Search
  • Follow NativePlanet
Share
» »ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!

ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!

രാജസ്ഥാന്‍ ടൂറിസത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായി അറിയപ്പെടുന്ന കോട്ടയ്ക്ക് സുവര്‍ണ്ണ കോട്ട എന്നും പേരുണ്ട്.

ജയ്സാല്‍മീര്‍ കോട്ട...എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി സഞ്ചാരികള്‍ക്കു മുന്നില്‍ അതിശയങ്ങള്‍ തുറന്നിട്ടിരിക്കുന്ന മനുഭൂമിയിലെ നഗരം..ഇന്നും ലോകത്തില്‍ ഏറ്റവും കൃത്യമായ രീതിയില്‍ സംരക്ഷിക്കപ്പെടുന്ന അപൂര്‍വ്വം ജനവാസങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായി അറിയപ്പെടുന്ന ജൈസാല്‍മീര്‍ കോട്ടയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. രാജസ്ഥാന്‍ ടൂറിസത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായി അറിയപ്പെടുന്ന കോട്ടയ്ക്ക് സുവര്‍ണ്ണ കോട്ട എന്നും പേരുണ്ട്. താർ മരുഭൂമിയിലെ ത്രികൂട കുന്നിന്‍ മുകളില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ജൈസാല്‍മാര്‍ കോട്ടയുടെ വിശേഷങ്ങളിലേക്ക്

ജീവിക്കുന്ന കോട്ട

ജീവിക്കുന്ന കോട്ട

ഇന്ത്യയിലെ ഏക ജീവിക്കുന്ന കോട്ട എന്നാണ് ജയ്സാല്‍മീര്‍ കോട്ടയെ വിശേഷിപ്പിക്കുന്നത്. രജപുത്ര രാജാവയിരുന്ന റാവു ജൈസാൽ ക്രിസ്തു വര്‍ഷം 1156ലാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. ഇന്നും പഴയ കാലത്തിലേതു പോലെ തന്നെ ഇവിടെ ആളുകള്‍ കോട്ടയ്ക്കുള്ളില്‍ വസിക്കുന്നു. അതിനാലാണ് ജീവിക്കുന്ന കോട്ട എന്നിതിനെ വിളിക്കുന്നത്. ഏകദേശം നാലായിരത്തിലധികം ആളുകളാണ് കോട്ടയുടെ വിവിധ ഭാഗങ്ങളിലായി ഇന്നും ജീവിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തേടിയെത്തുന്ന ഈ കോട്ടയില്‍ വിനോദ സഞ്ചാരം തന്നെയാണ് അവരുടെ മുഖ്യ വരുമാന മാര്‍ഗ്ഗം.

വാടകയില്ല!!

വാടകയില്ല!!

ഒരു രൂപ പോലും വാടക നല്കാതെയാണ് ഇന്നും ഇവിടെ ആളുകള്‍ ജീവിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. കോട്ടയുട‌െ പ്രത്യേകതകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. എപ്പോഴാണ് ഈ സൗജന്യ താമസത്തിന് തുടക്കമായത് എന്നത് രേഖപ്പെടുത്തിയിട്ടില്ല. തങ്ങളോട് ജനങ്ങള്‍ കാണിക്കുന്ന നന്ദിയ്ക്കും സ്നേഹത്തിനും പകരമായാണ് 1500 അടി വരുന്ന കോട്ട പ്രദേശവാസികള്‍ക്ക് സൗജന്യ താമസത്തിനായി നല്കുന്നത്. പിന്നീട് കാലം പോന്നപ്പോള്‍ അവരുടെ പിന്മുറക്കാരും ഇവിടെ താമസമാക്കുകയായിരുന്നു.

മരുഭൂമിയിലെ കോട്ട

മരുഭൂമിയിലെ കോട്ട

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ട ഈ കോട്ട ലോകത്തില്‍ മരുഭൂമിയിലെ ജീവിക്കുന്ന രണ്ടാമത്തെ കോട്ട എന്നാണ് വിളിക്കപ്പെടുന്നത്. രാജസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ കോട്ടയും ഇത് തന്നെയാണ്.

