Search
  • Follow NativePlanet
Share
» »ശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തും

ശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തും

ഒറ്റ ദര്‍ശനത്തില്‍ തന്നെ ജീവിതത്തെ മാറ്റിമറിക്കുവാന്‍തക്ക ശക്തിയുള്ള കൊല്ലം ജില്ലയിലെ അറിയപ്പെടാതെ കിടക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

അപൂര്‍വ്വങ്ങളായ നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നാടാണ് കൊല്ലം. ആഗ്രസാഫല്യത്തിനായി അരയാലില്‍ മണികെട്ടി പ്രാര്‍ത്ഥിക്കുന്ന കാട്ടില്‍മേക്കതില്‍ ക്ഷേത്രം മുതല്‍ കൗരവരിലെ ദുശ്ശാസനനെ പൂജിക്കുന്ന എണ്ണശ്ശേരി മലനട ക്ഷേത്രവും ശകുനിയെ പ്രതിഷ്ഠിച്ചിരിക്കുന്ന പവിത്രേശ്വരം മലനട ക്ഷേത്രവും അച്ചന്കോവില്‍ ശാസ്താ ക്ഷേത്രവും ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൂടാതെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഒക്കെയായി വിശ്വാസികള്‍ക്ക് പരിചിതമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ കൊല്ലത്തുണ്ട്. എന്നാല്‍ ഇതല്ലാതെ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കൂടിചേരുന്ന നാടാണിത്. പലപ്പോഴും അറിയപ്പെടാതെ കിടക്കുന്നതുകൊണ്ടു മാത്രം വിശ്വാസികള്‍ എത്തിച്ചേരാതെ കിടക്കുന്ന ഈ ക്ഷേത്രങ്ങള്‍ ശക്തിയിലും വിശ്വാസത്തിലും ഏറെ മുന്നിലാണ്. ഒറ്റ ദര്‍ശനത്തില്‍ തന്നെ ജീവിതത്തെ മാറ്റിമറിക്കുവാന്‍തക്ക ശക്തിയുള്ള കൊല്ലം ജില്ലയിലെ അറിയപ്പെടാതെ കിടക്കുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ആനന്ദവല്ലീശ്വരം ക്ഷേത്രം

ആനന്ദവല്ലീശ്വരം ക്ഷേത്രം

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ മൂന്ന് ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ ക്ഷേത്രം അഷ്ടമുടി കായലിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പാര്‍വ്വതി ദേവിയെ ആന്നദവല്ലിയായാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉഗ്രകോപത്തില്‍ നേരത്തെ പ്രതിഷ്ഠിച്ചിരുന്ന മഹാദേവന്‍റെ രൗദ്രം കുറയ്ക്കുവാനാണ് ഇവിടെ ആനന്ദവല്ലീശ്വരിയെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ഒറ്റശ്രീകോവിലിൽ ലക്ഷ്മീ-ഭൂമീസമേതനായ മഹാവിഷ്ണുവും അവതാരമായ ശ്രീകൃഷ്ണനും കുടികൊള്ളുന്ന ഇവിടെ ശിവനും വിഷ്ണുവും പത്നീസമേതരായി കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ്.

PC:RajeshUnuppally

എണ്ണശ്ശേരി മലനട

എണ്ണശ്ശേരി മലനട

ദക്ഷിണേന്ത്യയിലെ ഏക ദുശ്ശാസന ക്ഷേത്രമാണ് എണ്ണശ്ശേരി മലനട ക്ഷേത്രം, ആരാധനയ്ക്കായി പ്രത്യേക ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരതവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പാണ്ഡവരെ അന്വേഷിച്ചെത്തിയ കൗരവരെ ഇവിടുത്തെ കുറുവ സ്ത്രീ സത്കരിച്ചുവെന്നും ഇതില്‍ സംപ്രീതനായ കൗരവ രാജാവ് ഇവര്‍ക്ക് 101 ഏക്കര്‍ സ്ഥലം നല്കി എന്നുമൊരു വിശ്വാസമുണ്ട്. ഇവിടുത്തെ കെട്ടുത്സവം വളരെ പ്രസിദ്ധമാണ്.

PC:SUMITH4U

കടയ്ക്കൽ ദേവീക്ഷേത്രം

കടയ്ക്കൽ ദേവീക്ഷേത്രം

ജാതിമതഭേതമില്ലാതെ വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രമാണ് കടയ്ക്കല്‍ ദേവീക്ഷേത്രം. പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തില്‍ പരാശക്തിയുടെ അവതാരമായ ഭദ്രകാളിയാണ് കടയ്ക്കലമ്മ എന്ന പേരില്‍ ആരാധിക്കുന്നത്. ഇവിടുത്തെ കടക്കല്‍ തിരുവാതിര എറെ പ്രസിദ്ധമാണ്. സാധാരണ ക്ഷേത്രങ്ങളിലേതു പോലെ ബ്രാഹ്മണരല്ല ഇവിടെ ക്ഷേത്രപൂജകള്‍ നടത്തുന്നത്.

