Search
  • Follow NativePlanet
Share
» »നിറങ്ങളെറിഞ്ഞല്ല... വേറെ ലെവൽ ഹോളി ആഘോഷങ്ങൾ

നിറങ്ങളെറിഞ്ഞല്ല... വേറെ ലെവൽ ഹോളി ആഘോഷങ്ങൾ

ഇതാ നമ്മുടെ നാട്ടിൽ ഏറ്റവും വ്യത്യസ്തമായി കൊണ്ടാടപ്പെടുന്ന ഹോളി ആഘോഷങ്ങൾ പരിചയപ്പെടാം...

ഹോളി എന്നാൽ നിറങ്ങളുടെ ആഘോഷമാണ്. പ്രായഭേദമന്യേ നിറങ്ങൾ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന ഹോളി വ്യത്യസ്തമായ ആഘോഷിക്കുന്ന ഇടങ്ങൾ ഏറെയുണ്ട്. ആഘോഷങ്ങളിൽ പുതുമ തേടി സഞ്ചരിക്കുന്നവർ തീർച്ചയായും പങ്കെടുത്തിരിക്കേണ്ട തരത്തിലുള്ള പരിപാടികളാണ് ഇവിടുത്തെ ആകർഷണം. പരമ്പരാഗത വസ്ത്രം ധരിച്ച് എത്തുന്നവർ മുതൽ പുഷ്പങ്ങൾ വാരിയെറിഞ്ഞ് ഹോളി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ഇടങ്ങൾ വരെ നമ്മുടെ നാട്ടിലുണ്ട്. ഇതാ നമ്മുടെ നാട്ടിൽ ഏറ്റവും വ്യത്യസ്തമായി കൊണ്ടാടപ്പെടുന്ന കുറച്ച് ഹോളി ആഘോഷങ്ങൾ പരിചയപ്പെടാം...

ലാത്മാർ ഹോളി

ലാത്മാർ ഹോളി

ഹോളി ഏറ്റവും രസകരമായും വ്യത്യസ്ഥമായും ആഘോഷിക്കുന്ന ഇടങ്ങളിലൊന്ന് ഉത്തർ പ്രദേശാണ്. ശ്രീകൃഷ്ണൻ തൻറെ ജീവിതത്തിന്റെ കുറേക്കാലം ചിലവഴിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലും വൃന്ദാവനിലും ഹോളി ആഘോഷങ്ങൾ പൊടിപൊടിക്കാറുണ്ട്. അതിൽ ഏറ്റവും രസകരമായത് ലാത്മാർ ഹോളി എന്ന ആഘോഷമാണ്. ഗോപസ്ത്രീകൾ കൃഷ്ണന്‍റെയും കൂട്ടുകാരുടെയും കുസൃതികൾ സഹിക്കുവാന്‍ വയ്യാതെ അവരെ വടിയെടുത്ത് അടിച്ചുവത്രെ. അതിന്‍റെ ഓർമ്മയിലാണ് ഇത് ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണമത്രെ.

PC:Bhrigu bayan

റോയൽ ഹോളി, രാജസ്ഥാൻ

റോയൽ ഹോളി, രാജസ്ഥാൻ

പേരുപോലെത്തന്നെ രാജകീയമായ ആഘോഷങ്ങളാണ് ഉദ്പൂരിൽ നടക്കുന്ന റോയൽ ഹോളി ആഘോഷങ്ങളുടെ പ്രത്യേകത. മേവാർ രാജവംശത്തിന്റെ പ്രത്യേക താല്പര്യത്തിലും നേതൃത്വത്തിലും നടക്കുന്ന റോയൽ ഹോളിയിൽ സിറ്റി പാലസ് ആണ് സന്ദർശിക്കേണ്ടത്. പരമ്പരാഗത വസ്ത്രത്തിൽ എഴുന്നള്ളുന്ന രാജാവും തുടർന്നു നടക്കുന്ന ഹോളി കാ ദഹൻ എന്ന പരിപാടിയും ഇവിടെ കാണേണ്ടതു തന്നെയാണ്. അതിനു ശേഷമാണ് പ്രധാന ആഘോഷങ്ങൾക്കു തുടക്കമാവുക. നാടോടിപ്പാട്ട്, നൃത്തങ്ങൾ, ഭക്ഷണം ഒക്കെയും ഇവിടെ എത്തുന്നവർക്ക് ആഘോഷിക്കാം.

PC:Jitenderasingh

 ഹോലാ മൊഹല്ല, പഞ്ചാബ്

ഹോലാ മൊഹല്ല, പഞ്ചാബ്

സാധാരണ ഇടങ്ങളിൽ നിറങ്ങളാണല്ലോ ഹോളിയുടെ ഹൈലൈറ്റ്. എന്നാൽ പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നടക്കുന്ന ആഘോഷങ്ങളിൽ നിറം ഒരു ഘടകമേയല്ല. തീർത്തും പരമ്പരാഗതമായ ആഘോഷങ്ങളും പരിപാടികളുമാണ് ഇവിടെ ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച് പരമ്പരാഗത മുദ്രാവാക്യങ്ങൾ വിളിച്ച് കുതിരപ്പുറത്ത് വരുന്ന നാട്ടുകാരാണ് ഈ ആഘോഷത്തിന്‍റെ ആകർഷണം. ആയോധ കലകളുടെ പ്രദര്‍ശനവും പരമ്പരാഗതമായ മധുര പലഹാരങ്ങളുടെ വിതരണവും ഇവിടെയുണ്ടാവും. ആയോധന കലകളുടെ പ്രദര്‍ശനം തന്നെയാണ് ഇതിന്‍റെ പ്രധാന ആകർഷണം.

