Search
  • Follow NativePlanet
Share
» »ജീവിക്കാൻ കൊള്ളുന്ന ഇന്ത്യയിലെ രണ്ടേ രണ്ടിടങ്ങൾ!

ജീവിക്കാൻ കൊള്ളുന്ന ഇന്ത്യയിലെ രണ്ടേ രണ്ടിടങ്ങൾ!

ഈ അടുത്ത് ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ സർവ്വേയിയൽ രണ്ടേ രണ്ടു നഗരങ്ങൾക്കാണ് ഇന്ത്യയിൽ നിന്നും ഇടം നേടുവാൻ സാധിച്ചത്.

ജീവിക്കുവാൻ ഒരിടം തിരഞ്ഞെടുക്കുമ്പോൾ ഒരായിരം കാര്യങ്ങൾ ചിന്തിക്കാനുണ്ട്. തിരഞ്ഞെടുക്കുന്ന ഇടം മുതൽ താമസിക്കുന്ന കെട്ടിടം നിയമാനുസൃതമായി നിർമ്മിച്ചതാണോ എന്നന്വേഷിച്ചാൽ മാത്രമേ ഇക്കാലത്ത് ഒരിടത്ത് അല്പമെങ്കിലും സമാധാനത്തോടെ ജീവിക്കുവാൻ കഴിയൂ. ശുദ്ധ ജലത്തിന്റെ ലഭ്യതയും വിദ്യാഭ്യാസ സൗകര്യങ്ങളും സുരക്ഷിതത്വവും ഒക്കെ നോക്കുമ്പോൾ പല നഗരങ്ങളുടെയും മൂല്യം കുത്തനെ താഴേക്കാണിടിയുക. നമ്മുടെ രാജ്യത്തിന്റെ കഥയും വ്യത്യസ്തമല്ല. ഈ അടുത്ത് ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ സർവ്വേയിൽ രണ്ടേ രണ്ടു നഗരങ്ങൾക്കാണ് ഇന്ത്യയിൽ നിന്നും ഇടം നേടുവാൻ സാധിച്ചത്.

ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ്

ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ്

യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ്. ഇവരുടെ നേതൃത്വത്തിലാണ് പ്രശസ്തമായ പല സർവേകളും നടത്താറുള്ളത്.

ജീവിക്കാൻ കൊള്ളാവുന്ന നാട്

ജീവിക്കാൻ കൊള്ളാവുന്ന നാട്

വെറുതെ തിരഞ്ഞെടുക്കുന്ന ഒരു റാങ്കിങ് അല്ല. കൃത്യമായ മാനദണ്ഡങ്ങളിൽ നടത്തുന്ന സർവ്വേയുടെ അടിസ്ഥാനത്തിലാണ് ആഗോളാടിസ്ഥാനത്തില്‍ ജീവിക്കുവാൻ ഏറ്റവും മികച്ച നഗരത്തെ തിരഞ്ഞെടുക്കുന്നത്. സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി, സംസ്കാരം എന്നീ കാര്യങ്ങളാണ് നോക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾക്കു കീഴിലായി വരുന്ന മുപ്പതോളം ഘടകങ്ങൾ പരിഗണിച്ചാണ് ഏതു നഗരമാണ് ജീവിക്കുവാൻ ഏറ്റവും നല്ലത്, ഏറ്റവും മോശം എന്നിങ്ങനെയായിരുന്നു കണ്ടെത്തേണ്ടിരുന്നത്.

ഒന്നാമത് വിയന്ന

ഒന്നാമത് വിയന്ന

ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് സർവ്വേയിൽ എല്ലാം കൊണ്ടും ജീവിക്കുവാൻ യോജിച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ്. 140 നഗരങ്ങളുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മെൽബണും സിഡ്നിയുമാണ്. സിറിയയിലെ ദമാസ്കസ്.നൈജീരിയയിലെ ലാഗോസ്, ബംഗ്ലാദേശിലെ ധാക്ക എന്നിവയാണ് ഏറ്റവും പിന്നിലുള്ളത്.

ന്യൂ ഡെൽഹിയും മുംബൈയും

ന്യൂ ഡെൽഹിയും മുംബൈയും

ഇന്ത്യയിൽ നിന്നും ന്യൂ ഡെൽഹിക്കും മുംബൈയ്ക്കും മാത്രമാണ് പട്ടികയിൽ ഇടം നേടാനായത്. 118,119 സ്ഥാനങ്ങളാണ് യഥാക്രമം രണ്ടു നഗരങ്ങളും നേടിയത്. കഴിഞ്ഞ വർഷം നടത്തിയ സർവ്വയേക്കാളും ആറു സ്ഥാനം താഴേക്കാണ് ഇത്തവണ ഡെൽഹി വനന്ത്. നഗരത്തിൽ വർധിച്ച പെറ്റി കുറ്റകൃത്യങ്ങളും ഇതിന് കാരണമായി.
മുംബൈയ്ക്ക് ഇത്തവണ നഷ്ടമായത് രണ്ടു സ്ഥാനങ്ങളാണ്. സാസ്കാരിക വിഭാഗത്തിലാണ് ഇത്തവണ മുംബൈ പിന്നിലായത്.
കുറ്റകൃത്യങ്ങൾ കൂടാതെ അന്തരീക്ഷ മലിനീകരണവും ഡെൽഹിയെ പിന്നിലേക്ക് തള്ളി.

ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

ന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾ

ഗുരെസ് മുതൽ ഹെമിസ് വരെ..വ്യത്യസ്തമായ ഒരു ഒക്ടോബർ യാത്രഗുരെസ് മുതൽ ഹെമിസ് വരെ..വ്യത്യസ്തമായ ഒരു ഒക്ടോബർ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X