Search
  • Follow NativePlanet
Share
» »കല്‍പര്‍വ്വതം തുരന്ന് കൊത്തിയെടുത്ത അപൂര്‍വ്വ ക്ഷേത്രം!!

കല്‍പര്‍വ്വതം തുരന്ന് കൊത്തിയെടുത്ത അപൂര്‍വ്വ ക്ഷേത്രം!!

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ലക്ഷണമൊത്തതുമായ കല്ലില്‍ കൊത്തിയെടുത്ത കൈലാസ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

By Elizabath Joseph

ഈജിപ്തിലെ പിരമിഡുകളും ചൈനയിലെ വന്‍മതിലും റോമിലെ കൊളോസിയവും നമുക്ക് പരിചയമുണ്ട്. മനുഷ്യന്റെ അധ്വാനത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുന്ന ഇത്തരം നിര്‍മ്മിതികള്‍ എന്നും നമുക്ക് ഒരു അത്ഭുതമാണ്. എന്നാല്‍ ഇതിനോട് സമാനമായ ഒരു നിര്‍മ്മിതി നമ്മുടെ രാജ്യത്തുണ്ടെന്നും വിദേശികള്‍ അടക്കമുള്ള ഒട്ടേറെ ആളുകള്‍ കാണാനെത്തുന്ന ഇത് ആരെയും അതിശയിപ്പിക്കുന്നതാണെന്നും അറിയുന്നവര്‍ ചുരുക്കമായിരിക്കും.

ക്ഷേത്രങ്ങളുടെ കഥകള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. പ്രതിഷ്ഠകള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഒക്കെ അപൂര്‍വ്വതകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി ക്ഷേത്രങ്ങള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഒരു വലിയ കല്‍പര്‍വ്വതം അപ്പാടെ തുരന്ന് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പറഞ്ഞുവരുന്നത് മഹാരാഷ്ട്രയിലെ എല്ലോറയില്‍ സ്ഥിതി ചെയ്യുന്ന കൈലാസ ക്ഷേത്രത്തെക്കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ലക്ഷണമൊത്തതുമായ കല്ലില്‍ കൊത്തിയെടുത്ത കൈലാസ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

കല്ലിലല്ല... ഒരു വലിയ കല്‍പര്‍വ്വതത്തില്‍

കല്ലിലല്ല... ഒരു വലിയ കല്‍പര്‍വ്വതത്തില്‍

ഇന്ത്യയില്‍ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ, കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന നിര്‍മ്മിതിയായാണ് എല്ലോറയിലെ കൈലാസ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.രൂപത്തില്‍ ഏറെ വലുപ്പമുള്ള ഈ ക്ഷേത്രം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഇതിനെ വ്യത്യസ്തമാക്കുന്ന കാര്യം. ഇന്ത്യയിലെ ശില്പകലയുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.

PC:Y.Shishido

ബുദ്ധ ഹിന്ദു ജൈന ഗുഹാ ക്ഷേത്രങ്ങള്‍

ബുദ്ധ ഹിന്ദു ജൈന ഗുഹാ ക്ഷേത്രങ്ങള്‍

അഞ്ചാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളും ആണ് എല്ലോറ ഗുഹാ സമുച്ചയത്തില്‍ കാണുവാന്‍ ഉള്ളത്.
ഇവിടെയുള്ള 34 ഗുഹകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതല്‍ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടര്‍ന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്. ചരണാദ്രി കുന്നുകളുടെ ഒരു ഭാഗം തുരന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Cambridge, US

എല്ലോറയിലെ കൈലാസ ക്ഷേത്രം

എല്ലോറയിലെ കൈലാസ ക്ഷേത്രം

എല്ലേറയിലെ ഏറ്റവും മഹത്തായ നിര്‍മ്മിതി ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. അത് കൈലാസ ക്ഷേത്രമാണ്. ഭീമീകാരനായ ഒറ്റക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ കല്‍സൃഷ്ടിയായും കണക്കാക്കപ്പെടുന്നു.

