Search
  • Follow NativePlanet
Share
» »കുട്ടികൾക്കൊപ്പം കാണാൻ തലസ്ഥാന നഗരിയിലെ ഈ കാഴ്ചകൾ

കുട്ടികൾക്കൊപ്പം കാണാൻ തലസ്ഥാന നഗരിയിലെ ഈ കാഴ്ചകൾ

ഇതാ കുട്ടികളുമായി യാത്ര പോകുവാൻ പറ്റിയ തിരുവനന്തപുരത്തെ വ്യത്യസ്തമായ കാഴ്ചകൾ കാണാം...!

ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ തുടങ്ങി ബീച്ചുകളിൽ വരെ എത്തി നിൽക്കുന്ന കാഴ്ചകളുടെ ഒരു കൂടാരമാണ് തൃശൂർ. ഇതിനിടയിലായി വന്നു പോകുന്ന കാഴ്ചകൾക്ക് ഒരു കണക്കുമുണ്ടാവില്ല. സാഹസികർക്കും ഓഫ്റോഡ് യാത്രികർക്കുമായി പൊന്മുടിയും ഭക്തി തേടി എത്തുന്നവർക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കടലിന്‍റെയും കായലിന്‍റെയും കാഴ്ചകൾ ഒരുമിച്ച് കാണുവാൻ ആഗ്രഹിക്കുന്നവർക്ക് പൂവാറും പിന്നെ തിരുവനന്തപുരത്തിന്‍റെ അടയാളമായ കിടിലൻ ബീച്ചുകളും ഇവിടെ ഉണ്ട്. എന്നാൽ യാത്ര കുട്ടികളുടെ ഒപ്പമാകുമ്പോൾ എവിടേക്കാണ് പോകേണ്ടത് എന്നായിരിക്കും മിക്കവരുടെയും സംശയം. മൃഗശാലയും പാർക്കുകളും മാറ്റി നിർത്തിയാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന എന്തു കാഴ്ചകളാണ് ഇവിടെയുള്ളത്? എവിടേക്കാണ് കുട്ടികളെയുംകൊണ്ട് പോകേണ്ടത്?

മാജിക് പ്ലാനറ്റ്

മാജിക് പ്ലാനറ്റ്

മാജിക്കിന്റെ വിസ്മയലോകം കുട്ടികൾക്കും മുതിർന്നവർക്കും മുന്നിൽ ഒരുപോലെ തുറക്കുന്ന ഇടമാണ് മാജിക് പ്ലാനറ്റ്. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഒരുക്കിയിരിക്കുന്ന ഈ മാന്ത്രികകോട്ട തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. മാജിക്കിന്റെ ചരിത്രത്തിലൂടെ കൊണ്ടുപോയി വിവിധ താരം മാജിക്കുകളും സർക്കസും ഒക്കെയായി കുട്ടികളെ പിടിച്ചിരുത്തുന്ന കാര്യങ്ങൾ ഒരുപാടുണ്ട് ഇതിനുള്ളിൽ. പേടിപ്പിക്കുന്ന ജാലവിദ്യകളും കുഞ്ഞുങ്ങൾക്കുള്ള ചിൽഡ്രൻസ് പാർക്കും മാജിക് ഷോർട്ട് ഫിലിമുമൊക്കെ ഇതിനുള്ളില്‍ കാണാം. ഒരു പകൽ മഴുവൻ ചെലവഴിക്കുവാൻ തയ്യാറായി വേണം ഇവിടേക്ക് വരുവാൻ. സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെ.

 തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം മൃഗശാല

കാട്ടിലെ കണ്ണനെയും ജംഗിൾ ബുക്കിലെ താരങ്ങളെയും ഒക്കെ ജീവനോടെ കാണുവാൻ കുട്ടികളെ കൊണ്ടുപോകുവാൻ പറ്റിയ ഇടമാണ് തിരുവനന്തപുരം മൃഗശാല. മൃഗങ്ങളെ അതിന്‍റെ സ്വാഭാവീക ചുറ്റുപാടിൽ സംരക്ഷിക്കുന്ന ഇടമായതിനാൽ ഇവിടുത്തെ കാഴ്ചകൾ കുട്ടികള്‍ക്ക് ഇഷ്ടമാകും എന്നതിൽ സംശയമില്ല. . സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം. മൃഗശാലയുടെ ഉള്ളിൽ തന്നെയായി അലങ്കാര മത്സ്യ പ്രദർശന കേന്ദ്രവും ഉണ്ട്. 50 ഏക്കറിലധികം സ്ഥലത്തായാണ് മൃഗശാലയുള്ളത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.15 വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം.

PC:Signalarun

വിഴിഞ്ഞം ലൈറ്റ് ഹൗസ്

വിഴിഞ്ഞം ലൈറ്റ് ഹൗസ്

ആകാശത്തോളം ഉയരത്തിൽ കപ്പലുകൾക്ക് വെളിച്ചം കാട്ടുന്ന വിഴിഞ്ഞം ലൈറ്റ് ഹൗസാണ് കുട്ടികളെ കാണിക്കുവാൻ പറ്റിയ മറ്റൊരിടം. 150 പടികൾക്കു മുകളിൽ കയറിനിന്നുള്ള കടലിന്‍റെ കാഴ്ചകളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒന്ന്. കോവളം ബീച്ചിനോട് ചേർന്നാണ് ഈ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.

