Search
  • Follow NativePlanet
Share
» »കാശ്മീരിൽ സൂര്യാസ്തമയം കാണാൻ അഞ്ചിടങ്ങൾ

കാശ്മീരിൽ സൂര്യാസ്തമയം കാണാൻ അഞ്ചിടങ്ങൾ

ഇതാ കാശ്മീരിൽ സൂര്യാസ്തമയം കാണുവാൻ സാധിക്കുന്ന അഞ്ചിടങ്ങൾ പരിചയപ്പെടാം.

ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിൽ ഏതു യാത്രയ്ക്കും പറ്റിയ ഇടങ്ങളുണ്ട്. തീർഥാടനമോ ട്രക്കിങ്ങോ ഹൈക്കിങ്ങോ എന്തുമാവട്ടെ കാശ്മീർ റെഡിയാണ്... എന്നാൽ ഇവിടെ എത്തുന്ന മിക്ക സഞ്ചാരികളും അറിയാതെയാണെങ്കിലും വിട്ടുപോകുന്ന ഒന്നാണ് സൂര്യാസ്തമയ കാഴ്ചകൾ. മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന ഇവിടെ സൂര്യാസ്തമയ കാഴ്ചകൾ ഒരു ആഡംബരമാണെങ്കിലും ഒരവസം കിട്ടിയാൽ അത് കാണാതെ പോരരുത്. ഈ നാടിനെ പോലെ തന്നെ അത്രയധികം ഭംഗിയായിരിക്കും ഇവിടുത്ത സൂര്യോദയത്തിനും അസ്തമയത്തിനും ഒക്കെ.ഇതാ കാശ്മീരിൽ സൂര്യാസ്തമയം കാണുവാൻ സാധിക്കുന്ന അഞ്ചിടങ്ങൾ പരിചയപ്പെടാം...

ദാൽ തടാകം

ദാൽ തടാകം

കാശ്മീരിന‍റെ സൗന്ദര്യം പ്രതിഫലിച്ചു കാണാൻ സാധിക്കുന്ന ഇടമാണ് ദാൽ തടാകം. ദാലിലിറങ്ങാതെ ഒരു കാശ്മീർ യാത്രയും പൂർത്തിയാവില്ല. കാശ്മീരിന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്ന ദാലിൽ ഷിക്കാര തടാകത്തിലൂടെയുള്ള യാത്രയും തടാകക്കരയിലെ കാഴ്ചകളും ഇവിടേക്ക് ആകർഷിക്കുവാൻ പോന്ന കാര്യങ്ങളാണ്. ദാൽ യാത്രയിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒന്ന് സൂര്യാസ്തമയ കാഴ്ചയാണ്. ഹിമാലയൻ മല നിരകളുടെ പശ്ചാത്തലത്തിൽ സൂര്യനിറങ്ങി പോകുന്ന കാഴ്ച ഇവിടെ നിന്നും മനോഹരമായി ആസ്വദിക്കുവാൻ കഴിയും.

ഗുൽമാർഗ്

ഗുൽമാർഗ്

കാശ്മീരിലെത്തിയാൽ സൂര്യാസ്തമയം പോയിട്ട് സൂര്യനെ തന്നെ കാണുന്നത് ഭാഗ്യമാണ്. അങ്ങനെ ഒരിക്കലെങ്കിലും ഗുൽമാർഗിൽ വെച്ച് സൂര്യാസ്തമയം കണ്ടാൽ ഭാഗ്യം എന്നു കൂട്ടാം. പൂക്കളുടെ മേട് എന്നറിയപ്പെടുന്ന ഇവിടം മഞ്ഞിലും പൂ വിരിഞ്ഞ് നിൽക്കുന്ന ഒരു കാഴ്ചയുണ്ട്. സ്കീയിങ്ങിനും മഞ്ഞിലെ മറ്റു വിനോദങ്ങൾക്കും ഒക്കെയാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിരിക്കുന്നത്. കാശ്മീരിൽ തീർച്ചയായായും സന്ദർശിച്ചിരിക്കേണ്ട ഒരിടം കൂടിയാണിത്.

സോന്മാർഗ്

സോന്മാർഗ്

സ്വർണ്ണത്തിന്റെ നാടാണ് സോന്മാർഗ്. വിവിധ ഇടങ്ങളിലേക്കുള്ള ട്രക്കിങ്ങ് റൂട്ടുകളും കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന പൂക്കളുമാണ് ആ നാടിന്റെ കാഴ്ചകൾ. എവിടെ നോക്കിയാലും മനസ്സിലും മിഴിയിലും ഒരുപോലെ തങ്ങി നിൽക്കും ഇവിടുത്തെ കാഴ്ചകൾ. ജൂൺ മുതൽ ഒക്ടോബർ വരെയും ഡിസംബർ, ജനുവരി മാസങ്ങളുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

കുപ്വാര

കുപ്വാര

കാശ്മീരിന്റെ സൗന്ദര്യത്തിന്റെ പര്യായമാണ് കുപ്വാര. എന്നിരുന്നാലും ഭീകരാക്രമണങ്ങളുടെയും ഭീകരതയുടെയും ഒക്കെ പേരിലാണ് ഇവിടം കൂടുതലും അറിയപ്പെട്ടിരുന്നത്. ഇന്ന് സ്ഥിതി ഗതികൾക്ക് ഒട്ടേറെ മാറ്റമുണ്ടെങ്കിലും ഇവിടം ഇന്ന് സ‍ഞ്ചാരികളുടെ പ്രിയ ഇടമാണ്. ശ്രീ നഗറിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ഇവിടം തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.

പഹൽഗാം

പഹൽഗാം

സ്വർഗ്ഗത്തിന്റെ നേർചിത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് പഹൽഗാം. സമുദ്ര നിരപ്പിൽ നിന്നും 2740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കാടുകളാലും തടാകങ്ങളാലും പൂക്കളാലും ഒക്കെ നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ്. ലിഡെർ നദിയുടെ തീരത്തെ ഈ ഗ്രാമം ചരിത്രം കൊണ്ടും കഥകള്‍ കൊണ്ടും ഒക്കെ സമ്പന്നമായ പ്രദേശമാണ്. ഭൂമിയിൽ വരച്ചു ചേർത്ത സ്വർഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നത്. അരു, ശേഷാംഗ് എന്നീ നദികളുടെ സംഗമസ്ഥലമാണ് പഹല്‍ഗാമിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X