Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും വലിയ ‌ട്യൂലിപ് ഗാര്‍ഡന്‍ തുറന്നു... 1.5 ദശലക്ഷം ട്യൂലിപ് പൂക്കള്‍.. പോയാലോ

ഏഷ്യയിലെ ഏറ്റവും വലിയ ‌ട്യൂലിപ് ഗാര്‍ഡന്‍ തുറന്നു... 1.5 ദശലക്ഷം ട്യൂലിപ് പൂക്കള്‍.. പോയാലോ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍ ആയ ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡന്‍ ഇപ്പോഴിതാ സഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നിരിക്കുകയാണ്.

ഓരോ കാഴ്ചയിലും വിസ്മയം സൃഷ്ടിക്കുന്ന പൂന്തോട്ടങ്ങളെ നമുക്കറിയാം... കാഴ്ചകളുടെ വസന്തത്തോടൊപ്പം മനസ്സിലെന്നും കയറിക്കൂടുന്ന ദൃശ്യങ്ങളുമായി കാശ്മീരിലെ ട്യൂലിപ് ഗാര്‍ഡന്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍ ആയ ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡന്‍ ഇപ്പോഴിതാ സഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നിരിക്കുകയാണ്.

പതിനഞ്ച് ലക്ഷത്തിലധികം പൂക്കള്‍

പതിനഞ്ച് ലക്ഷത്തിലധികം പൂക്കള്‍

വ്യത്യസ്തങ്ങളായ അറുപതോളം ഇനത്തിലും നിറത്തിലും പെട്ട ട്യൂലിപ്പുകള്‍ വിരിഞ്ഞുകഴിഞ്ഞപ്പോള്‍ 1.5 ദശലക്ഷത്തിലധികം പൂക്കളാണ് കാഴ്ചയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഇവി‌ടുത്തെ ഓരോ ‌ട്യൂലിപ് വസന്തവും!

30 ഹെക്ടര്‍ സ്ഥലത്ത്

30 ഹെക്ടര്‍ സ്ഥലത്ത്

ചെരിഞ്ഞ നിലത്ത് ടെറസ് ചെയ്ത രീതിയിലാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്, ടുലിപ്‌സ് കൂടാതെ ഡാഫോഡിൽസ്, ഹയാസിന്ത്‌സ്, റാൻകുലസ് എന്നിവയാണ് ഇവിടെ വളരുന്ന മറ്റ് ഇനം പൂക്കൾ. 30 ഹെക്ടര്‍ സ്ഥലത്തായാണ് ഈ ഗാര്‍ഡന്‍ ഉള്ളത്. 2004-ൽ പരിഷ്കരിച്ച ഈ ഉദ്യാനം കശ്മീരിലെ വിനോദസഞ്ചാരത്തിന് ഒരു ഉത്തേജനമായി മാറിയിരിക്കുകയാണ്.

വരൂ പോകാം കാണാം

വരൂ പോകാം കാണാം

മാര്‍ച്ച് 23 മുതലാണ് ട്യൂലിപ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഈ പ്രദർശനത്തിൽ, ഏപ്രിൽ വരെ തുലിപ്‌സ് പൂത്തുനിൽക്കും. ട്യൂലിപ് പൂത്തു നില്‍ക്കുന്ന സമയത്ത് മാത്രമാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്കുന്നത്. ഏപ്രില്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

അതുല്യമായ കാഴ്ചകള്‍

അതുല്യമായ കാഴ്ചകള്‍

ദാല്‍ തടാകത്തിലേക്ക് നോക്കി നില്‍ക്കുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പൂന്തോട്ടം ഇന്ത്യയിലെ ഏറ്റവും മനോഹരമായ പൂന്തോട്ടക്കാഴ്ചകളിലൊന്നാണ്. സബർവാൻ പർവതനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഇവി‌ടം ഈ സീസണില്‍ കശ്മീരിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അതുല്യമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാന്‍

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാന്‍

വസന്തത്തിന്റെ വരവ് ആഘോഷിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും താഴ്വരയിലെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും ആണ് കാശ്മീര്‍ ട്യൂലിപ് ഫെസ്റ്റിവല്‍ സംഘ‌ടിപ്പിക്കുന്നത്.

PC:wikimedia

ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നുകാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

Read more about: srinagar jammu kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X