായിരിക്കും യാത്രാ തീരുമാനങ്ങള്‍.

'വിവാഹം' യാത്രകളുടെ ഒടുക്കമല്ല ബ്രോ.. തുടക്കം.. ഈ 'പൊളി' കപ്പിള്‍സ് പറയുന്നു'വിവാഹം' യാത്രകളുടെ ഒടുക്കമല്ല ബ്രോ.. തുടക്കം.. ഈ 'പൊളി' കപ്പിള്‍സ് പറയുന്നു

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാംലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X