Search
  • Follow NativePlanet
Share
» »വാരണാസിയിലെ അഘോരികൾ മുതൽ അംബൂബാച്ചി മേള വരെ...ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ആഘോഷങ്ങളിതാ..!!

വാരണാസിയിലെ അഘോരികൾ മുതൽ അംബൂബാച്ചി മേള വരെ...ഇന്ത്യയെ വ്യത്യസ്തമാക്കുന്ന ആഘോഷങ്ങളിതാ..!!

നമ്മുടെ രാജ്യത്ത് ഒരു സഞ്ചാരി എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം...

വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും... പുറംലോകത്തിനു മുന്നിൽ ഇന്ത്യയെ എളുപ്പത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന, അല്ലെങ്കിൽ തിരിച്ചറിയുവാൻ ഈ രണ്ടു വാക്കുകൾ മതിയാവും. സംസാരിക്കുന്ന രീതി മുതൽ ജീവിച്ചു തീർക്കുന്ന സമയം വരെ ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും കാണാം. ഇതാ നമ്മുടെ രാജ്യത്ത് ഒരു സഞ്ചാരി എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം...

വാരണാസിയിലെ അഘോരി സാധുക്കൾ

വാരണാസിയിലെ അഘോരി സാധുക്കൾ

അഘോരികള്‍..കേള്‍ക്കുമ്പോഴും അറിയുമ്പോഴും ഏറെ അമ്പരപ്പുണ്ടാക്കുന്ന, വിചിത്രശീലങ്ങള്‍ പിന്തുടരുന്ന സന്യാസികള്‍... ഇവരെക്കുറിച്ച് ഒത്തിരിയൊന്നും പുറംലോകത്തിന് അറിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ ഏറെ വിചിത്രവും ആരെയും അതിശയിപ്പിക്കുന്നതുമാണ്. ഇവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രം മുതല്‍ കഴിക്കുന്ന ആഹാരവും ഉറങ്ങുന്ന സ്ഥലവും ഒക്കെ എന്നും സാധാരണക്കാര്‍ക്ക് അതിശയം കലര്‍ന്ന പേടി മാത്രമേ നല്കിയിട്ടുള്ളൂ.
അഘോരികളുടെ കേന്ദ്രം എന്നറിയപ്പെടുന്ന ഇടമാണ് വാരണാസി. ചുടലക്കാട്ടില്‍ താമസിക്കുകയും മൃതദേഹങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന അഘോരികള്‍ ലോകത്തിലുള്ള എല്ലാത്തിലും തങ്ങള്‍ വിശുദ്ധി കണ്ടെത്തുന്നു എന്നു പറയുന്നവരാണ്. കടുത്ത ശൈവഭക്തരായ ഇവര്‍ക്ക് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളില്ലെങ്കിലും പല ക്ഷേത്രങ്ങളിലും ഇവര്‍ ആരാധനയ്ക്കായി കടന്നു ചെല്ലാറുണ്ട്

പഞ്ചാബിലെ ഹോല മൊഹല്ല

പഞ്ചാബിലെ ഹോല മൊഹല്ല

പഞ്ചാബിലെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹോല മൊഹല്ല. സിക്ക് മതത്തിലെ പത്താമത്തെ ഗുരുവായ ഗുരു ഹോബിന്ദ് സാഹിബ് തുടക്കം കുറിച്ച ഇത് മാർച്ച് മാസത്തിലാണ് നടക്കുക. ഹോളി ആഘോഷം കഴിഞ്ഞ് അടുത്ത ദിവസം അനന്ത്പൂർ സാഹിബിലാണ് ഇത് നടക്കുന്നത്. ഇതിന്റെ ഭാഗമായി സിഖ് സൈനിക പരിശീലനങ്ങളും പ്രതീകാത്മക യുദ്ധങ്ങളും നടക്കാറുണ്ട്.

PC:bhavjit Singh

ലഡാക്കിലെ ബുദ്ധ മന്ത്രങ്ങൾ

ലഡാക്കിലെ ബുദ്ധ മന്ത്രങ്ങൾ

ലഡാക്കിലെ ഏറ്റവും വ്യത്യസ്തമായ കാര്യങ്ങളിലൊന്നാണ് ബുദ്ധ മന്ത്രങ്ങളുടെ ഏറ്റുപറച്ചിൽ. മനുഷ്യരാശിയുടെ സാംസ്കാരിക പൈതൃകങ്ങളിൽ യുനസ്കോ ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നുകൂടിയാണ് ഇത്. ലഡാക്കിലെ ഗ്രാമങ്ങളിലും ആശ്രമങ്ങളിലും എല്ലാ ദിവസവും ബുദ്ധ മന്ത്രങ്ങൾ ഉരുവിടുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ബുദ്ധൻ പഠിപ്പിച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ തത്വ ചിന്തകളും ഒക്കെയാണ് ഇവിടെ വിശ്വാസികൾക്കും തീർഥാടകർക്കും ഒക്കെയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മണികളും മറ്റ് സംഗീതോപകരണങ്ങളും അവർ ഇതിനായി ഉപയോഗിക്കുന്നു.

