Search
  • Follow NativePlanet
Share
» »ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍

ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍

ഇതാ കര്‍ണ്ണാടകയിലെ തീര്‍ത്തും അറിയപ്പെടാതെ കിടക്കുന്ന, അതേസമയം ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ അനുഗ്രഹങ്ങള്‍ നല്കുന്ന കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

ഹൊയ്സാല മുതല്‍ ചെന്നകേശവ വരെയും ഹംപി മുതല്‍ കൊല്ലൂര്‍ വരെയും നീണ്ടു കിടക്കുന്ന കര്‍ണ്ണാടകയുടെ ക്ഷേത്രപാരമ്പര്യം പകരം വയ്ക്കുവാനില്ലാത്തതാണ്. പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും മാറി കര്‍ണ്ണാടകന്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങള്‍ അത്രയധികം പ്രശസ്തമല്ലെങ്കിലും ശക്തിയുടെ കാര്യത്തില്‍ മുന്നിലാണ്. എണ്ണത്തില്‍ കുറവാമെങ്കില്‍ തന്നെയും ഇവിടെ പ്രാര്‍ത്ഥിച്ചാലുള്ള അനുഗ്രഹങ്ങള്‍ എത്ര പറഞ്ഞാലും തിരാത്തവയാണ്. പലപ്പോഴും ഈ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാത്തതു കാരണമാണ് ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവു വരുന്നത്. ഒരിക്കല്‍ ഈ ക്ഷേത്രങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ എന്തു വില കൊടുത്തും വിശ്വാസികള്‍ ഇവിടെ എത്തിയിരിക്കും. ഇതാ കര്‍ണ്ണാടകയിലെ തീര്‍ത്തും അറിയപ്പെടാതെ കിടക്കുന്ന, അതേസമയം ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ അനുഗ്രഹങ്ങള്‍ നല്കുന്ന കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

 അനേഗുഡ്ഡേ ശ്രീ വിനായക ക്ഷേത്രം

അനേഗുഡ്ഡേ ശ്രീ വിനായക ക്ഷേത്രം

ഉഡുപ്പി ജില്ലയിലെ കുന്ദാപുരയില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അനേഗുഡ്ഡേ ശ്രീ വിനായക ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമല്ലെങ്കിലും കുന്ദാപുരയിലെ വിശുദ്ധ ക്ഷേത്രങ്ങളിലൊന്നാണിത്. കുംബാഷി എന്നു പൊതുവെ അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ഗണേശനെയാണ് ആരാധിക്കുന്നത്. കുംഭേശ്വരന്‍ എന്ന അസുരനില്‍ നിന്നുമാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നത്. ഒരിക്കല്‍ കഠിനമായ വരള്‍ച്ച ഈ പ്രദേശത്ത് അനുഭവപ്പെട്ടപ്പോള്‍ അഗസ്ത്യ മുനി ഇവിടെ എത്തുകയും സമുദ്രത്തിന്റെ രാജാവായ വരുണനെ പ്രസാദിപ്പിക്കുവാന്‍ തപസ് തുടങ്ങുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ ഇവിടെ എത്തിയ കുംഭേശ്വരന്‍ തപസ്സിനിടയില്‍ മഹര്‍ഷിയെ ശല്യപ്പെടുത്തുവാന്‍ ആരംഭിച്ചു. ഇതില്‍ കുപിതനായ മഹര്‍ഷിയുടെ പ്രാര്‍ത്ഥന കേട്ട ഭീമസേനന്‍ ഗണേശനോട് പ്രാര്‍ത്ഥിച്ച് ആയുധം ലഭിച്ച് ഒടുവില്‍ അസുരനെ കൊന്നു. അതിനു ശേഷം ഇവിടം അറിയപ്പെടുന്നത് കര്‍ണ്ണാടകയിലെ മുക്തി സ്ഥലം എന്നാണ്. കുന്നിന്‍മുകളിലാണ് ഇവിടുത്തെ ഗണേശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:anegudde.in

 ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം

ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം

കര്‍ണ്ണാടകന്‍ തീരത്തെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം. ലങ്കയിലെ രാജാവായിരുന്ന രാവണന്‍ ശിവനോട് പ്രാര്‍ത്ഥിച്ച് ആത്മലിംഗം കരസ്ഥമാക്കി, ഒരിക്കല്‍ നിലത്തുവെച്ചാല്‍ പിന്നീട് ഒരിക്കലും അവിടെ നിന്നും അത് അനങ്ങില്ല എന്ന പ്രത്യേകത ഈ ആത്മ ലിംഗത്തിനുള്ളതിനാല്‍ വഴിയിലൊരിടത്തും വയ്ക്കരുതെന്ന് നിര്‍ദ്ദേശിച്ചാണ് ശിവന്‍ ഇതു നല്കിയത്. എന്നാല്‍ രാവണന്‍ ആത്മലിംഗ് കൊണ്ടുപോയതറിഞ്ഞ് ഭയപ്പെട്ട മറ്റു ദേവഗണങ്ങള്‍ എങ്ങനെയെങ്കിലും ഇത് തിരികെ എത്തിക്കുവാന്‍ ഗണേശനെ കൂട്ടുപിടിച്ചു.ഒരു ബ്രാഹ്മണ ബാലനായി രാവണന്‍ണെ മുന്നില്‍ ഗണേശനെത്തി. സന്ധ്യാ പൂജ ചെയ്യുവാന്‍ സമയമായിരുന്നതിനാല്‍ ആ ബാലനെ വിശ്വസിച്ച് രാവണന്‍ ആ വിഗ്രഹം ഏല്‍പ്പിച്ചു.കൗശലക്കാരനായ ഗണേശന്‍ പൂജയ്ക്കായി രാവണന്‍ കടലിലിറങ്ങിയ സമയം നോക്കി ആ ആത്മലിംഗം താഴെയിട്ടു. ആത്മലിംഗം പതിച്ച സ്ഥലത്താണ് ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം.

PC:Nimishaa001

 മഹാലസ നാരായണി ക്ഷേത്രം ബസ്റൂര്‍

മഹാലസ നാരായണി ക്ഷേത്രം ബസ്റൂര്‍

ഏകദേശം 500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മഹാലസ നാരായണി ക്ഷേത്രം കുന്ദാപുരയിലാണ് സ്ഥിതി ചെയ്യുന്നത്. ഗോവയിലെ മര്‍ഡോലിലുള്ള മഹാലസ നാരായണി ക്ഷേത്രത്തിന്‍റെ അതേ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിമനോഹരമായ രീതിയില്‍ കൊത്തുപണികളും വിഗ്രഹങ്ങളും ഒക്കെയായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്വാഗത ഗോപുരവും ദീപസ്തംഭവും ചൗകിയും ജയ-വിജയ പ്രതിമകളും ഗര്‍ഭ ഗൃഹവും ഒക്കെയായി വളരെ കലാപരമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
PC:basrur.mahalasa.org

ഹട്ടിനഗഡി സിദ്ധിവിനായക ക്ഷേത്രം

ഹട്ടിനഗഡി സിദ്ധിവിനായക ക്ഷേത്രം

സിദ്ധിവിനായക ക്ഷേത്രത്തിന് ഏറെ പ്രസിദ്ധമായ സ്ഥലമാണ് ഹട്ടിനഗഡി. വരാഹി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 7 അല്ലെങ്കില്‍ 8 എട്ട് നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ജഡ പിടിച്ച മുടിയാണ് ഇവിടെ ഗണേശന്റ തലയിലുള്ളത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം കൂടിയാണിത്. ഇത് കൂടാതെ കൃത്യമായ അളവില്‍ ഇവിടുത്തെ ഗണേശ വിഗ്രഹം വളരാറുണ്ട്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ എന്ത് ആഗ്രഹവും സഫലമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കറുത്ത മാര്‍ബിളിലാണ് ക്ഷേത്രം മുഴുവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2.5 അടി ഉയരത്തിലുള്ള സാലിഗ്രാമ ശിലകളിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്.

