Search
  • Follow NativePlanet
Share
» »മറവിക്കാരുടെ നഗരമായി മുംബൈ..മറന്നുവയ്ക്കുന്നത് ഫോണ്‍ മുതല്‍ പുല്ലാങ്കുഴല്‍ വരെ!!

മറവിക്കാരുടെ നഗരമായി മുംബൈ..മറന്നുവയ്ക്കുന്നത് ഫോണ്‍ മുതല്‍ പുല്ലാങ്കുഴല്‍ വരെ!!

ഊബറിന്‍റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ് പുറത്തുവി‌‌ട്ട പട്ടികയിലാണ് രസകരമായ ഈ വിവരങ്ങളുള്ളത്

ക്യാബിലോ ‌ടാക്സിയിലോ വെച്ച് നിങ്ങള്‍ എന്തെങ്കിലുമൊക്കെ മറന്നിട്ടുണ്ടോ? ആലോചിച്ചു നോക്കിയാല്‍ മൊബൈല്‍ ഫോണ്‍ മുതല്‍ ഹെഡ്സെറ്റും എ‌ടിഎം കാര്‍ഡും പഴ്സും വരെ ഓര്‍മ്മയില്‍ വരും. എന്നാല്‍ അഞ്ച് കിലോയു‌ടെ ഡംബെല്‍ മുതല്‍ ബര്‍ത്ഡെ കേക്കും കോളേജ് സര്‍ട്ടിഫിക്കറ്റും വരെ മറന്നുവെച്ച ചില ആളുകളുമുണ്ട്. ഊബറിന്‍റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ് പുറത്തുവി‌‌ട്ട പട്ടികയിലാണ് രസകരമായ ഈ വിവരങ്ങളുള്ളത്

ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ്

ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ്

യാത്രയ്ക്കിടെ ക്യാബുകളിൽ തങ്ങളുടെ സാധനങ്ങൾ മറന്നുപോകുന്ന സാഹചര്യത്തിൽ അവരുടെ ഇൻ-ആപ്പ് ഓപ്ഷനുകളെക്കുറിച്ച് യാത്രക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഊബര്‍ അതിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ് പുറത്തിറക്കിയത്. റൈഡർ സ്ഥിതിവിവരക്കണക്കുകളും ജിഗാബൈറ്റ് ഡാറ്റയും ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

PC:Viktor Bystrov

മറവിക്കാരു‌ടെ നാട്

മറവിക്കാരു‌ടെ നാട്

തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയില്‍ ക്യാബുകളില്‍ സാധനങ്ങള്‍ മറന്നുവയ്ക്കുന്നവരുടെ നഗരങ്ങളില്‍ മുംബൈ ഒന്നാമതെത്തി. ഡൽഹി-എൻസിആർ, ലഖ്‌നൗ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി തൊ‌ട്ടുപിന്നില്‍ തന്നെയുണ്ട്. .ക്യാബുകളിൽ സാധനങ്ങൾ നഷ്‌ടപ്പെടുന്നത് സമ്മർദമുണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ഇനങ്ങൾ കണ്ടെത്താനും തിരികെ നേടാനുമുള്ള ഓപ്ഷനുകൾ ഊബർ വാഗ്ദാനം ചെയ്യുന്നുണ്ട്.

PC:Sid Saxena

കണക്ക് ഇങ്ങനെ

കണക്ക് ഇങ്ങനെ

നഷ്ടപ്പെട്ട ഇനങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് മുംബൈയിലാണ്, അതായത് 33%. തൊ‌ട്ടുപിന്നില്‍ 31 ശതമാനവുമായി ഡല്‍ഹിയുമുണ്ട്. യഥാക്രമം 30%, 26%, 25% ശതമാനവുമായി ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ നഗരങ്ങളും ഡല്‍ഹിക്ക് പിന്നില്‍ അണിനിരക്കുന്നു. ഈ കാലയളവിൽ 13 ദശലക്ഷം ഫോണുകൾ ആണ് നഷ്ടമായത്. ഫോണുകൾക്ക് പിന്നാലെ വാലറ്റുകൾ (1 ദശലക്ഷം), ബാഗുകൾ (400K), സൺഗ്ലാസുകൾ (300K) എന്നിവയും ലഭിച്ചിട്ടുണ്ട്.

പുല്ലാങ്കുഴല്‍ മുതല്‍ ഡംബല്‍ വരെ

പുല്ലാങ്കുഴല്‍ മുതല്‍ ഡംബല്‍ വരെ

ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ് അനുസരിച്ച് നിരവധി തരത്തിലുള്ള സാധനങ്ങളാണ് ആളുകള്‍ ടാക്സികളില്‍ മറന്നുവയ്ക്കുന്നത്. ഇതിൽ ഫോണുകൾ, സ്പീക്കറുകൾ അല്ലെങ്കിൽ ഹെഡ്‌ഫോണുകൾ, വാലറ്റുകൾ, ഫോൺ ചാർജറുകൾ, പലചരക്ക് സാധനങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു. ഓടക്കുഴൽ, ആധാർ കാർഡുകൾ, ക്രിക്കറ്റ് ബാറ്റുകൾ, കോളേജ് സർട്ടിഫിക്കറ്റുകൾ, പുല്ലാങ്കുഴൽ തുടങ്ങി രാജസ്ഥാനി മിഠായി ഗേവർ വരെ ക്യാബുകളിൽ ആളുകൾ മറന്നുപോയ ചില സവിശേഷ ഇനങ്ങളാണ്.

മറക്കുന്നതിനു സമയം!!

മറക്കുന്നതിനു സമയം!!

ഈ സൂചിക അനുസരിച്ച് നഷ്‌ടമായ ഇനങ്ങൾ ചില ദിവസങ്ങളിൽ ഏറ്റവും ഉയർന്നതായി കാണുന്നതായും പറയുന്നു. "ശനിയാഴ്‌ചകളിൽ ആളുകൾ അവരുടെ വസ്ത്രങ്ങൾ മറക്കാൻ സാധ്യതയുണ്ട്" എന്നും "സമ്മർദ്ദമുള്ള ബുധനാഴ്ചകളിൽ അവരുടെ ലാപ്‌ടോപ്പ്" എന്നും സൂചിക വെളിപ്പെടുത്തി. ഏറ്റവുമധികം സാധനങ്ങള്‍ ക്യാബുകളില്‍ മറന്നു വയ്ക്കുന്നത് ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് എന്നും ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ് പറയുന്നു.

PC: Ibrahim Rifath

തായ്ലന്‍ഡ് കാണാം.. പ‌‌ട്ടായയും ബാംഗോക്കും കറങ്ങാം... കി‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌‌ടിസിതായ്ലന്‍ഡ് കാണാം.. പ‌‌ട്ടായയും ബാംഗോക്കും കറങ്ങാം... കി‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌‌ടിസി

മഴ പെയ്യുകയേയില്ലാത്ത നാട്... മേഘങ്ങള്‍ക്കിടയിലെ ഗ്രാമം!!മഴ പെയ്യുകയേയില്ലാത്ത നാട്... മേഘങ്ങള്‍ക്കിടയിലെ ഗ്രാമം!!

Read more about: delhi mumbai interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X