 ഒഡീഷയിലെ ചൗ നൃത്തം

ഒഡീഷയിലെ ചൗ നൃത്തം

മനുഷ്യരാശിയുടെ സാംസ്കാരിക പൈതൃകങ്ങളിൽ യുനസ്കോ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊന്നാണ് ഒഡീഷയിലെ ചൗ നൃത്തം. ഇന്ത്യയിലെ വ്യത്യസ്തമാ സംസ്കാരങ്ങളും ആചാരങ്ങളും പരിചയപ്പെടുവാൻ താല്പര്യപ്പെടുന്നവർ തീര്‍ച്ചയായും പോയിരിക്കേണ്ട ഒന്നാണിത്. വേദിയിൽ നിന്ന് കഥ പറയുന്ന രീതിയിലാണ് ഇത് നടക്കുക.
ആയോധന കലകളും നൃത്തവും അത്ലറ്റിക്സും എല്ലാം ചേർന്ന ഒരു രൂപമാണ് ഇതിന്. ശൈവിസം, വൈഷ്ണവിസം, ശക്തിസം തുടങ്ങിയവയുടെ സ്വാധീനവും ഇതിൽ കാണാം.

PC:Rajeswarmohanty

തമിഴ്നാട്ടിലെ തീ നടത്തം

തമിഴ്നാട്ടിലെ തീ നടത്തം

ചുട്ടെരിയുന്ന കനലുകൾക്കു മുകളിലൂടെ നഗ്നപാദവുമായി നടക്കുന്ന വിചിത്രമായ ആചാരമാണ് തിമിതി. ഇന്ത്യയിൽ തമിഴ്നാട്ടിൽ മാത്രമാണ് തീമിതി നടക്കുന്നത്. ഇവിടുത്തെ മാരിയമ്മൻ ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ ഭാഗമായാണ് ഇത് നടക്കുക. തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നു കൂടിയാണിത്. തീയുടെ മീതെ അല്ലെങ്കിൽ തീയിൽ ചവിട്ടി നടക്കുന്നതിനാലാണ് ഇത് തീമിതി എന്നറിയപ്പെടുന്നത്.
ഇങ്ങനെ ചെയ്താൽ തങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് വിശ്വാസം. തങ്ങളുടെ കഷ്ടപ്പാടുകൾക്ക് പകരമായി ദ്രൗപതി ദേവി അനുഗ്രഹം നല്കുമത്രെ.

PC:RoxanaCoach

നാഗങ്ങളെ ആരാധിക്കുന്ന നാഗ പഞ്ചമി

നാഗങ്ങളെ ആരാധിക്കുന്ന നാഗ പഞ്ചമി

ഹിന്ദു വിശ്വാസമനുസരിച്ച് സർപ്പങ്ങളെ ആരാധിക്കുന്നത് ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. നാഗ പഞ്ചമി എന്നറിയപ്പെടുന്ന ഉത്സവം നാഗങ്ങളെ ആരാധിക്കുവാനായി ഉള്ളതാണ്. ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന ഈ ആഘോഷം മഹാഭാരതത്തിലെയും മറ്റു മിത്തുകളിലെയും കഥകളെ ആസ്പദമാക്കിയാണ്. നാഗങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് നാഗപഞ്ചമി ആഘോഷിക്കുവാറുള്ളത്. നാഗത്തിന് നൂറും പാലും മഞ്ഞളും സമർപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.

