Search
  • Follow NativePlanet
Share
» »കായലിനരികെ...കാണാക്കാഴ്ചകൾ കാണാം!!

കായലിനരികെ...കാണാക്കാഴ്ചകൾ കാണാം!!

കേളത്തിലെ ചില കായലുകളെയും അവിടുത്തെ യാത്രകളെയും പരിചയപ്പെടാം...

By Elizabath Joseph

"കാലയരികത്ത് വലയെറിഞ്ഞപ്പോൾ വല കിലുക്കിയ സുന്ദരി..." ഈ പാട്ട് ഒരിക്കെലങ്കിലും കേൾക്കാത്ത മലയാളികളുണ്ടാവില്ല. ആരെയും ആകർഷിക്കുന്ന കുന്നിൻചെരുവുകളും വെള്ളച്ചാട്ടങ്ങളും കാടുകളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രധാന സ്ഥലമാണ് ഇവിടുത്തെ കായലോരങ്ങൾ. വൈകുന്നേരങ്ങൾ ചിലവഴിക്കുവാനും കുടുംബവും കുട്ടികളുമൊത്ത് ഒന്നു കറങ്ങി വരുവാനും ഒക്കെ ഇന്ന് കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്നത് കായലുകളെയാണ്. മനോഹരമായ കാഴ്ചകൾ മാത്രമല്ല, പുറമേ നിന്നുള്ള ചൂടിന്റെ അഭാവവും ഈ യാത്രകളെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ ഇത്തരം യാത്രകളിൽ കുമരകവും വേമ്പനാടും ഒക്കെ മാത്രം ഇടംപിടിക്കുമ്പോൾ പിന്നിലായി പോകുന്നത് അതിലും മനോഹരമായ കുറച്ച് സ്ഥലങ്ങളാണ്.സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമല്ലാത്ത, എന്നാൽ തീർച്ചയായും പോയിരിക്കേണ്ട കേരളത്തിലെ ചില കായലുകളെയും അവിടുത്തെ യാത്രകളെയും പരിചയപ്പെടാം...

വൈക്കം കായൽ

വൈക്കം കായൽ

വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന വൈക്കം യാത്രാഭ്രാന്തൻമാർക്കിടയിൽ അത്ര പ്രശസ്തമല്ലെങ്കിലും ഇവിടുത്തെ കാഴ്ചകൾ ഒരെയും ഒന്നു വരുവാൻ തോന്നിപ്പിക്കുന്നതാണ്. ചെറിയ ചെറിയ നദികളും കനാലുകളും ഒന്നിച്ചൊഴുകി എത്തുന്ന വൈക്കം കായൽ സമൃദ്ധമായ കാഴ്ചകൾ കൊണ്ട് ഏറെ സമ്പന്നമാണ്. കായലുകളുടെ ഒത്തിരി അറിയപ്പെടാത്ത കാഴ്ചകൾ കാണണമെങ്കിൽ തിരഞ്ഞെടുക്കേണ്ട ഇവിടെ കെട്ടുവള്ളത്തിലൂടെയുള്ള യാത്രയ്ക്കാണ് കൂടുതലും ആളുകൾ എത്തുന്നത്. പക്ഷി നിരീക്ഷണവും മീൻപിടുത്തവും ഒക്കെ ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്.
ചെറിയ ചെറിയ കനാലുകളിലൂടെ നടത്തുന്ന ഇവിടുത്തെ കെട്ടുവഞ്ചി യാത്രകൾ സാധാരണയായി വൈക്കം ബോട്ട് ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കെടിഡിസി ബോട്ട് ജെട്ടിയിൽ നിന്നോ ആണ് യാത്ര ആരംഭിക്കുന്നത്.

PC:Silver Blue

കവ്വായി ബാക്ക് വാട്ടർ

കവ്വായി ബാക്ക് വാട്ടർ

കവ്വായി തടാകത്തിലെ ദ്വീപുകൾ ചേർന്നു രൂപപ്പെടുന്ന കവ്വായി തടാകം മലബാറിലെ സഞ്ചാരികൾക്കിടയിൽ മാത്രം അറിയപ്പെടുന്ന ഒരിടമാണ്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തടാകമായ ഇവിടം ഒട്ടേറെ ചെറിയ ദ്വീപുകളാൽ രൂപപ്പെട്ട ഒന്നാണ്.
ആലപ്പുഴയ്ക്കും കൊല്ലത്തിനും കുമരകത്തിനും ഒപ്പം വെയ്ക്കാൻ പറ്റിയ ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇനിയും വികസിച്ചിട്ടില്ല.
കായലിലൂടെയുള്ള യാത്രകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടം ഇല്ലെങ്കിലും ഇവിടെ വന്നിരിക്കാനും കാഴ്ചകൾ ആസ്വദിക്കുവാനും ഒക്കെ സൗകര്യങ്ങൾ ഉണ്ട്.

