Search
  • Follow NativePlanet
Share
» »ചായപ്രേമികളെ ഇതിലേ... ദാ 860 വർഷം പഴക്കമുള്ള ഒരു ചായക്കട

ചായപ്രേമികളെ ഇതിലേ... ദാ 860 വർഷം പഴക്കമുള്ള ഒരു ചായക്കട

ഇതാ ചായപ്രേമികളെ ക‌ൊതിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ജപ്പാനിലെ ചായക്കട. ലോകത്തിലെ തന്നെ ഏറ്റവും പഴയ ചായക്കടകളിലൊന്നാണത്രെ ഇത്.

ആവിപറക്കുന്ന ചായയില്‍ ആരംഭിക്കുന്ന പ്രഭാതങ്ങള്‍ക്ക് പലപ്പോഴും പ്രത്യേക സുഖമാണ്. ഉറക്കത്തിന്‍റെ ആലസ്യം വിട്ട് പുതിയ പുലരിയെ ഊതിയൂതി കുടിക്കുന്ന ചായയില്‍ സ്വാഗതം ചെയ്യുന്നവര്‍ നിരവധിയുണ്ട് നമുക്ക് ചുറ്റിലും. മിക്കപ്പോഴും ശീലത്തിന്റെ ഭാഗം കൂടിയാണ് ചായ. ഇത്തരം ചായകു‌ടിക്കാരെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ അനവധിയുണ്ട് നമുക്ക് ചുറ്റിലും. വ്യത്യസ്ത രുചികളിലുള്ള ചായ മുതല്‍ ചായയു‌ടെ വഴി തേടിയുള്ള യാത്രയുമൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇതാ ചായപ്രേമികളെ ക‌ൊതിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ജപ്പാനിലെ ചായക്കട. ലോകത്തിലെ തന്നെ ഏറ്റവും പഴയ ചായക്കടകളിലൊന്നാണത്രെ ഇത്.

ഉജി സിറ്റി

ഉജി സിറ്റി

ജപ്പാനിലെ ക്യോട്ടോയു‌ടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉജി സിറ്റി ജപ്പാന്‍കാര്‍ക്കിടയില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് പേരുകേട്ടിരിക്കുന്നത്. ഒന്ന് ബ്യോഡോ ക്ഷേത്രവും രണ്ട‌് ചായയും. ഇതിനെക്കുറിച്ച് പറയാതെ ഒരിക്കലും ഉജി സിറ്റിയുടെ ചരിത്രം പൂര്‍ണ്ണമാവില്ല. ഉജി നദി പോകുന്ന വഴിയ കാണുന്ന ചായക്കടകളും കഫേകളും എല്ലാം നിരവധിയുണ്ടെങ്കിലും ഉജിയിലെത്തുന്നവര്‍ തേടുന്നത് ഒരേയൊരു പേരാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ചായക്ക‌ടകളിലൊന്നായ സ്യൂന്‍ ടീ.

സ്യൂന്‍ ടീ

സ്യൂന്‍ ടീ

1160 ല്‍ സ്ഥാപിതമായ സ്യൂന്‍ ടീയ്ക്ക് അവകാശപ്പെടുവാന്‍ പാരമ്പര്യവും പഴക്കവും ചരിത്രവും ആവോളമുണ്ട്. കണ്‍മുന്നില്‍ മാറിമറിഞ്ഞ കാഴ്ചകളും വളര്‍ന്ന നഗരവും തിരക്കേറിയ ജീവിതവും ഒക്കെയായി ഉജി സിറ്റി പണ്ടത്തേതില്‍ നിന്നും ഏറെ മാറിയെങ്കിലും ഇവിടെ മാറ്റമില്ലാതെ നിന്ന് മാറ്റത്തെ സ്വീകരിക്കുന്നത് സ്യൂന് ടീ ഷോപ്പാണ്.
PC:Miya.m

സമുറായി

സമുറായി

സ്യൂന്‍ ടീ ഷോപ്പ് സ്ഥാപിച്ചത് സമുറായി ആയിരുന്ന ഫ്യൂറകാവ ഉനായായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ​അദ്ദേഹം ജനറൽ മിനാമോട്ടോ നോ യോറിമാസയുടെ കീഴില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം വിരമിച്ച ശേഷം തന്‍റെ അധികാരിയായിരുന്ന യോറിമാസയുടെ പേരിന്റെ അവസാന ഭാഗം സ്വന്തം പേരിനോട് ചേര്‍ത്തു സ്വയം സൂയൻ മസാഹിസ എന്നു വിളിച്ചു. പിന്നീട് ഒരു സന്യാസിയായി തീര്‍ന്ന അദ്ദേഹം ഉജി പാലത്തിന്‍റെ പടിഞ്ഞാറേ അറ്റത്ത് താമസമാക്കി എന്നാണ് ചരിത്രം. അവിടെ വെച്ചാണ് അദ്ദേഹം തന്റെ പേരിന്റെ അവസാന വാക്കുകള്‍ ഉപയോഗിച്ച് സ്യൂന്‍ ടീ സ്ഥാപനം തുടങ്ങുന്നത്
PC:wikipedia

