Search
  • Follow NativePlanet
Share
» »ഹിമാലയത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ കൃഷ്ണക്ഷേത്രം

ഹിമാലയത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ കൃഷ്ണക്ഷേത്രം

ജന്‍മാഷ്ടമി നാളില്‍ ഭക്തരെക്കൊണ്ട് നിറയുന്ന യുലാ കുണ്ഡാ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍!!

By Elizabath Joseph

ഹിമാചല്‍ പ്രദേശ്...മഞ്ഞുമൂടിയ പര്‍വ്വതങ്ങളും തണുത്തുവിറക്കുന്ന കാലാവസ്ഥയും ആരെയും കൊതിപ്പിക്കുന്ന ട്രക്കിങ് റൂട്ടുകളുമൊക്കെയായി സഞ്ചാരികളെ കൊതിപ്പിക്കുന്ന ഭൂമി. എന്നാല്‍ ഇതു മാത്രമാണോ ഹിമാചല്‍ പ്രദേശ്? അല്ല എന്നാണ് ഉത്തരം...ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒട്ടനവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പുണ്യഭൂമി കൂടിയാണ് ഇവിടം. അത്തരത്തില്‍ തീര്‍ഥാടകരെ ഇവിടെക്ക് ആകര്‍ഷിക്കുന്ന ഒരു ക്ഷേത്രമുണ്ട്.ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം എന്ന ബഹുമതിക്കര്‍ഹമായ യുലാ കുണ്ഡാ ക്ഷേത്രം.
വനവാസക്കാലത്ത് പാണ്ഡവര്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സഞ്ചാരികള്‍ക്ക് തീരെ അപരിചിതമാണ്. പ്രധാനപ്പെട്ട യാത്രകളിലൊന്നും ഉൾപ്പെടാത്ത ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവരാണ് അധികവും.

ജന്‍മാഷ്ടമി നാളില്‍ ആണ്ഭ ഇവിടെ ക്തരെക്കൊണ്ട് നിറയുന്നത്.യുലാ കുണ്ഡാ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍!!

എവിടെയാണ് യുലാ കുണ്ഡാ

എവിടെയാണ് യുലാ കുണ്ഡാ

സമുദ്രനിരപ്പില്‍ നിന്നും 3985 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുലാ കുണ്ഡാ ഹിമാചലിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. എത്തിപ്പെടാന്‍ സ്വല്പം കഠിനമായ യാത്ര തന്നെയാണ് വേണ്ടതെങ്കിലും എവിടെ ഒരിക്കല്‍ എത്തിയാല്‍ തിരികെ മടങ്ങാന്‍സ തോന്നിപ്പിക്കാത്തത്രയും മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ് എത്തുന്നവരെ കാത്തിരിക്കുന്നത്.

എന്തുകൊണ്ട് ഇവിടെ പോകണം

എന്തുകൊണ്ട് ഇവിടെ പോകണം

ഹിമാലയത്തിന്റെയും കാശ്മീരിന്റെയും ഇതുവരെ കാണാത്ത ഭംഗി ഒളിപ്പിച്ചിരിക്കുന്ന സ്ഥലമാണ് യുലാ കുണ്ഡാ. സഞ്ചാരികള്‍ക്കിടയില്‍ വളരെ കുറച്ച് മാത്രം അറിയപ്പെടുന്ന ഇടമാണിത്. ഇവിടുത്തെ സ്ഥലത്തിന്റെ ഭംഗിയേക്കാളധികം ക്ഷേത്രത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവിടുത്തെ ഭംഗി മനസ്സിലാക്കാന്‍, കേട്ടറിവുകളേക്കാള്‍ വലുതായ യുലാ കുണ്ഡാ മനസ്സിലാക്കാന്‍ ഇവിടേക്ക് ഒരു യാത്ര ആവശ്യമാണ്. മാത്രമല്ല, ട്രക്കിങ്ങില്‍ തുടക്കക്കാര്‍ക്കു പോലും അനായാസേന പോകാന്‍ പറ്റിയ റൂട്ടാണിത്.

പ്രകൃതിയില്‍ സമയം ചിലവഴിക്കാം

പ്രകൃതിയില്‍ സമയം ചിലവഴിക്കാം

പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ അടുത്തറിഞ്ഞ് സമയം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.പുരാതനവും ആധുനികവും ആയ കാര്യങ്ങള്‍ ഒരേ സമയം നിലനിര്‍ത്തുന്ന ഇവിടെ കണ്ടറിയേണ്ടത് പ്രകൃതിയുടെ ഒരു മാജിക് തന്നെയാണ്. മഞ്ഞുവീണു കിടക്കുന്ന പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ചെന്നെത്തുന്ന തടാകവും കനത്ത കാടുകളും പിന്നീട് അത് കഴിഞ്ഞ ചെല്ലുന്ന തുറസ്സായ ഭൂമിയും അവിടുത്തെ തെളിഞ്ഞ ആകാശവും ഒക്കെയാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങള്‍

