Search
  • Follow NativePlanet
Share
» »മനം മയക്കുന്ന മണാലിയുടെ വിചിത്ര വിശേഷങ്ങൾ

മനം മയക്കുന്ന മണാലിയുടെ വിചിത്ര വിശേഷങ്ങൾ

മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വതങ്ങളും പച്ചപ്പണിഞ്ഞു നിൽക്കുന്ന മലയോരങ്ങളും ഒക്കെയായി കണ്ണുകലെ കുളിർപ്പിക്കുന്ന മണാലിയെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ അറിയാം...

മനം മയക്കി മനസ്സിൽ കയറിക്കൂടുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ് മണാലി.എത്ര കഠിനമായ മഞ്ഞു വീഴ്ചയായാലും സഞ്ചാരികൾ തിരഞ്ഞെത്തുന്ന മണാലിയെക്കുറിച്ച് മലയാളികൾക്ക് മുഖവുരയുടെ ആവശ്യം തന്നെയില്ല. ഹിമാചൽ പ്രദേശിലെ എന്നല്ല,
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കു കൂടിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലി സമുദ്ര നിരപ്പിൽ നിന്നും 1950 മീറ്റർ ഉയരത്തിൽ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്തു തന്നെയാണ് മണാലി എങ്കിലും ഈ സ്ഥലത്തെക്കുറിച്ചുള്ള കാര്യങ്ങൾ അധികമൊന്നും അറിയുവാൻ വഴിയില്ല. മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വതങ്ങളും പച്ചപ്പണിഞ്ഞു നിൽക്കുന്ന മലയോരങ്ങളും ഒക്കെയായി കണ്ണുകലെ കുളിർപ്പിക്കുന്ന മണാലിയെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ അറിയാം...

മണാലിയെന്നാൽ മൂന്നു മലകൾ

മണാലിയെന്നാൽ മൂന്നു മലകൾ

മണാലി എന്നാൽ ഒരു സ്ഥലത്തിന്റെ പേരാണ് എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ മണാലി എന്നാൽ മൂന്നു മലകളുടെ ഒരു കൂട്ടമാണ്. ഓരോ മലയ്ക്കും ഓരോ ഗ്രാമങ്ങളും അതിന് ഓരോ ക്ഷേത്രങ്ങളും ഉണ്ട്. ഓൾഡ് മണാലി(മനു ക്ഷേത്രം), വശിഷ്ഠ(വസിഷ്ഠ ക്ഷേത്രം),ദുങ്ക്രി (ഹഡിംബാ ക്ഷേത്രം) എന്നിങ്ങനെയാണ് മണാലിയുള്ളത്.

PC:Shameer Thajudeen

മനുവിൽ നിന്നുണ്ടായ മണാലി

മനുവിൽ നിന്നുണ്ടായ മണാലി

മണാലിയ്ക്ക് എങ്ങനെയാണ് ആ പേരു ലഭിച്ചത് എന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആദിമ മനുഷ്യനായി ഹൈന്ദവർ കരുതിപ്പോരുന്ന മനു എന്ന മഹർഷിയിൽ നിന്നുമാണ് മണാലി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്. അതിപുരാതന കാലം മുതൽ ഭാരതത്തിൽ നിയസംവിധാനത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നത് മനുവിന്റെ നിയമഗ്രന്ഥം അഥവാ മനുസ്മൃതി ആണെന്നാണ് കരുതപ്പെടുന്നത്. ഇവിടെ പറയപ്പെടുന്ന നാടോടിക്കഥകൾ അനുസരിച്ച് പുരാതന കാലത്തുണ്ടായ ഒരു മഹാവെള്ളപ്പൊക്കത്തിൽ നിന്നും മനു എല്ലാ ജീവജാലങ്ങളെയും രക്ഷിച്ച് ഇവിടെ എത്തിച്ചുവത്രെ. അതിനു ശേഷം ഇവിടം മണാലി എന്ന് അറിയപ്പെടുന്നു എന്നാണ്.അതല്ല, വെള്ളപ്പൊക്കത്തിൽ എല്ലാം നശിപ്പിക്കപ്പെട്ടു കഴിഞ്ഞപ്പോൾ പിന്നെ മനുഷ്യ ജീവനെ അദ്ദേഹം ഇവിടെ വെച്ച് സൃഷ്ടിച്ചു എന്നാണ് മറ്റൊരു കഥ.

