Search
  • Follow NativePlanet
Share
» »ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!!

ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!!

സംസ്കാരത്തിന്‍റെയും പൈതൃകത്തിൻറെയും കാര്യത്തിൽ പാലക്കാടിന്റെ അത്രത്തോളം ഉയർന്ന നാടുകൾ കേരളത്തിൽ കുറവാണ്. തമിഴ്നാടുമായി ചേർന്നു കിടക്കുമ്പോളും മാറ്റമില്ലാത്ത സംസ്കാരങ്ങളും ആചാരങ്ങളുമായി നിലനിൽക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങളുടെ പ്രത്യേകത ഒന്നു വേറെ തന്നെയാണ്. ഒരു ശിവനെയും അഞ്ചു വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്ന അഞ്ചുമൂർത്തി ക്ഷേത്രവും ചെളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതി ക്ഷേത്രവും ആയിരത്തിലധികം വർഷം പഴക്കമുള്ള പുരാതന ക്ഷേത്രങ്ങളും ഒക്കെ കൂടി പാലക്കാടിനെ വ്യത്യസ്തമാക്കുന്നു. പാലക്കാട് ജില്ലയിലെ പ്രത്യേകതകൾ നിറഞ്ഞ, എന്നാൽ ഏറെ അറിയപ്പെടാതെ കിടക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചറിയാം...

അഞ്ചുമൂർത്തിമംഗലം ക്ഷേത്രം

അഞ്ചുമൂർത്തിമംഗലം ക്ഷേത്രം

ഒറ്റ പ്രദേശത്തു തന്നെ അ‍ഞ്ച് പ്രതിഷ്ഠാ മൂർത്തികൾ കുടികൊള്ളുന്ന ക്ഷേത്രമാണ് അഞ്ചുമൂർത്തിമംഗലം ക്ഷേത്രം എന്നറിയപ്പെടുന്നത്. പാലക്കാട് ആലത്തൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം.

പരമശിവൻ കൂടാതെ സുദർശന മൂർത്തി, മഹാവിഷ്ണു, പാർവ്വതീ ദേവി, ഗണപതി എന്നിവർക്കും ഇവിടെ തുല്യ പ്രാധാന്യമാണുള്ളത്.

തൃശ്ശൂർ - പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിയ്ക്കും ആലത്തൂരിനും ഇടയ്ക്കായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

PC: RajeshUnuppally

അഴകൊത്ത മഹാദേവ ക്ഷേത്രം

അഴകൊത്ത മഹാദേവ ക്ഷേത്രം

പാലക്കാട്-തൃശൂർ റൂട്ടിൽ കുഴൽമന്ദത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ശിവക്ഷേത്രമാണ് അഴകൊത്ത മഹാദേവ ക്ഷേത്രം. കോഴിക്കോട് സാമൂതിരി രാജാവിന്റെ വകയായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

PC:Vijesh

കട്ടിൽമാടം ക്ഷേത്രം

കട്ടിൽമാടം ക്ഷേത്രം

പട്ടാമ്പി-ഗുരുവായൂർ റോഡിൽ സ്ഥിതി ചെയ്യുന്ന കട്ടിൽമാടം ക്ഷേത്രം ഒരു പഴയ ജൈന ക്ഷേത്രമാണന്നാണ് കരുതപ്പെടുന്നത്. പൂർണ്ണമായും നശിക്കപ്പെട്ട അവസ്ഥയിലുള്ള ഈ ക്ഷേത്രംം 9 അല്ലെങ്കിൽ 10 നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.

PC:ഡോ. അജയ് ബാലചന്ദ്രൻ

കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം

കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം

ഇന്ത്യയിൽ തന്നെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് കല്ലേക്കുളങ്ങര അകത്തേത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം. ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. കേരളത്തിൻരെ നന്മയ്ക്കായി പരശുരാമൻ സ്ഥാപിച്ച ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം അദ്ദേഹം പ്രതിഷ്ഠ നടത്തിയ നാലു അംബികാലയങ്ങളിലൊന്നുമാണ്. വസത്തിൽ മൂന്നു ഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകീട്ട് ദുർഗ്ഗയായുമാണ് ഹേമാംബികാദേവി പൂജിക്കപ്പെടുന്നത്. ജലത്തിൽ പ്രത്യക്ഷപ്പെട്ടതിനാലാണ് ഹേമാംബിക എന്നു വിളിക്കുന്നത്.

കോൺഗ്രസിൻരെ കൈപ്പത്തിയും കല്ലേക്കുളങ്ങര ക്ഷേത്രവും

കോൺഗ്രസിൻരെ കൈപ്പത്തിയും കല്ലേക്കുളങ്ങര ക്ഷേത്രവും

1982 ൽ കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചിരുന്നുവത്രെ. ഇവിടെ എത്തിയ അവരെ ഏറ്റവും ആകർഷിച്ചത് അനുഗ്രഹിക്കുന്ന രൂപത്തിലുള്ള കൈപ്പത്തിയാണെന്നും പിന്നീട് പിളർപ്പിനു ശേഷം ഇതിൽ നിന്നും പ്രചോദനമായി കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസിനു നല്കുവാൻ ഇവർ തീരുമാനിച്ചത് എന്നൊരു കഥ പ്രചാരത്തിലുണ്ട്. എന്തുതന്നെയായാലും ഇന്ദിരാഗാന്ധി ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം

ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം

ചെളിയിൽ പൂണ്ട നിലയിൽ ദേവി വിഗ്രഹം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം. സ്വയംഭൂ വിഗ്രഹമാണെന്ന് വിശ്വസിക്കുന്ന ഈ പുരാതന ക്ഷേത്രം ധോണിയിലാണ് സ്ഥിതി ചെയ്യുന്നത്.

