Search
  • Follow NativePlanet
Share
» » കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

രണ്ടുമൂന്നു മാസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റായ ഒരു യൂറോയ്ക്ക് ഒരു വീട് എന്ന ഓഫറുമായി വീണ്ടും ഇറ്റലി!! ഇത്തവണ ഇറ്റലിയിലെ സിസിലിയിലെ ‌ട്രോയ്ന എന്ന പ്രദേശമാണ് കൊതിപ്പിക്കുന്ന ഓഫറുമായി എത്തിയിരിക്കുന്നത്. ചരിത്രവും പാരമ്പര്യവും ഒരുപോലെ ആകര്‍ഷിക്കുന്ന ഇറ്റലിയെ ഇഷ്‌‌ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല എന്നതിനാല്‍ തന്നെ കണ്ണ‌ടച്ചുതുറക്കുന്ന വേഗതയില്‍ ഓഫര്‍ തീര്‍ന്നു പോവുകയും ചെയ്യും!! സ്വപ്നനഗരമായ ഇറ്റലിയില്‍ എങ്ങനെ ഒരു യൂറോയ്ക്ക് ഒരു വീട് നേടാമെന്നും എന്തൊക്കെ ചെയ്യണമെന്നും നോക്കാം!!

ചായ കുടിക്കാന്‍ പോലും ഇതിലും പണമാകും!

ചായ കുടിക്കാന്‍ പോലും ഇതിലും പണമാകും!

ഒരു യൂറോ അഥവാ 88 ഇന്ത്യന്‍ രൂപയ്ക്കാണ് ട്രോയ്ന പ്രദേശത്തെ ആളൊഴിഞ്ഞ വീ‌ടുകള്‍ വില്പനയ്ക്കു വച്ചിരിക്കുന്നത്. ഇവിടെ ഒരു കാപ്പി കുടിക്കുവാന്‍ പോലും ഒരു യൂറോയിലധികം ആകുമെന്നതിനാല്‍ പരസ്യവാചകം പോലും 'ഒരു കാപ്പി കുടിക്കാന്‍ പോലും ഇതിലേറെ കാശ് വേണം' എന്നാണ്.

ആദ്യമല്ല

ആദ്യമല്ല

ഓരോ തവണ കേള്‍ക്കുമ്പോഴും അത്ഭുതം തോന്നിക്കുമെങ്കിലും ഇറ്റലിയില്‍ ഇതാദ്യമായല്ല ഒരു യൂറോയ്ക്ക് വീടുകള്‍ നല്കുന്നത്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് ഇറ്റലിയിലെ മോലിസ് പ്രദേശത്തുള്ള കാസ്ട്രോപിഗ്നാനോ എന്ന ഗ്രാമവും മുസോമെലി, സുന്‍ഗോലി തു‌ടങ്ങിയ ഇടങ്ങളും ഇതേ ഓഫറുമായി വന്നിരുന്നു. ഇവിടുത്തെ ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളിലേക്കും വീടുകളിലേക്കുമാണ് പുതിയ ഉടമസ്ഥരെ തേടിയുള്ള കച്ചവ‌ടമായിരുന്നു അത്.

നാട്ടുകാര്‍ പോയപ്പോള്‍

നാട്ടുകാര്‍ പോയപ്പോള്‍

ഇറ്റലിയില്‍ കണ്ടുവരുന്ന ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം തന്നെയാണ് ട്രോയ്നയിലും സംഭവിച്ചത്. പുതിയ അവസരങ്ങളും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തേടി പ്രദേശവാസികള്‍ ട്രോയ്ന ഉപേക്ഷിച്ചപ്പോള്‍ അനാഥമായത് ഇവി‌ടുത്തെ വീ‌ടുകളും കെ‌ട്ടിടങ്ങളുമാണ്. ഇവിടുത്തെ മിക്കവീ‌ടുകളും ആളുകളില്ലാതെ അ‌ടച്ചുപൂട്ടിയിരിക്കുകയാണ്.

പഴയതുപോലെയാകുവാന്‍

പഴയതുപോലെയാകുവാന്‍

അതുകൊണ്ടുതന്നെ പുതിയ താമസക്കാരെ സ്വാഗതം ചെയ്ത് നഗരത്തിന്‍റെ പഴയ പേരും പ്രതാപവും തിരികെ കൊണ്ടുവരിക എന്നതാണ് ഈ ഒരു യൂറോ വീട് വില്പനയിലൂടെ അധികൃതരുടെ ലക്ഷ്യം. നോര്‍മന്‍ കാലഘട്ടത്തില്‍ സിസിലിയുടെ തലസ്ഥാനമായിരുന്നു ട്രോയ്ന.

സിസിലിയു‌ടെ ബാല്‍ക്കണി

സിസിലിയു‌ടെ ബാല്‍ക്കണി

മറ്റെല്ലാ ഇറ്റാലിയന്‍ നഗരങ്ങളെയും പോലെ തന്നെ ട്രോയ്നയും അതിസുന്ദരി തന്നെയാണ്. പ്രസിദ്ധമായ സിസിലിക്ക് സമീപം സ്ഥിതി ചെയ്യുന്ന ‌ട്രോയ്ന അറിയപ്പെടുന്നതു തന്നെ സിസിലിയുടെ ബാല്‍ക്കണി എന്നാണ്. ഈ വിശേഷണം പോലെ തന്നെയാണ് പ്രദേശവും. പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഇവിടെയുള്ളത്. പ്രധാന നഗരങ്ങള്‍ ട്രോയ്നയില്‍ നിന്നും വെറും 500 മീറ്ററ്‍ മാത്രം അകലെയാണുള്ളത്.

