Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ കണ്ണിൽപെടാത്ത പശ്ചിമഘട്ടം!!

സഞ്ചാരികളുടെ കണ്ണിൽപെടാത്ത പശ്ചിമഘട്ടം!!

കേരളത്തിൽ പശ്ചിമഘട്ടത്തിലെ ചില സ്ഥലങ്ങൾ ഇന്നും വലിയൊരു വിഭാഗം സഞ്ചാരികളുടെയും കണ്ണിൽപെട്ടിട്ടില്ല എന്നതാണ് സത്യം

By Elizabath Joseph

പശ്ചിമഘട്ടം...കേരളത്തിനെ ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്നതിൽ പ്രധന പങ്ക് വഹിക്കുന്ന ഇടം. താപ്തി മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുമ്പോളും ഇതിന്റെ .യഥാർഥ സൗന്ദര്യം കാണണമെങ്കിൽ കേരളത്തിൽ തന്നെ വരണം. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ കിടക്കുന്ന അറിയപ്പെടാത്ത ഒത്തിരി ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കേരളത്തിൽ പശ്ചിമഘട്ടത്തിലെ ചില സ്ഥലങ്ങൾ ഇന്നും വലിയൊരു വിഭാഗം സഞ്ചാരികളുടെയും കണ്ണിൽപെട്ടിട്ടില്ല എന്നതാണ് സത്യം. ഒളിഞ്ഞിരിക്കുന്ന ഈ ഇടങ്ങളെ അറിയാം...

നാടുകാണി

നാടുകാണി

ഇടുക്കി ജില്ലയിലെ ഏറെയൊന്നും അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നാടുകാണി. നാടുകാണു എന്നാൽ നാടിനെ കാണുക എന്നാണ് അർഥം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇടുക്കിയുടെയും കോട്ടയത്തിന്‌‍റെയും എറണാകുളത്തിന്റെയും വിദൂര കാഴ്ചകൾക്ക് പേരുകേട്ട സ്ഥലമാണ്. മൂവാറ്റുപുഴയാറ്, മൂലമറ്റം ടൗൺ, മലങ്കര ഡാം റിസർവോയർ തുടങ്ങിയവരുടെ വളരെ മനോഹരമായ കാഴ്ച ഇവിടെ നിന്നും കാണാൻ കഴിയും. ട്രക്കിങ്ങിന്റെ ഭാഗമായാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്.
തൊടുപുഴയിൽ നിന്നും 70 കിലോമീറ്ററും ഇടുക്കിയിൽ നിന്നും 25 കിലോമീറ്ററും അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഒറ്റ ദിവസത്തെ യാത്രയ്ക്കായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണിത്.

PC:idukkiblocktourism

അമൃതമേട്

അമൃതമേട്

കുരിശുമല എന്ന് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്ന അമൃതമേട് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മറ്റൊരിടമാണ്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന അമൃതമേട് ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ്. യേശുവിന്റെ അവസാന യാത്രയുടെ 14 സ്ഥലങ്ങളുടെ ഓർമ്മപ്പെടുത്തലാണ് വിശ്വാസികൾക്ക് ഇവിടം. ഈ 14 സ്ഥലങ്ങൾക്കു ശേഷമാണ് അമൃതമേട് ഉള്ളത്. മുകളിലേക്കു പോകും തോറും സൗന്ദര്യം കൂടിവരുന്ന ഇടമാണ് ഇത്.
പീരുമേട്ടിൽ നിന്നും 75 കിലോമീറ്റർ അകലെയാണ് ഇവിടം.

PC:keralatourism

ദേവികുളം

ദേവികുളം

പശ്ചിമഘട്ടത്തിൽ ഇടുക്കിയിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ദേവികുളം. പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തിന് സീതാ ദേവിയിൽ നിന്നുമാണത്രെ പേരു ലഭിച്ചത്. വനവാസക്കാലത്ത് ശ്രീ രാമനൊപ്പം ഇവിടെ ദേവി എത്തുകയും ഒരിക്കൽ ഇവിടുത്തെ കുളത്തിൽ കുളിക്കുകയും ചെയ്തുവത്രെ. അത് സീതാ ദേവി തടാകം എന്നറിയപ്പെടുന്നു. തേയിലത്തോട്ടങ്ങൾക്കാണ് ഇവിടം കൂടുതൽ പേരു കേട്ടിരിക്കുന്നത്.