PC:keralatourism

തിരുവല്ലം

തിരുവല്ലം

തിരുവനന്തപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന തിരുവല്ലം കായൽ കാഴ്ചകളുടെ മറ്റൊരു ലോകം തുറന്നിടുന്ന ഇടമാണ്. കരമനയാറും കിള്ളിയാറും ചേർന്നു രൂപപ്പെടുന്ന ഇവിടം കോവളത്തേക്കുള്ള യാത്രയിൽ സന്ദർശിച്ചു മടങ്ങാവുന്ന ഒന്നാണ്. ചെറിയ ചെറിയ കനാലുകളിലൂടെയാണ് ഇവിടുത്തെ കായൽ യാത്രയും.വലിയ ബോട്ടുകളേക്കാൾ അധികം ഇവിടെ ചെറിയ ചെറിയ വഞ്ചികളിലൂടെയുള്ള യാത്രയാണ് സഞ്ചാരികൾ കൂടുതലും തിരഞ്ഞെടുക്കുന്നത്.
മത്സ്യബന്ധന ഗ്രാമങ്ങൾക്കു സമീപത്തുകൂടെയുള്ള വഞ്ചിയിലെ യാത്ര കായൽ ജീവിതങ്ങളെ അടുത്തറിയുവാൻ സഹായിക്കുന്നതാണ്.
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം ഇവിടുത്തെ മറ്റൊരാകർഷണമാണ്. പരശുരാമനെ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
വേളി ടൂറിസ്റ്റ് വില്ലേജാണ് ഇതിനടുത്തുള്ള മറ്റൊരു കാഴ്ച

PC:keralatourism

 പടന്ന ബാക്ക് വാട്ടേഴ്സ്

പടന്ന ബാക്ക് വാട്ടേഴ്സ്

ഒരു കാലത്ത് പുറംലോകത്തു നിന്നും ഒറ്റപ്പെട്ടു കിടന്ന കാസർകോഡ് ജില്ലയിലെ പടന്ന കായൽ ഇന്ന് പ്രാദേശികരായ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. മലബാറിലെ ഏറ്റവും മനോഹര ഇടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഇത് നീണ്ടു കിടക്കുന്ന തീരത്തിന്റെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.
വള്ളത്തിലൂടെയുള്ള യാത്രയും മലബാറിന്റെ കായൽത്തീരങ്ങളുടെ ദൃശ്യങ്ങളുമാണ് ഈ യാത്രയിൽ ലഭിക്കുന്ന കാര്യങ്ങൾ. കാഞ്ഞങ്ങാടു നിന്നും ഏകദേശം 22 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Kerala Tourism

പൂവാർ

പൂവാർ

കടലും കായലും സംഗമിക്കുന്ന ഇടം എന്ന നിലയിൽ തിരുവനന്തപുരത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ് പൂവാർ. കടലിനും കായലിനും നടുവിലാി പ്രകൃതി വേർതിരിച്ച മൺതിട്ടയും കണ്ടൽക്കാടുകളും അവയ്ക്കടയിലെ ചെറിയ ചെറിയ തുരുത്തുകളും ഒക്കെ ചേർന്നാൽ പൂവാറായി. തുരുത്തുകളിലെ വേറിട്ട കാഴ്ചകളും സമൃദ്ധമായി കാണുന്ന പക്ഷികളും കായലിലൂടെയും കനാലുകളിലൂടെയും ഉള്ള യാത്രകളും കായലും കടലും ചേരുന്ന ഭാഗത്തുകൂടെ പയി കടലിനെ അറിയുന്നതും ബീച്ചിലെ ഇല്ലാസവും ഒക്കെയാകുമ്പോൾ പൂവാർ യാത്ര പൂർണ്ണമായി എന്നു പറയാം.

PC:Vijay.dhankahr28 -

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X