മുസ്ലീം രജ്പുത് രീതികള്‍

മുസ്ലീം രജ്പുത് രീതികള്‍

ജൈസാല്‍മീര്‍ കോട്ടയില്‍ ആളുകള്‍ പെട്ടന്ന് ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്ന് ഇതിന്‍റെ നിര്‍മ്മാണ രീതിയാണ്. തുടക്കത്തില്‍ മണ്ണില്‍ കെട്ടിയുയര്‍ത്തിയ രീതിയിലായിരുന്നു കോട്ട നിര്‍മ്മിച്ചത്. പിന്നീടാണ് പിന്നീടു വന്ന ഭരണാധികാരികള്‍ ചേര്‍ന്ന് കോട്ടയെ ഇന്നു കാണുന്ന രീതിയിലേക്ക് രൂപകല്പന ചെയ്തെടുത്തത്. മുസ്ലീം-രജ്പുത് രീതികള്‍ ഒരുപോലെ സമന്വയിച്ചിരിക്കുന്ന നിര്‍മ്മാണ രീതിയാണ് ഇതിന്‍റെ പ്രത്യേകത. ഇന്നും അറ്റുകുറ്റ പണികള്‍ നടക്കുമ്പോള്‍ രണ്ടു തരത്തിലുമുള്ള പണിക്കാര്‍ ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
PC:Adrian Sulc
https://en.wikipedia.org/wiki/Jaisalmer_Fort#/media/File:Jaisalmer_Fort.jpg

കൃഷ്ണന്‍ പ്രവചിച്ചതു പോലെ!!

കൃഷ്ണന്‍ പ്രവചിച്ചതു പോലെ!!

ജയ്‌സാൽമീറിന്റെ സ്ഥാപക രാജാവായ റാവൽ ജയ്‌സലിലേക്കാണ് കോട്ടയുടെ ചരിത്രം ച‌െല്ലുക. അന്നത്തെ ഭരണാധികാരിയായിരുന്ന ദേവ് രാജ് ഭരണം മകനായ ജയ്സാലിന് നല്കുന്നതിന് പകരം ജയ്സാലിന്റെ അര്‍ധ സഹോദരന് നല്കുകയുണ്ടായി. അങ്ങനെ ഭരണാധികാരിയുടെ മൂത്തമകനായ ജയ്‌സലിനെ നാടുകടത്തി.
അദ്ദേഹം ത്രികുട്ട കുന്നിലേക്ക് പോയി, അവിടെ കുന്നിൽ വസിച്ചിരുന്ന ഈസുൽ എന്ന മുനിയെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഋഗ്വേദത്തിൽ പരാമര്‍ശിക്കുന്ന കൃഷ്ണന്റെയും പിൻഗാമികളാണെന്ന് അവകാശപ്പെടുന്ന യാദുവാൻസി രജപുത്ര വംശമാണ് ജയ്സാലിന്‍റേതെന്ന് അദ്ദേഹം കണ്ടെത്തി.
തുടർന്ന് അദ്ദേഹം ജയ്‌സലിനെ കൃഷ്ണൻ സൃഷ്ടിച്ച ഒരു നീരുറവയും ഒരു യാദുവാൻസി സന്തതി ആ രാജ്യം ആ കുന്നിൽ തന്നെ കണ്ടെത്തുമെന്ന് അദ്ദേഹംപ്രവചിച്ച ഒരു പാറയും കാണിച്ചു. ഇന്നുകാണുന്ന പോലെ കുന്നിൻ മുകളിൽ കോട്ട പണിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഈ പ്രവചനം, ഇതിഹാസമായ പാറ ഇന്ന് കോട്ടയുടെ മതിലുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു.

PC:Janardanprasad

 3 ലെയര്‍ മതില്‍!!

3 ലെയര്‍ മതില്‍!!

മൂന്നു പാളികളായാലാ‌ണ് കോട്ടയുടെ ചുവരുകള്‍ പണിതിരിക്കുന്നത്. ഏറ്റവും താഴെയൈായി അടിത്തറയ്ക്ക് കട്ടി നല്കുവാനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കട്ടിയേറിയ കല്ലിലാണ് ഒന്നാമത്തെ പാളിയുള്ളത്. ഉറച്ചു നില്‍ക്കുന്ന മണ്ണ് അല്ലാത്തതിനാല്‍ ഇതിന് ശക്തി നല്കുക എന്ന ഉത്തരവാദിത്വവും ഇതിനുണ്ട്. നടുവിലെ മതിൽ കോട്ടയെ ചുറ്റിപ്പറ്റിയുള്ള ആദ്യത്തെ പ്രതിരോധ മാര്‍ഗ്ഗമായായി വര്‍ത്തിക്കുന്നു.
ഏറ്റവും അവസാന പ്രതിരോധ മാര്‍ഗ്ഗമാണ് മൂന്നാമത്തെ മതില്‍. കടന്നു കയറുന്ന സൈനികരെ പ്രതിരോധിക്കുവാനും വലിയ പാറകള്‍ എറിയുവാനും തിളച്ച വെള്ളം കോരിയ‍ൊഴിക്കുവാനുമെല്ലാം ഇത് പ്രയോജനപ്പെടുത്താം.

PC:SolReyes

സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്<br />സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്

ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായിചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X