Search
  • Follow NativePlanet
Share
» »ഭൂമിക്കടിയിൽ വെള്ളത്തിൽ മുങ്ങിയ ക്ഷേത്രം!!

ഭൂമിക്കടിയിൽ വെള്ളത്തിൽ മുങ്ങിയ ക്ഷേത്രം!!

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള ഹംപിയിലെ അത്ഭുതങ്ങളിലൊന്നാണ് ഭൂമിക്കടിയിലെ ശിവക്ഷേത്രം.

ചരിത്രത്തിൽ വിസ്മയങ്ങൾ ഒളിപ്പിച്ച നാടാണ് ഹംപി... കല്ലുകളലി്‍ കഥയെഴുതിയ നഗരമെന്നും ചരിത്രത്തെ കല്ലിലൊളിപ്പിച്ച ഇടമെന്നും ഒക്കെ സൗകര്യപൂർവ്വം വിശേഷിപ്പിക്കാമെങ്കിലും അങ്ങനെ എളുപ്പത്തിൽ ഒന്നും പിടിതരുന്ന ഒരു നാടല്ല ഇത്. വെറും രണ്ടു ദിവസങ്ങൾ കൊണ്ടചു മുതൽ മാസങ്ങളും വർഷങ്ങളും എടുത്ത വരെ ഹമ്പിയെ കണ്ടു തീർക്കുന്നവർക്ക് മുന്നിൽ ഇതൊരു വിസ്മയമാണ്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള ഹംപിയിലെ അത്ഭുതങ്ങളിലൊന്നാണ് ഭൂമിക്കടിയിലെ ശിവക്ഷേത്രം.

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഭൂമിക്കടിയിലെ ശിവക്ഷേത്രം

നാലു ചുറ്റിലും നിറഞ്ഞു കിടക്കുന്ന കൽക്കൂമ്പാരം കൊണ്ട് ഇവിടെ എത്തുന്നവരെ അതിശയിപ്പിക്കുന്ന നാടാണ് ഹംപി. അതിൽ പിന്നെയും വിസ്മയിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെങ്കിലും അതിൽ നിന്നെല്ലാം കുറച്ചു കൂടി മാറി നിൽക്കുന്ന ഒന്നാണ് ഭൂമിക്കടിയിലെ ശിവക്ഷേത്രം.

PC: Dineshkannambadi

എവിടെയാണിത്

എവിടെയാണിത്

ഹംപിയിലെ പ്രധാന ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തു തന്നെയാണ് നോബിൾമെൻസ് ക്വാർടേഴ്സും . ഹസാര രാമ ക്ഷേത്രത്തിലേക്കുള്ള ഒരു വഴിയും ഇതിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു.

PC:ShivaRajvanshi

പ്രസന്ന വിരുപാക്ഷ ക്ഷേത്രം

പ്രസന്ന വിരുപാക്ഷ ക്ഷേത്രം

തറനിരപ്പിൽ നിന്നും താഴ്ന്ന് ഭൂമിക്കടിയിലായി നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയിരിക്കുന്നതിനാലാണ് ഈ ക്ഷേത്രം ഭൂമിക്കടിയിലെ ശിവക്ഷേത്രം എന്നറിയപ്പെടുന്നത്. പ്രസന്ന വിരൂപാക്ഷനായാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ ഈ ക്ഷേത്രത്തെ പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നും വിളിക്കുന്നു.

PC: Ssenthilkumaran

വെള്ളത്തിനുള്ളിലെ പ്രതിഷ്ഠ

വെള്ളത്തിനുള്ളിലെ പ്രതിഷ്ഠ

ഭൂമിക്കടിയിലെ ശിവക്ഷേത്രം എന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കുവാൻ സാധിക്കുന്നതല്ല ഇതിന്റെ പ്രത്യേകത. വർഷം മുഴുവന്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ശ്രീകോവിലാണ് ഇവിടെയുള്ളത്. അതായത് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം എല്ലായ്പ്പോഴും വെള്ളത്തിൽ കുറച്ച് മുങ്ങിയ നിലയിലായിരിക്കും.

PC: Mathanki Kodavasal

ശിവനെ ചുറ്റിയൊഴുകുന്ന തുംഗഭദ്ര

ശിവനെ ചുറ്റിയൊഴുകുന്ന തുംഗഭദ്ര

ഹംപിയുടെ ചരിത്രത്തിൽ നിന്നും കഥകളിൽ നിന്നും ഒട്ടും ഒഴിവാക്കുവാൻ സാധിക്കാത്ത ഒരു കഥാപാത്രമാണ് തുംഗഭദ്രാ നദി. പംപാപതി എന്നു വിളിക്കുന്ന ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രത്തിലെ ശിവനെ ചുറ്റിയൊഴുകുന്ന തുംഗഭദ്രാ നദി തന്നെയാണ് ഇവിടെയും ശിവന് കൂട്ടായെത്തുന്നത് എന്നാണ് വിശ്വാസം.

PC:Kunal

ഭൂനിരപ്പിലെ ക്ഷേത്രവും ഭൂമിക്കടിയിലെ ശിവലിംഗവും

ഭൂനിരപ്പിലെ ക്ഷേത്രവും ഭൂമിക്കടിയിലെ ശിവലിംഗവും

ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയുടെ ഏറ്റവും വലിയ പ്രക്യേകത എന്താണെന്നാൽ ഭൂമിക്കുള്ളിലായാണ് പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നതെങ്കിലും അതുള്ള ക്ഷേത്രത്തിന്റെ മേൽക്കൂര തറനിരപ്പിലാണ് എന്നുള്ളതാണ്. മാത്രമല്ല, വർഷത്തിൽ എല്ലായ്പ്പോഴും രണ്ടയിടെങ്കിലും വെള്ളം ഇവിടെ നിറഞ്ഞു കിടക്കാറുണ്ട്. അതിലൂടെ ഏകദേശം20 മീറ്റർ ദൂരം നടന്നു പോയാൽ മാത്രമേ ശിവലിംഗത്തിന് അടുത്തെത്തുവാന്‌ സാധിക്കൂ.

