Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ അറിയപ്പെടാത്ത ഏദൻതോട്ടങ്ങൾ!

ഇന്ത്യയിലെ അറിയപ്പെടാത്ത ഏദൻതോട്ടങ്ങൾ!

By Maneesh

സുന്ദരമായ ഭൂപ്രകൃതിയാണ് ഇന്ത്യൻ ഗ്രാമങ്ങളുടെ പ്രത്യേകത. സുന്ദരമായ ഭൂപ്രകൃതി ഒരുക്കി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നിരവധി ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. നിരവധി സഞ്ചാരികൾ എത്താറുണ്ടെങ്കിലും ഗ്രാമങ്ങളായി ഇന്നും നിലനിൽക്കുന്ന ഇന്ത്യയിലെ സുന്ദരമായ ഏദൻതോട്ടങ്ങൾ നമുക്ക് പരിചയപ്പെടം.

നിരവധി പർവ്വത നിരകളുള്ള ഇന്ത്യയിൽ ഹിമാലയ പർവ്വതത്തിന്റേയും പശ്ചിമഘട്ടത്തിന്റെയും താഴ്വരയിൽ നിരവധി സുന്ദരമായ ഗ്രാമങ്ങളുണ്ട്. ഇതിൽ പലഗ്രാമങ്ങളുടെ ഭംഗിയും നമ്മൾ ആരും തന്നെ കണ്ടിട്ടില്ല. ഇന്ത്യയുടെ ഗ്രമീണ ഭംഗി തേടിയുള്ള ഒരു യാത്രയാണ് ഇവിടെ.

ടൂറിസത്തിന് പേരുകേട്ട സംസ്ഥാനങ്ങളായ ജമ്മുകാശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ തെക്കേ ഇന്ത്യയിലെ അറിയപ്പെടാത്ത സുന്ദരഭൂമികയിലൂടെ നമുക്ക് ഒരു യാത്ര പോയാലോ?

ഖാജ്ജ്യാർ - മിനി സ്വിറ്റ്സർലാൻഡ്

ഖാജ്ജ്യാർ - മിനി സ്വിറ്റ്സർലാൻഡ്

സ്വിറ്റ്സർലാൻഡിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഖാജ്ജ്യാർ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഉത്തരാഖണ്ഡിലെ ഡൽഹൗസിയിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഡൽഹൗസിയിൽ പോകാം

Photo Courtesy: SriniG

ദ്രാസ് വാലി - ലഡാക്കിന്റെ കവാടം

ദ്രാസ് വാലി - ലഡാക്കിന്റെ കവാടം

ജമ്മുകാശ്മീരിലെ കാർഗിൽ ജില്ലയിലാണ് ദ്രാസ് വാലി സ്ഥിതി ചെയ്യുന്നത്. ലഡാക്കിലേക്കുള്ള കവാടം എന്നാണ് ദ്രാസ് നഗരം അറിയപ്പെടുന്നത്. ദ്രാസിനെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Rohan

മലാന - ലിറ്റിൽ ഗ്രീസ്

മലാന - ലിറ്റിൽ ഗ്രീസ്

സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിലെ മലാനനദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും. മലാന നിവാസികളുടെ പ്രത്യേകതകൾ വായിക്കാം

Photo Courtesy: RuckSackKruemel

സാന്ദാക്ഫു - ട്രെക്കിംഗ് പ്രിയരുടെ പറുദീസ

സാന്ദാക്ഫു - ട്രെക്കിംഗ് പ്രിയരുടെ പറുദീസ

പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സാന്ദാഫ്കു എന്ന പർവ്വതനിര സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയരുടെ പറുദീസ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കാഞ്ചൻജംഗ കൊടുമുടിയുടെ സുന്ദരമായ ദൃശ്യം കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

