Search
  • Follow NativePlanet
Share
» »കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!

കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!

ടൈറ്റാനിക്...ഒരിക്കലും മുങ്ങാത്ത കപ്പലെന്ന വിശേഷണത്തോടെ കടലിലിറക്കിയ കപ്പല്‍... യാത്ര തുടങ്ങി മൂന്നാം നാള്‍ കൂറ്റന്‍ മഞ്ഞുമലയിലിടിച്ച് ‌‌‌‌തകര്‍ന്നു. ഇതെല്ലാം സംഭവിച്ച് 108 വര്‍ഷമായെങ്കിലും ഇന്നും കൗതുകമുണര്‍ത്തുന്നതുതന്നെയാണ് ടൈറ്റാനിക്കിനെക്കുറിച്ചുള്ള ഓരോ വിവരങ്ങളും! ഒരൊറ്റ രാത്രി കൊണ്ട് മാറിമറിഞ്ഞ ചരിത്രമുള്ള ടൈറ്റാനിക്കിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ഒരിക്കലും മുങ്ങാത്ത കപ്പല്‍

ഒരിക്കലും മുങ്ങാത്ത കപ്പല്‍

ഒരിക്കലും മുങ്ങാത്ത കപ്പല്‍...1912 ല്‍ ഈ ഒരൊറ്റ വിശേഷണം മാത്രം മതിയായിരുന്നു ലോകത്തെ ആകര്‍ഷിക്കുവാന്‍. അന്നത്തെ എല്ലാ കപ്പലും കൂടിച്ചേര്‍ന്നാലും ടൈറ്റാനിക്കിനെ കടത്തിവെട്ടുവാന്‍ പറ്റിയ ഒന്ന് ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ടൈറ്റാനിക് കടലിന്റെ അടിയിലെത്തിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല.

 7.5 ദശലക്ഷം ഡോളര്‍

7.5 ദശലക്ഷം ഡോളര്‍

ആഢംബരത്തിനും മേലെ നില്‍ക്കുന്ന ഒരു വാക്കുണ്ടെങ്കില്‍ അന്ന് അതായിരുന്നു ടൈറ്റാനിക്. 269.06 മീറ്റർ നീളവും 28.19 മീറ്റർ വീതിയും, 104 അടി ഉയരത്തിലും തലയെ‌ടുപ്പോടെ നിര്‍മ്മിച്ച ടൈറ്റാനിക്കിനായി അന്ന് മുടക്കിയത് 7.5 ദശലക്ഷം ഡോളര്‍ ആണ്. എന്നിട്ടും വിശ്വസിച്ച് യാത്രയ്ക്ക് വന്ന ആയിരത്തിയഞ്ഞൂറോളം ആളുകളെ കടലില്‍ മരണത്തിനു വിട്ടുകൊടുത്ത ടൈറ്റാനിക് കപ്പലിന്‍റെ കഥകള്‍ക്ക് ഇന്നും മാറ്റമില്ല.

മത്സരത്തില്‍ നിന്നും

മത്സരത്തില്‍ നിന്നും

അക്കാലത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗം കപ്പലുകളായിരുന്നു. അതുകൊണ്ടു തന്നെ കപ്പല്‍ നിര്‍മ്മാണ കമ്പികള്‍ തമ്മില്‍ ഏറ്റവും മികച്ച കപ്പല്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ഒരു മത്സരവും നിലനിന്നിരുന്നു. വൈറ്റ് സ്റ്റാര്‍ ലൈന്‍, ക്യുനാഡ് എന്നീ കമ്പനികളായിരുന്നു അക്കാലത്ത് മത്സര രംഗത്ത് പ്രധാനമായും ഉണ്ടായിരുന്നത്. എങ്ങനെയും കൂടുതല്‍ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നിനൊന്ന് മികച്ച സേവനങ്ങളാണ് അവര്‍ യാത്രക്കാര്‍ക്ക് നല്കിയിരുന്നത്. അങ്ങനെയിരിക്കെയാണ് ക്യുനാഡ് ലൂസിറ്റാനിയ, മൌറിറ്റാനിയ എന്നീ പേരുകളില്‍ രണ്ട് മികച്ച വേഗം കൂടിയ കപ്പലുകള്‍ പുറത്തിറക്കുന്നത്. . വൈറ്റ് സ്റ്റാര്‍ ലൈനിന് വെല്ലുവിളി ഉയര്‍ത്തി ഈ കപ്പലുകള്‍ വന്നപ്പോള്‍ അവര്‍ പുറത്തിറക്കിയത് ആഢംബര കപ്പലുകളായിരുന്നു. വേഗത്തെ ആഢംബരം കൊണ്ട് തോല്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് ആഢംബര കപ്പലുകള്‍ വരുന്നത്. ഒളിമ്പിക്‌, ടൈറ്റാനിക്‌, ജൈജാന്റിക്‌ എന്നീ മൂന്നു കപ്പലുകളാണ് വൈറ്റ്‌ സ്റ്റാര്‍ ഇറക്കുവാന്‍ തീരുമാനിക്കുന്നത്.

