Search
  • Follow NativePlanet
Share
» »8 ലക്ഷം രൂപയ്ക്ക് ഒരു ദിവസത്തേക്ക് രാജാവാക്കുന്ന ഒരു കൊട്ടാരം

8 ലക്ഷം രൂപയ്ക്ക് ഒരു ദിവസത്തേക്ക് രാജാവാക്കുന്ന ഒരു കൊട്ടാരം

By Maneesh

ഒരു ദിവസമെങ്കില്‍ ഒരു ദിവസം. ഒരു ദിവസത്തേക്ക് രാ‌ജാവാകാനുള്ള അവസരം കിട്ടിയാല്‍ അത് ഒഴിവാക്കി കളയുന്ന ആരാണുള്ളത്, അതും ഒരു രാജകൊട്ടാരത്തില്‍! പക്ഷെ അങ്ങനെ വെറുതെയൊന്നും രാ‌ജാവാകാന്‍ പ‌റ്റില്ല. രൂ‌പ കുറച്ചങ്ങ് ചെലവാകും. എത്ര രൂപയായാലും വേണ്ടില്ല രാജവായി ഒരു ദിവസം ജീവിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് രാജസ്ഥാനിലേ ജോധ്‌പൂരിലേക്ക് യാത്ര പോകാം

ജോധ്‌പൂരിനേക്കുറിച്ച്

നീലഛായം പൂശിയ ചുമരുകള്‍ നിറഞ്ഞതിനാല്‍ നീലനഗരം എന്ന് വിളിപ്പേരുള്ള ജോധ്‌പൂര്‍, രാജസ്ഥാനിലെ ‌പേരു‌കേട്ട നഗരങ്ങളില്‍ ഒന്നാണ്. മെ‌ഹ്‌റാ‌ന്‍ഗ‌ഡ് കോട്ടയുടെ കടുംമഞ്ഞ നിറത്തെ സൂര്യരശ്മികള്‍ പ‌തിപ്പിച്ച് സ്വര്‍ണനിറമാക്കുന്നതിനാല്‍ സൂര്യനഗരമെന്നും രജപുത്രന്മാരുടെ ഈ നഗരത്തെ സഞ്ചാ‌രികള്‍ വിശേഷിപ്പിക്കാറുണ്ട്. വിശദമായി വായിക്കാം

നിങ്ങളെ രാജാവാക്കുന്ന ആ കൊട്ടാരം ജോ‌ധ്‌പൂരിലാണ്. അതിനേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം

ഉമൈദ് ഭവന്‍ കൊട്ടാരം

ഉമൈദ് ഭവന്‍ കൊട്ടാരം

താജ്‌ഹോട്ടല്‍സിന്റെ കീഴിലാണ് ചരിത്രം പറയുന്ന ജോധ്‌പൂരിലെ ഉമൈ‌ദ് കൊട്ടാരം സ്ഥി‌തി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും അവസാനമാ‌യി പണികഴിപ്പിച്ച രാജകൊട്ടാരമാണ് ഇതെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Ghirlandajo

8 ലക്ഷം രൂപയ്ക്ക് രാജകീയ പ്രൗഢി

8 ലക്ഷം രൂപയ്ക്ക് രാജകീയ പ്രൗഢി

ഈ കൊട്ടാരത്തിലെ ഏറ്റവും ആഢബരം നിറഞ്ഞ സ്യൂട്ടാണ് മഹാരാജ സ്യൂട്ട്. 880,000 രൂപയാണ് ഈ സ്യൂട്ടിന് ഇരു ദിവസത്തെ നിരക്ക്. ഇത് കൂടാതെ ആഢംബര നികുതി വേറെയുമുണ്ട്.

Photo Courtesy: Colin Rose from Montreal, Canada

ആഢംബരത്തിന്റെ അവസാ‌‌ന വാക്ക്

ആഢംബരത്തിന്റെ അവസാ‌‌ന വാക്ക്

ആഢംബരത്തിന്റെ അവസാനവാക്കാണ്. ഈ കൊട്ടാരത്തിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് ആയ. മഹാരാജ സ്യൂട്ട്. കണ്ണാടി പോലെ മിനുക്കിയെ‌ടുത്ത സ്വര്‍ണ നിറവും കറുപ്പ് നിറവും ഇടകലര്‍ന്ന ഈ സ്യൂട്ടിന്റെ ചുമരുകള്‍ കാണുമ്പോള്‍ തന്നെ കണ്ണഞ്ചിപോകും. ഡ്രോയിംഗ് റൂം, ഡൈനിം ഹാള്‍, കിച്ചണ്‍, സ്പാ, ബാല്‍ക്കണി എന്നിവ അടങ്ങിയതാണ് ഈ സ്യൂട്ട്.

