Search
  • Follow NativePlanet
Share
» »മഹാസരിത് എന്ന ദാല്‍ തടാകം!അറിയാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ത‌ടാകത്തെക്കുറിച്ച്

മഹാസരിത് എന്ന ദാല്‍ തടാകം!അറിയാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ത‌ടാകത്തെക്കുറിച്ച്

മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന മലനിരകള്‍....അതിനു താഴെ , കണ്ണീരോളം തെളിവാര്‍ന്ന വെള്ളം...കൊതുമ്പു വള്ളങ്ങളും സഞ്ചാരികളും... ഇത്തരമൊരു അതിശയിപ്പിക്കുന്ന അതിനേക്കാള്‍ മനോഹരമായ ഒരു കാഴ്ച കാണമെങ്കില്‍ രാജ്യത്തിന്റെ അങ്ങേയറ്റത്ത് ശ്രീനഗറിലെത്തണം. ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥാനങ്ങളിലൊന്നായ ദാല്‍ തടാകം. ശിക്കാര വള്ളങ്ങളും അവിടുത്തെ ഒഴുകി നീങ്ങുന്ന മാര്‍ക്കറ്റും മഞ്ഞു കാലത്ത് ഐസാകുന്ന വെള്ളവും ഒക്കെ ചേര്‍ന്ന് അതിമനോഹരമാണ് ദാല്‍ തടാകത്തിന്‍റെ ഓരോ കാഴ്ചയും. പ്രത്യേകതകളും വിശേഷങ്ങളും ഏറെയുണ്ട് ദാല്‍ തടാകത്തിന്...

ദാല്‍ തടാകം

ദാല്‍ തടാകം

കാശ്മീരില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിയെത്തുന്ന സ്ഥാനങ്ങളിലൊന്നാണ് ദാല്‍ തടാകം. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രസിദ്ധമായ ഈ തടാകം സഞ്ചാരികളുടെ പ്രിയപ്പെ‌‌ട്ട ഇ‌ടമാകുന്നത് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കിടയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്ന് എന്ന വിശേഷണവും ദാല്‍ തടാകത്തിനുണ്ട്.

ശ്രീനഗറിന്‍റെ രത്നം

ശ്രീനഗറിന്‍റെ രത്നം

ശ്രീനഗറിന്‍റെ രത്നം എന്നാണ് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം ദാല്‍ തടാകത്തെ വിളിക്കുന്നത്. ശ്രീനഗറിന്റെ ഹൃദയഭാഗത്തായാണ് ദാല്‍ സ്ഥിതി ചെയ്യുന്നത്. ജമ്മു കാശ്മീരിന്റെ വേനല്‍ക്കാല ഭരണകേന്ദ്രം കൂടിയാണാ ശ്രീനഗര്‍. തണുപ്പു കാലത്ത് ഐസ് ആകുന്ന തടാകമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

മഞ്ഞുകാലത്ത് പാളി മാത്രം

മഞ്ഞുകാലത്ത് പാളി മാത്രം

മഞ്ഞു കാലത്ത് ഇവിടെ എത്തിയാല്‍ തടാകമായിരിക്കില്ല കാണുക. പകരം ഇവിടെയുണ്ടാവുക വെള്ളത്തിന്റെ പാളി മാത്രമായിരിക്കും. ഈ സമയത്ത് തടാകം മുഴുവനും ഒരു ഐസ് പാളിയായി മാറും. ഏകദേശം മൈനസ് 11 ഡിഗ്രിയോളം ഇവിടെ താപനില താഴാറുണ്ട്. ഈ സമയത്ത് ഇവിടെ എത്തുന്നവര്‍ മഞ്ഞിലെ വിനോദങ്ങളായ സ്കീയിങ്ങ്, സ്കേറ്റിങ് തുടങ്ങിയവയിലാണ് സമയം ചിലവഴിക്കുന്നത്.

മൂന്നു തടാകങ്ങളുടെ സംഗമ കേന്ദ്രം

മൂന്നു തടാകങ്ങളുടെ സംഗമ കേന്ദ്രം

ദാല്‍ തടാകമെന്നാല്‍ മൂന്ന് തടാകങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണ്. ഇത് കൂടാതെ രണ്ട് പ്രധാന ഭാഗങ്ങളും ദാല്‍ തടാകത്തിനുണ്ട്. ലോകുത് എന്നും ബോദ് ദാല്‍ എന്നുമാണ് ഇവ അറിയപ്പെടുന്നത്. കാശ്മീരിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകവും കൂടിയാണ് ദാല്‍ തടാകം. 26 ചതുരശ്ര കിലോമീറ്ററാണ് തടാകം വ്യാപിച്ചു കിടക്കുന്നത്.

