Search
  • Follow NativePlanet
Share
» »അതിർത്തികളാൽ വിഭജിക്കപ്പെട്ട ടുർടുക് ഗ്രാമം

അതിർത്തികളാൽ വിഭജിക്കപ്പെട്ട ടുർടുക് ഗ്രാമം

വർഷങ്ങൾക്കു മുൻപ് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്ന സ്വര്‍ഗ്ഗസമാനമായ ടുർടുക്കിന്റെ വിശേഷങ്ങൾ അറിയാം

By Elizabath Joseph

പർവ്വതങ്ങൾക്കിടയിൽ ആരും കാണാതെ പതിറ്റാണ്ടുകളോളം കിടന്നിരുന്ന ഒരു ഗ്രാമം... ഗ്രാമവാസികകളും പട്ടാളക്കാരും അല്ലാതെ മറ്റാരും എത്തിച്ചേരാതിരുന്ന അതിർത്തികൾ തന്നെ പിന്നെയും അതിർത്തികൾ തീർത്തിരുന്ന ഇടം. എത്ര എഴുതിയാലും പറഞ്ഞാലും തീരുന്നതല്ല ഹിമാലയത്തിന്റെ മടിത്തട്ടിൽ യുദ്ധങ്ങളും അത് തീർത്ത ഒറ്റപ്പെടലുകളുമായി ജീവിക്കുന്ന ഈ ജനതയുടെ കഥ. ഒരു കാലത്ത് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്ന ഇവിടുത്തെ കഥകളൊക്കെ ഇന്ന് ഏറെ മാറി. വർഷങ്ങൾക്കു മുൻപ് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്ന സ്വര്‍ഗ്ഗസമാനമായ ടുർടുക്കിന്റെ വിശേഷങ്ങൾ അറിയാം...

എവിടെയാണിത്

എവിടെയാണിത്

ജമ്മു കാശ്മീരിലെ ലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമമാണിത്. ലേ ടൗണിൽ നിന്നും 205 കിലോമീറ്റർ അകലെയാണ് ടുർടുക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഒഴുകുന്ന ഷ്യോക് നദീതടത്തിലാണ് ഈ ഗ്രാമമുള്ളത്. ലേയിലും ലഡാക്കിലും ഒക്കെ പോകുന്ന സ‍ഞ്ചാരികൾക്കു പോലും തീർത്തും അപരിചിതമായ ഒരിടമാണിത്. 1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ഇവിടം
2009 ലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.

എങ്ങനെ പോകാം

എങ്ങനെ പോകാം

ആളുകളുമായി ഷെയർ ചെയ്ത് പോകുന്ന ഷെയേർഡ് ടാക്സികളാണ് ഇവിടുത്തെ അക യാത്രാ മാർഗ്ഗം. പുറത്തു നിന്നും ഇവിടെ എത്തണമെങ്കിൽ സ്വന്തമായി വാഹനങ്ങള്‍ വേണം. അല്ലെങ്കിൽ ഇത്തരത്തിലുള്ള വണ്ടുകളും. ലേയിൽ നിന്നും ഡിസ്കിത് എന്ന സ്ഥലം വരെ 120 കിലോമീറ്ററാണ്. ഷെയേർഡ് ടാക്സികൾ 400 രൂപയാണ് ഈ ദൂരം സഞ്ചരിക്കുവാൻ ഒരാളിൽ നിന്നും ഈടാക്കുന്നത്. ഇവിടെ നിന്നും ഇനിയും 100 കിലോമീറ്റര്‍ അകലെയാണ് ടുർടുക്കുള്ളത്. ‌

PC:Prashant Y

വ്യത്യസ്തമായ ഒരിടം

വ്യത്യസ്തമായ ഒരിടം

രു പാലത്തിനാൽ വിഭജിക്കപ്പെട്ട രണ്ടു ഭാഗങ്ങളാണ് ടുർടുക് ഗ്രാമത്തിനുള്ളത്. ഒരു ചെറിയ പാലത്തിന്റെ ഒരു ഭാഗം യൗൾ എന്നും മറുവശം ഫാരോൾ എന്നുമാണ് അറിയപ്പെടുന്നത്. സാധാരണ ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. യുൾ എന്നാൽ ഗ്രാമം എന്നാണ് അർഥം. ടുർടുകിന്റെ ഏറ്റവും പഴയ ഭാഗമാണ് ഇവിടം. ഇവിടുത്തെ ഏറ്റവും മുഴയ മുസ്ലീം ദേവാലയങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഫാരോൾ എന്നത് സഞ്ചാരികൾക്ക് താമസിക്കുവാനും മറ്റുമുള്ള ഗസ്റ്റ് ഹൗസുകൾ ഉൾപ്പെട്ട സ്ഥലമാണ്. നദിയുടെ അടുത്ത വശം എന്നാണ് ഫാരോൾ എന്ന വാക്കിനർഥം. ഇവിടെ പഴയ ആശ്രമങ്ങളും സ്ഥിതി ചെയ്യുന്നു. ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് ചുതാങ്. ഷ്യോക് അഥവാ മരണത്തിന്റെ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ടുർടുകിലെ ഏറ്റവും താഴ്ന്ന ഭാഗം കൂടിയാണ്. ഫാരോളിലും യുളിലും താമസിക്കുന്ന ഇവിടുത്തെ ഗ്രാമവാസികൾ തണുപ്പു കാലങ്ങളിൽ ചുതാങ്ങിലേക്ക് എത്താറുണ്ട്.

