Search
  • Follow NativePlanet
Share
» »കയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതി

കയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതി

ലക്നൗവിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായി സഞ്ചാരികളും ചരിത്രകാരന്മാരും വാഴ്ത്തുന്ന ബരാ ഇമാംബരയു‌ടെ വിശേഷങ്ങളിലേക്ക്

നവാബുമാരുടെ നാട്, ലക്നൗവിനെ വിശേഷിപ്പിക്കുവാന്‍ വേറെയൊന്നും വേണ്ടിവരില്ല. അക്കാലത്തെ നിര്‍മ്മാണ രീതികളും വാസ്തു വിദ്യയും ഇന്നും സ‍ഞ്ചാരികളെ അത്ഭുതം കൊള്ളിക്കുന്നു എന്നതിലാണ് ഇന്നത്തെ ലക്നൗവിന്റെ മഹത്വം കുടികൊള്ളുന്നത്. സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതികളും ഇറുകെ പിടിച്ചിരിക്കു്ന ചരിത്രവും പാരമ്പര്യത്തെ കൂട്ടിയിണക്കുന്ന കണ്ണികളും പിന്നെ വിട്ടുപോകരുതാത്ത നവാബ് രുചികളും ചേരുമ്പോള്‍ ലക്നൗവിന്‍റെ ചിത്രം പൂര്‍ണ്ണമാവും. അതില്‍ ഏറ്റവും ശോഭയോടെ കാണുന്ന ഒന്നാണ് ബാരാ ഇമാംബര. ലക്നൗവിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായി സഞ്ചാരികളും ചരിത്രകാരന്മാരും വാഴ്ത്തുന്ന ബരാ ഇമാംബരയു‌ടെ വിശേഷങ്ങളിലേക്ക്

കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍

 ബരാ ഇമാംബര എന്നാല്‍

ബരാ ഇമാംബര എന്നാല്‍

വലിയ ആരാധനാലയം എന്നാണ് ബരാ ഇമാംബര എന്ന വാക്കിനര്‍ത്ഥം. ഇന്നും തനിമയൊട്ടും മായാതെ മതപരവും ചരിത്രപരവും സാംസ്കാരികവുമായി ഏറെ മികച്ചു നില്‍ക്കുന്ന ഒരു നഹത്തായ നിര്‍മ്മിതിയാണിത്. രഹസ്യ മന്ത്രക്കെട്ടുകളാല്‍ കൂടിച്ചേര്‍ത്തിരിക്കുന്ന തുരങ്കങ്ങളും അത്ഭുതപ്പെടുത്തുന്ന പ്രതിധ്വനിയുള്ള ചുവരും തൂണും എല്ലാം ബരാ ഇമാംബരയെ സവിശേഷ നിര്‍മ്മിതിയാക്കി മാറ്റുന്നു.
ലക്നൗവിന്‍റെ സമ്പന്നമായ ചരിത്രത്തെയും സംസ്കാരത്തെയും ഉയര്‍ത്തിക്കാണിക്കുന്ന നിര്‍മ്മിതിയായാണ് ഇതിനെ കാലം വിലയിരുത്തിയിരിക്കുന്നത്.

PC:MohitW1

അസാഫി ഇമാംബര

അസാഫി ഇമാംബര

അസഫ് ഉദ്ദൗളയുടെ കാലത്ത്, അതായത് 1784 ലാണ് ഇതിന്‍റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. അവാധിലെ നവാബായിരുന്നു അദ്ദേഹം. അക്കാലത്ത് നാടിനെ പ്രതിസന്ധിയിലാക്കിയ ക്ഷാമകാലത്തിട് അടുപ്പിച്ചായിരുന്നു. എന്ന് എല്ലാ ജീവിതമാര്‍ഗ്ഗങ്ങളുമടഞ്ഞ് പട്ടിണിയിലായ മനുഷ്യര്‍ക്ക് തൊഴില്‍ നല്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.
അസാഫി ഇമാംബര എന്നും അസ്ഫി മോസ്ക് എന്നും ഇത് അറിയപ്പെട്ടിരുന്നു.
PC:Hegdesunidhi

രാവിലെ പണിയും, രാത്രിയില്‍ നശിപ്പിക്കും

രാവിലെ പണിയും, രാത്രിയില്‍ നശിപ്പിക്കും

ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി അവരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. എന്നാല്‍ പകല്‍ ഇവര്‍ നിര്‍മ്മിച്ചതത്രയും ഇവിടുത്തെ വരേണ്യ വര്‍ഗ്ഗം രാത്രിയില്‍ നശിപ്പിക്കുകയും അത് തന്നെ തങ്ങളുടെ ആളുകളെ വെച്ച് അവര്‍ മാറ്റി നിര്‍മ്മിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഇതിലെത്രത്തോളം ശരിയുണ്ടെന്ന് അറിയില്ലെങ്കിലും ഇവിടെ ഇന്നും ഇതിന് പ്രചാരമുണ്ട്. എന്തുതന്നെയായാലും എല്ലാ വിഭാഗം ആളുകള്‍ക്കും കുറേകാലത്തോളം ഇവിടെ ജോലിയുണ്ടായിരുന്നു.

