Search
  • Follow NativePlanet
Share
» »ജലവും അഗ്നിയും...മീനാക്ഷി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍!!

ജലവും അഗ്നിയും...മീനാക്ഷി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍!!

പ്രകൃതിയേയും ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മിതിയായ ഈ ക്ഷേത്രത്തെക്കുറിച്ച് പുറത്തു വന്ന യുനസ്‌കോ റിപ്പോര്‍ട്ട് അല്പം ഭയപ്പെടുത്തുന്നതു തന്നെയാണ്.

മധുരൈ മീനാക്ഷി ക്ഷേത്രം..ഏത്ര അവിശ്വാസിയും അറിയാതെ
തലകുനിക്കുന്ന ഇടം. തമിഴ്‌നാട്ടിലെ മധുരൈയില്‍ സ്ഥിതി ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ക്ഷേത്രം അത്ഭുതങ്ങളുടെ ഒരു കൂടാരമാണ്. പ്രകൃതിയേയും ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മിതിയായ ഈ ക്ഷേത്രത്തെക്കുറിച്ച് പുറത്തു വന്ന യുനസ്‌കോ റിപ്പോര്‍ട്ട് അല്പം ഭയപ്പെടുത്തുന്നതു തന്നെയാണ്. മൂന്നു മാസം മുന്‍പ് ഇവിടെ വെള്ളപ്പൊട്ടമുണ്ടായി. കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടാവുകയും ചെയ്തു. എ്‌നനാല്‍ വിശ്വാസികള്‍ക്കിടയില്‍ അത് വലിയ ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്താണ് ഇതിനു പിന്നിലെ കാരണം.. മധുരൈ മീനാക്ഷി ക്ഷേത്രം ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍ അറിയാം...

അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം

അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം

പതിനഞ്ച് ഏക്കര്‍ സ്ഥലത്തായി മൂവായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മധുരൈ മീനാക്ഷി ക്ഷേത്രം അവിശ്വാസിയേപ്പോലും വിശ്വാസിയാക്കുന്ന സ്ഥലമാണെന്നാണ് വിശ്വാസം.

PC:strudelt

ഇന്ത്യയുടെ അഭിമാനം

ഇന്ത്യയുടെ അഭിമാനം

തമിഴ്‌നാടിന്റെ വിസ്മയിപ്പിക്കുന്ന ഈ നിര്‍മ്മിതി ലോക സ്മാരകങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ഒന്നാണ്.

PC:BOMBMAN
അപൂര്‍വ്വ ക്ഷേത്രം

അപൂര്‍വ്വ ക്ഷേത്രം

നിര്‍മ്മിതി കൊണ്ടും ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും പ്രതിഷ്ഠകൊണ്ടും അപൂര്‍വ്വമാണ് ഈ ക്ഷേത്രം. ഇത്തരം വ്യത്യസ്തമായ രീതികള്‍ പിന്തുടരുന്ന മറ്റൊരു ക്ഷേത്രം ഇന്ത്യയില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കില്ല

PC:Arian Zwegers

യുനസ്‌കോ പറയുന്നത്

യുനസ്‌കോ പറയുന്നത്

യുനസ്‌കോ ഈ അടുത്തായി നല്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തെക്കുറിച്ച് ഒട്ടും നല്ല കാര്യങ്ങളല്ല പറയുന്നത്.

PC:Richard Mortel

വിനയായ നവീകരണം

വിനയായ നവീകരണം

ക്ഷേത്രത്തില്‍ സമീപകാലത്ത് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയിലായി എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.