PC:World8115

32 ഗുഹകളില്‍ ഒന്ന്

32 ഗുഹകളില്‍ ഒന്ന്

മുന്‍പ് സൂചിപ്പിച്ചതുപോലെ എല്ലോറയിലെ 32 ഗുഹകളില്‍ 16-ാമത്തെ ഗുഹയാണ് കൈലാസ ക്ഷേത്രം. മൂന്നു നില ക്ഷേത്രത്തിന്റെ അത്രയും വലുപ്പത്തിലുള്ള ഈ ക്ഷേത്രം സഞ്ചാരികളുടെയും ചരിത്രകാരന്‍മാരുടെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. പുരാണ ഭാരതത്തില്‍റെ നിര്‍മ്മാണ വിദ്യയുടെ ഏറ്റവുംമ മഹത്തായ അടയാളമായാണ് ലോകത്തെമ്പാടു നിന്നുമുള്ള ചരിത്രകാരന്‍മാര്‍ ഇതിലെ കാണുന്നത്.

PC:Ms Sarah Welch

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ഒറ്റക്കല്‍ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ഒറ്റക്കല്‍ക്ഷേത്രം

ലോകത്ത് ഇന്നുവരെ ഒറ്റക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത് കൈലാസ ക്ഷേത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്. വാസ്തുവിദ്യയിലും നിര്‍മ്മാണത്തിലും പരിപാലനത്തിലും ഒക്കെ മുന്‍പന്തിയില്‍ തന്നെയാണ് ഇത് നില്‍ക്കുന്നത്

PC:Pratheepps

രാഷ്ട്രകൂട ഭരണാധികാരിയുടെ നിര്‍മ്മാണം

രാഷ്ട്രകൂട ഭരണാധികാരിയുടെ നിര്‍മ്മാണം

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള കലാശില്പങ്ങളില്‍ ഏറ്റവും പ്രാധാന്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന കൈലാസ ക്ഷേത്രം രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തിലാണ പണിതത്. എഡി 760 ലാണ് ഇതി നിര്‍മ്മിച്ചത്.

PC:Akshay Prakash

മുകളില്‍ നിന്നു താഴേക്കുള്ള നിര്‍മ്മാണം

മുകളില്‍ നിന്നു താഴേക്കുള്ള നിര്‍മ്മാണം

സാധാരണ ഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താഴെ ഭാഗത്തു നിന്നും തുടങ്ങുകയാണ് പതിവ്. എന്നാല്‍ ഇവിടെ വളരെ വ്യത്യസ്തമായ രീതിയില്‍ മുകളില്‍ നിന്നും താഴേക്കാണ് നിര്‍മ്മാണം നടന്നത്. മറാത്തിയില്‍ ഇതിനു പിന്നിടെ ഒരു കഥയും പറയുന്നുണ്ട്. ഒരിക്കല്‍ ഒരു നാട്ടുരാജാവ് കലശലായ രോകത്തെ തുടര്‍ന്ന് കിടപ്പിലായത്രെ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രാജാവിന്റെ അസുഖം ഭേദമാക്കാനായില്ല. ദുഖിതയായ രാജ്ഞി ഗ്രീഷ്‌ണേസ്വരാ ശിവനോട് പ്രാര്‍ഥിക്കുകയും അസുഖം ഭേദമായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാമെന്നു വാക്കു നല്കുകയും ചെയ്തു. മാത്രമല്ല, ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മുകള്‍ഭാഗം കാണുന്നതുവരെ ഉപവാസം എടുക്കുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് രാജാവിന്റെ അസുഖം ഭേദമാവുകയും അദ്ദേഹം ക്ഷേത്ര നിര്‍മ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ക്ഷേത്രനിര്‍മ്മാണത്തിനെത്തിയവര്‍ പറഞ്ഞത് ക്ഷേത്രത്തിന്റെ ശിക്കാര അഥവ മുകള്‍ഭാഗം പൂര്‍ത്തിയാകണമെഹ്കില്‍ മാസങ്ങള്‍ എടുക്കും എന്നാണ്. അതുവരെ രാജ്ഞിക്ക് ഉപവാസമിരിക്കാന്‍ സാധിക്കില്ല എന്നാണ്. എന്നാല്‍ കോകസ എന്ന പണിക്കാരന്‍ പറഞ്ഞത് താന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ഷേത്രത്തിന്റെ മുകള്‍ഭാഗം കാണുന്ന രീതിയില്‍ നിര്‍മ്മിക്കാം എന്നാണ്. അങ്ങനെയാണത്രെ ക്ഷേത്രം മുകളില്‍ നിന്നും നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.

