Search
  • Follow NativePlanet
Share
» »9 ലക്ഷം പുസ്തകങ്ങളുമായി മരുഭൂമിക്കടിയിലെ ലൈബ്രറി

9 ലക്ഷം പുസ്തകങ്ങളുമായി മരുഭൂമിക്കടിയിലെ ലൈബ്രറി

ഇവിടെ രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ഭൂമിക്കടിയിലെ വിസ്മയമായ ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

ലൈബ്രറി- പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവര്‍ക്കു മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഇടം. മിക്കപ്പോഴും സഞ്ചാരികള്‍ ലൈബ്രറികളെ യാത്രകളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട്, അവിടെ ചെന്നാല്‍ മറ്റൊന്നും കാണാനില്ല എന്നതു തന്നെ കാരണം. എന്നാല്‍, സാധാരണ ലൈബ്രറികളില്‍ നിന്നും വ്യത്യസ്തമായി ഭൂമിക്കടിയിലെ ലൈബ്രറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മരുഭൂമിയിലെ മ‍ണല്‍ത്തിട്ടകള്‍ക്കു താഴെ. ഈ കാഴ്ച കാണുവാന്‍ അധികമൊന്നും പോകേണ്ട. ഇവിടെ രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ഭൂമിക്കടിയിലെ വിസ്മയമായ ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

ഭൂമിക്കടിയില്‍

ഭൂമിക്കടിയില്‍


ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ ലൈബ്രറികളില്‍ ഒന്നാണ് ജയ്സാല്‍മീറിലെ ഈ ലൈബ്രറി. ഥാര്‍ മരുഭൂമിക്ക് താഴെ സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറി എല്ലായ്പ്പോഴും സഞ്ചാരികള്‍ക്ക് അത്ഭുതം മാത്രം സമ്മാനിക്കുന്ന ഒരിടമാണ്. ബദരിയ എന്ന കുഞ്ഞുഗ്രാമത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.

16 അടി താഴെ

16 അടി താഴെ

ഥാര്‍ മരുഭൂമിയില്‍ മണലിനു താഴെ സമുദ്രനിരപ്പില്‍ നിന്നും 16 അടി താഴ്ചയിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്ന് എന്ന വിശേഷണവും ഇതിനുണ്ട്. മരുഭൂമിക്കടിയിലാണെങ്കിലും ചൂട് ഇവിടെ ഒരു പ്രശ്നമല്ല.എത്ര കനത്ത വേനലിലും ഇവിടെ തണുപ്പ് ആണ് അനുഭവപ്പെടാറുള്ളത്.

 9 ലക്ഷം പുസ്തകങ്ങളും 4000 പേരും

9 ലക്ഷം പുസ്തകങ്ങളും 4000 പേരും


ഈ ബ്രഹ്മാണ്ഡ ലൈബ്രറിയില്‍ ഏകദേശം ഒന്‍പത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. അത് കൂടാതെ ഒരേ സമയം നാലായിരം പേര്‍ക്ക് ഇതിനുള്ളില്‍ ഇരിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്.

ക്ഷേത്രത്തില്‍ നിന്നും ലൈബ്രറിയിലേക്ക്

ക്ഷേത്രത്തില്‍ നിന്നും ലൈബ്രറിയിലേക്ക്

ബദരിയ ലൈബ്രറിയുടെ ചരിത്രം രസകരമായ ഒന്നാണ്. പഞ്ചാബിലെ ബദരിയ മഹാരാജാവ് ആയിരുന്ന ഹര്‍ബന്‍ഷ് സിംഗ് നിര്‍മല്‍ ആണ് ആ ലൈബ്രറിയുടെ നിര്‍മ്മാണത്തിനു പിന്നിലെ ആള്‍. പുസ്കങ്ങളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് നരു വലിയ പുസ്തക ശേഖരം ഉണ്ടായിരുന്നു. അദ്ദേഹം വായിച്ചു തീര്‍ക്കാത്ത പുസ്തകങ്ങള്‍ കുറവായിരുന്നു ‌എന്നു തന്നെ പറയാം. സുഹൃത്തുക്കളും അദ്ദേഹത്തിന് സമ്മാനമായി നല്കിയിരുന്നത് പുസ്തകങ്ങളായിരുന്നു. അക്കാലത്ത് ഇവിടെ ക്ഷേത്ര നിര്‍മ്മാണത്തിനായി വന്ന തുക കൊണ്ടാണ് അദ്ദേഹം ഗ്രന്ഥാലയം സ്ഥാപിക്കുന്നത്. ഇന്ന് ജഗദാംബ സേവാ കമ്മിറ്റിയുടെ കീഴിലാണ് ഈ ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നത്.

ഓരോ വര്‍ഷവും 7 ലക്ഷം രൂപ

ഓരോ വര്‍ഷവും 7 ലക്ഷം രൂപ

വളരെ വൃത്തിയിലും ഭംഗിയിലും ആണ് ഈ ലൈബ്രറി പ്രവര്‍ത്തിച്ചു പോരുന്നത്. ഓരോ വര്‍ഷവും ആറു മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലൈബ്രറിയുടെ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത്. വളരെ ആകര്‍ഷകവും മനോഹരവുമായ രീതിയിലാണ് ലൈബ്രറി സംരക്ഷിക്കുന്നത്. 562 ഗ്ലാസ് ഷെല്‍ഫുകളാണ് ഇത്രയും പുസ്തകങ്ങള്‍ സൂക്ഷിക്കുവാനായി ഇവിടെയുള്ളത്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്രദമായ പല പുസ്തകങ്ങളും ഇവിടെയുണ്ട്. ഗ്രാമീണരുടെ നേതൃത്വത്തിലാണ് ആ ലൈബ്രറി ഇവിടെ സംരക്ഷിക്കുന്നത്.

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

കണ്‍മുന്നിലെ ആത്മാക്കളെ തേടിയൊരു യാത്ര!!കണ്‍മുന്നിലെ ആത്മാക്കളെ തേടിയൊരു യാത്ര!!

പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യംപകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം

Read more about: jaisalmer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X