ഒളിമ്പിക്‌ പിന്നെ ടൈറ്റാനിക്‌

ഒളിമ്പിക്‌ പിന്നെ ടൈറ്റാനിക്‌

ആദ്യം പുറത്തിറക്കിയ ഒളിമ്പിക്കിന്റെ വിധി കൂട്ടിയിടിക്കുവാനായിരുന്നു. വലിയ തകര്‍ച്ച ആയിരുന്നുവെങ്കിലും കപ്പല്‍ മുങ്ങിയില്ല. പിന്നീടാണ് ടൈറ്റാനിക് വരുന്നത്. 1908 ഏപ്രിലിലാണ് ടൈറ്റാനിക്കിന്റെ പേര് പ്രഖ്യാപിക്കുന്നത്. അടുത്ത വര്‍ഷം മാർച്ച് 31 ന് അയർലൻഡിലുളള ഹർലൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽ നിർമ്മാണ കമ്പനിയുടെ നേതൃത്വത്തില്‍ കപ്പലിൻറെ നിർമ്മാണം തുടങ്ങി. 1911 മാർച്ച് 31 ന് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായി കമ്പനി അറിയിച്ചു. പിന്നീട് വെള്ളത്തിലിറങ്ങുന്നച് 1911 മേയ് 31 നാണ്.

ഭൂമിയിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു

ഭൂമിയിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു

പുറത്തിറക്കിയ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പലുകളില്‍ ഒന്നായിരുന്നു ടൈറ്റാനിക്. ഭൂമിയിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു എന്ന വിശേഷണവും അന്ന് ടൈറ്റാനിക്കിനു സ്വന്തമായിരുന്നു.

269 മീറ്റർ നീളവും 28 മീറ്റർ വീതിയും അടിമരം മുതൽ പുകക്കുഴൽ വരെ 54 മീറ്റര്‍ ഉയരവും കപ്പലിനുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് കപ്പലിൻറെ മുകൾത്തട്ട് വരെയുളള ഉയരം 19 മീറ്ററുമാണ് ഉണ്ടായിരുന്നത്. 20 ബസുകള്‍ നിരത്തി നിര്‍ത്തിയിട്ടാല്‍ എത്ര ദൂരമുണ്ടോ അത്രയും ദൂരമായിരുന്നു ടൈറ്റാനിക്കിന്റെ നീളം.

46,328 ടൺ ഭാരം, 9 ഡെക്കുകള്‍ എന്നിവയുള്ള കപ്ലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 44 കിലോമീറ്റര്‍ ആയിരുന്നു.

600 ടണ്‍ കല്‍ക്കരി

600 ടണ്‍ കല്‍ക്കരി

ആഢംബരത്തിനു ഒരു പഞ്ഞവുമില്ലാത്ത കപ്പലില്‍ ഒരു ദിവസത്തെ ആവശ്യത്തിനു മാത്രം വേണ്ടി വന്നിരുന്നച് 600 ടണ്‍ കല്‍ക്കരിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്കു മാത്രം 176 ആളുകളെയായിരുന്നു നിയോഗിച്ചിരുന്നത്. 100 ടണ്‍ ചാരം ഓരോ ദിവസവും കപ്പലില്‍ നിന്നും കടലിലേക്ക് തള്ളിയിരുന്നു.