എവിടെ നിന്നു തുടങ്ങണം ട്രക്കിങ്ങ്

എവിടെ നിന്നു തുടങ്ങണം ട്രക്കിങ്ങ്

11 കിലോമീറ്റര്‍ ദൂരമുള്ള യുലാ കുണ്ഡാ ട്രക്കിങ് ഖാസ് എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. വര്‍ഷം മുഴുവന്‍ തീര്‍ഥടകര്‍ കൂട്ടമായും അല്ലാതെയും എത്തുന്ന ഇടമായതിനാല്‍ മിക്കപ്പോഴും നല്ല തിരക്കായിരിക്കും അനുഭവപ്പെടുക. ഇതിനടുത്തു തന്നെ ട്രക്കിങ് നടത്താന്‍ പറ്റിയ വേറെയും സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് റോറാ കുണ്ഡാ. സമുദ്രനിരപ്പില്‍ നിന്നും 3900 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
യുലാ കുണ്ഡ് ട്രക്കിങ്ങിന് സാധാരാണയായി മൂന്നു പകലും രണ്ട് രാത്രിയുമാണ് വേണ്ടി വരിക.

പവിത്രമായ ജലം?

പവിത്രമായ ജലം?

യുലാ കുണ്ഡ് തടാകത്തിലെ ജലത്തിന് പുണ്യശക്തിയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ ഔഷധഗുണമുള്ള ജലം സേവിച്ചാല്‍ അസുഖങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മോചനം ലഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, മനസ്സില്‍ എത്ര വലിയ ദു: ഖങ്ങളുമായി വന്നാലും ഇവിടുത്തെ തടാകത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നാല്‍ മനസ്സു ശാന്തമാകും എന്നും ആളുകള്‍ വിശ്വസിക്കുന്നു.

എങ്ങനെ യുലാ കുണ്ഡ് ട്രക്കിങ് നടത്താം

എങ്ങനെ യുലാ കുണ്ഡ് ട്രക്കിങ് നടത്താം

ഷിംലയില്‍ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് യുലാ കുണ്ഡ് സ്ഥിതി ചെയ്യുന്നത്. ആദ്യ ദിനം ഷ്ിംലയില്‍ നിന്നാരംഭിക്കുന്ന യാത്ര കിനൗറിലുള്ള ചാപ്ല എന്ന സ്ഥലത്തെത്തിച്ചേരും. ഷിംലയില്‍ നിന്നും ഏഴു മണിക്കൂറാണ് യുലാ കുണ്ഡിലേക്കുള്ള ദൂരം. മലയിലെത്തിയാല്‍ പിന്നീട് ഒരു മൂന്നു കിലോമീറ്റര്‍ ദൂരം കൂടി സഞ്ചരിച്ചാല്‍ ട്രക്കിങ്ങിന്റെ ബേസ് ക്യാംപിലെത്താം. അന്നു രാത്രി ബേസ് ക്യാംപില്‍ താമസിച്ച ശേഷമാണ് യാത്ര തുടരുക.

രണ്ടാം ദിനം

രണ്ടാം ദിനം

ഇനിയുള്ള യാത്ര യുലാ കുണ്ഡിലേക്കാണ്. ബേസ് ക്യാംപില്‍ നിന്നും 9 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. തടാകം, കാട്, പര്‍വ്വതങ്ങള്‍ തുടങ്ങിയ ഭൂപ്രകൃതികളിലൂടെയാണ് ട്രക്കിങ് പുരോഗമിക്കുക. അങ്ങനെ തടാകത്തിന്റെ അടുത്ത് എത്തിച്ചേരാം. താല്പര്യമുള്ളവര്‍ക്ക് അന്നു രാത്രി തടാകത്തിന്റെ കരയില്‍ ക്യാംപ് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.

മൂന്നാം ദിനം

മൂന്നാം ദിനം

മൂന്നാം ദിനം മടക്കയാത്രയുടേതാണ്. പുലര്‍ച്ചേ മടങ്ങുന്നവര്‍ ഒരു കാരണവശ്ശാലും ഒഴിവാക്കാന്‍ പാടില്ലാത്താണ് ഇവിടുത്തെ സൂര്യോദയം. മാത്രമല്ല, ഫ്രെയിമിലാക്കാന്‍ പറ്റിയ ഒട്ടേറെ കാഴ്ചകളും ഇവിടെയുണ്ട്.

ദർശനം വർഷത്തിലൊരു മാസം, ഐരാണിക്കുളം ദേവി പാട്ടം പിരിക്കാനെത്തുന്ന ദിവസങ്ങൾ, അപൂർവ്വ വിശ്വാസങ്ങളുടെ ക്ഷേത്രംദർശനം വർഷത്തിലൊരു മാസം, ഐരാണിക്കുളം ദേവി പാട്ടം പിരിക്കാനെത്തുന്ന ദിവസങ്ങൾ, അപൂർവ്വ വിശ്വാസങ്ങളുടെ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X