PC:Prashant Y

മറ്റൊരിന്ത്യ

മറ്റൊരിന്ത്യ

ദിവസത്തിൽ നാലു മണിക്കൂർ മാത്രം ലഭിക്കുന്ന വൈദ്യുതി, ബിഎസ്എൻഎല്ലിനു മാത്രം വല്ലപ്പോളും ലഭിക്കുന്ന റേഞ്ച് , തണുപ്പുകാലങ്ങളിൽ അരുവിയിൽ നിന്നും ലഭിക്കുന്ന വെള്ളം, ഒക്കെയും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്ന പുതിയ അനുഭവങ്ങളാണ്. അതുവരെയും കാശ്മീരിനെക്കുറിച്ചും ലേയെക്കുറിച്ചും ഒക്കെ ധരിച്ചു വച്ചിരുന്ന അനുഭവങ്ങളാവില്ല ഇവിടെയുണ്ടാവുക.

PC:Rajeev Rajagopalan

ലോകത്തിന്റെ അറ്റം

ലോകത്തിന്റെ അറ്റം

ലോകത്തിന്റെ അറ്റം എന്നാണ് ഇവിടം അറിയപ്പെടുന്നത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറം സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ള അപൂർവ്വം സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്ത്യയുടെയും പാക്കിസ്ഥാൻറെയും അതിർത്തിയോട് ചേർന്നു കിടക്കുന്ന മലനിരകളിലുള്ള സ്ഥലങ്ങളുള്ള ബാൾട്ടിസ്ഥാൻ റീജിയണിൽ ഉൾപ്പെടുന്ന നാലു സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ടുർടുക്.

PC:Ambroix

ജനങ്ങൾ

ജനങ്ങൾ

പുരാതന താലം മുതലേ മുസ്ലീം വംശജരായ ജനങ്ങൾ താമസിക്കുന്ന ഇടമാണിത്. ബാൾട്ടി, ലഡാക്കി, ഉർദു എന്നീ ഭാഷകളാണ് ഇവിടെയുള്ളവർ ഉപയോഗിക്കുന്നത്. ബുദ്ധമതക്കാര്‌ നിർമ്മിച്ചിരിക്കുന്ന കുറച്ച് നിർമ്മിതികളും ഈ ഗ്രാമത്തിൽ കാണുവാൻ സാധിക്കും. ടുർടുക്കിന്റെ അതിർത്തി കഴിഞ്ഞാൽ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളാണ് ഇവിടെയുള്ളത്. സിയാച്ചിൻ ഗ്ലേസിയറിലേക്കുള്ള പാതയുടെ തുടക്കവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

PC:Fulvio Spada

ഇന്ത്യ-പാക് തർക്കം

ഇന്ത്യ-പാക് തർക്കം

1947 ലെ ഇന്ത്യ-പാക്കിസ്ഛഥാൻ യുദ്ധം കഴിഞ്ഞപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായ സ്ഥലങ്ങളിലൊന്നാണ് ടുർടുക്. ഇതിനടുത്തുള്ള മൂന്നു ഗ്രാമങ്ങളായ ദോതാങ്, ത്യാക്ഷി, ചാലുങ്ക എന്നീ സ്ഥലങ്ങൾ ഇന്ത്യയുടെ കീഴിലുമായി. പിന്നീട് 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ഈ സ്ഥലം തിരിച്ചു പിടിച്ചു. പിന്നീട് കൃത്യമായ അതിർത്തികൾ നിർണ്ണയിച്ചാണ് ഇവിടെ ഇന്ത്യൻ സൈന്യം നിൽക്കുന്നത്.

PC:Rajnish71

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ജനുവരി ഫെബ്രുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയങ്ങളില്‍ 32 ഡിഗ്രി ഫാരൻഹീറ്റായിരിക്കും ഇവിടുത്തെ താപനില. തണുത്ത കാലാവസ്ഥ ആണെങ്കിലും ആർദ്രത കൂടുതലായതിനാൽ സുഖകരമായ കാലാവസ്ഥയാണ് ഇത്. മാർച്ച് മാസം ഇവിടെ കഠിനമായ ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ്.

PC:Rajeev Rajagopalan

Read more about: kashmir leh trekking villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X