Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഗ്നി എരിയുന്ന ഉദ്വാധ...അറിയാം മരുഭൂമി താണ്ടിയെത്തിയ ഒരു ജനതയെ!!!

ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഗ്നി എരിയുന്ന ഉദ്വാധ...അറിയാം മരുഭൂമി താണ്ടിയെത്തിയ ഒരു ജനതയെ!!!

കഥകളോടൊപ്പം ചരിത്രവും കൂടിക്കലർന്ന ഗുജറാത്തിലെ ഉധ്വാധയെന്ന തീരദേശ ഗ്രാമത്തിന്റെ അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്....

ഗുജറാത്തിന്റെ കടൽത്തീരത്ത് ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമം....വിനോദസഞ്ചാര ഭൂപടത്തിൽ അത്രയൊന്നും അടയാളങ്ങൾ പതിഞ്ഞിട്ടില്ലെങ്കിലും ഇവിടം തേടിയെത്തുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ‍ഞ്ചാരികൾ. ചരിത്രമന്വേഷിച്ചാലോ അത് ചെന്നു നിൽക്കുക അങ്ങ് ഇറാനിലും... കഥകളോടൊപ്പം ചരിത്രവും കൂടിക്കലർന്ന ഗുജറാത്തിലെ ഉധ്വാധയെന്ന തീരദേശ ഗ്രാമത്തിന്റെ അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്...

ഉദ്വാധ എന്നാൽ

ഉദ്വാധ എന്നാൽ

ഗുജറാത്തിനെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും സഞ്ചാരികൾക്കിടയിൽ അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത ഇടമാണ് ഉദ്വാധ. ഉദ്വാധ എന്ന വാക്കിനർഥം ഒട്ടകങ്ങളുടെ മേച്ചിൽപ്പുറം എന്നാണ്. ഒരു കാലത്ത് ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഇവിടം ഇന്നൊരു പ്രസിദ്ധ തീർഥാടന കേന്ദ്രമാണ്.

പാഴ്സികളും ഉദ്വാധയും

പാഴ്സികളും ഉദ്വാധയും

പത്താം നൂറ്റാണ്ടിൽ ഇറാനിൽ നിന്നും മുസ്ലീം ഭരണാധികാരികളുടെ പീഡനം മൂലം പായാലയം ചെയ്തു വന്നവരാണ് ഇവിടുത്തെ പാഴ്സി വിഭാഗക്കാർ. പാഴ്സികളുടെ ഗ്രാമം എന്നു തന്നെ വിശേഷിപ്പിക്കുവാൻ പറ്റിയ ഇവിടം ഒരു പ്രശസ്ത തീർഥാടന കേന്ദ്രം കൂടിയാണ്.

PC:Emmanuel DYAN

സൊറോസ്ട്രിയൻ മതവിഭാഗക്കാരുടെ ഉദ്വാധ

സൊറോസ്ട്രിയൻ മതവിഭാഗക്കാരുടെ ഉദ്വാധ

സൊറോസ്റ്റർ അഥവാ സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന മതമാണ് സൊറോസ്ട്രിയൻ മതം. ഇറാനിൽ നിന്നും ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഗുജറാത്തിലേക്കും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലേക്കും ഇവരുടെ കുടിയേറ്റം നടക്കുകയുണ്ടായി. ഇന്ത്യയിൽ ഇവരെ പാഴ്സികൾ എന്നാണ് വിളിക്കുന്നത്. ഉദ്വാരയിൽ കുടുതലും പാഴ്സി വിഭാഗക്കാരാണ് വസിക്കുന്നത്.

PC:wikimedia
https://commons.wikimedia.org/wiki/Category:Parsi#/media/File:Parsi_wedding_portrait_with_Dastur_MN_Dhalla.jpg

ബെഹ്റാമിലെ വിശുദ്ധ അഗ്നി

ബെഹ്റാമിലെ വിശുദ്ധ അഗ്നി

ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാഴ്സി മത വിശ്വാസികൾ എത്തിച്ചേരുന്ന ഇവിടം അവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രം കൂടിയാണ്. ഇവരുടെ വിശ്വാസം അനുസരിച്ച് ലോകത്തിലെ ഏറ്റവും വിശുദ്ധമായ അഗ്നി ക്ഷേത്രങ്ങളിലൊന്ന് ഉദ്വാഡയിലാണുള്ളത്. അതാഷ് ബെഹ്രം എന്നാണ് ഇത് അറിയപ്പെടുന്നത്.