PC:Sanket901

നിര്‍മ്മാണത്തിലെ മാതൃകകള്‍

നിര്‍മ്മാണത്തിലെ മാതൃകകള്‍

ചരിത്രകാരന്‍മാര്‍ പറയുന്നതനുസരിച്ച് പട്ടടക്കലിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെയും കാഞ്ചിയിലെ കൈലാസ ക്ഷേത്രത്തിന്റെയും നിര്‍മ്മാണ മാതൃകകള്‍ ഈ കൈലാസ ്കഷേത്രത്തിന്റെ നിര്‍മ്മാണത്തിനു സ്വീകരിച്ചിട്ടുണ്ട് എന്നാണ്. ചാലൂക്യരുടെയും പല്ലവരുടെയും അക്കാലത്തെ അവിടെയുള്ള സ്വാധീനമാണ് ഇതിനു പിന്നിലെന്നതാണ് കാരണം

PC:G41rn8

ഇടതുവശത്തെ ശിവനും വലതു വശത്തെ വിഷ്ണുവും

ഇടതുവശത്തെ ശിവനും വലതു വശത്തെ വിഷ്ണുവും

പ്രവേശന കവാടത്തില്‍ നിന്നും കയറുന്നവര്‍ക്ക് കവാടത്തിന്റെ രണ്ടു ഭാഗങ്ങളിലായി വിഷ്ണുവിനെയും ശിവനെയും കാണുവാന്‍ സാധിക്കും. മുന്നോട്ട് പോകുമ്പോള്‍ ഇടതു വശത്ത് ശിവനുമായി ബന്ധപ്പെട്ട രൂപങ്ങളും വലതു ഭാഗത്ത് വിഷ്ണുവുമായി ബന്ധപ്പെട്ട രൂപങ്ങളും ആണ് ഉള്ളത്. ഇവിടെ നിന്നും യു ആകൃതിയിലാണ് മുന്നോട്ട് പോകുന്നത്. ഇത് ഇതിനുള്ളിലെ പ്രധാന ക്ഷേത്രത്തിലേക്കാണ് നയിക്കുന്നത്.

PC:G41rn8

പ്രധാന ക്ഷേത്രം

പ്രധാന ക്ഷേത്രം

കൈലാസ ക്ഷേത്രത്തിന്റെ ഉള്ളിലെ പ്രധാന ക്ഷേത്രം കൈലാസ നാഥനായ ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിലേതു പോലെ നന്ദിയുടെ പ്രതിമ ഇതിനു പുറത്തായി കാണാന്‍ കഴിയും. 16 തൂണുകളിലായാണ് ഈ പ്രധാന ക്ഷേത്രം നില്‍ക്കുന്നത്.

PC:Sanjay Acharya

മഹാഭാരതവും രാമായണവും

മഹാഭാരതവും രാമായണവും

ക്ഷേത്രത്തിന്റെ പുറത്തായി രാമായണത്തിലെയും മഹാഭാരതത്തിലെയും വിവിധ കഥാസന്ദര്‍ഭങ്ങള്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത് കാണുവാന്‍ സാധിക്കും. വളെര സൂക്ഷ്മമായ രംഗങ്ങള്‍ പോലും അതീവ ശ്രദ്ധയോടെയാണ് ഇവിടെ കല്ലില്‍ കൊത്തിയിരിക്കുന്നത്.

PC:Ms Sarah Welch

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് എല്ലോറ ഗുാ സമുച്ചയത്തിലെ വിസ്മയമായ കൈലാസ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദില്‍ നിനനും ഡെല്‍റ്റാബാദ് കോട്ടയിലേക്ക് പോകുന്ന വഴിയിലാണ് എല്ലോറയുള്ളത്. ഡെല്‍റ്റാബാദില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് ഈ ഗുഹയുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X