PC:Richard Mortel

ശില്പശാസ്ത്രം അനുസരിക്കാത്ത പ്രവര്‍ത്തനം

ശില്പശാസ്ത്രം അനുസരിക്കാത്ത പ്രവര്‍ത്തനം

ശില്പശാസ്ത്രത്തില്‍ പറയുന്ന രീതിയിലല്ല നവീകരണം നടന്നതെന്നാണ് യുനസ്‌കോ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഗാമ ശാസ്ത്രപ്രകാരം പഴയ കല്ലുകള്‍ പൂര്‍ണ്ണമായും നശിക്കുന്നതുവരെ പുനരുപയോഗം നടത്തണമെന്നാണ്. എന്നാല്‍ തെക്ക് കിഴക്കന്‍ ഇടനാഴികളും ക്ഷേത്രക്കുളവും ഇതിനു വിരുദ്ധമായി പുനര്‍നിര്‍മ്മിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

PC:Marcin Wichary

ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് ഭീഷണി

ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് ഭീഷണി

ശാസ്ത്രത്തിന്റെയും അറിവുള്ളവരുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ നടത്തിയ നവീകരണം ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

PC:Os Rúpias
ക്ഷേത്രത്തിലെ വെള്ളപ്പൊക്കം

ക്ഷേത്രത്തിലെ വെള്ളപ്പൊക്കം

ഈയടുത്ത കാലത്ത് ക്ഷേത്രത്തിലപണ്ടായ വെള്ളപ്പൊക്കം കൃത്യമല്ലാത്ത നവീകരണം കാരണമാണെന്നും ആരോപണമുണ്ട്. എന്നാല്‍ വെറും രണ്ടു മണിക്കൂര്‍ സമയം കൊണ്ട് ആ വെള്ളമത്രയും അപ്രത്യക്ഷമായി.

PC: IM3847

നിര്‍മ്മാണ വൈവിധ്യം

നിര്‍മ്മാണ വൈവിധ്യം

വെള്ളപ്പൊക്കമുണ്ടായെങ്കിലും വെറും രണ്ടു മണിക്കൂര്‍ നേരം കൊണ്ട് വെള്ളം താന്നിരുന്നു. മൂവായിരത്തി അഞ്ഞൂറ് വര്‍ഷം മുന്നിലത്തെ നിര്‍മ്മാണ വൈവിധ്യവും ജലസംരക്ഷണത്തിനുപയോഗിച്ച മാതൃകകളുമാണ് ഇതിനു കാരണം.

PC:Os Rúpias

നീക്കം ചെയ്ത തൂണുകള്‍

നീക്കം ചെയ്ത തൂണുകള്‍

ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങളുടെ സമയത്ത് ഇവിടുത്തെ ചുറച്ച് തൂണുകള്‍ നീക്കം ചെയ്തിരുന്നു. അതും ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കും എന്നാണ് യുനസ്‌കോയുടെ കണ്ടെത്തല്‍.

PC:Marcin Wichary

ഗോപുരത്തിനു സൈഡിലെ സൂര്യാസ്തമയം

ഗോപുരത്തിനു സൈഡിലെ സൂര്യാസ്തമയം

ഇവിടുത്തെ സൂര്യസ്തമയത്തിനും ഒരു പ്രത്യേകതയുണ്ട്.പടിഞ്ഞാറു ഭാഗത്തായി നിര്‍മ്മിക്കപ്പെട്ട ഗോപുരത്തിന്റെ ഒരു വശത്തുകൂടിയാണ് സൂര്യന്‍ കടലില്‍ താഴുന്നത്

പൊന്‍താമരക്കുളം

പൊന്‍താമരക്കുളം

ക്ഷേത്രത്തിനുള്ളിലെ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ പൊന്‍താരമക്കുളം. 165 അടി നീളവും 135 അടി വീതിയുമാണ് ഈ ക്ഷേത്രക്കുളത്തിനുള്ളത്.

PC:Rengeshb

ദിവസം പതിനയ്യായിരം സന്ദര്‍ശകരും 60 മില്യണ്‍ രൂപയും

ദിവസം പതിനയ്യായിരം സന്ദര്‍ശകരും 60 മില്യണ്‍ രൂപയും

സാധാരണ ദിവസങ്ങളില്‍ കുറഞ്ഞത് പതിനയ്യായിരത്തോളം സന്ദര്‍ശകരാണ് ക്ഷേത്രത്തിലെത്തുന്നത്. വെള്ളിയാഴ്ചകളില്‍ ഇത് ഇരുപത്തിഅയ്യായിരം ആയി ഉയരും.
60 മില്യണ്‍ രൂപയാണ് ക്ഷേത്രത്തിന് ഒരു വര്‍ഷം ഭക്തരില്‍ നിന്നായി ലഭിക്കുന്നത്.

