Search
  • Follow NativePlanet
Share
» »ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി ഈ ദീപാവലി ആഘോഷം

ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി ഈ ദീപാവലി ആഘോഷം

ഈ വർഷത്തെ ദീപാവലി ആഘോഷിക്കുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം

തെളിയിച്ച ദീപങ്ങളും എങ്ങും നിറഞ്ഞു നിൽക്കുന്ന ആഘോഷങ്ങളും. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി നമ്മുടെ സാഹോദര്യത്തിന‍റെ മറ്റൊരു അടയാളമാണ്. ചടങ്ങുകൾക്കും ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടാകുമെങ്കിലും ആഘോഷത്തിന് മിക്കയിടത്തും ഒരു കുറവും കാണില്ല. സാധാരണ പരിപാടികളിൽ നിന്നും വ്യകത്യസ്തമായി ദീപാവലിയെ ഒരുത്സവം പോലെ കണക്കാക്കുന്ന ചില സ്ഥലങ്ങളിലെ ആഘോഷങ്ങൾ പരിചയപ്പെടാം...

ഗോവ

ഗോവ

അടിച്ചുപൊളി കാര്യങ്ങൾക്കല്ലാത്ത ഒരാഘോഷത്തിന് ഗോവയെ കണക്കാക്കുന്നവർ വളരെ കുറവാണ്. എന്നാൽ ദീപാവലി ഇവിടുത്തെ പ്രധാന ചടങ്ങുകളിൽ ഒന്നു തന്നെയാണ്. ഒറ്റവീടും വിടാതെ അവിടെയെല്ലാം ദീപങ്ങൾ തെളിയിച്ചും ഭീമാകാരങ്ങളായ രൂപങ്ങള്‍ ഉണ്ടാക്കി അതിനെ കത്തിച്ചും ഒക്കെയാണ് ഇവിടെയുളളവർ ദീപാവലി ആഘോഷിക്കുന്നത്.

തമിഴ്നാട്

തമിഴ്നാട്

ദീപാവലി ആഘോഷങ്ങൾ വിവിധ രുചികളിൽ ആസ്വദിക്കുന്നവരാണ് തമിഴ്നാട്ടുകാർ. വർണ്ണങ്ങള്‍ നിറഞ്ഞ ആഘോഷങ്ങൾ തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാവും. എന്നാൽ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കൾഫുൾ ആഘോഷങ്ങളുള്ളത്.

മുംബൈ

മുംബൈ

ദീപാവലിയുടെ ആഘോഷങ്ങളിൽ ഏറ്റവും വ്യത്യസ്തത കൊണ്ടുവരുന്നവരാണ് മുംബൈ നിവാസികള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരെ മനസ്സോടെ ജീവിക്കുന്ന ഇവിടെ ഓരോ തെരുവുകളിലും അവിടെ ജീവിക്കുന്നവരുടെ സംസ്കാരം അനുസരിച്ച് വ്യത്യസ്തമായ ആചാരങ്ങളാണ് നടക്കുക.

ജയ്പൂർ

ജയ്പൂർ

രാജസ്ഥാനിൽ ഏറ്റവും വ്യത്യസ്തമായ ദീപാവലി ആഘോഷം നടക്കുന്ന ഇടമാണ് ജയ്പൂര‍്. അഞ്ചു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇവിടെയുള്ളത്. ഈ ദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ ചുവരുകളും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കും.

പുരുഷ്വാഡി മഹാരാഷ്ട്ര

പുരുഷ്വാഡി മഹാരാഷ്ട്ര

മുംബൈ-നാസിക് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പുരുഷ്വാഡി തികച്ചും ശാന്തമായ ആഘോഷങ്ങൾ നടക്കുന്ന ഇടമാണ്. പ്രാദേശികമായ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കിയുടം വിളക്കു തെളിയിച്ചും നാടൻ പാട്ടുകൾ പാടിയും ഒക്കെ ഇവർ മറ്റൊരു തരത്തിലുള്ള ദീപാവലിയാണ് ഇവിടെ ആഘോഷിക്കുന്നത്.

ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശ്

ഒറ്റയ്ക്കൊറ്റയ്ക്ക് ആഘോഷിക്കാതെ ഒരു ഗ്രാമം മുഴുവൻ ഒത്തൊരുമിച്ച് ദീപാവലി ആഘോഷിക്കുവാൻ ഇറങ്ങുന്നു എന്നതാണ് ഹിമാചലിന്റെ പ്രത്യേകത. അന്നേ ദിവസം നഗരത്തിന്റെ എല്ലാ ഭാഗത്തും ഒരു വ്യത്യാസവുമില്ലാതെ വലിയ ആഘോഷങ്ങളായിരിക്കും.

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച<br />ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X