PC:Abhishek Anand19

11 വര്‍ഷം, 20000 ആളുകള്‍

11 വര്‍ഷം, 20000 ആളുകള്‍

ബഡാ ഇമാംബരയുടെ നിര്‍മ്മാണവും ഇവിടുത്തെ ക്ഷാമവും 11 വര്‍ഷത്തോളം നീണ്ടു നിന്നുവത്രെ. അത്രയും സമയത്തില്‍ 20,000 ആളുകള്‍ക്ക് ഇവിടെ പണി നല്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചില രേഖകളില്‍ 1791 ല്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പറയുന്നു. പാശ്ചാത്യാ സാന്നിധ്യവും പ്രചോദനമുമില്ലാതെയാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
PC:Zeya3387

ലോകത്തിലെ ഏറ്റവും വലിയ കമാനം

ലോകത്തിലെ ഏറ്റവും വലിയ കമാനം

ഇവി‌ടുത്തെ പ്രധാന ഇമാംബരയില്‍ അസഫ്-ഉദ്-ദൗളയുടെ ശവകുടീരം ഉള്‍ക്കൊള്ളുന്ന ഒരു വലിയ നിലവറയുണ്ട്. 50 മുതൽ 16 മീറ്റർ വരെയും 15 മീറ്ററിലധികം ഉയരത്തിലും ഉള്ള ഇതിന് തൂണുകളൊന്നും ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമാന നിര്‍മ്മിതികളിലൊന്നുകൂടിയാണിത്. തൂണുകളുടെ സഹാ.മില്ലാതെ തന്നെ നിനില്‍ക്കുന്നതിനാന്‍ ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന ഇടമെന്നും ഇതിനേ വിശേഷിപ്പിക്കാറുണ്ട്.
PC:Karthik Easvur

വിചിത്രമായ നിര്‍മ്മിതി‌

വിചിത്രമായ നിര്‍മ്മിതി‌

എന്തുകൊണ്ടും ഇതിനുള്ളില്‍ കയറിയാല്‍ ആളുകള്‍ക്ക് എന്താണെന്ന് തിരിച്ചറിയുവാന്‍ സാധിക്കാത്ത ഒരു വിഭ്രാന്തിയുണ്ടാവും. നേരത്തേ പറഞ്ഞ വലിയ അറയോട് ചേര്‍ന്ന് വേറെയും എട്ട് അറകൾ വ്യത്യസ്ത മേൽക്കൂര ഉയരങ്ങളിൽ നിർമ്മിച്ചിരിക്കുന്നു, ഇവയ്ക്ക് മുകളിലുള്ള ഇടം ത്രിമാന രീതിയില്‍ ഇടനാഴികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനെ വേറെ 498 ഒരേ പോലെ തോന്നിപ്പിക്കുന്ന വാതിലുകളും കാണാം.
PC:Siyadutt

മത്സരത്തിലൂടെ നിര്‍മ്മിച്ചത്

മത്സരത്തിലൂടെ നിര്‍മ്മിച്ചത്

ഈ കെട്ടിടത്തിന്റെ രൂപകല്പന ഒരു മത്സരത്തിലൂടെയാണത്രെ അന്ന് തിരഞ്ഞെ‌ടുത്തത്. ദില്ലിയില്‍ നിന്നുള്ള വാസ്തുശില്പിയായ കിഫായത്തുല്ലയായിരുന്നു വിജയി. അദ്ദേഹത്തെ ഇമാംബരയിലെ പ്രധാന ഹാളിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഇതിന് അഭിമുഖമായാണ് ഇത് നിര്‍മ്മിച്ച അസഫ്-ഉദ്-ദൗളയുടെ ശവകുടീരവും സ്ഥിത ചെയ്യുന്നത്.
PC:wikipedia

ടെറസിലേക്ക്‌

ടെറസിലേക്ക്‌

ടെറസിലേക്ക് അഥവാ ബാരാ ഇമാംബരയുടെ ഏറ്റവും മുളിലേക്ക് പോകുവാന്‍ 1024 വ്യത്യസ്ത വഴികളാണുള്ളത്. എന്നാല്‍ തിരിച്ചിറങ്ങുവാനാവ‌ട്ടെ, വെറും രണ്ടു വഴികളും. പാമ്പിനെപ്പോലെ വളഞ്ഞുപോകുന്ന വഴികളും ഇടനാഴികളും പടികളുമെല്ലാം ഇതിന്റെ ഭാഗമാണ്.

PC:AkankshaChaurasia

ഡല്‍ഹിയിലേക്ക് വരെ നീളുന്ന തുരങ്കങ്ങള്‍

ഡല്‍ഹിയിലേക്ക് വരെ നീളുന്ന തുരങ്കങ്ങള്‍

ബാരാ ഇമാംബരയോട് ചേര്‍ന്ന് നീളത്തില്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങളുണ്ട്. ഇതില്‍ ഒന്ന് ഗോമതി നദീതീരത്തിനടുത്തുള്ള രഹസ്യ സങ്കേതത്തിലേക്കാണ് എത്തുന്നത്. മറ്റുള്ള തുരങ്കങ്ങളിലൊന്ന മുന്‍പ് നവാബുമാരുടെ ആസ്ഥാനമായിരുന്ന ഫൈസാബാദിലേക്കും മറ്റുള്ളവ അലഹബാദ്. ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളിലേക്കും നീളുന്നുവെന്നാണ് പറയപ്പെടുന്നത്. കുറേക്കാലത്തോളം ഇവ തുറന്ന് കിടന്നിരുന്നുവെങ്കിലും പിന്നീട് ഇതിനുള്ളിലേക്ക് കയറുന്ന ആളുകള്‍ തിരികെ വരുന്നില്ല, വഴിതെറ്റിപ്പോകുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അട‌ച്ചിടുകയായിരുന്നു. ഇന്നും ഈ തുരങ്കങ്ങങ്ങള്‍ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല.
PC:Vineet katiyar

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വരഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ<br />മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X