PC:strudelt
സുന്ദരേശനും മീനാക്ഷിയും

സുന്ദരേശനും മീനാക്ഷിയും

ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്.

PC: Richard Mortel

ചിത്തിര ഉത്സവം അഥവാ തിരുകല്യാണം

ചിത്തിര ഉത്സവം അഥവാ തിരുകല്യാണം

മീനാക്ഷി ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ചിത്തിര ഉത്സവം അഥവാ തിരുകല്യാണം.
സുന്ദരേശന്റെയും മീനാക്ഷിയുടെയും മധുരയില്‍ നടന്ന കല്യാണം ഭൂമിയില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായിരുന്നുവത്രെ. സര്‍വ്വ ചരാചരങ്ങളും പങ്കെടുത്ത ഈ വിവാഹത്തിന്റെ ഓര്‍മ്മയാണ് തിരുകല്യാണം എന്ന പേരില്‍ അനുസ്മരിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഇത് നടക്കുന്നത്.

PC:Os Rúpias

കോവിലിനു ചുറ്റുമുള്ള നഗരം

കോവിലിനു ചുറ്റുമുള്ള നഗരം

കോവിലിനു ചുറ്റുമായി നിര്‍മ്മിച്ചിരിക്കുന്ന നഗരമാണ് മധുരൈ. പൗരാണിക ആസൂത്രിത നഗരങ്ങളിലൊന്നായ ഇവിടെ ക്ഷേത്രത്തിനു ചുറ്റും ചതുരാകൃതിയിലാണ് തെരുവുകളുള്ളത്.

PC:Wikipedia

ക്ഷേത്രഗോപുരവും പ്രശസ്തം

ക്ഷേത്രഗോപുരവും പ്രശസ്തം

മീനാക്ഷി ക്ഷേത്രം മാത്രമല്ല ഇവിടുത്തെ ഗോപുരങ്ങളും ലോകപ്രശസ്തമാണ്. നിലകളുടെ എണ്ണത്തില്‍ വ്യത്യാസമുള്ള 14 ഗോപുരങ്ങളാണ് ഇവിടെയുള്ളത്.
52 മീറ്റര്‍ ഉയരത്തില്‍ 1559ല്‍ നിര്‍മ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളില്‍ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ 1216 1238 കാലയളവില്‍ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിര്‍മ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

PC:Nsmohan

ഗോപുരത്തിലെ കാഴ്ചകള്‍

ഗോപുരത്തിലെ കാഴ്ചകള്‍

കൊത്തുപണികള്‍ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ ഓരോ ഗോപുരങ്ങളും. ആയിരക്കണക്കിന് ശില്പങ്ങളും മഹാഭാരതത്തിലെടക്കം കഥാസന്ദര്‍ഭങ്ങളുമാണ് ഗോപുരത്തില്‍ കാണാന്‍ കഴിയുന്നത്.

PC: cotaro70s

ആയിരം കല്‍മണ്ഡപം

ആയിരം കല്‍മണ്ഡപം

985 കല്‍ത്തൂണുകളുള്ള ആയിരം കല്‍മണ്ഡപമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 1569 ലാണ് ഇത് നിര്‍മ്മിക്കുന്നത്.

PC:J'ram DJ

ശിവനേക്കാള്‍ പ്രശസ്തി പാര്‍വ്വതിക്ക്

ശിവനേക്കാള്‍ പ്രശസ്തി പാര്‍വ്വതിക്ക്

ശിവന്റെ ക്ഷേത്രമാണെങ്കിലും ഇവിടെ പാര്‍വ്വതിക്കാണ് പ്രാധാന്യം. ഇത്തരത്തിലുള്ള ഒരപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്.

PC:Richard Mortel


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X