Search
  • Follow NativePlanet
Share
» »ശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രം

ശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രം

വിശ്വാസങ്ങള്‍ അനുസരിച്ച് ശിവന്‍റെയും പാര്‍വ്വതിയുടെയും വിവാഹം നടന്നത് ഇവി‌ടെ ഈ ത്രിയുഗിനാരായണ്‍ സ്ഥലത്തു വെച്ചാണത്രെ.

കൊടുമുടികള്‍ക്കു മുകളിലെ ക്ഷേത്രങ്ങള്‍.. ദിവസങ്ങള്‍ നീളുന്ന കഷ്ടപ്പാടു നിറഞ്ഞ യാത്രയിലൂടെ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍... ഉത്തരാഖണ്ഡ് എന്ന ദേവഭൂമക്ക് മാത്രം നല്കുവാന്‍ കഴിയുന്ന കുറച്ച് പ്രത്യേകതകളാണ് ഇവയെല്ലാം. ദേവന്മാരുടെയും വേദങ്ങളുടെയും ഒക്കെ നാടെന്ന് വിശ്വസിക്കപ്പെടുന്നതു കൊണ്ടുതന്നെ ഇവിടുത്തെ ക്ഷേത്രങ്ങളിലും ഇതുപോലുള്ള പല പ്രത്യേകതകളും വിശ്വാസങ്ങളും കണ്ടെത്തുവാന്‍ കഴിയും. അത്തരത്തിലുള്ള ഇവിടുത്തെ നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രിയുഗിനാരായണ്‍ ക്ഷേത്രം. വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ ഐതിഹ്യങ്ങള്‍, വിശ്വാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം

ത്രിയുഗിനാരായണ്‍ ക്ഷേത്രം

ത്രിയുഗിനാരായണ്‍ ക്ഷേത്രം

ഉത്തരാഖണ്ഡ് രുദ്രപ്രയാഗില്‍ ത്രിയുഗിനാരായണ്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗിനാരായണ്‍ ക്ഷേത്രം ഹൈന്ദവ വിശ്വാസത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഈ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഗര്‍വാള്‍ റീജിയണില്‍ സമുദ്രനിരപ്പില്‍ നിന്നും 1980 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Shaq774

കേദാര്‍നാഥ് ക്ഷേത്രവും ത്രിയുഗിനാരായണ്‍ ക്ഷേത്രവും

കേദാര്‍നാഥ് ക്ഷേത്രവും ത്രിയുഗിനാരായണ്‍ ക്ഷേത്രവും

കാഴ്ചയിലും നിര്‍മ്മിതിയിലും ബദ്രിനാഥ് ക്ഷേത്രവും കേദര്‍നാഥ് ക്ഷേത്രവും ത്രിയുഗിനാരായണ്‍ ക്ഷേത്രവും തമ്മില്‍ അസാധാരണമായ സാദൃശ്യം കാണാം. പ്രതിഷ്ഠകളുടെ കാര്യത്തില്‍ കേദാര്‍നാഥുമായാണ് കൂടുതല്‍ ബന്ധം തോന്നിക്കുന്നത്. രണ്ട‌ടി ഉയരമുള്ള മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്ക് സമീപം മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും രൂപങ്ങളും കാണാം. 1200 ഓളം പഴക്കമുള്ല വിഗ്രഹമാണിവിടുത്തേത്. ശങ്കരാചാര്യരാണ് ഇവിടെ പ്രതിഷ്ഠ ന‌ടത്തിയതെന്നും വിശ്വാസമുണ്ട്.

PC:Akshay syal

അഖണ്ഡ് ധുനി ക്ഷേത്രം

അഖണ്ഡ് ധുനി ക്ഷേത്രം

യുഗങ്ങളായി അണയാത്ത തീ നാളം ക്ഷേത്രത്തിന്റെ മുന്നില്‍ കാണാം. ഇവിടുത്തെ അത്ഭുത കാഴ്ചകളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അണയാത്ത തീ ജ്വാലയുള്ള ക്ഷേത്രം എന്ന നിലയില്‍ അഖണ്ഡ് ധുനി ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.
ഈ നിത്യജ്വാലയില്‍ വിശ്വാസികള്‍ വിറകിന്റെ വഴിപാടുകൾ നടത്തി ഭസ്മം ഭസ്മം അനുഗ്രഹമായി ശേഖരിക്കുകയും ചെയ്യുന്ന ഒരു പതിവും ഇവിടെയുണ്ട്.

