Search
  • Follow NativePlanet
Share
» »അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍

അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍

മറ്റേതു ഇറ്റാലിയന്‍ നഗരത്തെയും പോലെ സമ്പന്നമാണ് ടസ്കനിയുടെ ഭൂതകാലവും... ടസ്കനിയുടെ വിശേഷങ്ങളിലൂടെ...

കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പുല്‍മേടുകള്‍.... ഇടയിലായി കുത്തനെ ആകാശത്തേയ്ക്കുയര്‍ന്നു നില്‍ക്കുന്ന സൈപ്രസ് മരങ്ങള്‍... കാഴ്ച കുറച്ചങ്ങു മാറുകയാണെങ്കില്‍ അതിരില്ലാത്ത മുന്തിരിത്തോപ്പുകള്‍.. ഇത് ടസ്കനി... ഇറ്റലി യാത്രകളിലെ ഒഴിവാക്കാനാവാത്ത ഇടം... മറ്റേതു ഇറ്റാലിയന്‍ നഗരത്തെയും പോലെ സമ്പന്നമാണ് ടസ്കനിയുടെ ഭൂതകാലവും... ടസ്കനിയുടെ വിശേഷങ്ങളിലൂടെ...

ടസ്കനി

ടസ്കനി

മധ്യ ഇറ്റലിയുടെ ഭാഗമായ ടസ്കനി ഇറ്റലിയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഇടങ്ങളിലൊന്നാണ്. . ഇറ്റാലിയൻ ഭാഷയിൽ ടോസ്കാന എന്നാണ് ടസ്കനി അറിയപ്പെടുന്നത്. ഇറ്റാലിയന്‍ നവോത്ഥാനത്തിന്‍റെ ഈറ്റില്ലമായ ടസ്കനി ഭൂപ്രകൃതിയിലും കലാചരിത്രത്തിലും നിപുണതയിലും എല്ലാം വളരെ മുന്നിട്ടു നില്‍ക്കുന്നു.യൂറോപ്പിന്റെ കലാപരവും സാംസ്കാരികവും വാണിജ്യപരവുമായ വികസനത്തിലും വിപുലീകരണത്തിലും ടസ്കനിയുടെ പങ്ക് നിസ്തുലമാണ്.

രാജ്യത്തിനുള്ളിലെ രാജ്യം

രാജ്യത്തിനുള്ളിലെ രാജ്യം

ടസ്കനിയുടെ ചരിത്രവും പാരമ്പര്യങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. ഒപ്പം ഇറ്റലിയിലെ മറ്റിടങ്ങളില്‍ നിന്നും വിഭിന്നമായഭാഷാപരവും സാംസ്കാരികവുമായ ഐ‍ഡന്‍റിറ്റി ടസ്കനിക്ക് അവകാശപ്പെടുവാനുണ്ട്. ഈ കാരണങ്ങളാല്‍ രാജ്യത്തിനുള്ളിലെ രാജ്യം എന്നാണ് ടസ്കനി അറിയപ്പെടുന്നത്.

ഇറ്റാലിയന്‍ ഭാഷയും ടസ്കനിയും

ഇറ്റാലിയന്‍ ഭാഷയും ടസ്കനിയും

കലാപരമായ പൈതൃകം, ഉയർന്ന സംസ്കാരം എന്നിവയ്ക്ക് പേരുകേട്ട ടസ്കനിയ്ക്ക് മറ്റൊരു വിശേഷണം കൂടിയുണ്ട്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസ്ഥലമായ ഇവിടം തന്നെയാണ് ഇറ്റാലിയൻ ഭാഷയുടെ അടിസ്ഥാന ഭാഷാഭേദമായും അറിയപ്പെടുന്നത്. ടസ്കൻ ഭാഷയുടെ ചരിത്രപരമായ പദവി ഇറ്റലിയിലുടനീളമുള്ള സംസ്കാരത്തിന്റെ ഭാഷ എന്ന നിലയിലാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ നിരവധി വ്യക്തികളള്‍ ഇവിടെ വസിച്ചിരുന്നു. അലിഗിയേരി, ജിയോവാനി ബൊക്കാച്ചിയോ, നിക്കോളോ മക്ക്യവെല്ലി, ഫ്രാൻസെസ്കോ ഗിയാർഡിനി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ഉഫിസി, പലാസോ പിറ്റി തുടങ്ങിയ പ്രശസ്തമായ മ്യൂസിയങ്ങളും ഇവിടെ കാണാം.

