Search
  • Follow NativePlanet
Share
» »ബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാ

ബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാ

ഇതാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രങ്ങളായ യാത്രാ രീതികള്‍ പരിചയപ്പെടാം.

ഒരു യാത്ര പോകുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഹോട്ടലും കാണേണ്ട ഇടങ്ങളും ബജറ്റും അടക്കം മുന്‍കൂട്ടി തീരുമാനിക്കേണ്ട സംഗതികള്‍ നിരവധിയുണ്ട്. എന്നാല്‍ മിക്കപ്പോഴും വിട്ടുപോകുന്ന കാര്യങ്ങളിലൊന്നാണ് പോകുന്ന ഇടത്തെ നിയമങ്ങളും ആചാരങ്ങളും. ഒരു രാജ്യം സന്ദര്‍ശിക്കുന്നതിനു മുന്‍പായി അവിടുത്തെ ഇത്തരത്തിലുള്ള പ്രത്യേത രീതികളും ആചാരങ്ങളും അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ തെറ്റു വരുത്താതിരിക്കുവാനും ഒരു മികച്ച സ‍ഞ്ചാരിയാകുവാനും യാത്ര പുറപ്പെടും മുന്‍പ് പോകുന്ന ഇടത്തെ രീതികളും ആചാരങ്ങളും കുറച്ചെങ്കിലും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആളുകളെ അഭിവാദ്യം ചെയ്യുന്നതും ഒരു പ്രത്യേക വിഭവം അതിന്‍റേതായ രീതിയില്‍ കഴിക്കുവാന്‍ അറിഞ്ഞിരിക്കുന്നതും ഇതിന്‍റെ ഭാഗം തന്നെയാണ്.
ഇതാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രങ്ങളായ യാത്രാ രീതികള്‍ പരിചയപ്പെടാം.

ശ്രീലങ്കയും ബുദ്ധ ടാറ്റുവും

ശ്രീലങ്കയും ബുദ്ധ ടാറ്റുവും

ബുദ്ധ രൂപങ്ങളെയോ ചിത്രങ്ങളോ‌ടോ മോശമായി പെരുമാറുന്നത് ശ്രീലങ്കയില്‍ കുറ്റകരമാണ്. ബുദ്ധ രൂപങ്ങളുടെ മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സെല്‍ഫി എടുക്കുന്നതും ഇവിടെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ശരീരത്തിന്റെ കാണപ്പെടുന്ന ഇടങ്ങളില്‍ ബുദ്ധ ടാറ്റു ഉണ്ടെങ്കില്‍ അത്തരം ആളുകളെ ശ്രീലങ്ക രാജ്യത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് പലതവണ വാര്‍ത്തായി‌ട്ടുണ്ട്.

വെനീസില്‍ പ്രാവുകളെ തീറ്റുന്നത്

വെനീസില്‍ പ്രാവുകളെ തീറ്റുന്നത്

വെനീസിലെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് സെന്‍റ് മാര്‍ക്സ് സ്ക്വയറും അവിടുത്തെ പ്രാവുകളും. എന്നാല്‍ ഇവിടെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് കുറ്റകരമാണ്. ഇവിടെ നഗരത്തിലെ പ്രതിമകളിലും രൂപങ്ങളിലും കയറിയിരുന്ന് അവ നാശമാക്കുന്ന കാരണത്താലാണ് ഇങ്ങനെയൊരു നിയമം അധികൃതര്‍ നടപ്പാക്കുന്നത്.

ബസിലിരുന്ന ദുരിയാന്‍ പഴം കഴിക്കുന്നത്

ബസിലിരുന്ന ദുരിയാന്‍ പഴം കഴിക്കുന്നത്

ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ദുരിയാന്‍ പഴം പൊതുഗതാഗത മാര്‍ഗ്ഗത്തില്‍ കൊണ്ടു പോകുന്നതിന് നിരോധനമുണ്ട്. പഴങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത്ര സുഖമുള്ള മണമല്ല ഈ പഴത്തിനുള്ളത്. അതുകൊണ്ടു തന്നെ ബസിലും മറ്റുമിരുന്ന് ഇത് കഴിക്കുന്നതിന് വിലക്കുകളുണ്ട്.