PC:Chris Wong

ശിവ-പാര്‍വ്വതി പരിണയ സ്ഥാനം

ശിവ-പാര്‍വ്വതി പരിണയ സ്ഥാനം

വിശ്വാസങ്ങള്‍ അനുസരിച്ച് ശിവന്‍റെയും പാര്‍വ്വതിയുടെയും വിവാഹം നടന്നത് ഇവി‌ടെ ഈ ത്രിയുഗിനാരായണ്‍ സ്ഥലത്തു വെച്ചാണത്രെ. ത്രിയുഗി നാരായണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവിന് മുന്നില്‍വെച്ച് വിവാഹം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ഷേത്രത്തിന് വിഷ്ണുവിന്റെ പേര് നല്കിയതെന്നും ക്ഷേത്രം ഇവിടെ സ്ഥാപിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
ശിവ-പാര്‍വ്വതി വിവാഹം മുന്‍കൈയെടുത്തു നടത്തിയത് വിഷ്മുവാണ്. ദേവവിവാഹത്തിനു വേണ്ട സജ്ജീകരണങ്ങളെല്ലാം അദ്ദഹം തന്നെയാണത്രെ ഒരുക്കി പാര്‍വ്വതി ദേവിയുടെ സഹോദര സ്ഥാനത്തു നിന്നത് എന്നും ഇവി‌െ വിശ്വസിക്കപ്പെടുന്നു. വിവാഹത്തില്‍ പുരോഹിതനായിരുന്നത് ബ്രഹ്മാവ് ആണ്.

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

ബ്രഹ്മശിലയും വിശുദ്ധ കുണ്ഡുകളും

ബ്രഹ്മശിലയും വിശുദ്ധ കുണ്ഡുകളും

ക്ഷേത്രത്തിന് മുന്നില്‍ ബ്രഹ്മശില സ്ഥാപിച്ചിരിക്കുന്ന സ്ഥാനത്തുവെച്ചാണ് ദേവവിവാഹം നടന്നത്. ക്ഷേത്രത്തിനു മുന്നിലായി മൂന്നു കുളങ്ങളും കാണാം. കുളിക്കാൻ രുദ്രകുണ്ഡ്, വെള്ളം കുടിക്കാൻ ബ്രഹ്മകുണ്ഡ്, ശുദ്ധീകരണത്തിനായി വിഷ്ണുകുണ്ഡ് എന്നിവയാണവ. വിഷ്ണുവിന്റെ നാഭിയില്‍ നിന്നും ഉത്ഭവിക്കുന്ന സരസ്വതി നദി ഉള്ള സരസ്വതികുണ്ഡ് ശുദ്ധീകരണത്തിനായും ഉപയോഗിക്കുന്നു. വിവാഹത്തിനു മുന്‍പ് ശിവനും പാര്‍വ്വതിയും ഈ മുന്നു കുണ്ഡുകളിലും കുളിച്ചുകയറി എന്ന വിശ്വാസത്തില്‍ ഇവിടെയെത്തുന്ന ഭക്തരും ഇതിന്‍ സ്നാനം നടത്താറുണ്ട്.

PC:wikipedia

വെഡ്ഡിങ് ഡെസ്റ്റിനേഷന്‍

വെഡ്ഡിങ് ഡെസ്റ്റിനേഷന്‍

കഴിഞ്ഞ കുറച്ച് കാലമായി ഈ വിശദ്ധ ക്ഷേത്രം ഒരു 'വെഡ്ഡിങ് ഡെസ്റ്റിനേഷന്‍' എന്ന പേരില്‍ പ്രസിദ്ധമാണ്. വിവാഹതത്തിനായി ഒരു വിശുദ്ധസ്ഥാനം തിരയുന്നവര്‍ എത്തിനില്‍ക്കുന്ന ഇടമായി ത്രിയുഗിനാരായണ്‍ ക്ഷേത്രം മാറിയിട്ടുണ്ട്. ശിവ-പാര്‍വ്വതി പരിണയം നടന്ന ഇടമെന്ന ദൈവിക പശ്ചാത്തലം ആണ് വിവാഹത്തിന് തിരഞ്ഞെടുക്കുന്നതിലെ പ്രധാന കാരണം. അതോടൊപ്പം തന്നെ പ്രദേശത്തിന്റെ ഭംഗിയും കാഴ്ചകളും ആളുകളെ ആകര്‍ഷിക്കുന്നു. സാധാരണ ആളുകള്‍ക്കു പുറമെ ബോളിവുഡിലെ ചില വിവാഹങ്ങളും ഇവിടെ വെച്ച് നടന്നിട്ടുണ്ട്.

