Search
  • Follow NativePlanet
Share
» »ഈ വർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പ്രധാന ആഘോഷങ്ങൾ

ഈ വർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പ്രധാന ആഘോഷങ്ങൾ

ഏത് നാടിനും പറയാനുണ്ടാകും അവിടത്തെ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഒരു നൂറ് കഥകൾ. അത്തരത്തിൽ നമ്മുടെ രാജ്യത്ത് ഈ വർഷം ഇനി വരാനിരിക്കുന്ന ചില സാംസ്കാരിക ആഘോഷങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്.

ലോകത്തുള്ള എല്ലാ രാജ്യക്കാർക്കുമുണ്ട് പല തരത്തിലുള്ള ആഘോഷങ്ങൾ. രാജ്യത്തിന്റെ മാത്രം എന്നവകാശപ്പെടാൻ പറ്റുന്ന പല സാംസ്കാരികവും കലാപരവുമായ ആശയങ്ങൾ ചേർന്നുകിടക്കുന്ന ഇത്തരം ആഘോഷങ്ങൾ നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളവും നിരവധിയാണ്. പ്രത്യേകിച്ച് വ്യത്യസ്ത ഭാഷകളിലും ദേശകളിലുമായി കഴിയുന്ന ഒരുപാട് സമൂഹങ്ങളും സംസ്‌കാരങ്ങളും സംസ്ഥാനങ്ങളുമുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ആഘോഷങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.

നമ്മുടെ രാജ്യത്തുള്ള ഇത്തരം ആഘോഷങ്ങളിലേക്ക് ഒന്ന് കണ്ണുതിരിച്ചാൽ മാത്രം മതി നമുക്ക് മനസ്സിലാകും എന്തുമാത്രം ഈ വിഭാഗത്തിലാണ് നമുക്ക് കാണാനും കണ്ടെത്താനുമുണ്ട് എന്നത്. ഇത്തരം ആഘോഷങ്ങളും മറ്റും ഇഷ്ടമുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ഏറെ ഉപകാരമാകും എന്ന് കരുതുന്ന 2018ൽ വരാനിരിക്കുന്ന ചില ആഘോഷങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. പലപ്പോഴും വെറും ആഘോഷത്തിൽ പങ്കെടുക്കുക എന്നത് മാത്രമാകാതെ ഒരു നാടിന്റെ സംസ്കാരം, അവിടത്തെ ആളുകളുടെ ജീവിത രീതി, അവരുമായുള്ള ഇടപെടലുകൾ തുടങ്ങി എല്ലാ അർത്ഥത്തിലും നമുക്ക് ഇടപെടാൻ സാധിക്കുന്നതാണ് ഈ ആഘോഷങ്ങൾ. ഇവിടെ അത്തരത്തിൽ പ്രധാനപ്പെട്ട വരാനിരിക്കുന്ന 6 ആഘോഷങ്ങളെ പരിചയപ്പെടുത്തുകയാണ്...

ഹെമിസ് ഫെസ്റ്റിവൽ

ഹെമിസ് ഫെസ്റ്റിവൽ

ജൂൺ 23നും 23നുമായി ജമ്മു കശ്മീരിൽ നടക്കുന്ന ഒരു ആഘോഷമാണിത്. മതപരമായി ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷം കൂടിയാണിത്. ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ് ഇത്. ബുദ്ധമത നേതാവുംടിബറ്റ് താന്ത്രിക് ബുദ്ധിസത്തിന്റെ സ്ഥാപകനും കൂടിയായ പത്മസംഭവ എന്ന ആചാര്യന്റെ ഓർമയിലാണ് ഇത് നടത്തപ്പെടുന്നത്. ബുദ്ധമത ആചാരങ്ങളും സംസ്കാരവും പഠിക്കാൻ ഏറ്റവും നല്ലൊരു സൗകര്യം കൂടിയാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയുക എന്നത്. ഈ ആഘോഷത്തിൽ ഏറെ പ്രശസ്തമായ ഒന്നാണ് ബുദ്ധസന്യാസിമാരും അവിടത്തെ ആളുകളും ചേർന്ന് നടത്തുന്ന മുഖമൂടി നൃത്തം.

ലെയിലാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഏറെ പ്രശസ്തമായ ഒരു തദ്ദേശ ആഘോഷം എന്ന നിലയിൽ വളരെ വലിയ രീതിയിലാണ് ഈ ഉത്സവം ഓരോ വർഷവും നടത്തപ്പെടുന്നത്. ലേഹ്, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാനായി വർഷം തോറും ഇവിടെ എത്തുന്നത്. ഫെസ്റ്റിവൽ കണ്ട് അവിടത്തെ സംസ്കാരവും മറ്റും ആസ്വദിക്കാം എന്നതിനോടൊപ്പം തന്നെ സ്ഥലത്തെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടെ നിങ്ങൾക്ക് സന്ദർശിക്കാം.

PC:Michael Douglas Bramwell

പൂരി രാഥ് യാത്ര

പൂരി രാഥ് യാത്ര

രാജ്യത്തെ തന്നെ ഏറ്റവും വലിയ മതപരമായ ആഘോഷങ്ങളിൽ ഒന്നാണ് പൂരി രഥ് യാത്ര. ഈ പൂരി . ലോർഡ് ജഗന്നാഥയ്ക്കുള്ള സമർപ്പണമായാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ സംസ്കാരവും ആചാരങ്ങളും നേരിട്ടറിയാനും ആസ്വദിക്കാനും പഠിക്കാനും എന്തിന് ഗവേഷണം വരെ നടത്താനും താല്പര്യമുള്ള ആളുകൾക്ക് ധൈര്യമായി പോകാവുന്നതാണ് ഈ ഉത്സവത്തിന് സാക്ഷിയാകാൻ. ഇന്ത്യൻ സംസ്കാരത്തിന്റെ വ്യത്യസ്തമായ പല മുഖങ്ങൾക്ക് നിങ്ങൾ ഇവിടെ കാണാം.