PC:Bhavjit Singh

രംഗ് പഞ്ചമി

രംഗ് പഞ്ചമി

മഹാരാഷ്ട്രയിലെ ഹോളി ആഘോഷങ്ങൾ രംഗ് പഞ്ചമി എന്നാണ് അറിയപ്പെടുന്നത്. ഹോളിയുടെ തലേന്ന് രാത്രിയിൽ നടക്കുന്ന ഹോളികാ ദഹനാണ് ഇവിടുത്തെ പ്രധാന പരിപാടി. ഹോളിയുടെ ദിവസം നിറങ്ങളിൽ നീരാടുന്ന പതിവ് ഇവിടെയും കാണാം. ഒരാഴ്ചയാണ് ഇവിടെ ഹോളി ആഘോഷങ്ങൾ നീണ്ടു നിൽക്കുന്നത്.

PC: Angeldemirev

 കഹിലാ ഹോളി

കഹിലാ ഹോളി

ഉത്തരാഖണ്ഡിലെത്തിയാൽ ഹോളി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ബൈതാകി ഹോളി, മഹിളാ ഹോളി, ഖാദി ഹോളി എന്നിങ്ങനെ പല പേരുകളും ഇവിടെ ഹോളി ആഘോഷങ്ങൾക്കു കാണാം. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പാട്ടും ഡാൻസുമായാണ് ഇവിടെ ആഘോഷങ്ങൾ നടക്കുക. ഡാൻസും പാട്ടുമില്ലാത്ത ഒരു ഹോളി ആഘോഷം ഇവിടുത്തുകാർക്ക് ചിന്തിക്കുവാനേ സാധിക്കില്ല.

PC:TAPAS KUMAR HALDER

യോഷാങ് മണിപ്പൂർ

യോഷാങ് മണിപ്പൂർ

വടക്കു കിഴക്കൻ ഇന്ത്യയിലെ ഹോളി ആഘോഷം മണിപ്പൂരിൽ യോഷാങ് എന്നാണ് അറിയപ്പെടുന്നത്. ആറു ദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ആഘോഷങ്ങൾ വടക്കു കിഴക്കൻ ശൈലിയും അതോടൊപ്പം ഒരു ഹിന്ദി ശൈലിയും ചേരുന്നതാണ്. ആറു ദിവസത്തെയും ആഘോഷത്തിൽ മണിപ്പൂരിലെ നാടോടി നൃത്തങ്ങൾ അവതരിപ്പിക്കും.

PC:Harsha K R f

ബസന്ത് ഉത്സവ്, പശ്ചിമ ബംഗാള്‍

ബസന്ത് ഉത്സവ്, പശ്ചിമ ബംഗാള്‍

ബസന്ത് ഉത്സവ് അഥവാ ഡോള്‍ ജാത്ര എന്നാണ് പശ്ചിമ ബംഗാളിലെ ഹോളി ആഘോഷം അറിയപ്പെടുന്നത്. വസന്തത്തിന്റെ ആഗമനവും ഇതിലൂടെ കൊണ്ടാടുന്നുണ്ട്. മഞ്ഞ നിറത്തിൽ വസ്ത്രങ്ങൾ ധരിച്ച് ആഘോഷിക്കുന്ന സ്ത്രീകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രബീന്ദ്രനാഥ ടാഗോർ ആരംഭിച്ച വിശ്വഭാരതി സർവ്വകലാശാലയിലാണ് പശ്ചിബംഗാളില ഏറ്റവും മികച്ച ഹോളി ആഘോഷങ്ങള്‍ കാണുവാൻ സാധിക്കുക.
PC:Ashutoshkarna18

ദോലാ, ഒഡീഷ

ദോലാ, ഒഡീഷ

പശ്ചിമ ബംഗാളിലെ ഹോളി ആഘോഷത്തോട് സമാനമാണ് ഒഡീഷയിലെ ഹോളി ആഘോഷവും, ദോലാ എന്നാണ് ഇവിടുത്തെ ആഘോഷം അറിയപ്പെടുന്നത്. ജഗനാഥ ഭഗവാൻ അഥവാ ഡോലാഗോവിന്ദ ഭഗവാനോടുള്ള ഭക്തി സൂചകമായാണ് ഇവിടെ ഹോളി കൊണ്ടാടുന്നത്.

ഹോളി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഹംപിയിലായിരിക്കണം!ഹോളി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഹംപിയിലായിരിക്കണം!

ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!

PC:Retlaw Snellac Photography

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X