PC:Ssenthilkumaran

രാജകുടുംബങ്ങൾക്കു മാത്രം

രാജകുടുംബങ്ങൾക്കു മാത്രം

വിജയനഗര സാമ്രാജ്യത്തിലെ നേബിൾമെൻസ് ക്വാർടേഴ്സിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ ഇത് രാജകുടുംബാംഗങ്ങൾക്കു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഒരു സ്വകാര്യ ക്ഷേത്രമാണെന്നും ഒരു വാദമുണ്ട്. പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനമില്ലായിരുന്നുവെന്നും രാജവംശത്തിൽ പെട്ടവർ മാത്രമാണ് ഇവിടെ പ്രാർഥിക്കാനും മറ്റും എത്തിയിരുന്നത് എന്നാണ് കണക്കാക്കുന്നത്.

PC:Dey.sandip

വേനൽക്കാലത്ത് കാണാം

വേനൽക്കാലത്ത് കാണാം

ഭൂഗർഭ ശിവക്ഷേത്രം ശരിക്കും ഒന്നു കാണണമെന്നുള്ളവർ മഴക്കാലമല്ലാത്ത സമയം സന്ദര്‍ശനത്തിന് തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. മഴക്കാലങ്ങളിൽ ഇവിടെ ക്ഷേത്രത്തിനുള്ളിലേക്ക് പോകും തോറും വെള്ളത്തിന്റെ അളവ് കൂടും. അതുകൊണ്ടുതന്നെ കാഴ്തകളൊന്നും ശരിയായി കാണാൻ സാധിച്ചു എന്നു വരില്ല. അതിനാൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ സന്ദർശം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഹംപി സന്ദർശിക്കുവാൻ പറ്റിയ സമയം.

PC: Voyou Desoeuvre

ആകർഷിക്കുന്ന രൂപം

ആകർഷിക്കുന്ന രൂപം

ഭൂമിക്കടയിലെ ശിവപ്രതിഷ്ഠ മാത്രമല്ല ഇവിടെ കാണുവാനുള്ളത്. അങ്ങോട്ടേയ്ക്കിറങ്ങി ചെല്ലുന്നതു വരെയുള്ള നിർമ്മിതികളും കൊത്തുപണികളുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്.
മെയിൻ ഹാൾ അഥവാ മഹാമണ്ഡപ, അർഥ മൺപ അഥവാ കോർട് യാർഡ്, ഗർഭഗൃഹ പിന്നെ അന്തരാല...ഇതു നാലും കൂടിച്ചേരുന്നതാണ് ഭൂമിക്കടിയിലെ ശിവക്ഷേത്രം എന്നു പറയുന്നത്.
ക്ഷേത്രത്തിനുള്ളിലേക്ക് കയറുംതോറും ചുവരുകളിലെയും തൂണുകളിലെയും കൊത്തുപണികളും കുറഞ്ഞു വരുന്നതും കാണാം. അത് സ്വകാര്യ ആവശ്യത്തിനുപയോഗിച്ചിരുന്ന ക്ഷേത്രമായിരുന്നിതെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ്.
മാത്രമല്ല, ഹംപിയിലെ മറ്റു ക്ഷേത്രങ്ങളെ വെച്ചു നോക്കുമ്പോൾ ഗോപുരമില്ലാത്ത ക്ഷേത്രം എന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്. പരന്ന മേൽക്കൂരയാണ് ഈ ക്ഷേത്രത്തിന്‍റേത്.

PC:Nick Johnson

എങ്ങനെ കാണാം

എങ്ങനെ കാണാം

ഹംപി യാത്രയിൽ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത ഒരിടമാണ് ഭൂഗർഭ ശിവക്ഷേത്രം. ഹംപിയിലെ പ്രധാന ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തു തന്നെയാണ് നോബിൾമെൻസ് ക്വാർടേഴ്സും .ഹസാര രാമക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഇവിടവും സന്ദര്‍ശിക്കാം.
രാവിലെ ആറു മുതൽ വൈകിട്ട് 6 മണി വരെയാണ് ഇവിടം സന്ദർശിക്കുവാൻ അനുമതിയുള്ളത്.

ഹംപിയിലെത്തിച്ചേരാൻ

 വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് തുഗഭദ്രാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. ദീർഘചതുരാകൃതിയിലുള്ള ഈ ക്ഷേത്രത്തിൽ ശിവനെ പംപാപതിയായാണ് ആരാധിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിൽ അപൂർവ്വങ്ങളായ കൊത്തുപണികളും ധാരാളം ശില്പങ്ങളും കാണുവാൻ സാധിക്കും.

ക്ഷേത്രത്തിന്റെ ഭാഗമായ രണ്ടു വലിയ ഗോപുരങ്ങളാണ് ഇവിടെ കാണേണ്ട കാഴ്ച. 11നിലകളുള്ള ബിസ്‌തപ്പയ്യ ഗോപുരമാണ് ആദ്യത്തേത്. എന്നാൽ അതിന്റെ ചരിത്രം ലബ്യമല്ല. രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായർ തന്റെ ഭരണകാലത്ത് നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്
ക്ഷേത്രത്തിന്റെ നടുമുറ്റത്തുള്ള കനാലിലൂടെ തുംഗഭദ്രാ നദിയിലെ വെള്ളം ഒഴുകുന്നത് കാണാം.

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ

50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം? 50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?

വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രംവിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം

PC:kanchan joshi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X