ഒഡീഷ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന നിരവധി അനവധി ഹിന്ദു പുരോഹിതന്മാരാലാണ് ഈ ആഘോഷം നടത്തപ്പെടുക. ഈ വർഷം ജൂലായ് 14ന് ആണ് ഈ ആഘോഷം . ലോർഡ് ജഗന്നാഥയുടെയും ലോർഡ് ബാലഭദ്രയുടെയും സുഭദ്രാ ദേവിയുടെയും ബിംബങ്ങൾ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ഗുഞ്ചിത ക്ഷേത്രത്തിലേക്ക് കൊണ്ടുവരപ്പെടും. ഒമ്പത് ദിവസം അവിടെയായിരിക്കും ഈ ഭിംഭങ്ങൾ തങ്ങുക.

PC: I, G-u-t

പുഷ്‌കർ മേള

പുഷ്‌കർ മേള

ഇത് നമ്മൾ മലയാളികൾ വരെ ഏറെ കേട്ടിട്ടുള്ള ഒരു ആഘോഷമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ഈ പുഷ്‌കർ മേള രാജസ്ഥാനിലെ പുഷ്കറിൽ ആണ് നടക്കുന്നത്. ഈ വർഷം നവംബർ 15 മുതൽ 23 വരെയാണ് ആഘോഷം നടമാടപ്പെടുന്നത്. ശരിക്കും ഇതൊരു ഒട്ടക ഫയർ കൂടിയാണ്. ആളുകൾ തങ്ങളുടെ ജീവിതമാർഗം കൂടിയായ ഒട്ടകങ്ങളെ വിൽപ്പന നടത്തുന്നതിനും മറ്റുമായി ഇവിടെ ഒത്തുകൂടുന്നു. പുഷ്‌കർ നദിയുടെ തീരത്തും മറ്റുമായാണ് ഈ ഫെയർ നടക്കപ്പെടുക. ഏറെ മനോഹരമായ ഒരു കാഴ്ച കൂടെ ഈ ഫെയർ ഒരുക്കും.

ഒട്ടക സവാരി ആസ്വദിക്കുക, കരകൗശല വസ്തുക്കൾ വാങ്ങുക, അവിടത്തെ സംഗീതം ആസ്വദിക്കുക, വ്യത്യസ്തങ്ങളായ രാജസ്ഥാനി ഭക്ഷണം രുചിച്ചു നോക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ നമുക്ക് ഇവിടെ പുഷ്‌കർ മേളയിൽ ചെയ്യാനായി ഉണ്ട്. ഇത്തരത്തിൽ ഒരു മേളക്ക് സാക്ഷിയാകണം എങ്കിൽ ധൈര്യമായി നിങ്ങൾക്ക് ഇവിടേക്ക് ടിക്കറ്റെടുക്കാം. ഒപ്പം അവിടെയുള്ള ഒരുപിടി ക്ഷേത്രങ്ങളും തടാകങ്ങളും നിങ്ങൾക്ക് കണ്ടാസ്വദിക്കുകയും ചെയ്യാം.

PC- sheetal saini

ഹൊർണ്ബിൽ ആഘോഷം

ഹൊർണ്ബിൽ ആഘോഷം

ഡിസംബർ മാസം ഒന്ന് മുതൽ 10 വരെ നടക്കുന്ന മനോഹരമായ ഒപ്പം ഇന്ത്യയിലെ തന്നെ ഏറെ പ്രശസ്തമായ മറ്റൊരു ആഘോഷമാണിത്. ആഘോഷങ്ങളുടെ ആഘോഷം എന്ന പേരിൽ കൂടെ ഇത് അറിയപ്പെടുന്നുണ്ട്. നാഗാലാൻഡ് സംസ്ഥാനത്താണ് ഈ ആഘോഷം നടക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ഗോത്രങ്ങളും ഇതിൽ പങ്കെടുക്കും. സംസ്ഥാനത്തിന്റെ സാംസ്കാരികമായ ഒരുപിടി കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നതോടെ നിങ്ങൾക്ക് സാധിക്കും.

സാഹോദര്യം, സമാധാനം, സമത്വം എന്നിവയെല്ലാം പ്രധിനിധീകാരിക്കുന്നതാണ് ഈ ആഘോഷം. സംസ്ഥാനത്തെ സ്വന്തം നൃത്തങ്ങളും കലാപരമായ പല പരിപാടികളും മുതൽ വിശാലമായ ആഘോഷങ്ങളുടെ ഒരു ഉത്സവം തന്നെ ഈ സമയത്ത് നമുക്ക് ആസ്വദിക്കാനാകും. ഒപ്പം സംസ്ഥാനത്തിന്റെ തനത് സംസ്‌കാരവും സൗന്ദര്യവും തുടങ്ങി എല്ലാം നമുക്ക് ഇവിടെ അനുഭവിച്ചറിയാം.

PC- Dhrubazaanphotography

Read more about: travel festivals leh nagaland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X