PC:Jaseem Hamza

തുഷാരഗിരി

തുഷാരഗിരി

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് സമീപത്തുള്ള മനോഹരമായ ഇടമാണ് തുഷാരഗിരി. വെള്ളച്ചാട്ടത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന തുഷാരഗിരി സാഹസിക സഞ്ചാരികളു
ടെ കേന്ദ്രമാണ്. വയനാട്ടിലെ വൈത്തിരിയിലേക്കുള്ള ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയുമാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ

PC:Manojk

പാൽക്കുളമേട്

പാൽക്കുളമേട്

ഇടുക്കിയിലെ മറ്റൊരു മനോഹരമായ ട്രക്കിങ്ങ് ഡെസ്റ്റിനേഷനാണ് പാൽക്കുളമേട്. മലമുകളിലെ ഒരു ചെറിയ കുളമാണ് ഇവിടുത്തെ പ്രധാന ആകർഷണം. സമുദ്ര നിരപ്പില്‍ നിന്നും 3125 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇടുക്കിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഉള്ളത്. വർഷത്തിൽ ഏതു സമയത്തും പോകാൻ അനുയോജ്യമായ ഇവിടെ പക്ഷെ മഴക്കാലത്തുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.
സഞ്ചാരികൾക്കിടയിൽ വളരെ കുറച്ചു മാത്രം അറിയപ്പെടുന്നതാണ്.
ഇവിടേക്കുള്ള ട്രക്കിങ്ങ് ചെറുതോണിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള ചുരളി എന്ന സ്ഥലത്തു നിന്നുമാണ് ആരംഭിക്കുന്നത്.

PC:idukkiblocktourism

സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി

കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ് സുൽത്താൻ ബത്തേരി. വയനാട്ടിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടെ ആദിവാസികളാണ് കൂടുതലും ഉള്ളത്. ടിപ്പു സുൽത്താൻ ആയുധപ്പുരയായി ഉപയോഗിച്ചിരുന്ന ഇടം കൂടിയാണിത്. സുൽത്താൻസ് ബാറ്ററി എന്ന വാക്കിൽ നിന്നുമാണ് സുൽത്താൻ ബത്തേരി എന്ന പേരു രൂപപ്പെടുന്നത്.

PC:Nijusby

നീലിമല

നീലിമല

പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ നീലിമല. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ഇവിടം ട്രക്കിങ്ങിനു പറ്റിയ ഇടമാണ്. മണിക്കൂറുകളോളം സഞ്ചരിച്ചാൽ മാത്രം പൂർത്തിയാക്കാൻ സാധിക്കുന്ന ഈ ട്രക്കിങ്ങ് സാഹസികർക്കു മാത്രം പറ്റിയതാണ്. കല്‍പ്പറ്റയില്‍ നിന്നും ഊട്ടി റോഡ് വഴി മേപ്പാടിക്ക് സമീപമുള്ള വടുവഞ്ചാലില്‍ നിന്നാണ് നീലിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വടുവന്‍ചാലില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരയാണ് നീലിമല സ്ഥിതി ചെയ്യുന്നത്.

PC:Dirtyworks

കല്യാണത്തണ്ട്

കല്യാണത്തണ്ട്

കുമളിയിൽ നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കല്യാണത്തണ്ട് ആകാശത്തെ തൊട്ടു നിൽക്കുന്ന ഒരിടമാണ്. ഇടുക്കി ജലാശയത്തിന്റെ വിദൂര കാഴ്ചകളാൽ ആരെയും അതിശയിപ്പിക്കുന്ന ഇവിടെ നിന്നാൽ ജലാശയത്തിലെ ചെറുപ ദ്വീപുകളും കാണാൻ സാധിക്കും. അതിപുരാതനമായ ശിവക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇടുക്കി അണക്കെട്ടിൽ വെള്ലം സംഭരിക്കുന്നതിനും മുൻപ് റിസർവ്വ് വനത്തിന്റെ ഭാഗമായിരുന്ന സ്ഥലങ്ങളാണ് ഇവിടെ ദ്വീപുകളായി തോന്നിക്കുന്നത്. ഇടുക്കി ഇന്നും ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങളിൽ ഒന്നായ ഇവിടം പുറമേ നിന്നുള്ളവർക്ക് അധികം പരിചിതമല്ല.

ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ

PC:idukkiblocktourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X