Search
  • Follow NativePlanet
Share
» »ഉപ്പുവെള്ളവും ശുദ്ധജലവും ഇടകലര്‍ന്ന് വേമ്പനാട് കായല്‍! ഇത് സഞ്ചാരികളുടെ സ്വര്‍ഗ്ഗം

ഉപ്പുവെള്ളവും ശുദ്ധജലവും ഇടകലര്‍ന്ന് വേമ്പനാട് കായല്‍! ഇത് സഞ്ചാരികളുടെ സ്വര്‍ഗ്ഗം

മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വേമ്പനാട് കായലിന്‍റെ പ്രത്യേകതകളിലേക്ക്!!

വേമ്പനാട്ടു കായൽ തിരകൾ വിളിക്കുന്നു തകതിമി തിന്തേയ്... മലയാളികളുടെ മനസ്സില്‍ എന്നും ചന്തത്തില്‍ നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് വേമ്പനാട്ട് കായല്‍... സഞ്ചാരികള്‍ക്കാവട്ടെ കേരള കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടവും. ദൈവത്തിന്‍റെ സ്വന്തം നാടാക്കി കേരളത്തെ മാറ്റുന്നതില്‍ വേമ്പനാട്ട് കായലിന്റെ പങ്ക് വേറെ തന്നെയാണ്. തഞ്ചത്തില്‍ തുഴഞ്ഞു പോകുന്ന ചുണ്ടന്‍ വള്ളവും അലകളെണ്ണി മെല്ലെ ഓളപ്പരപ്പിലൂടെ നീങ്ങുന്ന വഞ്ചിവീടുകളും വേമ്പനാടിന്‍റെ ഒഴിവാക്കാനാവാത്ത കാഴ്ചകളാണ്. മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വേമ്പനാട് കായലിന്‍റെ പ്രത്യേകതകളിലേക്ക്!!

 കേരളത്തിലെ ഏറ്റവും വലിയ കായല്‍

കേരളത്തിലെ ഏറ്റവും വലിയ കായല്‍

കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട്ട് കായല്‍. വിസ്തീർണം 1512 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായാണ് കായല്‍ പരന്നു കിടക്കുന്നത്. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികള്‍ ഒഴുകിയെത്തുന്നതും ഇതിലേക്കാണ്.

ഉപ്പു ജലവും ശുദ്ധജലവും മാറിമാറി

ഉപ്പു ജലവും ശുദ്ധജലവും മാറിമാറി

വെള്ളത്തിന്‍റെ രുചി മാറിമാറി വരുന്ന ഈ കായല്‍ സഞ്ചാരികള്‍ക്ക് ഒരു വിസ്മയം തന്നെയാണ്. വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് ഈ കായലിലുള്ളത്. മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.

മൂന്നു പേരുകള്‍

മൂന്നു പേരുകള്‍

വിവിധ നാടുകളില്‍ വിവിധ പേരുകളില്‍ ഈ വേമ്പനാട്ട് കായല്‍ അറിയപ്പെടുന്നു. കുട്ടനാട് പുന്നമ‌ട തടാകം എന്നും കൊച്ചിയില്‍ കൊച്ചി ലേക്ക് എന്നും വേമ്പനാട് കായല്‍ എന്ന് കോട്ടയം ഭാഗത്തും ഇത് അറിയപ്പെടുന്നു.
PC:Jaseem Hamza

വീരന്‍പുഴ

വീരന്‍പുഴ

വേമ്പനാട്ട് കായല്‍ കൊച്ചിക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത് വീരന്‍പുഴ എന്നാണ്. വേമ്പനാട്ട് കായലിന്‍റെ കൊച്ചിയിലെത്തുമ്പോഴുള്ള വടക്കു പ്രദേശമാണ് വീരന്‍പുഴ എന്നറിയപ്പെടുന്നത്. കൊച്ചി അഴി മുതൽ മുനമ്പം അഴി വരെയുള്ള കായലാണ് വീരൻപുഴ അഥവാ വീരമ്പുഴ എന്നറിയപ്പെടുന്നത്. വൈപ്പിന്‍ ദ്വീപിനോട് ചേര്‍ന്നും വീരന്‍പുഴ തന്നെയാണ് വേമ്പനാട് കായല്‍.