PC:రవిచంద్ర

അംബൂബാച്ചി മേള

അംബൂബാച്ചി മേള

ആസാമിലെ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന പ്രശസ്തമായ ആഘോഷമാണ് അംബൂബാച്ചി മേള. ആർത്തവത്തെ ആഘോഷമാക്കി കൊണ്ടാടുന്ന കാമാഖ്യ ക്ഷേത്രത്തിൽ ദേവിയുടെ ആർത്തവ ദിനങ്ങളാണ് അംബൂബാച്ചി മേളയായി ആഘോഷിക്കുന്നത്. ദേവിയുടെ യോനിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ദേവിയുടെ ആർത്തവ ദിനങ്ങളിൽ മൂന്നു ദിവസം അടച്ചിടുന്ന ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനമുണ്ടാവില്ല. ദേവി രജസ്വലയാകുന്ന ആ മൂന്ന് ദിവസങ്ങൾക്കു ശേഷം ക്ഷേത്രം വീണ്ടും തുറക്കുകയും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. പൂജകൾക്കു ശേഷം ദേവിയുടെ പ്രസാദം എന്ന നിലയിൽ ചുവന്ന നിറമുള്ള തുണിയാണ് നല്കുക. ദേവിയുടെ ആർത്തവത്തിന്റെ അടയാളമായാണ് വിശ്വാസികൾ ഇതിനെ സ്വീകരിക്കുന്നത്. ഈ ആഘോഷങ്ങളെയാണ് അംബൂബാച്ചി മേള എന്നു പറയുന്നത്.

PC:Vikramjit Kakati

ഉത്തർ പ്രദേശിലെ ലാത്മർ ഹോളി

ഉത്തർ പ്രദേശിലെ ലാത്മർ ഹോളി

ഉത്തർ പ്രദേശിൽ പുരാണത്തോട് ചേർന്നു നിൽക്കുന്ന ഹോളി ആഘോഷമാണ് ലാത്മാർ ഹോളി എന്നറിയപ്പെടുന്നത്. ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ ഭാര്യയായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത്. വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി. അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ. അതിന്റെ ഓർ‍മ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത്.
ഇവിടെ ലത്മാർ ഹോളി 7 ദിവസങ്ങളിലായാണ് നടത്തുന്നത്. കൃഷ്ണനെയും കൂട്ടുകാരെയും ചുള്ളിക്കമ്പെടുത്ത് അടിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഇവിടെ നടക്കുന്ന ആഘോഷം. ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണമത്രെ

മണിപ്പൂരിലെ സങ്കീർത്തന നൃത്തം

മണിപ്പൂരിലെ സങ്കീർത്തന നൃത്തം

മണിപ്പൂരിലെ വൈഷ്ണവ വിഭാഗത്തിലുള്ള ആളുകളുടെ ഒരു നൃത്തമാണ് സങ്കീർത്തന നൃത്തം എന്നറിയപ്പെടുന്നത്. കൃഷ്ണന്റെ ജീവിതവും ചെയ്തികളും ഒക്കെ അനുസ്മരിച്ച് ഒരു ക്ഷേത്രത്തിനുള്ളിലായി നടക്കുന്ന നൃത്തമാണിത്. തപ്പുകൊട്ടി നൃത്തവും സംഗീതവും ഒരുമിച്ച് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.

PC:matsukin

കുംഭമേള

കുംഭമേള

വിശ്വാസത്തിന്റെ പേരിൽ, ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ സംഗമമായാണ് കുംഭമേള അറിയപ്പെടുന്നത്. 1ൊ2 വർഷത്തിലൊരിക്കൽ നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള. നാല് മേളകളാണ് കുംഭമേളയായി അറിയപ്പെടുന്നത്. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. 12 വർഷത്തിലൊരിക്കലാണ് ഈ കുംഭമേളകള്‍ നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക.കുംഭമേള നടക്കുന്ന നാലിടങ്ങളിലും ഓരോ പുണ്യ നദികളുടെ സാന്നിധ്യം കാണാം. ഇവിടെയിറങ്ങിയുള്ള സ്നാനമാണ് കുംഭമേളയുടെ പ്രധാന ചടങ്ങുകളിലൊന്ന്. ഹരിദ്വാറിൽ ഗംഗാ നദിയും ഗംഗാ, യമുനാ സരസ്വതി നദിയുടെ സംഗമം പ്രയാഗിലും ഗോദാവരി നദിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.

മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച, 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, നെല്ലിക്കാമലയുടെ മുകളിലെ ദ്രവ്യപ്പാറ!!!മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച, 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, നെല്ലിക്കാമലയുടെ മുകളിലെ ദ്രവ്യപ്പാറ!!!

ബാംഗ്ലൂർ ഡേ ഔട്ട്!! ഹൈക്കിങ്ങും ട്രക്കിങ്ങും ഇവിടെ നടത്താം ബാംഗ്ലൂർ ഡേ ഔട്ട്!! ഹൈക്കിങ്ങും ട്രക്കിങ്ങും ഇവിടെ നടത്താം

സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!! സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

PC: Coupdoeil

Read more about: india history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X