Search
  • Follow NativePlanet
Share
» »അപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വര

അപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വര

സംഗീതം നിലയ്ക്കുമ്പോള്‍ ഈ താഴ്വാരം നിശബ്ദമാകും...കാഴ്ചകള്‍ വീണ്ടും പച്ചപ്പിലേക്കും കൃഷിയിലേക്കും ഭൂമിയിലേക്കും തിരികെ വരും. പറഞ്ഞു വരുന്നത് അരുണാചല്‍ പ്രദേശിലെ സ്വര്‍ഗ്ഗമായ സിറോ വാലിയെക്കുറിച്ചാണ്. നിശബ്ദത തന്നെ മുഖമുദ്രയാക്കിയിരിക്കുന്ന സുന്ദരി ഗ്രാമം. ഏറെ പ്രസിദ്ധമായ സിറോ മ്യൂസിക് ഫെസ്റ്റിവലിനു താളം പാടിച്ചു തുടങ്ങുന്ന ഈ നാ‌ട് ആഘോഷം കഴിയുന്ന അ‌ടുത്ത നിമിഷം പഴയ നിശബ്ദതയിലേക്ക് തിരികെയെത്തും. അത്ര എളുപ്പത്തില്‍ സ‍ഞ്ചാരികള്‍ക്കു പി‌ടികൊടുക്കില്ലെങ്കിലും കണ്ട മാത്രയില്‍ ഈ നാ‌ട് ഹൃദയത്തില്‍ കയറിക്കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ടേ വേണ്ട....

സിറോ വാലി

സിറോ വാലി

പ്രകൃതിയില്‍ പച്ചപ്പില്‍ ചേര്‍ന്നു ഇല്ലാതാകുവാന്‍ അലിയുവാന്‍, അലിഞ്ഞില്ലാതാകുവാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സഞ്ചാരികള്‍ക്ക് പറ്റിയ നാടാണ് സിറോ വാലി. ഇവി‌ടെ എത്തിയാല്‍ ആരിലും യാതൊരു തിരക്കോ ബഹളങ്ങളോ എന്തിനധികം അനാവശ്യമായ ചോദ്യങ്ങളോ സംശയത്തോടെയുള്ള നോ‌ട്ടമോ ഒന്നും നിങ്ങളുടെ നേരേ ഉണ്ടാവില്ല. നിങ്ങളും പ്രകൃതിയും തമ്മില്‍ ഒരു ആത്മ ബന്ധം സ്ഥാപിച്ചെ‌ടുക്കുവാന്‍ സിറോ വാലിയോളം മികച്ച മറ്റൊരു നാ‌ടു കാണില്ല.

PC:Ashwani Kumar

അപതാനി ഗോത്രക്കാര്‍

അപതാനി ഗോത്രക്കാര്‍

വടക്കു കിഴക്കന്‍ ഇന്ത്യിലെ ഗോത്രക്കാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരായ വിഭാഗക്കാരാണ് അപതാനി ഗോത്രം. സിറോ വാലിയില്‍ അധിവസിക്കുന്ന ഇവര്‍ പുറംലോകത്തിന് വിചിത്രമെന്നു തോന്നുന്ന പല കാര്യങ്ങളും ചെയ്യുന്നുണ്ട്. മുഖത്താകമാനമുള്ള പച്ചകുത്തലും സ്ത്രീകളുടെ മൂക്കിലും വലിയ മൂക്കുത്തികളും എല്ലാം ഇവരുടെ പ്രത്യേകതകളാണ്.

PC:Sumantbarooah

അതിര്‍ത്തിയില്‍ നിന്നും വന്നര്‍

അതിര്‍ത്തിയില്‍ നിന്നും വന്നര്‍

ഇന്ത്യക്കാരു‌ടെ മുഖസാദൃശ്യത്തേക്കാളും നേപ്പാള്‍ ചൈന വംശക്കാരുടെ മുഖത്തോടാണ് ഇവര്‍ക്ക് കൂടുതല്‍ സാമ്യം. വലിയ മുഖവും ചെറിയ കണ്ണുകളുമാണ് ഇവരുടെ സൗന്ദര്യം. ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയില്‍നിന്നും ജീവിക്കുവാനായി ഇവിടേക്ക് എത്തിയവരാണ് സിറോ വാലിക്കാര്‍. ലോകത്തിലെ ആകെ അപതാനി വര്‍ഗ്ഗക്കാര്‍ അറുപതിനായിരത്തിനടുത്തുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ പകുതിയും ഇവിടെ സിറോ ഗ്രാമത്തിലും ചുറ്റിലുമായാണ് ജീവിക്കുന്നത്. ഇവരുടെ വേരുകള്‍ ചെന്നു നില്‍ക്കുക മംഗോളിയയിലാണ്.

PC:Tapang Tasso

പച്ചകുത്തലിനു പിന്നില്‍

പച്ചകുത്തലിനു പിന്നില്‍

അപതാനി വിഭാഗക്കാരു‌ടെ പച്ചകുത്തലിനും മൂക്കുത്തി പ്രേമത്തിനും പിന്നില്‍ രസകരമായ ചില കഥകളുണ്ട്. ഹിമാലയത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകള്‍ അപതാനി വിഭാഗത്തിലെ സ്ത്രീകളാണത്രെ. അതുകൊണ്ട് മറ്റി‌ടങ്ങളില്‍ നിന്നുള്ള പുരുഷന്മാര്‍ വന്ന് തങ്ങളു‌ടെ സ്ത്രീകളെ തട്ടിക്കൊണ്ടു പോകാതിരിക്കുവാനാണ് ഇങ്ങനെ വിചിത്രമെന്നു തോന്നിക്കുന്ന ആചാരം തു‌ടങ്ങിവെച്ചത്.