PC:Kerala Tourism

സുനിൽ വാക്സ് മ്യൂസിയം

സുനിൽ വാക്സ് മ്യൂസിയം

തിരുവനന്തപുരം കാഴ്ചകളിൽ കുറച്ചു നാളുകൾക്കു മുൻപ് മാത്രം കയറിക്കൂടിയ ഒന്നാണ്
സുനിൽ വാക്സ് മ്യൂസിയം എന്ന മെഴുകു പ്രതിമകളുടെ മ്യൂസിയം. ആലപ്പുഴ സ്വദേശിയായ സുനിൽ കണ്ടല്ലൂർ എന്ന കലാകാരന്റെ പ്രതിഭയിൽ തുടങ്ങിയിരിക്കുന്ന ഈ മെഴുകു മ്യൂസിയത്തിൽ മഹാത്മാ ഗാന്ധിയിൽ തുടങ്ങി ജവഹർലാൽ നെഹ്രു, രാജാരവി വർമ്മ, പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി ആർ അംബേദ്കർ, വി.എസ്.അച്യുതാനന്ദൻ, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്‌ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ തെൻഡുൽക്കർ, പ്രകാശ് രാജ്‌,കരീനാകപൂർ, ബാഹുബലിയിലെ പ്രഭാസ് തുടങ്ങിയവരുടെ അൻപതോളം മെഴുകു പ്രതിമകളുണ്ട്.

പ്രിയദർശിനി പ്ലാനെറ്റോറിയം

പ്രിയദർശിനി പ്ലാനെറ്റോറിയം

കുട്ടികളിൽ ശാസ്ത്രത്തിന്റെ അറിവുകൾ എത്തിക്കുവാൻ സഹായിക്കുന്ന ഒന്നാണ് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന പ്രിയദർശിനി പ്ലാനെറ്റോറിയം. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കുട്ടികളെ ആകർഷിക്കുന്ന കാര്യങ്ങൾ കുറേയുണ്ട്. ആകാശത്തിന്റെ രാത്രിക്കാഴ്ചയും മറ്റു പ്രപഞ്ച കാഴ്ചകളും ഒക്കെ ഇവിടുത്തെ പ്രത്യേകതയാണ്.
PC: Vijayakumarblathur

 പാലോട്

പാലോട്

വെറുതേ ഒരു ഡ്രൈവിനു പോകുവാനാണ് താല്പര്യമെങ്കിൽ ഇഷ്ടംപോലെ ഇടങ്ങൾ ഇവിടെയുണ്ട്. കാടിന്റെ കാഴ്ചകളും പ്രകൃതി ഭംഗിയും ഒക്കെ ചേരുന്ന ഒരിടം തിരഞ്ഞെടുക്കുവാനാണെങ്കിൽ പാലോടിന് പോകാം. വാമനപുരം ആറിനും ചിറ്റാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാപൊന്മുടിയുടെ താഴ്വരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
അഗസ്ത്യാർകൂടത്തിൽ നിന്നും ഉത്ഭവിക്കുന്ന മങ്കയം അരുവിയുടെ ഭാഗമായ പാലോട് വെള്ളച്ചാട്ടം ഇവിടെ സന്ദർശിക്കുവാൻ കഴിയുന്ന ഒന്നാണ്.

നെയ്യാർ

നെയ്യാർ

കാട്ടിലെ കാഴ്ചകൾ താല്പര്യമുള്ള കുട്ടികളെയും കൊണ്ട് നെയ്യാറിനൊരു യാത്ര പോകാം. . വന്യജീവി സംരക്ഷണ കേന്ദ്രവും അണക്കെട്ടും നദിയുമാണ് ഇവിടുത്തെ കാഴ്ചകൾ. ബോട്ടിങ്ങ്, ചീങ്കണ്ണി വളർത്തൽ കേന്ദ്രം,അണക്കെട്ടിന്റെയും തടാകത്തിന്റെയും കാഴ്ചകൾ, നൂറിൽപരം വന്യജീവികളുടെ സാന്നിധ്യം തുടങ്ങിയവ ആസ്വദിക്കുവാൻ ഇവിടെ വരാം.

ഈ കാഴ്ചകൾ നമ്മുടെ തിരുവനന്തപുരത്ത് തന്നെയാ!!ഈ കാഴ്ചകൾ നമ്മുടെ തിരുവനന്തപുരത്ത് തന്നെയാ!!

ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയങ്ങൾ ഒറ്റ ദിവസത്തിൽ കാണാം നമ്മുടെ തിരുവനന്തപുരത്ത്ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയങ്ങൾ ഒറ്റ ദിവസത്തിൽ കാണാം നമ്മുടെ തിരുവനന്തപുരത്ത്

PC:Martinartz

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X