Search
  • Follow NativePlanet
Share
» »കൊച്ചിയില്‍ നിന്ന് കോടനാട്ടേക്ക് ഒരു യാത്ര

കൊച്ചിയില്‍ നിന്ന് കോടനാട്ടേക്ക് ഒരു യാത്ര

By Maneesh

നഗരത്തില്‍ വെറുതെ അലഞ്ഞ് ബോറടിക്കുന്നുണ്ടെങ്കില്‍ ഒരു യാത്ര ചെയ്യാം. അങ്ങ് ദൂരയൊന്നുമല്ലാ, കൊച്ചിയില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെയുള്ള കോടനാട്ടേയ്ക്ക്. ജോലി ചെയ്ത് മടുത്തവര്‍ക്ക് ആഴ്ച അവസാനം ഒന്ന് റിലാക്‌സ് ചെയ്യാനും കോടനാട്ടിലേക്കുള്ള യാത്ര നല്ലതാണ്. കൊച്ചിയില്‍ നിന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് കോടനാട്ടില്‍ എത്തിച്ചേരാം.

എത്തിച്ചേരാൻ

കൊച്ചിയിൽ നിന്ന് ആലുവ വഴി പെരുമ്പാവൂരിൽ എത്തിച്ചേരുക. പെരുമ്പാവൂരിൽ നിന്ന് 11 കിലോമീറ്റർ അകലെയായാണ് കോടനാട് സ്ഥിതി ചെയ്യുന്നത്.

ആനയെക്കാണാം

കോടനാട്ടിലെ ആനപരിശീലനകേന്ദ്രമാണ് സന്ദർശകരെ ആകർഷിക്കുന്നത്. ആനകളൊടൊപ്പം ഒരു ദിവസം ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് കോടനാട്.

കോടനാട്ടെ കാഴ്ചകൾ കാണാം

പെരിയാറിൻ തീരത്ത്

പെരിയാറിൻ തീരത്ത്

എറണാകുളം ജില്ലയിൽ പെരിയാർ നദിയുടെ തീരത്താണ് കോടനാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആനപരിശീലന കേന്ദ്രമാണ് സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

Photo courtesy: നിരക്ഷരൻ

കുട്ടിക്കുറുമ്പന്മാർ

കുട്ടിക്കുറുമ്പന്മാർ

ആനപരിശീലന കേന്ദ്രത്തിൽ യഥേഷ്ടം വിലസുന്ന കുട്ടിയാനകൾ.

Photo courtesy: Amolnaik3k

പൈപ്പ് വെള്ളം ധാരാളം

പൈപ്പ് വെള്ളം ധാരാളം

പുഴയിൽ പോയി വെള്ളം കുടിച്ച് ദാഹം മാറ്റണമെന്നൊന്നും ഈ ആനക്കുട്ടികൾക്ക് ഇല്ല. പൈപ്പ് വെള്ളം ആയാലും മതി.

Photo courtesy: കാക്കര

ആനക്കുളി

ആനക്കുളി

പെരിയാർ നദിയിൽ ആറാടുന്ന ഒരാന

Photo courtesy: Aviva West

തേച്ചുകുളി

തേച്ചുകുളി

ആനകളെ തേച്ചുകുളിപ്പിക്കുന്ന പാപ്പാന്മാർ

Photo courtesy: Aviva West

Read more about: kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X