Photo Courtesy: Taj Hotels Resorts and Palaces

റോയല്‍ ഗ്രാന്‍ഡ് സ്യൂട്ട്

റോയല്‍ ഗ്രാന്‍ഡ് സ്യൂട്ട്

440,000 രൂപയാണ് റോയല്‍ ഗ്രാന്‍ഡ് സ്യൂട്ടിന്റെ നിരക്ക്. 330,000 റോയല്‍ സ്യൂട്ടിലും, 170,500 രൂപയ്ക്ക് ഹിസ്റ്റോറിക്കല്‍ സ്യൂട്ടിലും ഇവിടെ ഒരു ദിവസം ചെ‌ലവഴിക്കാം. സാധരണ മുറികള്‍ക്ക് വെറും 66,000 രൂ‌പ മാത്രമേയുള്ളു.

Photo Courtesy: Ankit khare

പേരിന് പിന്നില്‍

പേരിന് പിന്നില്‍

മഹാരാജാ ഉമൈദ് സിങ്ങിന്‍റെ സ്മരണയിലാണ് ഈ കൊട്ടാരത്തിന് ആ പേര് കിട്ടിയത്. രാജസ്ഥാനിലെ ചിത്തര്‍കുന്നുകളിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ചിത്തര്‍കൊട്ടാരം എന്നും ഇതറിയപ്പെടുന്നു.

Photo Courtesy: Ajajr101

നിര്‍മ്മാണ രീതി

നിര്‍മ്മാണ രീതി

ഇന്ഡോ കൊളോണീയല്‍, ആര്‍ട്ട് ഡെക്കോ വാസ്തുശില്‍പ്പ രീതികളില്‍ പണിത ഈ കൊട്ടാരം ഈ രീതികളുടെ മനോഹരമായ ഒരു ഉദാഹരണമാണ്. സ്വര്‍‌ണ്ണ വര്‍ണ്ണത്തിലുള്ള, ചെത്തിയെടുത്ത പ്രത്യേകതരം അവസാദശിലകള്‍ പരസ്പരം കൂട്ടിക്കൊളുത്തിയാണ് (Interlocking) ഈ കൊട്ടാരം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

Photo Courtesy: Bgabel

നിര്‍മ്മാണ കൗശലം

നിര്‍മ്മാണ കൗശലം

ഈ കൊട്ടരത്തിന്‍റെ നിര്‍മ്മാണത്തിലൊന്നും കട്ടകള്‍ ഉറപ്പിക്കനായി ചാന്തോ കോണ്ക്രീറ്റോ ഉപയോഗിച്ചിട്ടില്ല എന്നതാണീ നിര്‍മ്മാണ പ്രക്രിയയുടെ പ്രത്യേകത. ഈ കൗതുകം അറിഞ്ഞ് ധാര‌ളം സഞ്ചാരികള്‍ ഇവിടെ എ‌ത്താറുണ്ട്.

Photo Courtesy: Ajajr101

ച‌രിത്രം

ച‌രിത്രം

രാജ്യത്ത് കൊടിയ ക്ഷാമവും വരള്‍ച്ചയും കൊണ്ട് ജനങ്ങള്‍പൊറുതിമുട്ടിയ സമയത്താണ് ജനങ്ങള്‍ക്ക് ജോലി നല്‍കാനായി മഹാരാജാ ഉമൈദ് സിങ്ങ് ഈ കൊട്ടാരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

Photo Courtesy: Arjuncm3

ക്ഷാമവും ക്ഷേമവും

ക്ഷാമവും ക്ഷേമവും

ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കെല്ലാം തൊഴില്‍ ലഭിയ്ക്കുകയും ക്ഷാമം തുടച്ചുമാറ്റപ്പെടുകയും ചെയ്തു. ക്ഷാമത്തെപ്പറ്റിയും ക്ഷേമരാഷ്ടത്തെപ്പറ്റിയുമുള്ള പഠനങ്ങളില്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ ഇതിനെ ഉത്തമമായ ഒരുദാഹരണമായി കണക്കാക്കുന്നു.

Photo Courtesy: Rsmn

ഹെന്‍റ്റി ലാങ്കസ്റ്റര്‍

ഹെന്‍റ്റി ലാങ്കസ്റ്റര്‍

ഹെന്‍റ്റി ലാങ്കസ്റ്റര്‍ എന്ന പ്രശസ്തനായ ബ്രിട്ടീഷ് വാസ്തുശില്‍പ്പകാരനാണ് ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത്. 1943ല്‍ ഈ കൊട്ടാരം പണിപൂര്‍ത്തിയാക്കി. 1920 കളിലും 30 കളിലും യൂറോപ്പില്‍ നിലനിന്നിരുന്ന ആര്‍ട്ട് ഡെക്കോ രീതി ഭാരതീയ രീതികളോട് കൂട്ടിയിണക്കിയാണ് ഈ കൊട്ടാരത്തിന്‍റെ ശില്‍പ്പചാരുത ഉണ്ടാക്കിയിട്ടുള്ളത്.

Photo Courtesy: Ajajr101

Read more about: jodhpur palace rajasthan hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more