5892 ടൺ കൽക്കരിയാണ് ടൈറ്റാനിക്കിൽ നിറച്ചത്

ദിനപത്രം വരെ

ദിനപത്രം വരെ

അക്കാലത്ത് ഒരു കപ്പല്‍ യാത്രയില്‍ ഒരിക്കലും ചിന്തിക്കുവാന്‍ പോലും പറ്റാത്ത തരത്തിലുള്ള സൗകര്യങ്ങളാണ് ടൈറ്റാനിക്കില്‍ ഒരുക്കിയിരുന്നത്. സ്വിമ്മിങ് പൂള്‍, ബാത്ത്. ക്വാഷ് കോര്‍ച്ച്. പട്ടിക്കൂടുകള്‍ തുടങ്ങി യാത്രക്കാര്‍ക്കായി ദിനപ്പത്രം വരെ ടൈറ്റാനിക്കില്‍ ഒരുക്കിയിരുന്നു.അറ്റ്ലാന്റിക് ഡെയ്ലി ബുള്ളറ്റിന്‍ എന്നായിരുന്നു അതിന്റെ പേര്.

പിരിയന്‍ ഗോവണി, ലണ്ടനിലെ റിറ്റ്സ് ഹോട്ടലിന്റെ മാതൃകയിലുള്ല ഇന്‍റീരിയര്‍ ആയിരുന്നു കപ്പിലന് ഒരുക്കിയിരുന്നത്.

ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി 20,000 ബോട്ടില്‍ ബിയര്‍, 1,500 ബോട്ടില്‍ വൈന്‍, 8,00 സിഗരറ്റുകള്‍ എന്നിവയും കപ്പലില്‍ ശേഖരിച്ചിരുന്നു.

2228 പേര്‍

2228 പേര്‍

ജീവിതത്തിലെ എല്ലാ തുറകളില്‍ നിന്നുള്ള ആളുകളും ടൈറ്റാനിക്കില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. കോടീശ്വന്മാും കുടിയേറ്റക്കാരും വ്യാപാരികളും സാധാരണക്കാരും ഉള്‍പ്പെടെ 2,228 യാത്രക്കാര്‍ കപ്പലിലുണ്ടായിരുന്നു, 3547 പേർക്കു യാത്ര ചെയ്യാവുന്ന കപ്പലിൽ 1319 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

അമേരിക്കയിലേക്ക് കുടിയേറുവാന്‍ ആഗ്രഹിച്ച് യാത്ര ചെയ്ത കുടിയേറ്റക്കാരായിരുന്നു തേഡ് ക്ലാസില്‍ കൂടുതലും ഉണ്ടായിരുന്നത്.

88 ആളുകളായിരുന്നു കപ്പല്‍ ക്രൂവായി നിയോഗിക്കപ്പെട്ടത്. അതില്‍ 23 പേര്‍ സ്ത്രീകളാിരുന്നു.

എന്നാല്‍ ഇത്രയും ആളുകള്‍ക്കായി ഒരുക്കിയിരുന്നത് 20 ല്‍ താഴെ മാത്രം ലൈഫ് ബോട്ടുകളായിരുന്നു.

1912 ഏപ്രിൽ 10

1912 ഏപ്രിൽ 10

1912 ഏപ്രിൽ 10നാണ് ടൈറ്റാനിക് യാത്ര പുറപ്പെട്ടത്. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ടൈറ്റാനിക്കിന്റെ ആദ്യ യാത്ര കാണുവാനായി സതാംപ്റ്റൺ തുറമുഖത്ത് എത്തിച്ചേര്‍ന്നത്. അന്നത്തെ അഹങ്കാരം തന്നെയായിരുന്നു ടൈറ്റാനിക്കില്‍ യാത്ര ചെയ്യുവാന്‍ സാധിച്ചു എന്നത്. അതിന്‍റെ സന്തോഷം ഇവിടെ എത്തിച്ചേര്‍ന്ന ഓരോ യാത്രക്കാരനിലും കാണുവാന്‍ സാധിച്ചിരുന്നു,

ക്യാപ്റ്റൻ എഡ്‍വാർഡ് സ്മിത്, രണ്ടു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കോടീശ്വരന്‍ ജോണ്‍ ജേക്കബ് ആസ്റ്റര്‍, ബെഞ്ചമിൻ ഗുഗൻഹേം, മധുവിധുവിനേ പോകുന്ന ദമ്പതികള്‍,വൈറ്റ് സ്റ്റാർ ലൈൻ ചെയർമാൻ ബ്രൂസ് ഇസ്മേ തുടങ്ങിയവരും കപ്പലിലുണ്ടായിരുന്നു.