സിംഗപ്പൂരില്‍ ച്യൂയിംങ് ഗം

സിംഗപ്പൂരില്‍ ച്യൂയിംങ് ഗം

സിംഗപ്പൂരില്‍ പൊതുഇടങ്ങളില്‍ ച്യൂയിങ് ഗം ഉപയോഗിക്കുന്നതിന് വിലക്കുകളുണ്ട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാലും മറ്റും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ച്യൂയിങ് ഗം ഉപയോഗിക്കാം. ഇപ്പോള്‍ നിയമങ്ങളില്‍ കുറേയേറെ ഇളവുകള്‍ വന്നിട്ടുണ്ട്. വളരെ കുറഞ്ഞ അളവില്‍ ച്യൂയിങ് ഗം കയ്യില്‍ വയ്ക്കുവാനും ഉപയോഗിക്കുവാനും ഇവിടെ അനുമതിയുണ്ട്. എന്നാല്‍ പൊതുനിരത്തില്‍ തുപ്പുന്നത് പതിനായിരം ഡോളര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഗ്രീസില്‍ ഹൈഹീല്‍ ഉപയോഗിക്കുന്നത്‌

ഗ്രീസില്‍ ഹൈഹീല്‍ ഉപയോഗിക്കുന്നത്‌

ഹൈഹീലിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിന് ഗ്രീസില് വിലക്കുണ്ട്. ഇവിടുത്തെ പുരാതനമായ ചില ഇടങ്ങളിലും സ്മാരകങ്ങളിലും പ്രവേശിക്കുമ്പോഴാണ് ഹൈഹീലുള്ള പാദരക്ഷകള്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്തത്. മൂര്‍ച്ചയുള്ള സോളും ഹീലും പുരാതന സ്മാരകങ്ങളില്‍ പാടുകള്‍ വീഴ്ത്തുവാനും ക്രമേണ അത് വലുതാകുവാനും സാധ്യതയുള്ളിനാലാണ് ഹൈഹീലുകള്‍ വിലക്കിയിരിക്കുന്നത്. കൂടാതെ ഇത്തരം ചരിത്ര സ്മാരകങ്ങള്‍ക്കുള്ളിലേക്ക് ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

തായ്ലന്‍ഡില്‍ കറന്‍സിയില്‍ ചവിട്ടുന്നത്

തായ്ലന്‍ഡില്‍ കറന്‍സിയില്‍ ചവിട്ടുന്നത്

തായ്ലന്‍ഡില്‍ കറന്‍സിയില്‍ ചവിട്ടുന്നത് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. തായ് ബട്ട് എന്ന തായ് കറന്‍സിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് ഇവിടുത്തെ രാജാവിന്‍റെ ചിത്രമാണ്. അതിനാലാണ് ഇതില്‍ ചവിട്ടുന്നത് കുറ്റകൃത്യമായി കണക്കാക്കിയിരിക്കുന്നത്.

മെട്രോ ടിക്കറ്റ് കളയുന്നത്

മെട്രോ ടിക്കറ്റ് കളയുന്നത്

ലണ്ടന്‍, മാഡ്രിഡ് പോലുള്ള ഇടങ്ങളില്‍ മെ‌ട്രോ ടിക്കറ്റ് വലിച്ചെറിയുന്നത്ഒരു കുറ്റ കൃത്യമാണ്. മിക്കപ്പോഴും ട്രെയിന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ആളുകള്‍ ടിക്കറ്റ് ആവശ്യമില്ലെന്ന് കരുതി അത് ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ അണ്ടര്‍ഗ്രൗണ്ടില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ടിക്കറ്റ് ഉണ്ടായേ തീരൂ.അല്ലാത്ത പക്ഷം ഫൈന്‍ അടയ്ക്കേണ്ടി വരും,

പൊതുനിരത്തില്‍ ചുംബിക്കുന്നത്

പൊതുനിരത്തില്‍ ചുംബിക്കുന്നത്

മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പൊതുഇടങ്ങളില്‍ പെരുമാറുന്നതിന് വലിയ പ്രാധാന്യമുള്ള രാജ്യങ്ങളാണ് അറേബ്യന്‍ രാജ്യങ്ങള്‍. ദുബായിലും അബുദാബിയിലും പൊതുനിരത്തില്‍ വെച്ച് ചുംബിക്കുന്നതോ സ്പര്‍ശിക്കുന്നതോ ഇവിടെ പിഴ ലഭിക്കാവുന്ന അല്ലെങ്കില്‍ ജയിലിലടയ്ക്കാവുന്ന കുറ്റകൃത്യമാണ്.

വിര്‍ജീനിയയില്‍ ശാപവാക്കുകള്‍ ഉച്ചരിക്കുന്നത്

വിര്‍ജീനിയയില്‍ ശാപവാക്കുകള്‍ ഉച്ചരിക്കുന്നത്

അമേരിക്കയിലെ പ്രശസ്തമായ വിര്‍ജീനിയ ബീച്ചില്‍ ശാപവാക്കുകളോ, മോശം പദങ്ങളോ അനാവശ്യമായി സത്യമിടുന്നതോ ഒക്കെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. കുടുംബ സൗഹൃദ ബീച്ചായി കരുതുന്നതിനാലാണ് ഇവിടെ ഇങ്ങനെയൊരു നടപടി.

ചൈനയില്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്

ചൈനയില്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്

ചൈനയില്‍ മറ്റൊരാളുടെ ഭവനത്തില്‍ കയറുമ്പോള്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും, ഇന്ത്യയുള്‍പ്പെടെ, ഈ ശീലമുണ്ട്.

കാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാംകാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാം

സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X