സ്യൂന്‍ ടീയു‌ടെ ആരംഭം

സ്യൂന്‍ ടീയു‌ടെ ആരംഭം

പിന്നീ‌ട് വന്ന അദ്ദേഹത്തിന്റെ പിന്ഗാമികള്‍ സ്യൂന്‍ എന്ന കുടുംബപ്പേരിലാണ് അറിയപ്പെ‌ട്ടത്. സൂയൻ മസാഹിസ താമസിച്ചു പോന്ന ഉജി പാലത്തിന്റെ രക്ഷാധികാരികളായി അവര്‍ അവിടെ താമസിച്ചു പോന്നു. പാലത്തിന്റെ അറ്റുകുറ്റപ്പണികളും മറ്റു ന‌ടത്തുകയും പാലം ഉപയോഗിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും മറ്റുമായിരുന്നു അവര്‍ ചെയ്തുപോന്ന ജോലികള്‍. അവര്‍ സ്യൂന്‍ ആരംഭിച്ച ചായ വ്യാപാരം തുടര്‍ന്നു പോന്നുവെന്നും അതല്ല അവിടെ ജീവിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ചായ കൊടുക്കുവാന്‍ ആരംഭിച്ചു എന്നും എന്നിങ്ങനെ രണ്ടു വാദങ്ങള്‍ കഥയിലുണ്ട്. എന്തായാലും കുറേക്കാലം കഴിഞ്ഞപ്പേള്‍ ഉജി പാലത്തിന്റെ കാവല്‍ക്കാരായി ഇവര്‍ മാറി.
ആഷിക്കാഗ യോഷിമാസ, ടൊയോട്ടോമി ഹിഡയോഷി, ടോക്കുഗവ ഇയാസു എന്നിങ്ങനെ ജപ്പാന്‍ ചരിത്രത്തിലെ പ്രസിദ്ധരായ പലരും ഇവിടെ നിന്നും ചായ കുടിച്ചതായി ചരിത്രം പറയുന്നു. അങ്ങനെ യാത്രക്കാര്‍ക്ക് ചായ കൊടുക്കുവാനായി ആരംഭിച്ച സ്യൂന്‍ ടീ ഇന്ന് എത്തി നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചായക്കടകളില‌ൊന്ന് എന്ന ബഹുമതിയിലാണ്.

1672ല്‍

1672ല്‍

1672 ല്‍ നിര്‍മ്മിക്കപ്പെ‌ട്ട കെട്ടിടത്തിന്റെ ശേഷിപ്പുകളില്‍ പുതുക്കി പണിതിരിക്കുന്നതാണ് ഇപ്പോള്‍ ഇവിടെയുള്ള സ്യൂ ടീ ഷോപ്പ്. തൂണുകളില്‍ താങ്ങി നിര്‍ത്തിയപോലുള്ള ഈ നിര്‍മ്മിതി അക്കാലത്തെ ഇഡോ വാസ്തുവിദ്യയനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആളുകൾക്ക് കടയിൽ വരുന്നതും പോകുന്നതും എളുപ്പമുള്ള രീതിയിലാണ് ഇതിന്റെ നിര്‍മ്മാണ്. പ്രവേശന കവാടത്തിനകത്ത് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള സെറാമിക് ടീ ജാറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
PC:Miya.m

റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെറോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ

ചായ മാത്രമല്ല

ചായ മാത്രമല്ല

മാച്ച,ജ്യോക്കുറോ,സെഞ്ച, വറുത്ത ഗ്രീൻ ടീ, തേയില ചെടിയുടെ ചില്ലകള്‍ ഉള്‍പ്പെടെ അടങ്ങിയ കരിഗ്നെ ടീ എന്നിങ്ങനെ വളരെ വ്യത്യസ്തങ്ങളായ ചായകള്‍ ഇവിടെ ലഭ്യമാണ്.

"എല്ലാം വിചിത്രമായിരിക്കുന്നു,കടല്‍ പോലും"... മരണച്ചുഴിയായ ബെര്‍മുഡാ ട്രയാംഗിളിന്‍റെ നിഗൂഢതകളിലൂടെ

രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ലരഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

താമസക്കാര്‍ വെറും 8 പേര്‍!! 50 സ്ഥിരതാമസക്കാരെ സ്വീകരിക്കുവാനൊരുങ്ങി ഈ ദ്വീപ്!!താമസക്കാര്‍ വെറും 8 പേര്‍!! 50 സ്ഥിരതാമസക്കാരെ സ്വീകരിക്കുവാനൊരുങ്ങി ഈ ദ്വീപ്!!

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X