Search
  • Follow NativePlanet
Share
» »എത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രം

എത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രം

ഇടുക്കി യാത്രയില്‍ ഓര്‍ത്തു പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള നാട് ഏതാണ് എന്ന ചോദ്യം തിരിച്ചും മറിച്ചും ചോദിച്ചാലും ഉത്തരം ഒന്നേയുള്ളൂ. അത് ഇടുക്കിയാണ്. ഓരോ വളവിലും ഓരോ കാഴ്ചകള്‍ കൊണ്ട് മനസ്സും കണ്ണും നിറയ്ക്കുന്ന ഇടുക്കിയില്‍ എത്ര തവണ പോയാലും വീണ്ടും വീണ്ടും മടുക്കാതെ പോകുവാന്‍ പറ്റിയ കാഴ്ചകളും ഇവിടെയുണ്ട്. സ്ഥിരം സഞ്ചാരികള്‍ പോകുന്ന മൂന്നാറും വാഗമണ്ണും തേക്കടിയും അണക്കെട്ടുകളും മാത്രമല്ല, ആഘോഷിക്കുവാന്‍ പറ്റുന്ന നൂറുകണക്കിന് ഇടങ്ങള്‍ ഇവിടെയുണ്ട്. ഇടുക്കി യാത്രയില്‍ ഓര്‍ത്തു പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

നാടുകാണി

നാടുകാണി

ഇടുക്കിയിലെ തൊടുപുഴയോടും മൂലമറ്റത്തിനോടും ചേര്‍ന്നു കിടക്കുന്ന അപരിചിതമായ ഇടങ്ങളിലൊന്നാണ് നാടുകാണി. ഇടുക്കിയുടെ പ്രകൃതിഭംഗി മാത്രം മതി നാടുകാണിയെ അറിയുവാന്‍.സമുദ്ര നിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാടുകാണിയില്‍ നിന്നാല്‍ അങ്ങ് എറണാകുളം വരെ കാണുവാന്‍ സാധിക്കുമെന്നാണ് പറയുന്നത്. കൊച്ചി മാത്രമല്ല, കൊച്ചിക്കായലും അമ്പലമുകളും അടക്കമുള്ള ഇടങ്ങള്‍ ഇവിടെ നിന്നുകാണാമത്രെ. ഇടുക്കി ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാനഡയില്‍ നിന്നുമെത്തിയ എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയ വ്യൂ പോയിന്‍റ് ആണ്. ഇവിടെ നിന്നാണ് അവര്‍ മൂലമറ്റം പവര്‍ ഹൗസിന്‍റെ സ്ഥാനം കണ്ടെത്തിയതും സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കിയതുമെല്ലാമത്രെ.

ദേവികുളം

ദേവികുളം

മൂന്നാറില്‍ നിന്നും വെറും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവികുളം ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ എത്തിപ്പെടുന്ന സഞ്ചാരികള്‍ വളരെ കുറവാണ്. മൂന്നാറില്‍ നിന്നും ഇവിടേക്കുള്ള വഴിയും അവി‌ടെ നിന്നുള്ള മൂന്നാറിന്റ കാഴ്ചയും മാത്രമല്ല ഇവിടെയുള്ളത്. തേയിലത്തോട്ടങ്ങളും അവിടെ വസിക്കുന്ന സാധാരണക്കാരായ ആളുകളുമെല്ലാം ഇവിടെയുണ്ട്. രാമായണ കാലത്ത് സീതാദേവി എത്തിയെന്നു പറയപ്പെടുന്ന ഒരു കുളമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എന്നാല്‍ സ്വകാര്യ കമ്പനിയുടെ കീഴിലായ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.

പാഞ്ചാലിമേട്

പാഞ്ചാലിമേട്

ഇടുക്കിയില്‍ രാമായണത്തോ‌ടും മഹാഭാരത്തോടുമൊക്കെ ചേര്‍ന്നു കിടക്കുന്ന നിരവധി ഇടങ്ങളില്‍ പ്രധാനിയാണ് പാഞ്ചാലിമേട്. കുട്ടിക്കാനത്തോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തെക്കുറിച്ച് കുറേ നാള്‍ സഞ്ചാരികള്‍ത്ത് ധാരണയേയില്ലായിരുന്നു. പിന്നീട് ടൂറിസം വകുപ്പിന്‍റെ കീഴില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് സഞ്ചാരികള്‍ കൂടുതലായും ഇവിടേക്ക് വരുവാന്‍ തുടങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് കോട്ടയം - കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റര്
മുകളിലേക്ക് കയറി വേണം എത്തുവാന്‍. ക്ഷേത്രം, പാഞ്ചാലിക്കുളം, പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യുവാനുപയോഗിച്ച അടുപ്പ് തുടങ്ങിയവയെല്ലാം ഇവിടെ കാണാം.
Ezhuttukari