നാലാം ദിനം

നാലാം ദിനം

യാത്ര തുടങ്ങി നാലാം ദിനം ഒരു ഞായറാഴ്ചയായിരുന്നു. ടൈറ്റാനിക്കിലെ ആഢംബര സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്ന സൗകര്യത്തിലായിരുന്നു ഇതിലെ യാത്രക്കാര്‍. കപ്പല്‍ യാത്ര തുടങ്ങിയതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്ന അന്ന് പ്രാര്‍ത്ഥനയ്ക്കായി എല്ലാ യാത്രക്കാരും ഫസ്റ്റ് ക്ലാസ് ഡൈനിംഗ് റൂമിൽ ഒന്നു ചേര്‍ന്നിരുന്നു. അന്ന് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കിയത് എഡ്വേർഡ് സ്മിത്ത് ആയിരുന്നു. സാധാരണ ഗതിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ലൈഫ് ബോട്ട് മോക്ക് ഡ്രില്ലോടെ മാത്രമേ ച‌ടങ്ങുകള്‍ അവസാനിപ്പിക്കാറുള്ളൂ. എന്നാല്‍ അന്ന് മോക് ഡ്രില്‍ നടത്തിയില്ല.

പടര്‍ന്നുകയറുന്ന തണുപ്പ്

പടര്‍ന്നുകയറുന്ന തണുപ്പ്

ഇന്ന് പതിവിലും വിപരീതമായി കനത്ത തണുപ്പ് ആയിരുന്നു കടലിലെങ്ങും ഉണ്ടായിരുന്നത്. മേല്‍ത്തട്ടില്‍ ഇരിക്കുവാന്‍ പോലും സാധാക്കാത്ത വിധത്തില്‍ തണുപ്പു പടര്‍ന്ന അന്ന് യാത്രക്കാരെല്ലാം മെല്ലെ കപ്പലിനുള്ളിലേക്കും തങ്ങളുടെ ക്യാബിനുള്ളിലേക്കും കടന്നു. പിറ്റേ ദിവസം ന്യൂയോര്‍ക്കിലെത്തുവാനുള്ളതായതിനാല്‍ അതിനുള്ള ഒരുക്കത്തിലും യാത്രാ രേഖകള്‍ തയ്യാറാക്കുന്ന തിരക്കിലുമായി മറ്റുചിലര്‍ സമയം ചിലവഴിച്ചു.

വയര്‍ലെസ് മുറിയില്‍

വയര്‍ലെസ് മുറിയില്‍

ടൈറ്റാനിക്കില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ഇടമായിരുന്നു വയര്‍ലെസ് മുറി. യാത്രക്കാര്‍ക്ക് അയക്കുന്നതും അവര്‍ തിരികെ അയക്കുന്നതുമടക്കം സന്ദേശങ്ങളുടെ പെരുമഴ തന്നെയായിരുന്നു ഇവിടെ. മാര്‍ക്കോണി വര്‍ലസ് കമ്പനിയുടെ രണ്ട് പേരായിരുന്നു ഇവിടെ വയര്‍ലസ് ഓപ്പറേറ്റര്‍മാരായി ഇവിടെയുണ്ടായിരുന്നത്.

