Search
  • Follow NativePlanet
Share
» »ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ ദ്വീപിനെക്കുറിച്ചും അതിന‍്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കൊറോണയുടെ വരവോടെ യാത്രകളുടെ സ്വഭാവം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ആളുകളുടെ സമ്പര്‍ക്കം കുറയ്ക്കുവാനായി പരമാവധി ആളുകള്‍ എത്താത്ത, അധികമാര്‍ക്കും അറിയാത്ത ഇടങ്ങളിലേക്ക് യാത്ര ചെയ്യുവാനാണ് ഇപ്പോള്‍ സഞ്ചാരികള്‍ ശ്രദ്ധിക്കുന്നത്. യാത്രകള്‍ തീരെ കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ഇത് നടക്കുമെങ്കിലും യാത്രകളിലേക്ക് ആളുകള്‍ തിരിച്ചെത്തുമ്പോള്‍ പ്രധാന ഇടങ്ങളെല്ലാം സഞ്ചാരികളാല്‍ നിറയും. എന്നാല്‍ പലര്‍ക്കും ഇന്നും അറിയാത്ത, സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ ഇടം പിടിക്കാത്ത ധാരാളം ഇടങ്ങളുണ്ട്. അത്തരത്തിലൊന്നാണ് പസഫിക് സമുദ്രത്തിലെ തുവാലു ദ്വീപ്. ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ ദ്വീപിനെക്കുറിച്ചും അതിന‍്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഒന്‍പത് ദ്വീപുകളുടെ സമൂഹം

ഒന്‍പത് ദ്വീപുകളുടെ സമൂഹം

പസഫിക് സമുദ്രത്തിലെ തുവാലു ദ്വീപ് സഞ്ചാരികള്‍ക്കും ലോകം ചുറ്റുന്നവര്‍ക്കുമൊന്നും അത്ര പരിചിതമായ ഇടമല്ല. പലരും ആദ്യമായി ആയിരിക്കും തുവാലു എന്ന പേരു കേള്‍ക്കുന്നതു പോലും. പുറംലോകത്തു നിന്നും അധികമാരും കടന്നു ചെന്നി‌ട്ടില്ലാത്തതിനാല്‍ മലിനമാകാത്ത പരിസ്ഥിതിയും വിനോദ സഞ്ചാരവുമാണ് ഇവിടെയുള്ളത്. ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകള്‍ കൂടിച്ചേരുന്നതാണ് തുവാലു.

ഏറ്റവും ഒറ്റപ്പെട്ട രാജ്യം

ഏറ്റവും ഒറ്റപ്പെട്ട രാജ്യം

തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന തുവാലു ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. 26 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഇവിടം ലോകത്തിലെ കുഞ്ഞന്‍ രാജ്യങ്ങളിലൊന്നും കൂടിയാണ്. പസഫിക്കില്‍ ചിതറിക്കിടക്കുന്ന നൂറോളം ചെറുദ്വീപുകളിലൊന്നായ ഇവിടം 1568-ൽ ആണ് കണ്ടെത്തുന്നത്. സ്പാനിഷ് സഞ്ചാരിയായ അൽവാരോ ഡി മെൻഡാനയാണ് ഈ സ്ഥലം കണ്ടെത്തിയത്.

കുഞ്ഞന്‍ ഇടം

കുഞ്ഞന്‍ ഇടം


സഞ്ചാരികള്‍ എത്താറില്ല എന്നു മാത്രമല്ല, ഇവിടെ ഉള്ള ജനങ്ങളും എണ്ണത്തില്‍ വളരെ കുറവാണ്. 2019 ല്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം 11,646 ആളുകള്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. പോളിനേഷ്യക്കാരാണ് ഇവിടുത്തെ ജനങ്ങളിലധികവും. നേരത്തെ എല്ലിസ് ദ്വീപുകള്‍ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. വ്യത്യസ്ത തരത്തിലുള്ല പവിഴപ്പുറ്റുകള്‍ നിറഞ്ഞ ദ്വീപുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

ഒരേയൊരു വിമാനത്താവളം

ഒരേയൊരു വിമാനത്താവളം


ഓഷ്യാനിയയിലെ പോളിനേഷ്യൻ ഉപപ്രദേശത്ത് ഹവായിക്കും ഓസ്ട്രേലിയയ്ക്കുമിടയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് ആകെ ഒരു വിമാനത്താവളം മാത്രമേയുള്ളു. തലസ്ഥാനമായ ഫനാഫുട്ടിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

പേടിക്കാതെ വരാം

പേടിക്കാതെ വരാം

കൊറോണ ഭീതിയില്‍ ആള്‍ക്കുട്ടങ്ങളിലെ യാത്രകളെ ഭയന്ന് മാറി നില്‍ക്കുന്നവര്‍ക്ക് ധൈര്യമായി പോകുവാന്‍ പറ്റിയ ഇടമാണ് തുവാലു. ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിച്ച രാജ്യമാണിത്. വെറും 2000 സഞ്ചാരികള്‍ ഒക്കെയാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ ഒരു വര്‍ല്‍ം മാത്രം 87 മില്യണ്‍ സഞ്ചാരികളെത്തുന്നുവെന്ന് അറിയുമ്പോഴാണ് ഈ കണക്ക് മനസ്സിലാവുക. അതുകൊണ്ട് തന്നെ കൊറോണ ഭീതിയില്ലാതെ ധൈര്യമായി പോകുവാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണിത്.

മുങ്ങിപ്പോകുന്നതിനു മുന്‍പ്

മുങ്ങിപ്പോകുന്നതിനു മുന്‍പ്

എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന സ്ഥിതിയിലാണ് ദ്വീപുള്ളത്. വളരെ താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ഇങ്ങനെയൊരു ഭീഷണി നേരിടുന്നത്. അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും ഈ ദ്വീപ് മുങ്ങിപ്പോകുവാന്‍ സാധ്യതയുണ്ട്.അതിനാല്‍ വ്യത്യസ്തമായ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഈ ദ്വീപ് തിരഞ്ഞെട‌ുക്കാം.

 യാത്ര പോകുവാന്‍

യാത്ര പോകുവാന്‍

അധികം ബഹളങ്ങളും തിരക്കും ഇല്ല എന്നതു തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യം. മാലിന്യം പൊടിപോലും കാണാനില്ലാത്ത ഇവിടം സഞ്ചാരികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സര്‍വ്വീസുകളുണ്ട്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

ഹൈദരാബാദി ഹിന്ദി മുതല്‍ രാഷ്ട്രപതി നിലയം വരെ..ഹൈദരാബാദിനു പ്രത്യേകതകളേറെഹൈദരാബാദി ഹിന്ദി മുതല്‍ രാഷ്ട്രപതി നിലയം വരെ..ഹൈദരാബാദിനു പ്രത്യേകതകളേറെ

കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍

Read more about: islands world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X