പാരാഗ്ലൈഡിങ്ങ്

പാരാഗ്ലൈഡിങ്ങ്

മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഒരു നാടു കാണുവാനും മഞ്ഞിലെ വിനോദങ്ങൾ ആസ്വദിക്കുവാനുമായാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. എന്നാൽ അതിലും കൂടുതലായി ഇവിടെ ആസ്വദിക്കുവാൻ കഴിയുന്നത് ഇവിടുത്തെ പാരാഗ്ലൈഡിങ്ങാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

മണാലിയിലെ റാഫ്ടിങ്

മണാലിയിലെ റാഫ്ടിങ്

മണാലിയിൽ ചെന്നാൽ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത കാര്യങ്ങളിൽ ഒന്നാണ് റാഫ്ടിങ്. കഷ്ടപ്പെടുവാൻ മനസ്സും സാഹസികത അനുഭവിക്കുവാൻ കരുത്തും ഉണ്ടെങ്കിൽ മാത്രമേ ഇതിനൊക്കെ ഇറങ്ങാവൂ എന്നത് വേറെ കാര്യം.
മേയ് മുതൽ ജൂൺ പകുതി വരെയും സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ പകുതി വരെയുമാണ് ഇവിടെ റാഫ്ടിങ്ങ് നടത്താൻ അനുയോജ്യമായ സമയം. പിർഡി എന്ന സ്ഥലത്തു നിന്നും ആരംഭിച്ച് 16 കിലോമീറ്റർ നീളുന്ന യാത്രയ്ക്കു ശേഷം ജിരി എന്ന സ്ഥലത്ത് റാഫ്ടിങ്ങ് അവസാനിപ്പിക്കും. ഇതു കൂടാതെ വേറെയും റൂട്ടുകൾ ഇവിടെയുണ്ട്. സമയത്തിനും പണത്തിനും അനുസരിച്ച് വേണ്ടത് തിരഞ്ഞെടുക്കാം.

വിദേശികൾ കണ്ടെത്തിയ ഇടം

വിദേശികൾ കണ്ടെത്തിയ ഇടം

ഇന്ത്യയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പോലെ യൂറോപ്യന്മാർ തന്നെയാണ് മണാലിയെയും ഇത്ര പ്രശസ്തമാക്കിയത്. അവിചാരിതമായാണ് ഇവിടം അവരുടെ ശ്രദ്ധയിൽ പെടുന്നതെങ്കിലും പിന്നീട് ഇവിടേക്ക് യൂറോപ്യന്മാരുടെയും മറ്റു നാട്ടുകാരുടെയും ഒഴുക്കായിരുന്നു. ഇവിടെയുള്ളവരെ വിവാഹം കഴിച്ച് ഇവിടെ തന്നെ കൂടി. വിദേശികളും കുറവല്ല. ഇവിടെ എത്തി യോഗ പഠിച്ച്, ഇവിടുള്ളവരെ വിവാഹം ചെയ്ത് കഫേ നടത്തുന്ന ധാരാളം ആളുകളെ ഇവിടെ കാണാം.

 ഒരു ഗ്ലോബൽ വില്ലേജ്

ഒരു ഗ്ലോബൽ വില്ലേജ്

ഒരു ആഗോള ഗ്രാമത്തിന്റെ എല്ലാ ഫീലും പകരുന്ന ഇടമാണ് മണാലി. ലോകത്തിന്റെ തന്നെ ചെറിയ ഒരു പരിച്ഛദം ഇവിടുത്തെ യാത്രയിൽ കണ്ടെത്താം. ലോകത്തിന്റെ വിവിധ ഭാഗത്തെ രുചികളും സംസ്കാരങ്ങളും ഒക്കെ ഇവിടെ അറിയാൻ സാധിക്കും.