Photo Courtesy: solarshakti

സ്പിതി - ബോളിവുഡ് ലൊക്കേഷൻ

സ്പിതി - ബോളിവുഡ് ലൊക്കേഷൻ

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. കൂടുതൽ വായിക്കാം

Photo Courtesy: Amit Parikh

ഗുറായിസ് - മഞ്ഞിൽപ്പൊതിഞ്ഞ സൗന്ദര്യം

ഗുറായിസ് - മഞ്ഞിൽപ്പൊതിഞ്ഞ സൗന്ദര്യം

ജമ്മുകാശ്മീരിലെ ശ്രീനഗറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിമാലയൻ താഴ്വരയാണ് ഗുറായിസ്. ദാവർ എന്ന ചെറുപട്ടണത്തിൽ നിന്ന് ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാം. വർഷത്തിൽ ആറുമാസത്തോളം ഈ താഴ്വര മഞ്ഞിനടിയിലാണ്. അതിനാൽ ഇവിടെ ജനങ്ങൾ താമസിക്കാറില്ല.
Photo Courtesy: Zahid samoon

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഗോവിന്ദഘഢ്‌ വഴി ഹേമകുണ്ഡ്‌ സാഹിബിലേക്കുള്ള പാതയിലാണ്‌ പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്‌. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ പൂക്കളുടെ താഴ്വരയെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Kushaal

ചിറാപുഞ്ചി

ചിറാപുഞ്ചി

മേഘാലയിലെ ഖാസി മലമേഖലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിച്ചത് ബ്രീട്ടീഷുകാരാണ്. ചിറാപുഞ്ചിയിലെ കൗതുകങ്ങൾ കണ്ടറിഞ്ഞ് നമുക്ക് ഒന്ന് യാത്ര പോകാം.

Photo Courtesy: Rishav999

മജൂലി

മജൂലി

ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. അസമിലെ ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Kalai Sukanta

ലൊക് ടാക്

ലൊക് ടാക്

വടക്ക് കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലൊക് ടാക് മണിപ്പൂരിലെ ഏറ്റവും പ്രാധാന്യമേറിയ സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Kishalaya Namaram

ചാംബെ

ചാംബെ

മിസ്സോറാമിന്‍റെ തലസ്ഥാനമായ ഐസാവലില്‍ നിന്നും 192 കിലോമീറ്റര്‍ അകലെയാണ് ചാമ്പൈ. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ വളരെ നല്ലതായതുകൊണ്ട് തന്നെ ബസ്സുകളിലും ടാക്സികളിലും ഇതുവഴി സഞ്ചാരികള്‍ക്ക് ചാമ്പൈയിലെത്താം. കൂടുതൽ വായിക്കാം

Photo Courtesy: Bogman

സുന്ദര്‍ബന്‍

സുന്ദര്‍ബന്‍

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ്‌ സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന്‌ ഭാഗം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. കൂടുതൽ വായിക്കാം
Photo Courtesy: bri vos

സന്‍സ്കാർ

സന്‍സ്കാർ

ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. കൂടുതൽ വായിക്കാം

Photo Courtesy: Corto Maltese
നുബ്രാവാലി

നുബ്രാവാലി

ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കൂടുത‌ൽ വായിക്കാം

Photo Courtesy: vaidyanathan

ഡിസുകൗ വാലി

ഡിസുകൗ വാലി

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. കൂടുതൽ വായിക്കാം

Photo Courtesy: Mongyamba

കുന്നൂർ

കുന്നൂർ

തമിഴ്നാട്ടിലാണ് കുന്നൂർ സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും, കാഴ്ചകളുടെ സമ്പന്നതയും, തേയിലത്തോട്ടങ്ങളും, ചോക്കലേറ്റും, പ്രസന്നവും സുഖകരമായ കാലാവസ്ഥയും കുന്നൂരിനെ സഞ്ചാരികളുടെയും, ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്ന ദമ്പതികളുടെയും ഇഷ്ട സ്ഥലമായി കുന്നൂരിനെ മാറ്റുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Gauri Wur Sem

കുദ്രേമുഖ്

കുദ്രേമുഖ്

കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ കുദ്രെമുഖ് സ്ഥിതി ചെയ്യുന്നത്. പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം

Photo Courtesy: karnatakatouristguide

അരക്കു വാലി

അരക്കു വാലി

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അരക്കു വാലി. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: Raj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X