PC:Marcus Lewis

ത്രിയുഗിനാരായണ്‍ ട്രക്കിങ്

ത്രിയുഗിനാരായണ്‍ ട്രക്കിങ്

ട്രക്കിങ് വഴിയും ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. മസൂറില്‍ നിന്നാരംഭിക്കുന്ന ട്രക്കിങ് ആണ് ജനപ്രിയമായത്. 17 ദിവസത്തെ ട്രെക്കിംഗ് മുസ്സോറിയിൽ നിന്ന് ആരംഭിച്ച് ട്രെക്ക് റൂട്ട് ആ ക്രമത്തിൽ തെഹ്‌രി, മാല (റോഡ് പോയിന്റ്), ബെലാക്, ബുഡകേദാർ-ഗുട്ടു-പൻവാലി കാന്ത, ത്രിയുഗിനാരായണൻ, കേദാർനാഥ് എന്നിവയിലൂടെ കടന്നുപോകുന്നു.
ഈ ട്രെക്കിംഗ് റൂട്ട് കൂടാതെ, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തരാഖണ്ഡ് ഗവൺമെന്റ് ടൂറിസം വകുപ്പ്, രുദ്രപ്രയാഗ്, തുംഗനാഥ്, ഓഖിമത്ത്, മധ്യമഹേശ്വര്, ഗുപ്ത്കാശി, ത്രിയുഗിനാരായണൻ, കേദാർനാഥ് എന്നീ ക്ഷേത്രങ്ങളെ ഉൾക്കൊള്ളുന്ന രുദ്രപ്രയാഗ്-കേദാർനാഥ് സർക്യൂട്ട് ഉൾപ്പെടുന്ന ആറ് പ്രധാന സർക്യൂട്ടുകൾ കണ്ടെത്തി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സർക്യൂട്ടിൽ റോഡ് യാത്രയ്ക്ക് പുറമേ 69 കിലോമീറ്റർ (43 മൈൽ) ട്രെക്കിംഗ് ഉൾപ്പെടുന്നു.

PC:Naresh Balakrishnan

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍

മന്ദാകിനി, സോംഗംഗ നദികളുടെ സംഗമസ്ഥാനമായ സോൻപ്രയാഗിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) അകലെയാണ് ത്രിയുഗിനാരായണ്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 6,500 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ശൈത്യകാലത്ത് മൂന്നു മാസത്തോം ഇവിടം മഞ്ഞുമൂടിക്കിടക്കാറുണ്ട്.

PC:VAIBHAV RAWAT

ത്രിയുഗിനാരായണിലെ താമസം

ത്രിയുഗിനാരായണിലെ താമസം

വളരെ ലളിതമായ സൗകര്യങ്ങളുള്ള താമസസൗകര്യം ഇവിടെ ലഭ്യമാണ്. ക്ഷേത്രത്തിന് സമീപം തന്നെ ദിവസം 500 രൂപ നിരക്കില്‍ മുറികള്‍ ലഭിക്കും.
PC:Albert Vincent Wu

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

റോഡ് മാര്‍ഗ്ഗമാണെങ്കില്‍ സോന്‍പ്രയാഗില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ത്രിയുഗിനാരായണ്‍ ക്ഷേത്രത്തിലേക്ക്. എന്നാല്‍ ഗുട്ടൂർ - കേദാർനാഥ് റൂട്ടിൽ സോൻപ്രയാഗിലൂടെ 5 കിലോമീറ്റർ ദൂരം ഇടതൂർന്ന വനത്തിലൂടെ സഞ്ചരിച്ചാലും ഇവിടെ എത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഋഷികേശ് ആണ്. ത്രിയുഗിനാരായണ ഗ്രാമത്തില്‍ നിന്നും 261 കിലോമീറ്റര്‍ അകലെയാണിതുള്ളത്. ഹരിദ്വാറ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് 275 കിലോമീറ്റര്‍ ദൂരമുണ്ട്.
അടുത്തുള്ള വിമാനത്താവളം ഡെറാഡൂണ്‍ ആണ്.

കേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാംകേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

കാശ്മീരിന്‍റെ കാഴ്ചകളിലേക്ക് പറന്നിറങ്ങാം..പഹല്‍ഗാമും ഗുല്‍മാര്‍ഗും കാണാം.. മികച്ച പാക്കേജുമായി ഐആര്‍സി‌ടിസികാശ്മീരിന്‍റെ കാഴ്ചകളിലേക്ക് പറന്നിറങ്ങാം..പഹല്‍ഗാമും ഗുല്‍മാര്‍ഗും കാണാം.. മികച്ച പാക്കേജുമായി ഐആര്‍സി‌ടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X