PC:Adithyan p lal

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

ആനന്ദവല്ലീശ്വരം ക്ഷേത്രം കഴിഞ്ഞുള്ള അടുത്ത ശിവക്ഷേത്രമാണ് കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വട്ടെഴുത്ത് ലിപിക്കു ശിലാലിഖിതത്തിനും പേരുകേട്ട ക്ഷേത്രമാണ്. എന്നാല്‍ ഇവിടുത്തെ പല ശിലാലിഖിതങ്ങളും വായിക്കുവാന്‍ കഴിയാത്ത നിലയിലാണുള്ളത്.PC:RajeshUnuppally

ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം

ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം ഓച്ചിറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ്. തീര്‍ത്തും ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദാരുശില്പങ്ങള്‍ക്കും ഏറെ പ്രസിദ്ധമാണ്. മറ്റൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത ഒറ്റക്കൊമ്പന്‍റെ പ്രതിഷ്ഠയും ഇവിടെയുണ്ട്. പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയെ ഇവിടെ ഉപദേവനാക്കിയാണ് ഇതിനു പിന്നിലെ കഥ. ഇവിടെയെത്തി 21 ദി വസം രാവിലെ നിർമ്മാല്യ ദർശിച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സാഫല്യമാകുമെന്നാണ് വിശ്വാസം.

PC:RajeshUnuppally

 തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം

തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം

മഹിഷാസുര മർദ്ദിനി ഭാവത്തിലുള്ള ദുർഗ്ഗയെ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രസിദ്ധമായ ദുര്‍ഗ്ഗാ ക്ഷേത്രമാണ് തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം. പത്തനാപുരം തലവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ദാരികനിഗ്രഹം എന്ന തിരു കൊലയുടെ ശബ്ദം കേട്ട ഇടമാണത്രെ. അങ്ങനെയാണ് ഇവിടുത്തെ ക്ഷേത്രത്തിന് തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം എന്ന പേരു വന്നത്. കുംഭ മാസത്തിലെ പൂരം നാളില്‍ നടക്കുന്ന തലവൂര്‍ പൂരം പൂരപ്രേമികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

PC:Naveen Sankar

പടനായർകുളങ്ങര മഹാദേവക്ഷേത്രം

പടനായർകുളങ്ങര മഹാദേവക്ഷേത്രം

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പ്രതിപാദിക്കുന്ന പാഞ്ഞാർകുളമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം ആയതെന്നാണ് വിശ്വാസം. ഒരിക്കല്‍ ശിവനും കൃഷ്ണനും കൂടി ഒരു യാത്രയ്ക്കിടെ ഈ വഴി കടന്നുപോവുകയുണ്ടായി.ന‌ടന്നു തളര്‍ന്ന അവര്‍ വിശ്രമത്തിനായി കരുനാഗപ്പള്ളി തിര‍ഞ്ഞെടുത്തു. അങ്ങനെ ഇരുന്നപ്പോള്‍ ഇവിടെ കുടിയിരിക്കാം എന്നു ശിവനു തോന്നുകയും അദ്ദേഹം കൃഷ്ണനെ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുവാനായി പറഞ്ഞയക്കുകയും ചെയ്തുവത്രെ. അങ്ങനെ പോയ കൃഷ്ണന്‍ മികച്ച ഒരു സ്ഥലം കണ്ടപ്പോള്‍ അവിടെ സ്വയം പ്രതിഷ്ഠ നടത്തിയിരുന്നു. നേരേമേറെ കഴിഞ്ഞിട്ടും തിരികെ വരാതിരുന്ന കൃഷ്ണനെ തിരക്കി പോയപ്പോളാണ് ശിവന്‍ കൃഷ്ണന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ ശിവന്‍ കൃഷണന്‍റെ തൊട്ടടുത്ത് സ്വയം പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇവിടെ ഒരേ നാലമ്പലത്തിനുള്ളില്‍ ശിവപ്രതിഷ്ഠയും കൃഷ്ണ പ്രതിഷ്ഠയും വന്നതെന്നാണ് വിശ്വാസം.

PC:RajeshUnuppally

പവിത്രേശ്വരം മായംകോട്ട് മലഞ്ചരുവ് മലനട

പവിത്രേശ്വരം മായംകോട്ട് മലഞ്ചരുവ് മലനട

ഇന്ത്യയിലെ തന്നെ ഏക ശനി ക്ഷേത്രമാണ് പവിത്രേശ്വരം മായംകോട്ട് മലഞ്ചരുവ് മലനട
ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം.മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്.
PC: Girishchavare

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X