Search
  • Follow NativePlanet
Share
» »പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍

പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍

വിശ്വാസികളുടെ ഇടയിലേക്ക് അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത തിരുവന്നതപുരത്തെ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

പത്മനാഭന്‍റെ നാട് എന്ന ഒരൊറ്റ വിശേഷണം മാത്രം മതി തിരുവനന്തപുരത്തിനെ വിശ്വാസികളുടെ യാത്രയില്‍ അടയാളപ്പെടുത്തുവാന്‍. പത്മനഭ സ്വാമി ക്ഷേത്രം കൂടാതെ വേറെയും നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തിരുവന്തപുരത്തുണ്ട്. വിശ്വാസവും ആചാരങ്ങളും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ , ഓരോരോ കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച, ഐതിഹ്യവും കഥകളുമുള്ള ക്ഷേത്രങ്ങള്‍. പലപ്പോഴും ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെയും ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തിന്‍റെയും വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെയും മഠവൂർ പാറ ഗുഹാക്ഷേത്രത്തിന്‍റെയും മുന്നില്‍നിന്നും മാറി നില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. വിശ്വാസികളുടെ ഇടയിലേക്ക് അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത തിരുവന്നതപുരത്തെ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

 അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള 101 ശിവാലയങ്ങളിലെ ക്ഷേത്രമാണ് തിരുവനന്തപുരം അമരവിളയില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം മഹാദേവക്ഷേത്രംമഹാദ്വനെ ആരാധിക്കുന്ന ഈ ക്ഷേത്രം നിര്‍മ്മിച്ച പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. രാമേശ്വരന്‍ ആയാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. കേരളത്തിലെ 101 ശിവാലയങ്ങളില്‍ ആകെ രണ്ട് രാമേശ്വരം ക്ഷേത്രങ്ങളാണുള്ളത്. അതില്‍ രണ്ടാമത്തേത് സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്.

PC: RajeshUnuppally

ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തിരുവനന്തപുരം നഗരത്തിലെ കൊച്ചുള്ളൂര്‍ എന്ന സ്ഥലത്താണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് അയ്യപ്പനായിരുന്നു ഇവിടുത്തെ പ്രതിഷ്ഠ. പിന്നീട് കഥകളനുസരിച്ച് ഒരു ദിവസം അയ്യപ്പന്‍ നെടുമങ്ങാട് രാജാവിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ സഹോദരമായ സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെടുകയും രാദാവ് അനുസരിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടം സുബ്രഹ്മണ്യ ക്ഷേത്രമായതത്രെ. ശാസ്താവ്, ഗണപതി, ശിവൻ, നാഗദൈവങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

PC: Dvellakat

കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം

കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം

ജില്ലയിലെ മറ്റൊരു പൗരാണിക ക്ഷേത്രമാണ് കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പേരു വന്നത് എന്നാണ് വിശ്വാസം. ഗണപതിയും നാഗദൈവമായ വാസുകിയുമാണ് ഇവിടുത്തെ ഉപദേവതകള്‍. ധനുമാസത്തിലാണ് ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം നടക്കുന്നത്.

PC:RajeshUnuppally

കാളിമല

കാളിമല

തിരുവനനന്തപുരം ജില്ലയിലെ വിശ്വാസ കേന്ദ്രങ്ങളില്‍ ഒ്നനാണ് കാളിമല. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന കാളിമല പൊങ്കാല അര്‍പ്പണത്തിനു പ്രസിദ്ധമാണ്. വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടി എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിന്‍റെ ചരിത്രവും ഐതിഹ്യവും ഏറെക്കുറെ അജ്ഞാതമാണ്. ചിത്രപൗർണമി നാളിലെ ചിത്ര പൌർണമി പൊങ്കാല ഏറെ പ്രസിദ്ധമാണ്. ഇവിടുത്തെ ഉറവയില്‍ നിന്നും വരുന്ന കാളീതീര്‍ത്ഥം വിശുദ്ധമാണെന്നാണ് വിശ്വാസം. വിനോദ സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്.

 ഗാന്ധാരി അമ്മൻ കോവിൽ

ഗാന്ധാരി അമ്മൻ കോവിൽ

ഗാന്ധാരി അമ്മനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഗാന്ദാരി അമ്മന്‍ കോവില്‍ മേലേ തമ്പാനൂരിലെ ശാന്തി നഗര്‍ റോഡിലാണ് ആണ് ഉള്ളത്. അധികമൊന്നും അറിയപ്പെടാത്ത ഈ ക്ഷേത്രത്തില്‍ ചിത്ര പൗര്‍ണ്ണമിയിലാണ് പ്രധാന ആഘോഷം. ഗണേശ, നാഗരാജ്, മന്ത്രമൂർത്തി തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന ഉപദേവതകള്‍.

PC:Ranjithsiji

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ലോകവിനോദ സഞ്ചാരഭൂപടത്തില്‍ ഏറ്റവും പുതുതായി ചേര്‍ന്നിരിക്കുന്ന ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ഇവിടം നെയ്യാറ്റിന്‍കരയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. 111 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഹാശിവലിംഗം ലോകത്തിലെ ഏറ്റവും ഉയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ധ്യാനിക്കുവാനും ആരാധിക്കുവാനുമായി നിർമ്മിച്ചിരിക്കുന്ന ഈ മഹാശിവലിംഗത്തിനുള്ളില്‍ 108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും കാണാം,. മനുഷ് ശരീരത്തിലെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിർമ്മിച്ച ആറു ധ്യാനമുറികൾ ഈ മഹാശിവലിംഗത്തിനുള്ളിൽ ഉണ്ട്. വ്യത്യസ്തങ്ങളായ ധർമ്മങ്ങളും ഫലങ്ങളുമാണ് ഈ ആറു ധ്യാനമുറികൾക്കും ഉള്ളത്.

PC:Aadhi Dev

 മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

അപൂര്‍വ്വതകളും പ്രത്യേകതകളും ഏറെയുള്ള മറ്റൊരു തിരുവനന്തപുരം ക്ഷേത്രമാണ് മലയന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രഗോപുരത്തില്‍ വെച്ചാണ് കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത്‌ എന്നാണ് വിശ്വാസം,
മാങ്കുന്നുമല, എള്ളുമല എന്നീ രണ്ടു മലകളുടെ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന മലയന്‍കീഴി ക്ഷേത്രത്തിന് തിരുവല്ല ക്ഷേത്രത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തിനും ഒപ്പമാണ് വിശ്വാസികള്‍ നല്കുന്ന സ്ഥാനം. തിരുവല്ല ക്ഷേത്രത്തില്‍ പ്രതിഷ്ഠക്കുവാനായി ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും ഇവിടെ പ്രതിഷ്ഠയുണ്ട്.

ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!!കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!!കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം

പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം

പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം. നിര്‍മ്മിതിയില്‍ ഏറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രം നാലമ്പലത്തിന് മുൻപിലായി യജ്ഞശാലയുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. 11 മഹാരുദ്രയജ്ഞങ്ങൾക്കു സാക്ഷിയായ ഈ ക്ഷേത്രത്തില്‍ മഹാദേവനൊപ്പം പാര്‍വ്വതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

PC:Sanalkumarsidhu

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍മൂന്നൂ രൂപത്തിലുള്ള വിഷ്ണു, ഇന്നും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം, കാഞ്ചീപൂരത്തെ അത്ഭുതങ്ങള്‍

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

Read more about: thiruvananthapuram temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X