Search
  • Follow NativePlanet
Share
» »വിശ്വാസികളെ കാത്തിരിക്കുന്ന ത്രിപുരസുന്ദരി ക്ഷേത്രം

വിശ്വാസികളെ കാത്തിരിക്കുന്ന ത്രിപുരസുന്ദരി ക്ഷേത്രം

കാളി ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!

ആത്മീയതയുടെ പുണ്യവുമായി വിശ്വാസികളെ കാത്തിരിക്കുന്ന ത്രിപുരസുന്ദരി ക്ഷേത്രം ഭാരതത്തിന്റെ അഭിമാന സ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ത്രിപുരസുന്ദരി പുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. കാളി ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!

ത്രിപുര സുന്ദരി ക്ഷേത്രം

ത്രിപുര സുന്ദരി ക്ഷേത്രം

ത്രിപുരയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ത്രിപുര സുന്ദരി ക്ഷേത്രം. ത്രിപുരേശ്വരി ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. നൂറ്റാണ്ടുകളായി മൃഗബലി നടത്തപ്പെടുന്ന ഇവിടെ ഈ അടുത്ത കാലത്താണ് കോടതി അത് നിയമം വഴി നിരോധിച്ചത്. തൃപുരയിൽ അഗർത്തലയിൽ നിന്നും 55 കിലോമീറ്റർ അകലെ ഉദയ്പൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Vedpriyaa

51 ശക്തിപീഠങ്ങളിലൊന്ന്

51 ശക്തിപീഠങ്ങളിലൊന്ന്

ഹൈന്ദവ വിശ്വാസമനുസരിച്ച് സതീദേവിയുടെ 51 ആയി ചിതറിത്തെറിച്ച ശരീരഭാഗങ്ങളിൽ വലത്‌ കാല്‍പാദം വീണത്‌ ഇവിടെയാണന്നാണ്‌ വിശ്വാസം.
സതീദേവീയുടെ മരണത്തെ തുടര്‍ന്ന്‌ ദുഃഖിതനായ ശിവന്‍ ദേവിയുടെ ജീവനില്ലാത്ത ശരീരം തോളിലേറ്റി താണ്ഡവം ആടാന്‍ തുടങ്ങി. ഇതിനൊരു അവസാനം കാണാതായതോടെ താണ്ഡവം അവസാനിപ്പിക്കുന്നതിനായി വിഷ്‌ണുചക്രത്താല്‍ സതീദേവിയുടെ ശരീരം കഷ്‌ണങ്ങളായി ഛേദിച്ചു. സതിയുടെ വിവിധ ശരീര ഭാഗങ്ങള്‍ ചെന്ന്‌ വീണ സ്ഥലങ്ങളാണ് ശക്തി സ്ഥലങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. അതിൽ വലതുകാൽഭാഗം വന്നു വീണ ഇവിടം പീഠസ്ഥാനമായാണ് പൂജിക്കപ്പെടുന്നത്.
PC: Unknown

ശ്രീകോവിലിലെ രണ്ട് വിഗ്രഹങ്ങൾ

ശ്രീകോവിലിലെ രണ്ട് വിഗ്രഹങ്ങൾ

ഇവിടുത്തെ ശ്രീകോവിലിൽ രണ്ടു തരത്തിലുള്ള വിഗ്രഹങ്ങളാണ് പൂജിക്കുന്നത്. കറുത്ത കല്ലിന് തീർത്തിരിക്കുന്ന ഇതിന് വ്യത്യസ്ത വലുപ്പമാണുള്ളത്. അഞ്ചടി ഉയരമുള്ള വിഗ്രഹമാണ് ഇവിടെ പ്രധാനപ്പെട്ടത്. ത്രിപുര സുന്ദരിയുടെ ഈ വിഗ്രഹം ഏറെ വിശേഷപ്പെട്ട ഒന്നു കൂടിയാണ്. ചോട്ടോ മാ എന്നാണ് രണ്ടടി മാത്രം ഉയരമുള്ള രണ്ടാമത്തെ വിഗ്രഹത്തെ വിളിക്കുന്നത്. ചാന്ദി ദേവിയെയാണ് ഇവിടെ ആരാധിക്കുന്നത്. ഈ ചെറിയ വിഗ്രഹം ത്രിപുരയിലെ രാജാക്കന്മാര്‍ യുദ്ധകാലത്ത് യുദ്ധക്കളത്തിലേക്ക് കൊണ്ടുപോയിരുന്ന ഒന്നായാണ് കഥകൾ പറയുന്നത്. കാളി ദേവിയുടെ സൊരോഷി അവതാരത്തെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌.

PC:Bodhisattwa

കൂർമ്മ പീഠം

കൂർമ്മ പീഠം

ബംഗാൾ വാസ്തുവിദ്യ അനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കൂർമ്മ പീഠം എന്നും അറിയപ്പെടുന്നു. ആമയുടെ ആകൃതി തോന്നിക്കുന്നതിനാലാണ് ഇത് ഇങ്ങനെ അറിയപ്പെടുന്നത്. ഒരു കുന്നിമു മുകളിൽ ആമയുടെ പുറം പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതിന്‍റെ നിർമ്മാണം.

PC:ARKA SENGUPTA

മൃഗബലി

മൃഗബലി

നൂറ്റാണ്ടുകളായി ഇവിടെ നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു മൃഗബലി. ദോഷമി ദിവസം ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇവിടെ മൃഗബലി നടക്കാറുണ്ടായിരുന്നു. കാളകളെ ബലി നല്കുന്ന ഒരാചാരവും ഇവിടെ നിലനിന്നിരുന്നുവത്രെ. അമാവാസി ദിവസങ്ങളിലാണ് ഇവിടെ കാളയെ ബലി നല്കുന്നത്.

PC:Nepali suprabha

കല്യാണ് സാഗർ

കല്യാണ് സാഗർ

ത്രിപുര സുന്ദരി ക്ഷേത്രത്തിനോട് ചേർന്നുള്ള മറ്റൊരു പ്രധാന ആകർഷണമാണ് കല്യാൺ സാഗർ തടാകം. 6.4 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം. ക്ഷേത്രത്തിൻരെ കിഴക്ക് ദിശയിലാണുള്ളത്. ക്ഷേത്ര വിശ്വാസങ്ങളുമായി ബന്ധമുള്ള ഈ ക്ഷേത്രത്തിൽ ധാരാളം ആമകളെ കാണാം. ഇവിടെ എത്തി ആമകൾക്ക് ഭക്ഷണം നല്കുക എന്നത് ക്ഷേത്രാചാരങ്ങളുടെ ഒരു ഭാഗം തന്നെയാണ്.

PC:Scorpian ad

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്നും 55 കിലോമീറ്റർ അകലെ ഉദയ്പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിശ്വാസത്തിന്‍റെ അടയാളങ്ങളുമായി നദീതീരത്തെ ക്ഷേത്രങ്ങൾവിശ്വാസത്തിന്‍റെ അടയാളങ്ങളുമായി നദീതീരത്തെ ക്ഷേത്രങ്ങൾ

ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X