അര്‍ജന്‍റീനയെയും സൗത്ത് ആഫ്രിക്കയെയുംകാള്‍ യുനസ്കോ പൈതൃക ഇടങ്ങള്‍

അര്‍ജന്‍റീനയെയും സൗത്ത് ആഫ്രിക്കയെയുംകാള്‍ യുനസ്കോ പൈതൃക ഇടങ്ങള്‍


പല കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ലോകത്തിലെ ചില രാജ്യങ്ങളോട് കിടപിടിച്ചു നില്‍ക്കുന്ന സംസ്കാരവും ചരിത്രവുമാണ് ഇറ്റലിയിലെ ചെറിയൊരു പ്രദേശം മാത്രമായ ടസ്കനിക്കുള്ളത്. വാസ്തുവിദ്യയാലും കലാ സൗന്ദര്യത്താലും സമ്പന്നമായ ഇത്തരത്തില്‍ മറ്റൊരു പ്രദേശം കണ്ടെത്തുക പ്രയാസം തന്നെയാണ്. ഫ്ലോറൻസ്, സിയീന, സാൻ ഗിമിഗ്നാനോ, പിയൻസ എന്നീ ചരിത്ര കേന്ദ്രങ്ങളും പിസയിലെ പിയാസ ഡെൽ ഡുവോമോയും മെഡിസി വില്ലകളും ഗാർഡനുകളും എല്ലാം യുനെസ്കോ ലോക പൈതൃക പദവി നൽകി അംഗീകരിച്ചിട്ടുണ്ട്.ടസ്കാനിയിലെ ഏഴ് ലോക പൈതൃക സൈറ്റുകളിൽ ഒന്നായ Val d'Orcia യുടെ റോളിംഗ് ലാൻഡ്‌സ്‌കേപ്പ് അതിന്റെ പ്രകൃതി സൗന്ദര്യത്താൽ ആണ് അറിയപ്പെടുന്നത്. നിരവധി നവോത്ഥാന ചിത്രകാരന്മാര്‍ക്ക് പ്രചോദനമായതാണ് ഇവിടുത്തെ ഭൂപ്രകൃതി.

വൈന്‍

വൈന്‍

‌ടസ്കനിയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മയിലെത്തുന്ന മറ്റൊരു കാര്യം ഇവിടുത്തെ സവിശേഷമായ വൈനുകളും മുന്തിരിത്തോട്ടങ്ങളുമാണ്. ലോകനിലവാരത്തിലുള്ള ഇവിടുത്തെ വൈനുകള്‍ വിനോദ സ‍ഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ചിയാന്റി എന്ന പ്രദേശം വൈന്‍ ഉത്പാദനത്തിനു പേരുകേട്ടിരിക്കുന്നു. ചിയാന്റിഷയർ എന്നാണ് ബ്രിട്ടീഷുകാര്‍ ഈ വൈനിനെ വിളിക്കുന്നത്. സാൻജിയോവീസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈ റെഡ് വൈനുകൾക്ക് ടസ്കനി അറിയപ്പെടുന്നു. ചിയാന്റി കൂടാതെ ബ്രൂനെല്ലോ ഡി മൊണ്ടാൽസിനോ എന്നിവയും ആരാധകരേറെയുളള വൈന്‍ ഇനങ്ങളാണ്.

ടസ്കാനിയും ഭക്ഷണവും

ടസ്കാനിയും ഭക്ഷണവും

ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം രസമുകുളങ്ങള്‍ക്ക് ഉത്സവമാക്കാവുന്ന രുചികളാണ് ടസ്കാനിയയിലുള്ളത്. പോഷകഗുണങ്ങളുള്ള ഇവിടുത്തെ മണ്ണില്‍ വളരുന്ന ഉത്പന്നങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ വളരെ രുചിയേറിയതാണത്രെ. ഒലിവ് തോട്ടങ്ങൾ, പാൽക്കട്ടകൾ, ഹാം എന്നിവയെല്ലാം ഇവിടുത്തെ പ്രസിദ്ധ വിഭവങ്ങളാണ്. ഇറ്റലിയിലെ തന്നെ ഏറ്റവും സ്വാദേറിയ ഭക്ഷണം ലഭിക്കുന്ന ഇടമാണ് ടസ്കനി.

മാര്‍ബിള്‍ ആര്‍ച്ചും ടസ്കനിനയും

മാര്‍ബിള്‍ ആര്‍ച്ചും ടസ്കനിനയും

ലണ്ടനിലെ ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിന്റെയും പാർക്ക് ലെയ്‌ന്റെയും ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ബ്രിട്ടീഷ് സ്മാരകം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ മാർബിളുകളും ടസ്‌കനിയിൽ നിന്നാണ്. 1827-നും 1833-നും ഇടയിൽ ജോൺ നാഷ് രൂപകല്പന ചെയ്ത കമാനം നിർമ്മിച്ചപ്പോൾ ഉപയോഗിച്ച പ്രസിദ്ധമായ കാരാര മാർബിൾ തന്നെയാണ് റോമിലെ പന്തീയോണും ട്രാജന്റെ കോളവും നിർമ്മിക്കാൻ ഉപയോഗിച്ചതും.

പിസ മാത്രമല്ല ചെരിഞ്ഞ നിര്‍മ്മിതി

പിസ മാത്രമല്ല ചെരിഞ്ഞ നിര്‍മ്മിതി


പിസയിലെ ചരിഞ്ഞ ഗോപുരം ഇറ്റലിയുടെ വാസ്തുവിദ്യാ രംഗത്തെ അതിശയിപ്പിക്കുന്ന നിര്‍മ്മിതികളിലൊന്നാണ്. നഗരത്തിൽ ചാഞ്ഞുകിടക്കുന്ന ഒരേയൊരു ഗോപുരം മാത്രമല്ല എന്നാണ് ഇവിടെയെത്തിയാല്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുക. 'പിസ' എന്ന പേര് 'ചതുപ്പുനിലം' എന്നർഥമുള്ള ഗ്രീക്ക് പദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതാണ്ട് 15,000 ടൺ ഭാരമുള്ള ലീനിംഗ് ടവർ (ടോറെ പെൻഡന്റ് ഡി പിസ) ലോകത്തെ അതുല്യ നിര്‍മ്മിതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സെൻറ് മിഷേൽ ഡെയ് സ്കാൽസി ദേവാലയത്തിലെ മണി ഗോപുരങ്ങളും സെന്റ് നിക്കോള ദേവാലയവും ഇവിടുത്തെ മറ്റ് ചെരിഞ്ഞ നിര്‍മ്മിതികളാണ്.

ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!

വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാംവെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

Read more about: world interesting facts city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X