ഹഡിംബാ ക്ഷേത്രം

ഹഡിംബാ ക്ഷേത്രം

ഭീമന്റെ ഭാര്യയായ ഹഡിംബയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണ് ഇവിടുത്തെ ഹഡിംബാ ക്ഷേത്രം. ഹിമാലയത്തിന്റെ താഴ്വാരത്തിൽ ഒരു ഗുഹാ ക്ഷേത്രമായി സംരക്ഷിക്കുന്ന ഈ ക്ഷേത്രമന്വേഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്.
ഹിഡിംബിനെ കീഴടക്കിയ ഭീമൻ സ്വന്തമാക്കിയതാണ് ഹിഡിംബിന്റെ സഹോദരിയായ ഹിഡിംബയെ. വനവാസം കഴിഞ്ഞ് തിരിച്ചുപോകുവാൻ നേരം ഹിഡിംബ ഭീമനൊപ്പം പോകാൻ തയ്യാറായില്ല. പകരം ഇവിടെ വസിക്കുകയും കാലക്രമത്തിൽ ഒരു ദൈവമായി മാറുകയും ചെയ്തു. ഇതിനു തൊട്ടടുത്തായാണ് ഹിഡിംഹയുടെ മകനായ ഘടോത്ചകനെ ആരാധിക്കുന്ന ക്ഷേത്രവുമുള്ളത്.

PC:Rishabh gaur

 ശവശരീരങ്ങളുടെ കൂമ്പാരമായ റോത്താങ് പാസ്

ശവശരീരങ്ങളുടെ കൂമ്പാരമായ റോത്താങ് പാസ്

മണാലിയിലെത്തുന്നവരുടെ മറ്റൊരു പ്രധാന ആകർഷണമാണ് റോത്താങ് പാസ്. ഈ മലയിടുക്ക് കടന്നു പോകാനുള്ള ശ്രമത്തിനിടയിൽ കാലാവസ്ഥ വില്ലനായെത്തിയപ്പോൾ നിരവധി ആളുകൾക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ഈ സ്ഥലത്തെ ശവശരീരങ്ങളുടെ കൂമ്പാരം എന്നും വിശേഷിപ്പിക്കാറുണ്ട്. സ്കീയിങ്ങിനു ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണെങ്കിലും ഇവിടുത്തെ പ്രതികൂലമായ കാലാസ്ഥ ഇതിനെ മാറ്റി നിർത്തുന്നു.

PC:Aman Gupta

വസിഷ്ഠ് ക്ഷേത്രം

വസിഷ്ഠ് ക്ഷേത്രം

ഇവിടുത്തെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ് വസിഷ്ഠ് ക്ഷേത്രം. വസിഷ്ഠ് ഗ്രാമത്തിൽ മണാലിയിൽ നിന്നും ആറു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലായിരത്തോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഇവിടെ വസിഷ്ഠ മുനി കാലങ്ങളോളം വസിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചൂടു നീരുറവകൾക്കും രാമ ക്ഷേത്രത്തിനും കമ്പിളി വസ്ത്രങ്ങൾക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്.

PC:wikipedia

കുറഞ്ഞത് ഒരു ആപ്പിൾ മരമെങ്കിലും

കുറഞ്ഞത് ഒരു ആപ്പിൾ മരമെങ്കിലും

ലോകത്തിൽ തന്നെ ഏറ്റവും പ്രസ്സതമായ ആപ്പിൾ കൃഷി സ്ഥലമാണ് മണാലി. വ്യത്യസ്ത തരത്തിലുള്ള ഗുണമേന്മയുള്ള ആപ്പിളുകൾ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇവിടുത്തുകാരുടെ പ്രധാന കൃഷി കൂടിയാണിത്. ഓരോ വീടിനും ഒരു ആപ്പിൾ തോട്ടമെങ്കിലും ഉണ്ടാകും എന്നാണ് കണക്ക്. അതില്ലാത്തവർക്ക് ഒന്നോ രണ്ടോ ആപ്പിൾ മരമെങ്കിലും സ്വന്തമായി കാണുമത്രെ. ബിയാസ് നദിയുടെയും താഴ്വരയുടെയും സാമീപ്യമാണ് ഇവിടെ ആപ്പിൾ കൃഷിക്ക് അനുയോജ്യ സാഹചര്യം ഒരുക്കുന്നത്.

യാത്ര ഹിമാചലിലേക്കാണോ? ഒരു നിമിഷം!!യാത്ര ഹിമാചലിലേക്കാണോ? ഒരു നിമിഷം!!

യേശു പുനരവതരിക്കുന്ന മിസോറാമിലെ സോളമൻറെ ക്ഷേത്രം!! യേശു പുനരവതരിക്കുന്ന മിസോറാമിലെ സോളമൻറെ ക്ഷേത്രം!!

ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍ ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!! 43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X