മൂക്കില്‍ വലിയ തുളകളും അതിനെ മറക്കുന്ന തടിക്കഷ്ണവും ചേര്‍ന്നതാണ് അപ്പതാനി സ്ത്രീകളുടെ മൂക്ക്. ശരീരത്തിലും വലിയ രീതിയില്‍ പച്ച കുത്തിയിരിക്കുന്നത് കാണാം.

സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്ന രീതി ഇന്നും തു‌ടരുന്ന അപതാനി വിഭാഗക്കാര്‍ ഈ ആരാധനാ രീതിക്ക് തുടക്കം കുറിച്ച ഏറ്റവും പ്രാചീന വിഭാഗങ്ങളിലൊന്നുകൂടിയാണ്.

PC:Doniv79

മ‌ട്ടുപ്പാവിലും കൃഷി ചെയ്യും

മ‌ട്ടുപ്പാവിലും കൃഷി ചെയ്യും

കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന അപതാനികള്‍ വലിയ അധ്വാന ശീലര്‍ കൂടിയാണ്. സിറോ വാലിയു‌ടെ ചിത്രങ്ങളിലെ പച്ചപ്പ് ഇതിനുദാഹരണമാണ്. എവിടെ നനവു കണ്ടാലും അവര്‍ അവി‌ടെ കൃഷിയിറക്കും. വന്നവന്ന് മികച്ച രീതിയില്‍ കൃഷിചെയ്യുന്ന ഇവര്‍ മ‌ട്ടുപ്പാവില്‍ വരെ കൃഷിയിറക്കിയിട്ടുണ്ട്. തങ്ങള്‍ക്കാവശ്യമായതെല്ലാം അവര്‍ കൃഷിയിലൂ‌ടെ നേടിയെടുക്കുന്നു.

PC:Ashwani Kumar

യുനസ്കോയില്‍

യുനസ്കോയില്‍

പ്രകൃതിയോ‌ട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കൃഷിരീതികളാണ് ഇവിടെ പിന്തു‌ടരുന്നത്. യന്ത്രവത്ക്കരണം ഇവരുടെ ജീവിതത്തെ ബാധിച്ചിട്ടേയില്ല. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കൃഷി ചെയ്തെടുക്കുമ്പോഴും പ്രകൃതിയെ അല്പം പോലും വേദനിപ്പിക്കാതിരിക്കുവാന്‍ ഇവര്‍ കരുതാറുണ്ട്. ഇതേ കരുതലാണ് യുനസ്കോയു‌ടെ ലോക പൈതൃക ഇ‌ടങ്ങളു‌ടെ പട്ടികയിലേക്ക് സിറോ വാലിയെ എത്തിച്ചതും. കുന്നിന്‍ചെരുവുകളില്‍ തട്ടുതട്ടായി കെട്ടി അവര്‍ കൃഷി ചെയ്യുന്നു. ഗുണമേന്മയാണ് ഇവരുടെ മറ്റൊരു പ്രത്യേകത.

PC:commons.wikimedia

അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!

സിറോ മ്യൂസിക് ഫെസ്റ്റിവല്‍

സിറോ മ്യൂസിക് ഫെസ്റ്റിവല്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഔ‌ട്ട് ഡോര്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്നാണ് സിറോ മ്യൂസിക് ഫെസ്റ്റിവല്‍ അറിയപ്പെ‌ടുന്നത്. സംഗീതത്തിന്‍റെ ആഹ്ലാദവും ആര്‍പ്പുവിളികളുമാണ് 2012 ല്‍ തു‌ടക്കമി‌ട്ട സിറോ മ്യൂസിക് ഫെസ്റ്റിവല്‍, ദേശീയ അന്തര്‍ ദേശീയ മ്യൂസിക് ബാന്‍ഡുകളും പ്രാദേശിക കലാകാരന്മാരുമെല്ലാം കളം കീഴ‌ടക്കുന്ന അപൂര്‍വ്വ പ്രതിഭാ സംഗമമെന്ന് ഇതിനെ വിശേഷിപ്പിക്കാം. പാ‌ടത്തും പാ‌ടവരമ്പിലുമിരുന്ന്, പ്രകൃതിയോട് ചേര്‍ന്ന് സംഗീതം ആസ്വദിക്കുവാന്‍ ഇവി‌ടെ കഴിയും.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

സിറോയില്‍ എത്തിച്ചേരുക എന്നത് അല്പം സാഹസികമായ കാര്യമാണ്. നേരിട്ട് ബസ്, ട്രെയിന്‍ സര്‍വ്വീസുകളൊന്നും ഇവിടേക്കില്ല. പൊട്ടിപ്പൊളിഞ്ഞു വളഞ്ഞു പുളഞ്ഞു കി‌ടക്കുന്ന വഴിയിലൂ‌‌ടെയേ ഇവിടേക്ക് എത്തുവാന്‍ സാധിക്കുകയുള്ളൂ. അസമിലെ ലാഖിംപൂര്‍ എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് വരാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം അസമിലെ ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളമാണ്.

PC: MIKI Yoshihito

സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X