Search
  • Follow NativePlanet
Share
» »മണാലിയും സോന്മാർഗും അറിയാം... പക്ഷേ, ഈ ഹിൽസ്റ്റേഷനുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

മണാലിയും സോന്മാർഗും അറിയാം... പക്ഷേ, ഈ ഹിൽസ്റ്റേഷനുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

എപ്പോൾ പോയാലും കിടിലൻ അനുഭവങ്ങളും കാഴ്ചക‌ളും സമ്മാനിക്കുന്ന, തീരെ തിരക്കില്ലാതെ കണ്ടുവരുവാൻ സാധിക്കുന്ന ഇടങ്ങൾ

തിരക്കുകളും ബഹളങ്ങളുമില്ലാതെ യാത്ര പോകുവാനാഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഫലം മിക്കപ്പോഴും നേരേ തിരിച്ചായിരിക്കും. ചെന്നു കയറുന്നതേ ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നിടത്തേയ്ക്ക്... യാത്ര പോരേണ്ടിയിരുന്നില്ല എന്നു തന്നെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍. എന്നാല്‍ കുറച്ചൊന്നു പ്ലാന്‍ ചെയ്തുപോയാല്‍ ഇത്തരം ദുരനുഭവങ്ങള്‍ എളുപ്പത്തില്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അതിനാദ്യം ചെയ്യേണ്ടത് ആളുകള്‍ സ്ഥിരം പോകുന്ന ഇടങ്ങള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ്. ഒഴിവാക്കണമെന്നാൽ സീസൺ സമയത്ത് ഈ സ്ഥലത്തേക്കുള്ള യാത്ര മാറ്റി വയ്ക്കാം. പകരം ആളുകൾ വളരെ കുറച്ചു മാത്രം തിരഞ്ഞെടുക്കുന്ന അടിപൊളി ഇടങ്ങളിലേക്ക് പോകാം.. ഇതാ എപ്പോൾ പോയാലും കിടിലൻ അനുഭവങ്ങളും കാഴ്ചക‌ളും സമ്മാനിക്കുന്ന, തീരെ തിരക്കില്ലാതെ കണ്ടുവരുവാൻ സാധിക്കുന്ന ഇടങ്ങൾ പരിചയപ്പെടാം..

തവാങ്ങ്, അരുണാചല്‍ പ്രദേശ്

തവാങ്ങ്, അരുണാചല്‍ പ്രദേശ്

ഇന്ത്യയിലെ ഹില്‍ സ്റ്റേഷനുകളുട നീണ്ട ലിസ്റ്റില്‍ എന്നും ആദ്യം തന്നെ ഇടം പിടിച്ചിരിക്കുന്ന തവാങ് പക്ഷേ, അധികമാരും എത്തിപ്പെടാത്ത ഒരിടമാണ്. ഇവിടെ എത്തിപ്പെടുവാനുള്ള പ്രയാസം തന്നെയാണ് മിക്കവരെയും ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എത്ര ബുദ്ധിമുട്ടിയാണെങ്കിലും എത്തിപ്പെട്ടാൽ തവാങ്ങ് കൊതിപ്പിക്കുമെന്നതിൽ തർക്കമില്ല.
സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലുമധികം മനോഹരമാണ്.
ഒരു വശത്ത് ടിബറ്റും മറുവശത്ത് ഭൂട്ടാനും അതിർത്തി പങ്കിടുന്ന തവാങ് ബുദ്ധാധിപത്യമുള്ള സംസ്കാരമാണ് പിന്തുടരുന്നത്. ലാസ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നയിടം എന്ന ബഹുമതിയും തവാങ്ങിനു സ്വന്തമാണ്.

ഇവിടെയെത്തിക്കഴിഞ്ഞാൽ റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ്, റിവർ റാഫ്ടിങ്ങ് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തുതീർക്കുവാനുണ്ട്. ഒരിക്കലും കണ്ടു തീർക്കുവാൻ സാധിക്കാത്തത്രയും ദൂരത്തിൽ പുഷ്പിച്ചു കിടക്കുന്ന ചെറിയ പൂക്കളുടെ കാഴ്ചയും ഇവിടെയുണ്ട്.
മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം

PC:Vikramjit Kakati

കൂനൂർ, തമിഴ്നാട്

കൂനൂർ, തമിഴ്നാട്

ഊട്ടി യാത്രകൾ തിരക്കിൽ പെട്ടു പോയ അനുഭവം ഒരുതവണയെങ്കിലും പറയാനില്ലാത്തവർ കാണില്ല. ഇത്രയധികം തിരക്കുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം തെക്കേയിന്ത്യയിലില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഊട്ടിക്ക് പകരം വയ്ക്കാവുന്ന ഇടം തിരഞ്ഞെടുക്കുവാനാണെങ്കിൽ അത് കൂനൂർ തന്നെയാണ്. നീലഗിരി ചായയുടെ കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ഇവിടം ട്രക്കിങ്ങിനു പറ്റിയ ഇടമാണ്. സമുദ്ര നിരപ്പിൽ നിന്നും 1850 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ മലനിരകളുടെ ഭംഗി മാത്രം ആസ്വദിക്കുവാൻ പോലും കുറഞ്ഞത് രണ്ടു ദിനം വേണ്ടി വരും.
ഊട്ടിയിലധികമൊന്നുമില്ലെങ്കിലും ഊട്ടിയോളം മനോഹരമായ കാഴ്ചകൾ ഇവിടെയുണ്ട്. ടൗണിൽ നിന്നും മാറിയുള്ള ട്രക്കിങ് റൂട്ടുകൾ ഇതുവരെയുള്ള യാത്രകളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക.
ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ, ബോട്ടാണിക്കൽ ഗാർഡൻ, തു‌‌ടങ്ങിയവയും ഇവി‌ടെ സന്ദർശിക്കാം.
ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

പെല്ലിങ്, സിക്കിം

പെല്ലിങ്, സിക്കിം

തിരക്കില്ലാത്ത ഇടങ്ങൾ തേടുകയാണെങ്കിൽ ഉറപ്പായും ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഒരി‌മാണ് സിക്കിമിലെ പെല്ലിങ്. ഗാംഗ്ടോക്കിന്‍റെ നിഴലിൽ പെട്ടുപോയെങ്കിലും തേ‌‌ടിയെത്തുന്ന സഞ്ചാരികൾ ഇവിടുണ്ട്. ഗാംഗ്‌ടോക്കിന്‍റെയും സിക്കിമിന്‍റെയും അത്രയും വികസനം എത്തിപ്പെ‌‌‌ട്ടിട്ടില്ലെങ്കിലും ഇവിടുത്തെ കാഴ്ചകൾ മാത്രം മതി ഈ കുറവിന് പകരം നിൽക്കുവാൻ.
വളരെക്കുറച്ചുമാത്രം ആളികള്‍ എത്തിപ്പെടുന്ന ഇ‌‌ടമായതിനാൽ അതിൻറെ ഭംഗി ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നു. തവാങ് പോലെ തന്നെ ഇവി‌ടെയും എത്തിപ്പെ‌ടുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എന്നിരുന്നാലും വളരെ രസകരമായതും ആകർഷകവുമായ ഇവിടുത്തെ ട്രക്കിങ് പാതകൾ തേ‌‌ടി സഞ്ചാരികൾ ഇവി‌ടെ വരുന്നു.
ഫെബ്രുവരി മുതൽ മാർച്ച് വരെയും സെപ്റ്റംബർ മുതൽ ഡിസംബര്‍ പകുതി വരെയും ഇവിടെ സന്ദർശിക്കാം.

യേർക്കാഡ്, തമിഴ്നാ‌ട്

യേർക്കാഡ്, തമിഴ്നാ‌ട്

സേലത്തു നിന്നും 25 കിലോമീറ്ററ്‍ അകലെ മാറി സ്ഥിതി ചെയ്യുന്ന മലകളു‌ടെ ഒരു കൂട്ടമാണ് യേർക്കാട്. പശ്ചിമ ഘട്ടത്തിലെ മറ്റി‌ങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെ‌ട്ടു കിടക്കുന്ന ഇവിടെ എത്തുന്ന സഞ്ചാരികളും വളരെ കുറവാണ്. കേട്ടും വായിച്ചുമറിഞ്ഞാണ് ഭൂരിഭാഗവും ഈ നാ‌‌ട് കാണുന്നത്. ഊട്ടിക്കും കൊടൈക്കനാലിനും പകരം ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇവി‌‌‌ടെ താരതമ്യേന ചിലവും കുറവാണ്.
ഹില്‍ സ്റ്റേഷനാണെങ്കിലും ഹണിമൂൺ യാത്രയുടെ ഭാഗമാണ് ഇവിടെ അധികംപേരും എത്തിപ്പെ‌‌‌ടുന്നത്. കാടു മൂടിയ വഴിയിലൂടെയുള്ള ചെറിയ ചെറിയ നടത്തങ്ങളും കുന്നിൻമുകളിലേക്കുള്ള യാത്രയും ഒരു ദിവസം മുഴുവനെടുത്ത് പോകുവാൻ പറ്റിയ സെൽവരായൻ ഹിൽസും ആണ് ഇവി‌ടെ കാണേണ്ട ഇടങ്ങൾ.
ഒക്ടോബർ മുതൽ ജൂൺ വരെയയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