അന്നു രാവിലെ തന്നെ കടലില്‍ മഞ്ഞുപാളികളുണ്ട് എന്ന് മുന്നറിയിപ്പ് നല്കി സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നു. കപ്പിത്താന്റെ മുറിയില്‍ ഈ സന്ദേശങ്ങള്‍ എത്തിക്കുകയും അദ്ദേഹം അത് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു. നൂർഡാം എന്ന കപ്പലും ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് സന്ദേശം നല്കിയിരുന്നു. കപ്പിത്താന്‍റെ കൈവശം എത്തിയ സന്ദേശം അദ്ദേഹം വൈറ്റ് സ്റ്റാർ ലൈൻ ചെയർമാൻ ബ്രൂസ് ഇസ്മേയ്ക്ക് കൈമാറിയെങ്കിലും അദ്ദേഹമത് പോക്കറ്റില്‍ തന്നെ വെച്ചു. പിന്നീട് ഇത്തരമൊരു സാഹചര്യത്തില്‍ കപ്പലിന്റെ വേഗത കുറയ്ക്കേണ്ടതിനു പകരം കപ്പിത്താനെ കപ്പലിന്റെ വേഗം കൂട്ടുവാന്‍ അദ്ദേഹം പ്രേരിപ്പിച്ചു എന്നും പറയപ്പെടുന്നു.

1912 ഏപ്രിൽ 14.രാത്രി 11.40

1912 ഏപ്രിൽ 14.രാത്രി 11.40

അവ്യക്തമായ മൂടല്‍ മഞ്ഞായിരുന്നു അന്നു രാത്രി കാത്തിരുന്നത്. ഒന്നും വ്യക്തമായി കാണുവാന്‍ സാധിക്കാത്ത അവസരത്തില്‍ പെട്ടന്നാണ് കപ്പല്‍ മഞ്ഞുമലയിലിടി‌ടച്ചത്. മഞ്ഞുപാളിയില്‍ നേരിട്ട് ചെന്നുകയറുന്നതിനു പകരം പാര്‍ശ്വഭാഗമായിരുന്നു ഉരഞ്ഞുകയറിയത്. ഇങ്ങനെ പത്ത് സെക്കന്‍ഡ് കൊണ്ട് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ദൂരം അത് മുന്നോട്ട് പോവുകയും ചെയ്തു. അപ്പോഴേയ്ക്കും കപ്പലിന്‍റെ അടിഭാഗം ഏറെക്കുറെ കീറിക്കഴിഞ്ഞിരുന്നു. 300 അടി നീളത്തിലാണ് മഞ്ഞുമലയുടെ അറ്റം തുളച്ചു കയറിയത്. വെളളം കയറാത്ത 16 അറകളുളള ചട്ടക്കൂടിലെ 5 അറകൾ അതിനോടകം തകരുകയും ബാക്കിയുള്ളതിലേക്ക് വെള്ളം കയറുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു,

അവസാനം ഇങ്ങനെ

അവസാനം ഇങ്ങനെ

അറ്റ്ലാന്‍റിക് സമുദ്രത്തിന്റെ നടുവിലായി കിടക്കുന്ന ‌ടൈറ്റാനിക് അപകടത്തിലേക്ക് കടക്കുകയായിരുന്നു. ലൈഫ് ബോ‌ട്ട് ഇറക്കിയെങ്കിലും പലര്‍ക്കും അതിലും വിശ്വാസമുള്ളത് കപ്പലിനെയായിരുന്നു. 1178 ആയിരുന്നു ലൈഫ് ബോട്ടിന്റെ ശേഷി. കപ്പലിലുണ്ടായിരുന്നതാവട്ടെ 2228 പേരും. തെറ്റിദ്ധാരണ മൂലവും മറ്റു പ്രശ്നങ്ങളാലും 705 പേര്‍ മാത്രമാണ് ലൈഫ് ബോട്ടില്‍ കയറിയത്. കപ്പല്‍ കടലിലേക്ക് മുങ്ങുന്നത് വേഗത്തിലായി. പുലര്‍ച്ചെ 1.55 ഓടെ പതിനെട്ടാമ്തെ ലൈഫ് ബോട്ട് കടലിലേക്കിറക്കിയപ്പോള്‍ 15 അടി മാത്രമേ താഴ്ത്തേണ്ടതായി വന്നുള്ളൂ. കപ്പല്‍ അത്രയധികം മുങ്ങിയിരുന്നു. പുലര്‍ച്ചെ 2.05ന് അവസാനത്തെ ലൈഫ് ബോട്ടും കടലിലിറക്കി. 2.17 ഓ‌ടെ കപ്പല്‍ സമുദ്രത്തിന്റെ അടിയിലേക്ക് പോയി.

ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

ഫോ‌ട്ടോ കടപ്പാട് വിക്കിപീഡിയ

Read more about: history interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X