തണ്ണീർമുക്കം ബണ്ട്

തണ്ണീർമുക്കം ബണ്ട്

കുട്ടനാട്ടില്‍ വര്‍ഷം മുഴുവന്‍ ശുദ്ധജലം ലഭിക്കുവാന്‍ സഹായിക്കുന്ന നിര്‍മ്മിതിയാണ് തണ്ണീര്‍മുക്കം ബണ്ട്. വേമ്പനാട്ട് കായലിലെ പ്രധാന ആകര്‍ഷണം കൂടിയാണിത്. കുട്ടനാട്ടിലെ നെല്‍കൃഷിയെ ഉപ്പുവെള്ളത്തില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. വേമ്പനാട്ട് കായലിന്‍റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ കാണുവാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്.

PC:Ezhuttukari

നെഹ്റു ട്രോഫി വള്ളംകളി

നെഹ്റു ട്രോഫി വള്ളംകളി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളം കളി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ജലോത്സവം കാണുവാനായി മാത്രം സഞ്ചാരികള്‍ എത്താറുണ്ട്. എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചയാണിത് അരങ്ങേറുന്നത്.
1952 ല്‍ ആലപ്പുഴ സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന നെഹ്‌റുവിന്റെ യാത്രയില്‍ നിന്നാണ് വള്ളംകളി മത്സരത്തിനു തുടക്കമാവുന്നത്.
ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ ചുണ്ടന്‍വള്ളങ്ങളുടെ മത്സരം കണ്ടുനിന്ന അദ്ദേഹം ആവേശമടക്കാനാവാതെ മത്സരത്തില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറിയത്രെ. ആവേശഭരിതരായ തുഴക്കാര്‍ അദ്ദേഹത്തെയും കൊണ്ട് ജട്ടിയിലേക്ക് പോയി. പിന്നീട് ഡല്‍ഹിയിലെത്തിയ അദ്ദേഹം കയ്യൊപ്പോടുകൂടി തടിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക അയച്ചുകൊടുക്കുകയുണ്ടായി. പിന്നീട് ഇതാണ് നെഹ്‌റു ട്രോഫിയായി മാറിയത്.
1952 മുതല്‍ 1969 വരെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു ഈ വള്ളംകളി മത്സരം അറിയപ്പെട്ടിരുന്നത്. പിന്നീട് നെഹ്‌റുവിനോടുള്ള ആദര സൂചകമായ കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി മാറ്റുകയായിരുന്നു.
വിവിധ ട്രാക്കുകളിലായി 1370 മീറ്റര്‍ നീളം ദൂരമാണ് തുഴഞ്ഞെത്തേണ്ടത്. പത്തു മീറ്റര്‍ വീതിയില്‍ നാലു ട്രാക്കുകളാണ് ഒരുക്കിയിരിക്കുന്നത്.

PC: Avinash Singh

റാംസർ ഉടമ്പടി

റാംസർ ഉടമ്പടി

റാംസർ ഉടമ്പടി പ്രകാരം ഏറെ പ്രാധാന്യമുള്ള ത‌‌ടാകമാണ് വേമ്പനാ‌ട്ട് കായല്‍. തണ്ണീര്‍ത്തടങ്ങളെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും മറ്റുംമായി ഇറാനിലെ റംസാറില്‍ ഒരു ഉച്ചകോടി നടക്കുകയുണ്ടായി. 1971 ല്‍ ആയിരുന്നു ഇത്.തണ്ണീർത്തടങ്ങളുടെയും വിഭവങ്ങളുടെയും സംരക്ഷണവും വിവേകപൂർവമായ വിനിയോഗവുമാണ് ഇതിന്റെ ലക്ഷ്യം. ഈ ഉടമ്പടി പ്രകാരം 2293 തണ്ണീര്‍ത്തടങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ള 26 തണ്ണീര്‍ത്തടങ്ങളില്‍ ഒന്നാണ് വേമ്പനാട്ട് കായല്‍.

ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍

Read more about: lake kerala തടാകം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X