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് കൊല്ലങ്കോടിന് സമീപം സ്ഥിതി ചെയ്യുന്ന കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. പുരാണത്തിലെ പ്രസിദ്ധ നദികളായ ഇക്ഷുമതിനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ എന്നാണ് വിശ്വാസം.ഇന്നോളം കേരളത്തിൽ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവർ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയിൽവെച്ചാണ്‌ കൈമാറുന്നത്‌.

രായിരനല്ലൂർ.. നാറാണത്ത് ഭ്രാന്തൻ കാലടികളെ ആരാധിച്ചിരുന്ന വിചിത്ര ക്ഷേത്രം

കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം

കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം

ലക്കിടിയിലെ കിള്ളിക്കുറിശ്ശിയിൽ സ്ഥിതി ചെയ്യുന്ന കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം കേരളത്തിനിമ നിറഞ്ഞ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ക്ഷേത്രമാണ്. ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം പരശുരാമന്റെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്.

PC:Sreekanthv

കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം

കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം

വെള്ളിനേഴി കുറുവട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം. നരസിംഹമൂർത്തിയെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:Vasudevantv

കൈത്തളി ശിവക്ഷേത്രം

കൈത്തളി ശിവക്ഷേത്രം

പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്ന കൈത്തളി ശിവക്ഷേത്രം കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. പട്ടാമ്പിക്കടുത്ത് പെരിന്തൽമണ്ണ-ഷൊർണ്ണൂർ പാതയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ധാരാളം പ്രത്യേകതകളുള്ള ഒരു നിർമ്മിതിയാണ്.

PC:Narayananknarayanan

കൊടുമ്പ് മഹാദേവക്ഷേത്രം

കൊടുമ്പ് മഹാദേവക്ഷേത്രം

ശിവക്ഷേത്രമാണെങ്കിലും സുബ്രഹ്മണ്യന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന ക്ഷേത്രമാണ് കൊടുമ്പ് മഹാദേവക്ഷേത്രം. ചിറ്റൂരിനടുത്ത് കൊടുമ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണെന്നാണ് വിശ്വാസം. തമിഴ് ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:RajeshUnuppally

തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

ഒരു ശിവനും നാല് വിഷ്ണുവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അപൂർവ്വ ക്ഷേത്രമാണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. ഉയ്യവന്ത പെരുമാളായി വിഷ്ണുവിനെ ആരാധിക്കുന്ന ഈ ക്ഷേത്രം വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നു കൂടിയാണ്. പാണ്ഡവർ പ്രതിഷ്ഠിച്ച നാലു വിഷ്ണുപ്രതിഷ്ഠകളും പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയും ചേർന്ന് അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

PC:RajeshUnuppally

തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം

തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് തുല്യമെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് പട്ടാമ്പി തിരുവേഗപ്പുറയിൽ സ്ഥിതി ചെയ്യുന്ന തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം. പരമശിവൻ, പാർവ്വതീദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവരാണ് ഇവിടുത്തെ പ്രധാന മൂർത്തികൾ. തൂതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വളാഞ്ചേരിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണുള്ളത്.

PC:Argopal

തൃത്താല മഹാദേവക്ഷേത്രം

തൃത്താല മഹാദേവക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു പറയപ്പെടുന്ന ഭാരതത്തിലെ തന്നെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നാണ് തൃത്താല മഹാദേവക്ഷേത്രം. അതിപുരാതനമായ ഈ ക്ഷേത്രത്തിൽ പന്തിരുകുലത്തിലെ മേഴത്തോൾ അഗ്നിഹോത്രി പ്രതിഷ്ഠ നടത്തിയതാണ് എന്നും ഒരു വിശ്വാസമുണ്ട്. ഒൻപതാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.

PC:RajeshUnuppally

തൃപ്പാളൂർ മഹാദേവക്ഷേത്രം

തൃപ്പാളൂർ മഹാദേവക്ഷേത്രം

പാലക്കാട് തൃപ്പാളൂരിൽ ഗായത്രി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തൃപ്പാളൂർ മഹാദേവക്ഷേത്രം. നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം ശൈവ-വൈഷ്ണവ തേജസ്സുകൾ കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കൂടിയാണ്.

PC:RajeshUnuppally

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

നെന്മാറ വല്ലങ്ങി വേലയ്ക്കു പേരുകേട്ട നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം പാലക്കാട്ടെ നെന്മാറയിലാണ് സ്ഥിതി ചെയ്യുന്നത്. നെല്ലിക്കുളങ്ങര ഭഗവതിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Shijan Kaakkara

വായില്ല്യാംകുന്നു ക്ഷേത്രം

വായില്ല്യാംകുന്നു ക്ഷേത്രം

പാലക്കാട് കടമ്പഴിപ്പുറം എന്നു പേരായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് വായില്ല്യാംകുന്നു ക്ഷേത്രം. ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി അറിയപ്പെടുന്ന വായില്ലാക്കുന്നിലപ്പൻ പന്തിരുകുലത്തിലെ പന്ത്രണ്ടാമനാണ്.

പാലക്കാട്-ചെർപ്പുളശ്ശേരി പാതയിൽ കടമ്പഴിപ്പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

ശ്യാമളയും ഷിംലയും തമ്മിലെന്ത്? ശ്യാമളയായി മാറാനൊരുങ്ങുന്ന ഇന്ത്യയുടെ പഴയ തലസ്ഥാനത്തിന്‍റെ വിശേഷം

ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഗ്നി എരിയുന്ന ഉദ്വാധ...അറിയാം മരുഭൂമി താണ്ടിയെത്തിയ ഒരു ജനതയെ!!!

PC:santhosh.thottingal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more