വനത്തിനു നടുവില്‍

വനത്തിനു നടുവില്‍

ഇറ്റലിയിലെ പ്രകൃതിഭംഗി നിറഞ്ഞ ഗ്രാമങ്ങളു‌‌ടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ത്തന്നെ കാണും ട്രോയ്ന. സമുദ്രനിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. നെബ്രോഡി മൗണ്ടന്‍ പാർക്ക് റിസർവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടെ സമാധാനപ്രദമായ ജീവിതം നയിക്കുവാന്‍ വേണ്ടതെല്ലാം കാത്തിരിപ്പുണ്ട്. വനത്തിനുള്ളില്‍ ആയാണ് ഈ പ്രദേശമുള്ളത്. പച്ചപ്പും മരങ്ങളും മാത്രമല്ല, കുളങ്ങളും ത‌ടാകങ്ങളും കാണുകളും ചെയ്യാം ഇവിടെ.

വീടുവാങ്ങുവാന്‍

വീടുവാങ്ങുവാന്‍

ഇവിടുത്തെ ഭരണാധികാരികളും വീടുനില്പനയില്‍ താല്പര്യം കാണിക്കുന്നതിനാല്‍ നടപടികള്‍ എല്ലാം വേഗത്തിലായിരിക്കും. പുറത്തുനിന്നുള്ളവരെ സഹായിക്കുവാനായി ഇതുമായി ബന്ധപ്പെട്ട വിദഗ്ദരുടെ സേവനങ്ങളും സഹായങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ എത്തിച്ചേരുവാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഓണ്‍ലൈനില്‍ വീടു നോക്കുവാനും വിശദാംശങ്ങള്‍ അറിയുവാനും സാധിക്കുന്ന സൗകര്യവും ലഭ്യമാണ്.

ഏറ്റെടുത്ത് നവീകരിക്കുക

ഏറ്റെടുത്ത് നവീകരിക്കുക

വീ‌ട് ഏറ്റെടുത്ത് ഏറ്റവും മികച്ച രീതിയില്‍ നവീകരിക്കുക എന്നതാണ് ഇവി‌ടുത്തെ ലക്ഷ്യം. വീട് വാങ്ങുവാന്‍ താല്പര്യപ്പെ‌ടുന്നവര്‍ എന്താണ് വാങ്ങുന്ന വീട്ടില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് എന്നും എങ്ങനെ നവീകരിക്കുവാനാണ് താല്പര്യപ്പെടുന്നത് എന്നും വിശദമാക്കി ഇതിന്റെ പ്രോജക്ട് ടീമിനു casea1euro@comune.troina.en.it എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയാണ് വേണ്ടത്. ഏറ്റവും മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കുന്നവരെയാണ് ‌‌ട‌ീം നോക്കുന്നത്.

 5,000 യൂറോ ഡെപ്പോസിറ്റ്

5,000 യൂറോ ഡെപ്പോസിറ്റ്

ഇവിടുത്തെ പദ്ധതിയനനുസരിച്ച് ഒരു യൂറോയ്ക്ക് വീടു വാങ്ങുന്നവര്‍ 5,000 യൂറോ ഡെപ്പോസിറ്റ് ന‌ടത്തണം. വീടു വാങ്ങി ഏറ്റവും കൂടിപ്പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീ‌ട് എങ്ങനെ നവീകരിക്കുന്നു എന്നതിന്റെ അവസാന വിശദാംശങ്ങള്‍ നല്കണം. മൂന്നു വര്‍ഷത്തിനുള്ളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതാണ് നിബന്ധന. അതിനു ശേഷം ഡെപ്പോസിറ്റ് തുക തിരികെ നല്കും. വീട് വാങ്ങുന്നവര്‍ക്ക് 25000 യൂറേോ വരെ വിവിധ വകുപ്പുകളിലായി ഇവിടെ നിന്നും അനുവദിക്കും.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്


ഇവി‌ടെ വീടുവാങ്ങി താമസിക്കുവാനായി വരുന്നവര്‍ക്ക് പ്രത്യേക ഇളവുകളും ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുട്ടികള്‍ക്ക് സൗജന്യ കിന്‍റര്‍ഗാര്‍ട്ടന്‍ ഫീസും സ്കൂള്‍ ബസും അനുവദിക്കും. മൂന്നു വര്‍ഷത്തേയ്ക്ക് നികുതി ഇളവും അധികൃതര്‍ നല്കും. പുതിയ താമസക്കാര്‍ വരുന്നതോ‌ടെ കൂടുതല്‍ സൗകര്യങ്ങളും ക‌ടകളും ഇവിടെ എത്തുമെന്നാണ് കരുതുന്നത്.

വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍

കണ്ടാലും കണ്ടാലും തീരാത്ത ഇറ്റലിയുടെ വിശേഷങ്ങള്‍കണ്ടാലും കണ്ടാലും തീരാത്ത ഇറ്റലിയുടെ വിശേഷങ്ങള്‍

കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

Read more about: world travel tips travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X