Search
  • Follow NativePlanet
Share
» »മഞ്ഞുപെയ്യുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ഒരേട് കാണാം!!

മഞ്ഞുപെയ്യുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ഒരേട് കാണാം!!

പൂക്കളുടെ പുല്‍മേട്... ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗിനെ അടയാളപ്പെടുത്തുവാന്‍ അധികമൊന്നും വാക്കുകള്‍ വേണ്ടി വരില്ല. ഒരു ലോകത്തര സ്കീയിങ് ഡെസ്റ്റിനേഷന്‍ എന്നതിനേക്കാള്‍ ഹണിമൂണ്‍ ആഘോഷിക്കുവാനെത്തുന്നവരുടെ പറുദീസയാണ് ഗുല്‍മാര്‍ഗ്. വെടിയൊച്ചകളുടെ നിലയ്ക്കാത്ത ശബ്ദമുള്ള ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ഇരും കയ്യും നീ‌ട്ടി സ്വീകരിക്കുന്ന ഇവിടം പ്രശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്.

ഗോള്‍ഫിങ് മുതല്‍ മൗണ്ടെയ്ന്‍ ബൈക്കിങ്, ‌ട്രക്കിങ്ങ്, ഹോഴ്സ്, കുതിരയോട്ടം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ പരീക്ഷിക്കുവാനുണ്ട്.

ഗൗരി മാര്‍ഗ് ഗുല്‍മാര്‍ഗ് ആകുന്നു

ഗൗരി മാര്‍ഗ് ഗുല്‍മാര്‍ഗ് ആകുന്നു

ജമ്മു കാശ്മീരിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗുല്‍മാര്‍ഗ്. ആദ്യ കാലങ്ങളില്‍ ഇതിന്‍റെ പേര് ഗൗരി മാര്‍ഗ്ഗ് എന്നായിരുന്നുവത്രെ. പതിനാറാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ യൂസഫ് ഷാ ആണ് ഗൗരിമാര്‍ഗിനെ ഗുല്‍മാര്‍ഗ് ആക്കി മാറ്റിയത്. ഈ പ്രദേശത്തിന്‍റെ അനുപമമായ സൗന്ദര്യവും പ്രകൃതി ഭംഗിയും കണ്ടാണ് കാശ്മീര്‍ രാജാവായിരുന്നയൂസഫ് ഷാ ഇതിന് ഗുല്‍മാര്‍ഗ് എന്ന പേര് നല്കി.ക്,

PC:Mohamad Talib Bhat

ഗോണ്ടോല കാര്‍ റൈഡ്

ഗോണ്ടോല കാര്‍ റൈഡ്

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിള്‍ കാര്‍ സര്‍വ്വീസ് നടത്തുന്ന ഇടം എന്ന പ്രത്യേകതയും ഗുല്‍മാര്‍ഗിനുണ്ട്. ഗോണ്ടോല കാര്‍ റൈഡും മൗണ്ട് അല്‍പാതറിലെ സ്കീയിങ്ങുമാണ് ഇവിടെ ആസ്വദിക്കേണ്ട കാര്യങ്ങള്‍. ഉയരത്തിലൂടെയുള്ള കേബിള്‍ കാര്‍ യാത്രയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം. സമുദ്ര നിരപ്പില്‍ നിന്നും 13,500 അടി മുകളിലൂടെയുള്ള യാത്ര രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. ഗുല്‍മാര്‍ഗ്ഗില്‍ നിന്നും കോങ്ഡൂര്‍ വരെയും കോങ്ഡൂരില്‍ നിന്നും അവിടുന്ന് അല്‍പാതര്‍ വരെയുമാണ് യാത്ര.

PC:Skywayman9

https://commons.wikimedia.org/wiki/Category:Gulmarg_forest#/media/File:Gulmarg_Gondola,_Cable_Car.JPG

ഗുല്‍മാര്‍ഗിലെ ഗോള്‍ഫ്

ഗുല്‍മാര്‍ഗിലെ ഗോള്‍ഫ്

ഗുല്‍മാര്‍ഗ് പേരുകേട്ടിരിക്കുന്ന മറ്റൊരു കാര്യമാണ് ഇവി‌ടുത്തെ ഗോള്‍ഫ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോര്‍‌‌ട്ടുകളില്‍ ഒന്നാണ് ഗുല്‍മാര്‍ഗിലേത്. 7505 യാര്‍ഡും 18 ഹോളും ഇവിടെയുണ്ട്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ഇവിടുത്തെ ഗോള്‍ഫ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

PC:Billyakhtar

ലോകോത്തര സ്കീയിങ്

ലോകോത്തര സ്കീയിങ്

സ്കീയിങ് അതിന്റെ എല്ലാ പൂര്‍ണ്ണതയിലും വൈവിധ്യത്തിലും ആസ്വദിക്കുവാന്‍ സാധിക്കുന്ന ഇടമാണ് ഗുല്‍മാര്‍ഗ്. ഏഷ്യയിലെ ബെസ്റ്റ് സ്കീയിങ് റിസോര്‍ട്ടുകളിലൊന്നായി തിരഞ്ഞെടുക്കപ്പെ‌ട്ടി‌ട്ടുമുണ്ട് ഇവിടം. 2213 മീറ്റര്‍ നീളമാണ് ഇവിടുത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള സ്കീ റണ്‍. ഡിസംബര്‍ മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് ഇവിടെ സ്കീയിങ് നടത്തുവാന്‍ പറ്റിയ സമയം.