മഹാസരിത്

മഹാസരിത്


പുരാണങ്ങളിലും പഴയ ഗ്രന്ഥങ്ങളിലുമെല്ലാം മഹാസരിത് എന്നാണ് ദാല്‍ തടാകത്തെ വിശേഷിപ്പിക്കുന്നത്. തടാകത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇസാബാര്‍ എന്നൊരു പ്രദേശമുണ്ടത്രെ. ഇവിടെയാണ് ദുര്‍ഗ്ഗാ ദേവിയുടെ വാസസ്ഥലം എന്നാണ് വിശ്വാസം.

ആറു മണിക്കൂര്‍

ആറു മണിക്കൂര്‍

കാശ്മീരിലെത്തിയാല്‍ പിന്നെ ദാല്‍ തടാകം കാണാതെ മ‌ടങ്ങുന്നത് ആ യാത്രയുടെ മുഴുവന്‍ രസവും കളയുമെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ യാത്രാ ലിസ്റ്റില്‍ തീര്‍ച്ചയായും തടാകത്തെയും ഉള്‍പ്പെടുത്തണം. ഇവിടെയെത്തിയാല്‍ നിരവധി കാഴ്ചകള്‍ കണ്ടു തീര്‍ക്കുവാനുണ്ട്. തടാകക്കാഴ്ചകള്‍ക്കു പുറമേ, ശിക്കാരയിലെ യാത്ര,സൂര്യാസ്തമയം, ഒഴുകുന്ന മാര്‍ക്കറ്റുകള്‍, അവിടങ്ങളിലെ കച്ചവടക്കാര്‍, ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികള്‍ അങ്ങനങ്ഹനെ ആകെ തിരക്കും ബലളവുമാണെങ്കിലും അതൊരു പ്രത്യേക രസം തന്നെയാണ്.
തടാകം മുഴുവനായി കറങ്ങിയടിച്ച് കണ്ടു തീര്‍ക്കുവാന്‍ വേണ്ടത് ആറു മണിക്കൂര്‍ സമയമാണ്.

ഒഴുകുന്ന പൂന്തോട്ടം

ഒഴുകുന്ന പൂന്തോട്ടം

ദാല്‍ തടാകത്തിന്‍റെ മറ്റൊരു പ്രത്യേകത ഇവി‌ടെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന പൂന്തോട്ടമാണ്. ഫ്ലോട്ടിങ് ഗാര്‍ഡന്‍ എന്നാണിത് അറിയപ്പെടുന്നത്. താമരകളാണ് ഈ പൂന്തോട്ടത്തില്‍ കാണുവാനുള്ളത്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ല സമയമാണ് ഇവിടം കാണേണ്ടത്.

ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ദാല്‍ തടാകത്തിലെ പ്രസിദ്ധമായ മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്. ദാൽ തടാകത്തിലെ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പർ 14നും ഘാട്ട് നമ്പർ 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് വിനോദ സഞ്ചാര പ്രചാരണത്തിനു വേണ്ടിയാണ് ഒഴുകുന്ന പോസ്റ്റ് ഓഫീസ് രൂപപ്പെടുത്തിയിരിക്കുന്നത്. ദാൽ തടാകത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് മുൻപ് ഇവിടെ ഉണ്ടായിരുന്ന നെഹ്റു പാർക്ക് പോസ്റ്റ് ഓഫീസിനെ ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസാക്കിയത്.

PC:Vinayaraj

രണ്ടു ഭാഗങ്ങള്‍

രണ്ടു ഭാഗങ്ങള്‍

രണ്ടു ഭാഗങ്ങളാണ് പോസ്റ്റ് ഓഫീസിനുള്ളത്. ഒന്ന് ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള ഭാഗവും അടുത്തത് ഒരു ഫിലാറ്റലി മ്യൂസിയവും. കാശ്മീരിന്‍റെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങുവാൻ തോന്നിപ്പിക്കുന്ന സുവനീർ ഷോപ്പ്, പ്രദേശിക കലാവസ്തുക്കൾ, കാർഡുകൾ ഒക്കെയും ഇതിനുള്ളിൽ ലഭിക്കും. ഇത് കൂടാതെ ഇന്‍ർനെറ്റ് സൗകര്യവും ഇന്‍റർനാഷണൽ കോളുകൾ ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

ട്യൂലിപ് തോട്ടം

ട്യൂലിപ് തോട്ടം

ദാല്‍ തടാകത്തിന്റെ സമീപത്തുള്ള മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ‌ട്യൂലിപ് തോട്ടങ്ങള്‍. തടാകത്തിന്‍റെ കരയിലാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുലിപ്സ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ട്യൂലിപ്സുകള്‍ പൂവി‌ടുന്ന മാര്‍ച്ച് മാസത്തിലാണ് ഇവിടെ ഏറെ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

ആത്മീയ നഗരത്തിലെ ഹിപ്പികളും കാണാക്കാഴ്ചകളുംആത്മീയ നഗരത്തിലെ ഹിപ്പികളും കാണാക്കാഴ്ചകളും

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

യാത്രകള്‍ എളുപ്പമുള്ളതാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കുംയാത്രകള്‍ എളുപ്പമുള്ളതാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X