കാറ്റാടിക്കടവ്

കാറ്റാടിക്കടവ്

വളരെ കുറച്ചുനാള്‍ മുന്‍പ് മാത്രം സഞ്ചാരികളുടെ ഇടയില്‍ ഹിറ്റായി മാറിയ സ്ഥലമാണ് തൊടുപുഴയ്ക്കടുത്തുള്ള കാറ്റാടിക്കടവ്. കാറ്റിന്റെ ചൂളമടി കേട്ട് പാറകള്‍ കയറിയിറങ്ങിയുള്ള നടത്തമാണ് ഇവിടുത്തെ പ്രത്യേകത. എപ്പോള്‍ ചെന്നാലും തഴുകിയെത്തുന്ന കാറ്റും കോടമഞ്ഞും പച്ചപ്പും ഒക്കെ ചേരുന്ന ഈ പ്രദേശം ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാൽ രണ്ട് മലകളാണുള്ളത്,
മരതകമലയും കാറ്റാടിക്കടവും. ഇവിടെ നിന്നാല്‍ ഭൂതത്താന്‍കെട്ട്, ഇലവീഴാപ്പൂഞ്ചിറ, തൊമ്മന്‍കുത്ത് തുടങ്ങിയ ഇടങ്ങളുടെ അതിമനോഹരങ്ങളായ കാഴ്ചകളും കാണാം,.

ഹൈദര്‍ ലോഡ്ജ്

ഹൈദര്‍ ലോഡ്ജ്

മൂന്നാറുകാര്‍ക്കു മാത്രം പരിചിതമായ ഇടമാണ് ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി. മൂനിനാറില്‍ നഗരത്തില്‍ നിന്നും കുറച്ചുമാറി ചെറിയൊരു കുറ്റിക്കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി നാട്ടുകാര്‍ക്കിടയില്‍ പേടിപ്പെടുത്തുന്ന ഒരു സാന്നിധ്യമാണ്. സായിപ്പിന്‍റെ പ്രേതം അലഞ്ഞുതിരിയുന്ന എന്നു വിശ്വസിക്കപ്പെടുന്ന ഈ ലോഡ്ജിന് മണ്ടവെട്ടിക്കോവില്‍ എന്നുമൊരു പേരുണ്ട്. പഴയ മൂന്നാറുണ്ടായിരുന്ന സമയത്ത് 1924ല്‍ അവിടുത്തെ വെംള്ളപ്പൊക്കത്തില്‍ മൂന്നാര്‍ മുഴുവന്‍ ഒലിച്ചു പോയിട്ടും ഈ കെട്ടിടം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിന്നുവത്രെ. അന്നുമുതലാണ് ഈ കെട്ടിടത്തിന് പ്രേതപരിവേഷം ലഭിച്ചതും നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയതും. വിദേശരാജ്യങ്ങളില്‍ ശാഖയുള്ള ഫ്രീമേസന്‍സ് ക്ലബിന്റെ യോഗങ്ങള്‍ ഇവിടെ നടക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
PC: Youtube

ആനയിറങ്കല്‍ ഡാം

ആനയിറങ്കല്‍ ഡാം


തേയിലത്തോട്ടങ്ങള്‍ക്കും കാടിനും നടുവില്‍ കിടക്കുന്ന ആനയിറങ്കല്‍ ഡാം സാഹസിക സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടമാണ്. മൂന്നാറിന്റെ കാഴ്ചകള്‍ തേടിപ്പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് കാണുവാന്‍ പറ്റിയ ഈ സ്ശലം അതിമനോഹരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടുത്ത വേനലിലും നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ഈ അണക്കെട്ട് മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ കാട്ടാനകള്‍ സ്ഥിരമായി വെള്ളം കുടിക്കുടിക്കുവാന്‍ ഇവിടെയാണ് എത്തുന്നത്. അങ്ങനെയാണ് ആനയിറങ്കല്‍ ഡാം എന്നിതിന് പേരുലഭിച്ചത്.

തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

ഇടുക്കിയിലെത്തുന്നവര്‍ അധികമെന്നും മെനക്കെട്ട് പോകുവാന്‍ ഇഷ്ടപ്പെടാത്ത ഇടമാണ് തൂവാനം വെള്ളച്ചാട്ടം. ഇത്തിരി കഷ്ടപ്പാടും ബുദ്ധിമുട്ടും നടത്തവുമുണ്ടെങ്കില്‍ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിട‍ം എന്നും നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കൂടിയാണ്. 84 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഇത് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പാമ്പാര്‍ സ്ഥലത്തായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിൽ നിന്നും ഇവിടേക്ക് ട്രക്കിങ്ങ് വഴി മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂ. മൂന്നാറിലെ തന്നെ പ്രസിദ്ധമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണിത്.

ഉളുപ്പുണി

ഉളുപ്പുണി

ചില സിനിമകളിലൂടെ മാത്രം മലയാളികള്‍ക്കു പരിചിതമായ ഇവിടെ ഇടുക്കിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണെന്ന് നിസംശയം പറയാം. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും കാടും കൊക്കയും ഒക്കെയായി നില്‍ക്കുന്ന ഇവിടം ഇടുക്കിയുടെ വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഇടമാണ്. പുല്ലിന്‍റെ ഇടയിലൂടെ കുന്നിലേക്കുള്ള ജീപ്പ് യാത്രയാണ് ഇവിടുത്തെ ആകര്‍ഷണമാണ്. സാഹസികവും ജീവൻ പണയം വെച്ചുള്ളതുമാണ് ഇവിടുത്തെ യാത്ര എന്നതാണ് യാഥാർഥ്യം. ഈ അടുത്തിടങ്ങളിലൊന്നും ഇത്രയധികം പ്രകൃതി ഭംഗി ആസ്വദിക്കുവാൻ പറ്റിയ ഒരിടം വേറെ കാണില്ല.
PC:uluppuni.com

പാണ്ടിക്കുഴി

പാണ്ടിക്കുഴി

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ തേക്കടിയില്‍ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഇടമാണ് പാണ്ടിക്കുഴി. തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ചെല്ലാര്‍കോവിലിനും തമിഴ്നാടിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഒന്നുപോയാല്‍ വീണ്ടും വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന ഇവിടം ജൈവവൈവിധ്യത്താല്‍ പ്രസിദ്ധമാണ്.

PC:Vinayaraj

ഗ്രാമ്പി

ഗ്രാമ്പി

ഇടുക്കിയിലെ മറ്റൊരു ചെറിയ സ്വര്‍ഗ്ഗമാണ് ഗ്രാമ്പി. തേക്ക‌‌‌‌ടിയില്‍ നിന്നും വെറും 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇടുക്കിയുടെ തനത് കാഴ്ചകള്‍ക്കു പേരുകേട്ട ഇടമാണ്. മലകളും കാറ്റുമാണ് ഈ നാടിന്റെ' മെയിന്‍'.

PC:Jaseem Hamza

ചെല്ലാർകോവിൽ

ചെല്ലാർകോവിൽ

പാണ്ടിക്കുഴിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രാമാമണ് ചെല്ലാർകോവിൽ. ചെല്ലാർകോവിലെന്ന വെള്ളച്ചാട്ടത്തിന്റെ പേരിൽ നിന്നുമാണ് ഗ്രാമത്തിന് പേരു ലഭിക്കുന്നത്. കേരളത്തില്‍ നിന്നുത്ഭവിച്ച് തമിഴ്‌നാട്ടില്‍ അവസാനിക്കുന്നു എന്നതാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഈ പതിക്കുന്ന വെള്ളം തമിഴ്‌നാട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.മൂന്നാര്‍-കുമളി ഹൈവേയില്‍ നിന്നും അണക്കര റോഡ് വഴി തിരിഞ്ഞാണ് ചെല്ലാര്‍കോവിലിലെത്തുന്നത്. കോട്ടയത്തു നിന്നും 109 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. PC:VikiUNITED

കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!<br />കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!

ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X