Search
  • Follow NativePlanet
Share
» »കണ്ണീരിൽ നിന്നുണ്ടായ ഉമിയാം തടാകം

കണ്ണീരിൽ നിന്നുണ്ടായ ഉമിയാം തടാകം

ഷില്ലോങ്ങിന്റെ പര്യായമായി അറിയപ്പെടുന്ന ഉമിയാം തടാകത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

ഷില്ലോങ്ങിലെത്തുന്ന സഞ്ചാരികള്‍ കണ്ണടച്ച് എങ്ങോട്ട് തിരിഞ്ഞാലും കാഴ്ചകൾ മാത്രമായിരിക്കും. അത്തരത്തിൽ ഷില്ലോങ്ങിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് ഉമിയാം തടാകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം ബാരാ പാനി എന്നും അറിയപ്പെടുന്നു. ഷില്ലോങ്ങിന്റെ പര്യായമായി അറിയപ്പെടുന്ന ഉമിയാം തടാകത്തിന്റെ വിശേഷങ്ങൾ...

ബെർമുഡയേക്കാൾ വലിയ കൃത്രിമ തടാകം

ബെർമുഡയേക്കാൾ വലിയ കൃത്രിമ തടാകം

പ്രത്യേകതകൾ ഒരുപാടുണ്ട് ഷില്ലോങ്ങിലെ ഉമിയാം തടാകത്തിന്. 221 സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം ബെർമുഡ ട്രയാങ്കിളിനേക്കാൾ വലുതാണത്രെ. 1960 കളിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

PC:Srabanti.basak

 കണ്ണീരിൽ നിന്നും രൂപപ്പെട്ട തടാകം

കണ്ണീരിൽ നിന്നും രൂപപ്പെട്ട തടാകം

തടാകത്തിന്റെ ഐതിഹ്യങ്ങൾ പറയുന്നതനുസരിച്ച് ഒരു പെൺകുട്ടിയുടെ കണ്ണീരിൽ നിന്നുമാണ് ഇത് രൂപപ്പെട്ടത് എന്നാണ്. ഒരിക്കൽ രണ്ടു പെൺകുട്ടികൾ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വരാനിടയായി. ഭൂമി കണ്ടുനടക്കുന്നതിലായിരുന്നു അവർ ആനന്ദം കണ്ടെത്തിയത്. പിന്നീടുള്ള അവരുടെ യാത്രയ്ക്കിടയിൽ ഒരാളെ കാണാതായി. കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് പോയ മറ്റേ പെൺകുട്ടി മേഘാലയയിലെത്തുകയും ഇവിടെ വെച്ച് സങ്കടം സഹിക്കാൻ കഴിയാതെ കരയുകയും ആ കണ്ണീർ ഒരു തടാകമായി മാറുകയും ചെയ്തു എന്നാണ്.

PC:Hirakjyoti Bayan

പ്രകൃതിയെ കാണാൻ

പ്രകൃതിയെ കാണാൻ

ഷില്ലോങ് സന്ദർശിക്കുന്നവർ തീർച്ചയാും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഉമിയാം തടാകം. പ്രകൃതി ഭംഗിയോടൊപ്പം സാഹസികരായ സഞ്ചാരികൾക്ക് വേണ്ടതെല്ലാം നല്കുന്ന ഒരിടം കൂടിയാണിത്. വാട്ടർ സൈക്ലിങ്, സ്കോർടിങ്, ബോട്ടിങ്ങ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

PC:RMehra

ഷില്ലോങ്-ഗുവാഹത്തി യാത്രയ്ക്കിടയിൽ

ഷില്ലോങ്-ഗുവാഹത്തി യാത്രയ്ക്കിടയിൽ

ഷില്ലോങ് -ഗുവാഹത്തി ദേശീയപാത 40 വഴിയുള്ള യാത്രയ്ക്കിടയിൽ ഈ തടാകം കാണാം. 1960 കളുടെ തുടക്കത്തിൽ ഉമിയാം നദിയിലാണ് ഈ കൃത്രിമ തടാകം നിർമ്മിക്കുന്നത്. ഉമിയാം തടാകത്തെ തടഞ്ഞു നിർത്തിയാണ് ഉമിയം ഡാം നിർമ്മിക്കുന്നത്. വടക്കു കിഴക്കൻ ഇന്ത്യയിൽ ആദ്യം കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ ജലവൈദ്യുത പദ്ധതി കൂടിയാണ്.

PC:Benoy

കയാക്കിങ്

കയാക്കിങ്

വടക്കു കിഴക്കൻ ഇന്ത്യയിൽ കയാക്കിങ് സൗകര്യമുള്ള ഒരിടം കൂടിയാണിത്. സ്കീയിങ്ങിനും മീൻപിടുത്തത്തിനും പേരു കേട്ട ഇടം കൂടിയാണിത്.

PC:Saurabhkamble111

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X