PC:Warrior4321

നിലക്കാതെ എരിയുന്ന ഏറ്റവും പഴക്കമുള്ള അഗ്നി

നിലക്കാതെ എരിയുന്ന ഏറ്റവും പഴക്കമുള്ള അഗ്നി

ഇവിടുത്തെ പാഴ്സി വിഭാഗക്കാരുടെ വിശ്വാസം അനുസരിച്ച് ലോകത്തിലെ നിലയ്ക്കാതെ എരിയുന്ന ഏറ്റവും പഴക്കമുള്ള അഗ്നി ഇവിടെയാണ് സ്ഥിതി ചെയ്യന്നത്. അഗ്നിയുടെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ് ഇത് സംരക്ഷിക്കപ്പെടുന്നത്. ഇറാനിൽ നിന്നാണ് ഇത് കൊണ്ടുവരുന്നത്. ആദ്യം സ്ഥാപിച്ചത് സഞ്ജനിലായിരുന്നുവങ്കിലും മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ ആക്രമണത്തെത്തുടര്‍ന്ന് പാഴ്സികള്‍ ഇത് ഉദ്‍വാധയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. എന്നാൽ പാഴ്സി മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!

പാഴ്സി രുചികൾ അറിയാം

പാഴ്സി രുചികൾ അറിയാം

ഇവിടെ എത്തുന്ന സഞ്ചാരികൾ മിക്കവരും ഇവിടുത്തെ രുചികൾ തേടിയെത്തുന്നവരാണ്. പാഴ്സി വിഭാഗത്തിൽ പെട്ടവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും അവരുടെ തനതായ രുചികൾ ലഭിക്കുന്നയിടം ഇവിടം മാത്രമാണ്.

PC:DL22YAY

സൗരാഷ്ട്രിയൻ ഹെറിറ്റേജ് മ്യൂസിയം

സൗരാഷ്ട്രിയൻ ഹെറിറ്റേജ് മ്യൂസിയം

സൗരാഷ്ട്രിയൻ അഥവാ പാഴ്സി വിഭാഗക്കാരുടെ ചരിത്രത്തെയും സംസ്കാരത്തെയും പറ്റി അറിയുവാൻ താല്പര്യമുള്ളവർക്ക് പോകുവാൻ പറ്റിയ ഒരിടം കൂടിയ ഇവിടെയുണ്ട്. സൗരാഷ്ട്രിയൻ ഹെറിറ്റേജ് മ്യൂസിയം എന്നു പേരായ ഈ മ്യൂസിയം ഗുജറാത്ത് സർക്കാരിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പാഴ്സി മതത്തിന്റെ ഉത്ഭവത്തെപ്പറ്റിയും പുണ്യഗ്രന്ഥമായ അവെസ്തയെപ്പറ്റിയും ഒക്കെ ഇവിടെ ഒട്ടേറെ കാര്യങ്ങളും കയ്യെഴുത്തു പ്രതികളും വിശദീകരണങ്ങളും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്നു.

PC:A.R.Rostamzade

ഉഡ്വാഡ അതാഷ് ബെഹ്റം

ഉഡ്വാഡ അതാഷ് ബെഹ്റം

പാഴ്സി വിഭാഗക്കാരുടെ ലോകത്തിലെ ആകെയുള്ള എട്ട് അഗ്നി ക്ഷേത്രങ്ങളിലൊന്നാണ് ഉഡ്വാഡയിൽ സ്ഥിതി ചെയ്യുന്ന ഉഡ്വാഡ അതാഷ് ബെഹ്റം. ഇറാനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. പലപ്രാവശ്യം പുതുക്കി പണിത ഈ ക്ഷേത്രം ഇപ്പോൾ നിൽക്കുന്നത് 1742 ൽ നിർമ്മിക്കപ്പെട്ട രൂപത്തിലാണ്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സഞ്ചാരികൾ എത്താറുണ്ട്.

PC:wikipedia

 ഉദ്വാധയിൽ കാണേണ്ട കാഴ്ചകൾ

ഉദ്വാധയിൽ കാണേണ്ട കാഴ്ചകൾ

പാഴ്സി വിഭാഗക്കാരുമായി ചേർന്നു കിടക്കുന്ന ഇടമായതിനാൽ മറ്റു കാഴ്ചകളൊന്നും ഇവിടെയില്ല. അതാഷ് ബെഹ്റം, പാഴ്സികളുടെ തനത് രുചി ലഭിക്കുന്ന ഇടങ്ങൾ പിന്നെ ഉദ്വാധ ബീച്ചുമാണ് ഇവിടെ പോകാൻ പറ്റിയ സ്ഥലങ്ങൾ.

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം ഇതാണ്!!മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം ഇതാണ്!!

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെക്കുറിച്ച്ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെക്കുറിച്ച്

വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

PC:Rajendra B. Aklekar

Read more about: gujarat history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X