PC:Gayatri Priyadarshini

സ്നോ ഫെസ്റ്റിവല്‍

സ്നോ ഫെസ്റ്റിവല്‍

ഗുല്‍മാര്‍ഗില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സമയങ്ങളിലൊന്നാണ് മഞ്ഞുകാലം. 2003 ല്‍ ഇവിടെ ആരംഭിച്ച വിന്‍റര്‍ ഗെയിം ആന്‍ഡ് ടൂറിസം ഗുല്‍മാര്‍ഗിലെ ഏറ്റവും മനോഹരമായ കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കുവാന്‍ പറ്റിയ സമയമാണ്. ടൂറിസം വകുപ്പിനു കീഴില്‍ നടത്തുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുവാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ട്. വിന്‍റര്‍ ഗെയിംസുകളുടെ സാന്നിധ്യം തന്നെയാണ് ഇതിന്‍റെ പ്രത്യേകത.

PC:Vikas Panwar

ഷൂ‌ട്ടിങ് കേന്ദ്രം‌

ഷൂ‌ട്ടിങ് കേന്ദ്രം‌

ബോളിവുഡ് സിനിമകളുടെ ഏറ്റവും മികച്ച ഷൂട്ടിങ് കേന്ദ്രങ്ങളിലൊന്നായാമ് ഗുല്‍മാര്‍ഗ് അറിയപ്പെടുന്നത്. മഞ്ഞിന്റെ മനോഹരമായ കാഴ്ചകള്‍ പകര്‍ത്തിയെടുക്കുവാന്‍ ഇതിലും മികച്ച ഒരിടം വേറെയില്ല എന്നുതന്നെ പറയണ്ടി വരും. ബോബി, ജബ് തക് ഹായ് ജാന്‍, യേ ജവാനി ഹേയ് ദിവാനി, ഹൈവേ, ഫാന്‍റം, ഹൈദര്‍ തു‌ടങ്ങി പല ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ നടക്കുന്ന വിന്‍റര്‍ ഫെസ്റ്റിവല്‍ കലകളുടെയും കലാകാരന്മാരുടെയും ഒരു സംഗമ സമയം കൂടിയാണ്. സിനിമ, പാട്ട്, നൃത്തം, ഫോട്ടോഗ്രഫി തുടങ്ങിയ പല കാര്യങ്ങളും ആഘോഷിക്കുവാന്‍ ഇവിടെ ഈ സമയത്ത് പല ആളുകളും എത്താറുണ്ട്.

PC: abhisheka kumar

മതസൗഹാര്‍ദ്ദം‌

മതസൗഹാര്‍ദ്ദം‌

മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട ഇടം കൂടിയാണ് ഗുല്‍മാര്‍ഗ്. ഇവിടെ പട്ടണത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന മഹാറാണി ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് ഇസ്ലാം വിശ്വാസിയായ ഒരു പുരോഹിതനാണ്. അത്രയധികം ഇഴ ചേര്‍ന്നു കിടക്കുന്നതാണ് ഇവിടുത്തെ മതസൗഹാര്‍ദ്ദം. മഹാരാജാ ഹരി സിംഗിന്‍റെ ഭാര്യയായിരുന്ന മോഹിനി ഭായ് സിസോധിയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ശിവനും പാര്‍വ്വതിയ്ക്കുമായാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

PC:Dipesh.bhanushali -

https://commons.wikimedia.org/wiki/Category:Gulmarg#/media/File:Gulmarg_Maharani_Shiv_ji_Temple_View.jpg

ജഹാംഗീര്‍ ചക്രവര്‍ത്തിയും ഗുല്‍മാര്‍ഗും

ജഹാംഗീര്‍ ചക്രവര്‍ത്തിയും ഗുല്‍മാര്‍ഗും

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന് ഗുല്‍മാര്‍ഗുമായുണ്ടായിരുന്ന ബന്ധം ഏറെ പ്രസിദ്ധമാണ്. അദ്ദേഹം വേനല്‍ക്കാലം ചിലവഴിക്കുവാന്‍ എത്തിയിരുന്നത് ഇവിടെയാണ്. ഇവിടുത്തെ തന്റെ തോട്ടത്തിലെക്ക് 21 വ്യത്യസ്ത ഇനം കാട്ടുപൂക്കള്‍ ശേഖരിച്ച ചക്രവര്‍ത്തിയുടെ കഥ വളരെ പ്രസിദ്ധമാണ്.

PC:Gayatri Priyadarshini

ബ്രിട്ടീഷുകാരുടെ അവധിക്കാല ഇടം

ബ്രിട്ടീഷുകാരുടെ അവധിക്കാല ഇടം

വടക്കേ ഇന്ത്യയിലെ ചൂടില്‍ നിന്നും രക്ഷപെട്ട് എത്തുവാന്‍ ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുത്ത ഇടം കൂടിയാണ് ദുല്‍മാര്‍ഗ്. ബ്രിട്ടീഷ് സൈനികര്‍ക്കായിരുന്നു ഈ ഇടത്തോട് കൂടുതല്‍ പ്രിയമുണ്ടായിരുന്നത്. വേട്ടയാടലും ഗോള്‍ഫിങ്ങുമാണ് സമയം കളയുവാനായി അവര്‍ ചെയ്തിരുന്ന കാര്യം. അക്കാലത്ത് ഇവിടെ 3 ഗോള്‍ഫ് കോഴ്സുകളാണ് ഉണ്ടായിരുന്ന്. അതിലൊന്ന് സ്ത്രീകള്‍ക്കു വേണ്ടി മാത്രം ഉള്ളതായിരുന്നു.

ഏത് കാലത്തും സഞ്ചാരികള്‍ക്ക് ഗുല്‍മാര്‍ഗ് സന്ദര്‍ശിക്കാമെങ്കിലും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം.

PC:MDG27Q

'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!

കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍

ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!

ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X