ശ്രീ ഇന്ദ്രാണി പഞ്ചദുര്‍ഗ്ഗ പരമേശ്വര ക്ഷേത്രം

ശ്രീ ഇന്ദ്രാണി പഞ്ചദുര്‍ഗ്ഗ പരമേശ്വര ക്ഷേത്രം

ഉഡുപ്പിയില്‍ മണിപ്പാലിനടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ശ്രീ ഇന്ദ്രാണി പഞ്ചദുര്‍ഗ്ഗ പരമേശ്വര ക്ഷേത്രം. പഞ്ചദുര്‍ഗ്ഗാ ഭാവത്തില്‍ ദുര്‍ഗ്ഗാദേവി ദര്‍ശനം നല്കിയ ഇടമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ചദുര്‍ഗ്ഗാ വിഗ്രഹത്തിനു തൊട്ടുപുറകിലായി ഒരു വനദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹവും കാണാം. 11-ാം നൂറ്റാണ്ടുമുതല്‍ നിലവിലുള്ളതാണ് ഈ ക്ഷേത്രം. എന്നാല്‍ ഇന്നു കാണുന്ന ക്ഷേത്രത്തിന്റെ രൂപം 1993 ല്‍ പുനരുദ്ധാരണം നടത്തിയതാണ്. നേപ്പാളിലെ പ്രസിദ്ധമായ പശുതി ക്ഷേത്രത്തിലെ പുരോഹിതമായിപുന്ന രവി പത്മനാഭ ശാസ്ത്രിയുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടത്തിയത്. ശക്തി പീഠങ്ങളിലൊന്നുകൂടിയാണ് ഈ ക്ഷേത്രം.

PC: Quantumquark

സിഗന്‍ദൂര്‍ ചൗദേശ്വരി ക്ഷേത്രം

സിഗന്‍ദൂര്‍ ചൗദേശ്വരി ക്ഷേത്രം

300 വര്‍ഷത്തിലധികം പഴക്കമുള്ള സിഗന്‍ദൂര്‍ ചൗദേശ്വരി ക്ഷേത്രം പച്ചപ്പിനു നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്രമാണ്. കള്ളന്മാരോടുള്ള ഭയം മാറ്റിത്തരുന്ന ദേവി എന്ന നിലയില്‍ ചൗദേശ്വരി വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. വിശ്വാസികള്‍ക്കു മാത്രമല്ല, അവരുടെ സ്വത്തുക്കള്‍ക്കും ഭൂമിക്കും പണത്തിനും ബന്ധുക്കള്‍ക്കും മറ്റും ദേവി സംരക്ഷണം നല്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:sigandurchowdeshwari

സൗദഡ്ക ശ്രീ മഹാഗണപതി ക്ഷേത്രം

സൗദഡ്ക ശ്രീ മഹാഗണപതി ക്ഷേത്രം

ദക്ഷിണ കന്നഡയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സൗദഡ്ക ശ്രീ മഹാഗണപതി ക്ഷേത്രം കര്‍ണ്ണാടകയിലെ അധികം അറിയപ്പെടാത്ത ഗണപതി ക്ഷേത്രമാണ്. പ്രത്യേകിച്ച് ശ്രീകോവിലുകളൊന്നുമില്ലാത്ത ഒരിടത്താണ് ഇവിടെ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പച്ചപ്പിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരിക്കലും അടക്കാറില്ല. പ്രത്യേക ആഗ്രഹങ്ങള്‍ സാധിക്കുവാനായി ഇവിടെ മണി കെട്ടിത്തൂക്കിയാല്‍ മതി എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ക്ഷേത്രപരിസരത്തെല്ലാം വ്യത്യസ്ത വലുപ്പത്തിലുള്ള നിരവധി മണികള്‍ കാണാം. ഒരു മരത്തിനു താഴെയായാണ് ഇവി‌‌‌‌ടുത്തെ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ബല്‍ത്തങ്ങാ‌‌‌‌‌ടിയിലെ അധികം അറിയപ്പെ‌‌ടാത്ത ക്ഷേത്രം കൂ‌‌ടിയാണിത്.

പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര്‍ ക്ഷേത്രം

പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര്‍ ക്ഷേത്രം


പുത്തൂരില്‍ സ്ഥിതി ചെയ്യുന്ന 12-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഹാലിംഗേശ്വര്‍ ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യ പ്രതിഷ്ഠ. സ്മാര്‍ത്ത സ്ഥാനിക വിഭാഗത്തില്‍പെ‌ട്ട ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ വെറും നിലത്തുവെച്ച് പൂജ ന‌ടത്തി. പിന്നീ‌ട് അദ്ദേഹം ആ ശിവലിംഗം എ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അത് അനങ്ങിയില്ല. രാജാവിന്റെയും പ‌ടയാളികളുടെയും സഹായം തേ‌ടിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. അവസാനം രാജാവിന്റെ ആനയെത്തന്നെ ശിവലിംഗം ഉയര്‍ത്തുവാന്‍ ക‌‌ൊണ്ടുവന്നുവെങ്കിലും പെട്ടന്ന് ശിവലിംഗം വളരുവാന്‍ തു‌‌ടങ്ങി. ആനയെയും തകര്‍ത്ത് മഹാശിവലിംഗമായി അത് രൂപാന്തരപ്പെ‌ട്ടു. ഇതാണ് ഈ ക്ഷേത്രത്തിനു പിന്നിലെ കഥ.
PC:Vinay bhat

ഗുഡ്ഡാ‌ട്ടു വിനായക ക്ഷേത്രം

ഗുഡ്ഡാ‌ട്ടു വിനായക ക്ഷേത്രം

മാംഗ്ലൂര്‍ ‌ടൗണില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുഡ്ഡാ‌ട്ടു വിനായക ക്ഷേത്രം800 വര്‍ഷം പഴക്കമുള്ളതാണെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. ഉറങ്ങിക്കി‌ടക്കുന്ന ആനയുടെ രൂപത്തിലുള്ള വലിയ കല്ലിനു താഴെയാണ് ഈ ക്ഷേത്രമുള്ളത്. ഭൂമിക്കടയിലുള്ല ഗുഹയില്‍ സ്വയംഭൂവാണ് ഗണേശ വിഗ്രഹമെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. ആയിരകൊ‌ട എന്നറിയപ്പെ‌ടുന്ന ആചാരത്തിന് പ്രസിദ്ധമാണ് ഗുഡ്ഡാ‌ട്ടു വിനായക ക്ഷേത്രം. ശ്രീകോവിലെ വിഗ്രഹത്തിന് ആയിരംകു‌‌ടം വെള്ളം അഭിഷേകമായി സമര്‍പ്പിക്കുന്ന ച‌ടങ്ങാണിത്. ഇത് ചെയ്താല്‍ ചെയ്യുന്നയാള്‍ക്ക് ഭാഗ്യം വരുമെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്.

ശ്രീമഹാകാളി ക്ഷേത്രം

ശ്രീമഹാകാളി ക്ഷേത്രം

ഉഡുപ്പി സിറ്റിയോ‌ട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീമഹാകാളി ക്ഷേത്രം. ആദ്യ കാലങ്ങളില്‍ കല്ലായാണ് മഹാകാളിയെ ആരാധിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ തടിയായാണ് ആരാധിക്കുന്നത്.

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X