കൗസാനി

കൗസാനി

കൗസാനിയെന്ന വാക്കിന് ഒരു പര്യായമുണ്ടെങ്കിൽ അതിനെ മനോഹര കാഴ്ചകൾ എന്നു തന്നെ പറയണം. അത്രയധികം മനോഹരമായ കാഴ്ചകൾ ചേരുന്ന ഒരു നാടാണ് ഹിമാലയത്തോ‌‌ട് ചേർന്നു നിൽക്കുന്ന കൗസാനി.
ഹിമാലയത്തിലെ കൊടുമുടികളായ ത്രിശൂൽ, ന്നദാദേവി, പാഞ്ചൗലി തുടങ്ങിയ ഇടങ്ങളെല്ലാാ കസൗനിയിൽ നിന്നും കാണുവാൻ സാധിക്കുന്നതിനാൽ ഇവിടേക്കുള്ള യാത്ര വെറുതേയാവില്ല എന്നതുറപ്പ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 19,0 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.‌‌
കാഴ്ചയിൽ സ്വിറ്റ്സർലൻഡിനോടാണ് ഈ പ്രദേശത്തിന് കൂടുതൽ സാമ്യം. പൈൻ മരങ്ങളും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത,
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

 ഇടുക്കി‌

ഇടുക്കി‌

ഹിൽ സ്റ്റേഷനുകളെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരിടം നമ്മു‌ടെ ഇടുക്കി തന്നെയാണ്. എത്ര തവണ പോയാലും കണ്ടുകൊതിതീരാത്ത കാഴ്‌‌ചകളാണ് ഇവി‌‌‌ടെയുള്ളത്. ഏതു സീസണിൽ വന്നാലും, കുത്തിയൊലിച്ച് പെയ്യുന്ന മഴയിലും ചുട്ടുപൊള്ളുന്ന വേനലിലും ഇവിടെ സന്ദർശകരുണ്ടാകുമെങ്കിലും ഇടുക്കി ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതിലും വലിയ നഷ്ടം ജീവിതത്തിലുണ്ടാകുവാനില്ല. കാടുകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോ‌ട്ടങ്ങളുമെല്ലാമായി ഇഷ്‌‌ടം പോലെ കാഴ്ചകൾ ഇവി‌‌ടെയുണ്ട്.
വാഗമൺ, മൂന്നാർ, പൊന്മു‌‌ടി, രാജാക്കാട്, ദേവികുളം, കാൽവരിമൗണ്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.

ഹാഫ്ലോങ്, ആസാം

ഹാഫ്ലോങ്, ആസാം

മനുഷ്യനെത്തിച്ചേരാത്ത ഇടങ്ങൾ ഇന്ത്യയിൽ ഇനിയും ബാക്കിയുണ്ടെങ്കിൽ അത് ഏറ്റവും മനോഹരമായ വടക്കു കിഴക്കൻ ഇന്ത്യയിലായിരിക്കും. അത്രയധികം മനോഹരങ്ങളായ ഇടങ്ങൾ ഇവിടെയുണ്ട്. അതിലൊന്നാണ ആസാമിലെ ഹഫ്ലോങ്. തികച്ചും ഗോത്രവർഗ്ഗക്കാരുട‌െ ഇടമായ ഇവിടം ആസാമിലെ ഏക ഹിൽ സ്റ്റേഷന്‍ കൂടിയാണ്. രണ്ടു ലക്ഷത്തിലധികം വ്യത്യസ്ഥങ്ങളായ പൂക്കളും നീലപ്പുതപ്പു വിരിച്ച പോലെ നിൽക്കുന്ന കുന്നുകളും കാടും പുഴകളുമെല്ലാമാണ് ഈ പ്രദേശത്തിന്‍റെ യഥാര്‍ഥ ഭംഗി. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഇടം ഹാഫ്ലോങ് ലേക്കാണ്. ഇത് കൂടാതെ പാരാഗ്ലൈഡിങ്ങിനും ട്രക്കിങ്ങിനും ബോട്ടിങ്ങിനുമെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്.
ഓക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

വെറും മാസല്ല കൊലമാസാണ് മസിനഗുഡി.....ഇനിയും പോയിട്ടില്ലെങ്കിൽ വണ്ടിയെടുത്തോ..വിട്ടോ!!!വെറും മാസല്ല കൊലമാസാണ് മസിനഗുഡി.....ഇനിയും പോയിട്ടില്ലെങ്കിൽ വണ്ടിയെടുത്തോ..വിട്ടോ!!!

Read more about: hill stations kerala assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X