Search
  • Follow NativePlanet
Share
» »യുനസ്കോയുടെ പൈതൃക പദവിയുമായി 7 ദേശീയോദ്യാനങ്ങൾ

യുനസ്കോയുടെ പൈതൃക പദവിയുമായി 7 ദേശീയോദ്യാനങ്ങൾ

ജൈവവൈവിധ്യവും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി കിടക്കുന്ന ആ ഏഴിടങ്ങളെ പരിചയപ്പെടാം...

സംസ്കാരവും പൈതൃകവും ഒന്നിനൊന്ന് മെച്ചപ്പെട്ടു നിൽക്കുന്ന നമ്മുടെ രാജ്യത്തിന്റ പ്ലസ് പോയിന്റുകളാണ് ഇവിടെ യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പൈതൃക സ്മാരകങ്ങൾ. കൊട്ടാരങ്ങളും കോട്ടകളും തടാകങ്ങളം സ്മാരകങ്ങളും ഒക്കെയായി ഒട്ടനവധി ഇടങ്ങൾ ഇവിടെ കാണാം. ഇവിടുത്തെ യുനസ്കോ പൈതൃക സ്മാരക ഇടങ്ങളിൽ ഏഴെണ്ണം പ്രകൃതിയുമായി ബന്ധപ്പെട്ടവയാണ്. ജൈവവൈവിധ്യവും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി കിടക്കുന്ന ആ ഏഴിടങ്ങളെ പരിചയപ്പെടാം...

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

ഹിമാചൽ പ്രദേശിൽ കുളുവിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം 1984 ലാണ് നിലവിൽ വന്നത്. 11,71 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുളള ഇത് 2014 ലാണ് യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെടുന്നത്. വ്യത്യസ്ത തരത്തിലുള്ള മൃഗങ്ങളും അതിലധികം പച്ചപ്പും ഇവിടെ കാണാം. ജവഹര്‍ലാൽ നെഹ്റു ദേശീയോദ്യാനം എന്നും അറിയപ്പെടുന്ന ഇതിന്റെ കിഴക്ക് ഭാഗം എല്ലായ്പ്പോളും മഞ്ഞ് മൂടിക്കിടക്കും

PC:Pbhuker007

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന പേരിൽ പ്രസിദ്ധമായ ഇടമാണ് അസമിലെ കാസിരംഗ ദേശീയോദ്യാനം. ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഗോലാഘട്ട്, മാഗോവൻ ജില്ലകളിലായാണ് ഇത് പരന്നു കിടക്കുന്നത്. . കൂടാതെ കാട്ടുപോത്ത്., ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ തുടങ്ങിയവയെയും ഇവിടെ കാണാം.
1985 ലാണ് ഇവിടം യുനസ്കോ പൈതൃക കേന്ദമായി പ്രഖ്യാപിക്കപ്പെടുന്നത്. മനുഷ്യ സാന്നിധ്യം വളരെ കുറവാണ് എന്താണ് ഇവിടുത്തെ എടുത്തു പറയേണ്ട കാര്യം.

PC:Laavanya Sharma

കേവൽദേവ് ദേശീയോദ്യാനം

കേവൽദേവ് ദേശീയോദ്യാനം

ആയിരക്കണക്കിന് പക്ഷികളുടെ സങ്കേതമായ കേവൽദേവ് ദേശീയോദ്യാനമാണ് യുനസ്കോയുടെ പട്ടികയിലെ അടുത്ത സ്ഥലം, ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പൂരിലാണ് കേവൽദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഏകദേശ 250 വർഷത്തിലധികം മുൻപ് സ്ഥാപിക്കപ്പെട്ട ഇത് ആദ്യകാലങ്ങളിൽ ഭരത്പൂർ പക്ഷി സങ്കേതം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീടത് കേവൽദേവ് ദേശീയോദ്യാനം എന്ന പേരിൽ മാറുകയായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സംഘടനയായ വേൾഡ് പൈഡ് ഫണ്ട് ഫോർ നേട്ടർ എന്ന സംഘടനയുടെ തുടക്കക്കാരനായ പീറ്റർ സ്കോടേടിന്റെ അഭിപ്രായത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പക്ഷി ആവാസ കേന്ദ്രങ്ങളിലൊന്നാണ് കേവൽദേവ് ദേശീയോദ്യാനം

PC: Nikhilchandra81

മാനസ് ദേശീയോദ്യാനം

മാനസ് ദേശീയോദ്യാനം

അസമിൽ മാനസ് നദിയുട തീരത്തായാണ് മാനസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പുൽമേടുകളാൽ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനത്തിന് 1985 ലാണ് യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി മാറുന്നത്. ജൈവ വൈവിധ്യത്തിന്റെ കീഴിൽ ഏറെ പ്രസിദ്ധമാണ് ഇവിടം. 50 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

PC:Avermaram

നന്ദാ ദേവി ആൻഡ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

നന്ദാ ദേവി ആൻഡ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകളൊരുക്കുന്ന ഇടമാണ് നന്ദാ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. പൂക്കൾക്കായി മാത്രം ഒരുങ്ങിയിരിക്കുന്ന ഇത് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇവിടെ മാത്രം വളരുന്നതുമായ പൂക്കളെല്ലാം ചേർത്ത് ആകെ 87.50 km2 സ്ഥലത്തായാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. യുനസ്കോയുടെ ലോക പൈതൃക സ്ഥാനം കൂടിയാണ് ഇവിടം.

PC:Arun Singh Suryavanshi

സുന്ദർബൻസ് നാഷണൽ പാർക്ക്

സുന്ദർബൻസ് നാഷണൽ പാർക്ക്

കണ്ടൽക്കാടുകൾക്ക് പേരുകേട്ട ഇടമാണ് പശ്ചിമ ബംഗാളിലെ സുന്ദർബൻസ് ദേശീയോദ്യാനം. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം കൂടിയാണിത്. കണ്ടൽക്കാടുകൾക്കുള്ളിൽ കടുവകളെ കാണുവാൻ സാധിക്കുന്ന ഏക വന്യജീവി സങ്കേതം കൂടിയായ ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനവുമുള്ളത്. പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദർബൻ കണ്ടൽ കാടുകൾ സ്ഥിതി ചെയ്യുന്നത്. 10000 ചതുരശ്ര കിലോമീറ്ററിലായി ഈ വനം വ്യാപിച്ചുകിടക്കുന്നു. 1987 ലാണ് ഇവിടം യുനസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നത്.

PC:Kazi Asadullah Al Emran

പശ്ചിമഘട്ടം

പശ്ചിമഘട്ടം

അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമാണ് യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഏറ്റവും ഒടുവിലത്തേത്. കേരളത്തിൻറെ ജീവശ്വാസമായാണ് ഇവിടം അറിയപ്പെടുന്നത്. ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X