Search
  • Follow NativePlanet
Share
» »നരകത്തിലേക്കുള്ള കവാ‌ടം അടയ്ക്കുവാനൊരുങ്ങി തുര്‍ക്മെനിസ്ഥാന്‍... കാരണമിങ്ങനെ

നരകത്തിലേക്കുള്ള കവാ‌ടം അടയ്ക്കുവാനൊരുങ്ങി തുര്‍ക്മെനിസ്ഥാന്‍... കാരണമിങ്ങനെ

നരകവാതിൽ എന്നറിയപ്പെടുന്ന ദർവാസ ഗ്യാസ് ക്രേറ്റർ പൂര്‍ണ്ണമായും അണയ്ക്കുവാനൊരുങ്ങി തുർക്ക്മെനിസ്ഥാന്‍ സര്‍ക്കാര്‍.

നരകവാതിൽ എന്നറിയപ്പെടുന്ന ദർവാസ ഗ്യാസ് ക്രേറ്റർ പൂര്‍ണ്ണമായും അണയ്ക്കുവാനൊരുങ്ങി തുർക്ക്മെനിസ്ഥാന്‍ സര്‍ക്കാര്‍. തുർക്ക്‌മെനിസ്ഥാൻ പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഖമെഡോവ്, പ്രകൃതിവാതക ഗർത്തത്തിൽ തീ കെടുത്താനുള്ള വഴി കണ്ടെത്താൻ വിദഗ്ധരോട് ആവശ്യപ്പെട്ടു. പാരിസ്ഥിതിക നാശം, പ്രകൃതി വാതക വിഭവങ്ങൾ പാഴാക്കൽ, ഗർത്തം അതിന്റെ പരിസരത്ത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്താണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

door to hell

PC: flydime

കഴിഞ്ഞ അന്‍പതിലധികം വര്‍ഷമായി അണയാതെ ആളിക്കത്തികൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തമാണ് തുര്‍ക്മെനിസ്ഥാനില്‍ സ്ഥിത ചെയ്യുന്ന ദര്‍വാസ വാതക ഗര്‍ത്തം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരങ്ങളിലൊന്നായ ഇത് കാരകം മരുഭൂമിയു‌ടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്താണ് സോവിയറ്റ് ശാസ്ത്രഞ്ജർ ഇവിടെ വാതക നിക്ഷേപം കണ്ടെത്തിയത്. എണ്ണപ്പാടമാണെന്നു കരുതി കുഴിച്ചപ്പോള്‍ വളരെ അപ്രതീക്ഷിതമായി ഒരു ഗര്‍ത്തം ഇവിടെ രൂപപ്പെടുകയും അതില്‍ നിന്നും മനുഷ്യ ജീവനുതന്നെ ദോഷകരമാകുന്ന വാതകങ്ങള്‍ പുറത്തുവരുവാന്‍ തുടങ്ങുകയുമായിരുന്നു. ഇങ്ങനെ വാതകങ്ങള്‍ പുറത്തു വരുവാനായി തീയിട്ടു കത്തിക്കുവാന്‍ ശ്രമിച്ചപ്പോള്‍ വാതകങ്ങള്ഡ ആളിക്കത്തുവാന്‍ തുടങ്ങി.

599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്

ആഴ്ചകള്‍ക്കൊണ്ട് കെട്ടടങ്ങുമെന്ന് കരുതിയ ഗര്‍ത്തത്തിലെ തീ അന്‍പതു വര്‍ഷമായിട്ടും ഇന്നും കെടാതെ കത്തിക്കൊണ്ടു നില്‍ക്കുകയാണ്. 2010 ല്‍ ഇത് അണയ്ക്കുവാന്‍ ഒരു ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവും ഈ ഗര്‍ത്തത്തിനുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

ലോകത്തിലെ കരുത്തന്‍ പാസ്പോര്‍ട്ടായി ജപ്പാനും സിംഗപ്പൂരും... ഇന്ത്യയ്ക്ക് 83-ാം സ്ഥാനംലോകത്തിലെ കരുത്തന്‍ പാസ്പോര്‍ട്ടായി ജപ്പാനും സിംഗപ്പൂരും... ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X